2021 ഓഗസ്റ്റില്‍ ഉത്പാദനത്തിലും Hero MotoCorp-നെ പിന്നിലാക്കി Honda

കഴിഞ്ഞ മാസം, ഇന്ത്യയില്‍ ഇരുചക്രവാഹന ഉത്പാദനത്തില്‍ ഹീറോ മോട്ടോകോര്‍പ്പിനെ മറികടന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (HMSI). ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കള്‍, 4,21,375 യൂണിറ്റുകളില്‍ നിന്ന് 4,67,918 ഇരുചക്രവാഹനങ്ങള്‍ പോയ മാസം നിര്‍മ്മിച്ചു.

2021 ഓഗസ്റ്റില്‍ ഉത്പാദനത്തിലും Hero MotoCorp-നെ പിന്നിലാക്കി Honda

ഹോണ്ട ഉല്‍പാദന കണക്കുകളില്‍ ഏകദേശം 3.48 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്നും കമ്പനി അഭിപ്രായപ്പെട്ടു. 2020 ഓഗസ്റ്റില്‍, ഹോണ്ടയുടെ ഇരുചക്ര വാഹന ഉത്പാദനം 4,52,169 യൂണിറ്റായിരുന്നു. താരതമ്യപ്പെടുത്തുമ്പോള്‍, ഇതേ കാലയളവിലെ ഹീറോയുടെ ഇരുചക്രവാഹന നിര്‍മാണ കണക്ക് 5,88,719 യൂണിറ്റായിരുന്നു, ഇത് 2021 ഓഗസ്റ്റില്‍ ഉല്‍പാദനത്തില്‍ 28.43 ശതമാനം ഇടിവ് രേഖപ്പെടുത്തി.

2021 ഓഗസ്റ്റില്‍ ഉത്പാദനത്തിലും Hero MotoCorp-നെ പിന്നിലാക്കി Honda

എന്നാല്‍ ഓഗസ്റ്റ് 15 മുതല്‍ 18 വരെ നിര്‍മ്മാണ ശാലകള്‍ അടച്ചിട്ടതാണ് ഉത്പാദനം കുറയുന്നതിന് കാരണമായതെന്ന് ഹീറോ വ്യക്തമാക്കി. രാജ്യത്ത് വില്‍പ്പന വര്‍ധിപ്പിക്കാനുള്ള പുതുവഴികള്‍ കുറച്ചു മാസങ്ങളായി ഹോണ്ട പയറ്റിക്കൊണ്ടിരിക്കുകയാണെന്ന് വേണമെങ്കില്‍ പറയാം.

2021 ഓഗസ്റ്റില്‍ ഉത്പാദനത്തിലും Hero MotoCorp-നെ പിന്നിലാക്കി Honda

CB200X എന്നൊരു മോഡലിനെ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഇത് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുന്ന ഏറ്റവും താങ്ങാവുന്ന അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ എന്ന ഖ്യാതിയോടെയാണ് വരുന്നത്.

2021 ഓഗസ്റ്റില്‍ ഉത്പാദനത്തിലും Hero MotoCorp-നെ പിന്നിലാക്കി Honda

1.44 ലക്ഷം രൂപയാണ് പുതുതായി അവതരിപ്പിച്ച CB200X-ന്റെ വിപണിയിലെ എക്സ്ഷോറൂം വില. ഹോര്‍ണെറ്റ് 2.0 അടിസ്ഥാമാക്കിയാണ് മോഡല്‍ വരുന്നതെങ്കിലും ഡിസൈനില്‍ ചില സൂഷ്മമായ മാറ്റങ്ങള്‍ കാണാന്‍ സാധിക്കും.

