ഇനി ഇലക്‌ട്രിക് മയം! RV400 മോട്ടോർസൈക്കിളിന് 28,000 രൂപ കുറച്ച് റിവോൾട്ട്

ഇലക്‌ട്രിക് മോട്ടോർസൈക്കിൾ വിഭാഗത്തിൽ വിപ്ലവം സൃഷ്‌ടിച്ച ബ്രാൻഡാണ് റിവോൾട്ട്. വെറും രണ്ട് മോഡലുകൾ കൊണ്ട് മാത്രം ഏറെ ശ്രദ്ധപിടിച്ചുപറ്റാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോൾ ജനപ്രിയ മോഡലായ RV400 പതിപ്പിന് 28,000 രൂപ കുറച്ചിരിക്കുകയാണ് ബ്രാൻഡ്.

ഇനി ഇലക്‌ട്രിക് മയം! RV400 മോട്ടോർസൈക്കിളിന് 28,000 രൂപ കുറച്ച് റിവോൾട്ട്

ഇലക്ട്രിക് മോട്ടോർസൈക്കിളിന് ഇപ്പോൾ 90,799 രൂപയാണ് പുതുക്കിയ എക്സ്ഷോറൂം വില. പുതുക്കിയ ഫെയിം II പദ്ധതിയാണ് RV400 മോഡലിന്റെ വില ഇത്രയും കുറയാൻ കാരണമായത്. ഇതോടൊപ്പം നിർത്തിവെച്ചിരുന്ന റിവോൾട്ട് ഇവികളുടെ ബുക്കിംഗും കമ്പനി പുനരാരംഭിച്ചിട്ടുണ്ട്.

ഇനി ഇലക്‌ട്രിക് മയം! RV400 മോട്ടോർസൈക്കിളിന് 28,000 രൂപ കുറച്ച് റിവോൾട്ട്

റിവോൾട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് ഇന്ന് രാവിലെ 10 മണി മുതൽ മോട്ടോർസൈക്കിൾ ബുക്ക് ചെയ്യാൻ കഴിയും. മറ്റുള്ളവർക്ക് ബുക്കിംഗ് 12 മണി മുതലാകും ആരംഭിക്കുക.

ഇനി ഇലക്‌ട്രിക് മയം! RV400 മോട്ടോർസൈക്കിളിന് 28,000 രൂപ കുറച്ച് റിവോൾട്ട്

നിലവിൽ ഡൽഹി, മുംബൈ, പൂനെ, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നീ ആറ് നഗരങ്ങൾ കേന്ദ്രീകരിച്ചാണ് റിവോൾട്ട് പ്രവർത്തിക്കുന്നത്. വരും ദിവസങ്ങളിൽ 35 നഗരങ്ങളിലേക്കായി പ്രവർത്തനം വിപുലീകരിക്കാനും ഇലക്‌ട്രിക് നിർമാതാക്കൾ പദ്ധതിയിട്ടിട്ടുണ്ട്.

ഇനി ഇലക്‌ട്രിക് മയം! RV400 മോട്ടോർസൈക്കിളിന് 28,000 രൂപ കുറച്ച് റിവോൾട്ട്

3 കിലോവാട്ട് മോട്ടോറാണ് RV400 ഇലക്‌ട്രിക് മോട്ടോർസൈക്കിളിന്റെ കരുത്ത്. ഇത് 3.24 കിലോവാട്ട്സ് ലി-അയൺ ബാറ്ററി പായ്ക്കാണ് നൽകുന്നത്. ഇതിലൂടെ മോഡലിന് പരമാവധി 85 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാകും. മാത്രമല്ല ഒറ്റ ചാർജിൽ 150 കിലോമീറ്റർ വരെ ശ്രേണിയാണ് റിവോൾട്ട് ബൈക്ക് വാഗ്‌ദാനം ചെയ്യുന്നത്.

ഇനി ഇലക്‌ട്രിക് മയം! RV400 മോട്ടോർസൈക്കിളിന് 28,000 രൂപ കുറച്ച് റിവോൾട്ട്

RV400 ഇലക്‌ട്രിക്കിന്റെ ബാറ്ററി പൂജ്യം മുതൽ 100 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ ഏകദേശം 4.5 മണിക്കൂർ എടുക്കും. മോട്ടോർസൈക്കിളിൽ ഇക്കോ, നോർമൽ, സ്പോർട്സ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും ലഭ്യമാണ്. വിനോദത്തിനായി RV400-ന് നാല് തരം കൃത്രിമ ഐസി എഞ്ചിൻ ശബ്ദങ്ങൾ സൃഷ്ടിക്കാൻ കഴിയും എന്നതും കൗതുകകരമാണ്.

ഇനി ഇലക്‌ട്രിക് മയം! RV400 മോട്ടോർസൈക്കിളിന് 28,000 രൂപ കുറച്ച് റിവോൾട്ട്

ജിയോ ഫെൻസിംഗ്, വെഹിക്കിൾ ട്രാക്കിംഗ്, റൈഡ് സ്റ്റാറ്റിസ്റ്റിക്സ്, ബാറ്ററി സ്റ്റാറ്റസ്, ഡയഗ്നോസ്റ്റിക്സ് തുടങ്ങിയ പ്രവർത്തനങ്ങൾ ആക്‌സസ്സുചെയ്യാൻ റൈഡേഴ്‌സിനെ അനുവദിക്കുന്ന മൈ റിവോൾട്ട് ആപ്പ് വഴി ഇ-ബൈക്ക് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയും റിവോൾട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇനി ഇലക്‌ട്രിക് മയം! RV400 മോട്ടോർസൈക്കിളിന് 28,000 രൂപ കുറച്ച് റിവോൾട്ട്

ഭാരം കുറഞ്ഞ സിംഗിൾ ക്രാഡിൾ ഫ്രെയിമിലാണ് RV400 നിർമിച്ചിരിക്കുന്നത്. അതിന്റെ സസ്‌പെൻഷൻ സിസ്റ്റത്തിൽ മുൻവശത്ത് അപ്സൈഡ്-ഡൗൺ ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്കുമാണ് അടങ്ങിയിരിക്കുന്നത്.

ഇനി ഇലക്‌ട്രിക് മയം! RV400 മോട്ടോർസൈക്കിളിന് 28,000 രൂപ കുറച്ച് റിവോൾട്ട്

രണ്ട് സൈഡിലും 17 ഇഞ്ച് വീലുകളിൽ മുൻവശത്ത് 90/80 പ്രൊഫൈൽ ടയറും പിൻഭാഗത്ത് 120/80 പ്രൊഫൈൽ ടയറുമാണ് റിവോൾട്ട് RV400 മോഡലിന് സമ്മാനിച്ചിരിക്കുന്നത്. രണ്ട് വീലുകളിലും 240 mm ഡിസ്‍‌ക് ബ്രേക്കുകളും ഒരുക്കിയിട്ടുണ്ട്.

ഇനി ഇലക്‌ട്രിക് മയം! RV400 മോട്ടോർസൈക്കിളിന് 28,000 രൂപ കുറച്ച് റിവോൾട്ട്

പൂർണ എൽഇഡി ലൈറ്റിംഗ്, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, സംയോജിത ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്) എന്നിവയും ബൈക്കിന് ലഭിക്കും. കേരളത്തിലേക്കും വരും മാസങ്ങളിൽ കമ്പനി തങ്ങളുടെ സാന്നിധ്യം അറിയിക്കാൻ സാധ്യയുണ്ട്.

Most Read Articles

Malayalam
English summary
Revolt Announced Price Reduction Of Around Rs 28000 For The RV400 Electric Motorcycle. Read in Malayalam
Story first published: Friday, June 18, 2021, 10:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X