2021 ഓഗസ്റ്റില്‍ ഉത്പാദനത്തിലും Hero MotoCorp-നെ പിന്നിലാക്കി Honda

കരുത്ത് നല്‍കുന്നതിനായി CB200X- ല്‍ 184.44 സിസി സിംഗിള്‍ എഞ്ചിനാണ് കമ്പനി നല്‍കിയിരിക്കുന്നത്. ഈ യൂണിറ്റ് 17.3 bhp കരുത്തും 16.1 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 5 സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കുകയും ചെയ്തിട്ടുണ്ട്.

2021 ഓഗസ്റ്റില്‍ ഉത്പാദനത്തിലും Hero MotoCorp-നെ പിന്നിലാക്കി Honda

കൂടാതെ, കമ്പനി അടുത്തിടെ രാജ്യത്ത് വെര്‍ച്വല്‍ ബിഗ്‌വിംഗ് ഷോറൂം ആരംഭിച്ചു. നിലവില്‍, ഓണ്‍ലൈന്‍ ഷോറൂമില്‍ ഹൈനസ് CB350 മോഡല്‍ മാത്രമേ പ്രദര്‍ശിപ്പിച്ചിട്ടുള്ളൂ. റൈഡിംഗ് ആക്സസറികള്‍ക്കൊപ്പമാണ് മോഡല്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

2021 ഓഗസ്റ്റില്‍ ഉത്പാദനത്തിലും Hero MotoCorp-നെ പിന്നിലാക്കി Honda

വൈകാതെ ബ്രാന്‍ഡ് നിരയിലെ മറ്റ് മോഡലുകളെയും ഈ വെര്‍ച്വല്‍ ഷോറൂമില്‍ എത്തിക്കുമെന്ന് കമ്പനി അറിയിച്ചു. ഹോണ്ട അതിന്റെ ഫിസിക്കല്‍ ബിഗ്‌വിംഗ് ഡീലര്‍ നെറ്റ്‌വര്‍ക്ക് ഇന്ത്യയിലുടനീളം വിപുലീകരിക്കുന്നു, ബ്രാന്‍ഡിന്റെ പ്രീമിയം മോഡലുകള്‍ക്ക് (300 സിസിയിലും അതിനുമുകളിലും) രാജ്യത്ത് പ്രാധാന്യം കൊടുക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

2021 ഓഗസ്റ്റില്‍ ഉത്പാദനത്തിലും Hero MotoCorp-നെ പിന്നിലാക്കി Honda

കൂടാതെ, ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 1,000 ഉപഭോക്തൃ ടച്ച് പോയിന്റുകള്‍ ചേര്‍ക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഹോണ്ട വ്യക്തമാക്കി. ഗ്രാമീണ വിപണികള്‍ക്കുള്ള കാറ്ററിംഗ് തീര്‍ച്ചയായും നിര്‍മ്മാതാവിനെ വില്‍പ്പനയില്‍ വര്‍ധനവ് രേഖപ്പെടുത്താന്‍ സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍.

2021 ഓഗസ്റ്റില്‍ ഉത്പാദനത്തിലും Hero MotoCorp-നെ പിന്നിലാക്കി Honda

ഈ മാസത്തെ ഹീറോയുടെ വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാലും അത്ര വലിയ മെച്ചമൊന്നും ഇല്ലെന്ന് വേണം പറയാന്‍. ഏകദേശം 22 ശതമാനം ഇടിവാണ് കമ്പനിക്ക് ഉണ്ടായിരിക്കുന്നത്. നഷ്ടപ്പെട്ട വില്‍പ്പന ഉത്സവ നാളുകളിലെ വില്‍പ്പനയില്‍ തിരിച്ച് പിടിക്കാനുള്ള പദ്ധതികള്‍ ഒരുക്കുകയാണ് കമ്പനി ഇപ്പോള്‍.

ഈ വര്‍ഷം ആദ്യം ഹീറോ രാജ്യത്ത് തങ്ങളുടെ വെര്‍ച്വല്‍ ഷോറൂം ആരംഭിച്ചിരുന്നു. ഹോണ്ടയില്‍ നിന്ന് വ്യത്യസ്തമായി, എക്‌സ്പള്‍സ് 200, എക്‌സ്ട്രീം 200S, എക്‌സ്ട്രീം 160R, പാഷന്‍ പ്രോ, സ്‌പ്ലെന്‍ഡര്‍ പ്ലസ്, പ്ലെഷര്‍ പ്ലസ്, ഡെസ്റ്റിനി 125, മാസ്‌ട്രോ എഡ്ജ് 110, മാസ്‌ട്രോ എഡ്ജ് 125 എന്നിവ ഉള്‍പ്പെടുന്ന മോഡലുകളുടെ ഒരു നിരയാണ് ഹീറോ അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

2021 ഓഗസ്റ്റില്‍ ഉത്പാദനത്തിലും Hero MotoCorp-നെ പിന്നിലാക്കി Honda

കൊവിഡ് കാലത്ത് ഡീലര്‍ഷിപ്പുകളില്‍ എത്താതെ വീട്ടില്‍ തന്നെ സുരക്ഷിതമായി ഇരുന്നുകൊണ്ട് ഉപഭോക്താക്കള്‍ക്ക് ഒരു ഹീറോ ഇരുചക്രവാഹനം സ്വന്തമാക്കാന്‍ സാധിക്കും എന്നതാണ് വെര്‍ച്വല്‍ ഷോറൂമിന്റെ പ്രധാന സവിശേഷത. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വെര്‍ച്വല്‍ ഷോറൂം ആക്‌സസ് ചെയ്യാനാകുമെന്നും ഹീറോ അറിയിച്ചു.

2021 ഓഗസ്റ്റില്‍ ഉത്പാദനത്തിലും Hero MotoCorp-നെ പിന്നിലാക്കി Honda

ഹീറോ മോട്ടോകോര്‍പ്പില്‍ തങ്ങളുടെ ഉപഭോക്തൃ വാങ്ങല്‍ അനുഭവം വര്‍ധിപ്പിക്കാന്‍ തങ്ങള്‍ നിരന്തരം ശ്രമിക്കുന്നുവെന്ന് ഈ സംരംഭത്തെക്കുറിച്ച് അഭിപ്രായപ്പെട്ട ഹീറോ മോട്ടോകോര്‍പ്പ് സെയില്‍സ് ആന്‍ഡ് ആഫ്റ്റര്‍സെയില്‍സ് ഹെഡ് നവീന്‍ ചൗഹാന്‍ വെളിപ്പെടുത്തിയിരുന്നു.

2021 ഓഗസ്റ്റില്‍ ഉത്പാദനത്തിലും Hero MotoCorp-നെ പിന്നിലാക്കി Honda

ഇന്ത്യന്‍ വാഹന വ്യവസായം നിലവില്‍ ലോക്ക്ഡൗണ്‍ മൂലമുള്ള വില്‍പ്പന മാന്ദ്യത്തില്‍ നിന്ന് കരകയറാനുള്ള പാതയിലാണ്. വരാനിരിക്കുന്ന ഉത്സവ സീസണില്‍ വാഹന നിര്‍മ്മാതാക്കള്‍ ഉയര്‍ന്ന ഡിമാന്‍ഡാണ് പ്രതീക്ഷിക്കുന്നത്.

2021 ഓഗസ്റ്റില്‍ ഉത്പാദനത്തിലും Hero MotoCorp-നെ പിന്നിലാക്കി Honda

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ രാജ്യത്തുടനീളം സാവധാനം എന്നാല്‍ ക്രമാനുഗതമായി ലഘൂകരിക്കുമ്പോള്‍, ഉല്‍പാദന കണക്കുകള്‍ ഉടന്‍ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും സെമികണ്ടക്ടര്‍ ചിപ്പ് ക്ഷാമം ഒരു പ്രധാന പരിമിത ഘടകമായി തുടരുകയും ചെയ്യുന്നു.

Most Read Articles

Malayalam
English summary
Report says honda beat hero motocorp in august 2021 production find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X