വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; 35 നഗരങ്ങളിലേക്ക് ശ്യംഖല വിപുലീകരിക്കുമെന്ന് റിവോള്‍ട്ട്

2019 ഓഗസ്റ്റ് മാസത്തിലാണ് നിര്‍മ്മാതാക്കളായ റിവോള്‍ട്ട്, ഇലക്ട്രിക് വാഹന ശ്രേണിയിലേക്ക് RV300, RV400 എന്നിങ്ങനെ രണ്ട് മോഡലുകളെ അവതരിപ്പിക്കുന്നത്. വിപണിയില്‍ എത്തിയതിന് പിന്നാലെ വലിയ സ്വീകാര്യതയാണ് ഇരുമോഡലുകള്‍ക്കും ലഭിച്ചത്.

വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; 35 നഗരങ്ങളിലേക്ക് ശ്യംഖല വിപുലീകരിക്കുമെന്ന് റിവോള്‍ട്ട്

തുടക്കത്തില്‍ പുനെ, ഡല്‍ഹി നഗരങ്ങളില്‍ മാത്രമായിരുന്നു മോഡല്‍ വിപണിയില്‍ എത്തിയിരുന്നത്. എന്നാല്‍ ഇരുമോഡലുകള്‍ക്കും വലിയ സ്വീകാര്യത ലഭിക്കുന്നുവെന്ന് മനസ്സിലാക്കിയ കമ്പനി ചെന്നൈ, അഹമ്മദാബാദ് എന്നിവടങ്ങളിലേക്കും വില്‍പ്പന വര്‍ധിപ്പിച്ചിരുന്നു.

വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; 35 നഗരങ്ങളിലേക്ക് ശ്യംഖല വിപുലീകരിക്കുമെന്ന് റിവോള്‍ട്ട്

ഇവിടങ്ങളില്‍ മോഡലിന്റെ ഡെലിവറിയും കമ്പനി പോയ വര്‍ഷം അവസാനത്തോടെ ആരംഭിച്ചു. ഇപ്പോഴിതാ പുതിയ നഗരങ്ങളില്‍ കൂടി മോഡലിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് റിവോള്‍ട്ട്.

MOST READ: മണിക്കൂറുകൾക്കുള്ളിൽ വിറ്റഴിഞ്ഞ് 2021 ഹയാബൂസയുടെ ആദ്യ ബാച്ച്, ബുക്കിംഗും നിർത്തി

വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; 35 നഗരങ്ങളിലേക്ക് ശ്യംഖല വിപുലീകരിക്കുമെന്ന് റിവോള്‍ട്ട്

35 നഗരങ്ങളിലായി വിതരണവും സേവന ശൃംഖലയും വിപുലീകരിക്കാനുമാണ് കമ്പനിയുടെ പദ്ധതി. AI ഉപയോഗിച്ച്, ഉപഭോക്താക്കള്‍ക്ക് ലോകോത്തര കോണ്‍ടാക്റ്റ്‌ലെസ് അനുഭവം സൃഷ്ടിക്കാനും കമ്പനി ആഗ്രഹിക്കുന്നു.

വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; 35 നഗരങ്ങളിലേക്ക് ശ്യംഖല വിപുലീകരിക്കുമെന്ന് റിവോള്‍ട്ട്

ദൈനംദിന യാത്രാമാര്‍ഗ്ഗത്തില്‍ ശുദ്ധമായ പുതുതതലമുറ മൊബിലിറ്റി സൊല്യൂഷനുകളില്‍ പുതുമയെയും സാങ്കേതികവിദ്യയെയും പിന്തുണയ്ക്കുന്നതിനുള്ള റിവോള്‍ട്ടിന്റെ പരിശ്രമത്തിന്റെ ഭാഗമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: കൊവിഡ് തരംഗത്തില്‍ രാജ്യത്തിന് താങ്ങായി ഹ്യുണ്ടായി; 20 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു

വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; 35 നഗരങ്ങളിലേക്ക് ശ്യംഖല വിപുലീകരിക്കുമെന്ന് റിവോള്‍ട്ട്

റിവോള്‍ട്ട് നിലവില്‍ ഒറ്റത്തവണ പേയ്മെന്റ് പ്ലാനിലൂടെ ഏകദേശം 95,000 രൂപയ്ക്കാണ് RV300 വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. 1.19 ലക്ഷം രൂപയാണ് RV400-ന്റെ എക്‌സ്‌ഷോറൂം വില. പ്രതിമാസ പേയ്മെന്റ് പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക്, മൊത്തം പേയ്മെന്റ് കുറച്ചുകൂടി ഉയരും.

വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; 35 നഗരങ്ങളിലേക്ക് ശ്യംഖല വിപുലീകരിക്കുമെന്ന് റിവോള്‍ട്ട്

2021 സാമ്പത്തിക വര്‍ഷം ഒരു പ്രയാസകരമായ കാലഘട്ടമാണെങ്കിലും, ഇന്ത്യയിലുടനീളം 6 നഗരങ്ങളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കാന്‍ റിവോള്‍ട്ട് ഇന്റലികോര്‍പ്പിന് കഴിഞ്ഞു. പരിസ്ഥിതി സൗഹൃദ ഗതാഗത പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കമ്പനിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് പുതിയ വിപുലീകരണവും.

MOST READ: മാരുതിയുടെ നഷ്ടം നേട്ടമാക്കി ടാറ്റ; വില്‍പ്പനയുടെ 29 ശതമാനവും സംഭവന ചെയ്ത് ഡീസല്‍ പതിപ്പുകള്‍

വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; 35 നഗരങ്ങളിലേക്ക് ശ്യംഖല വിപുലീകരിക്കുമെന്ന് റിവോള്‍ട്ട്

ലൈറ്റ് വെയ്റ്റ് സിംഗിള്‍ ക്രാഡില്‍ ഫ്രെയ്മിലാണ് ഇരുമോഡലുകളും നിര്‍മ്മിച്ചിരിക്കുന്നത്. 3.24 kW ബാറ്ററിയും 3,000 വാട്ട് ഇലക്ട്രിക് മോട്ടോറുമാണ് ഉയര്‍ന്ന പതിപ്പായ RV400 -ല്‍ നല്‍കിയിരിക്കുന്നത്.

വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; 35 നഗരങ്ങളിലേക്ക് ശ്യംഖല വിപുലീകരിക്കുമെന്ന് റിവോള്‍ട്ട്

ഈ ഇലക്ട്രിക് മോട്ടോര്‍ 170 Nm torque ഉം സൃഷ്ടിക്കും. സിറ്റി, ഇക്കോ, സ്‌പോര്‍ട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും ബൈക്കുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്ന് കമ്പനി അറിയിച്ചു. 85 കിലോമീറ്ററാണ് RV 400 -ന്റെ പരമാവധി വേഗത.

MOST READ: അറുപതുകളുടെ തിളക്കം തിരികെ എത്തിച്ച് ഹാർലി-ഡേവിഡ്സൺ; 2021 ഇലക്ട്രാ ഗ്ലൈഡ് റിവൈവൽ വിപണിയിൽ

വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; 35 നഗരങ്ങളിലേക്ക് ശ്യംഖല വിപുലീകരിക്കുമെന്ന് റിവോള്‍ട്ട്

ഒരു തവണ പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 156 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ഇന്‍വേര്‍ട്ടഡ് ഫോര്‍ക്കും പിന്നില്‍ അഡ്ജസ്റ്റബിള്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍ ഡ്യൂട്ടികള്‍ കൈകാര്യം ചെയ്യുന്നത്.

വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; 35 നഗരങ്ങളിലേക്ക് ശ്യംഖല വിപുലീകരിക്കുമെന്ന് റിവോള്‍ട്ട്

അതേസമയം ചെറിയ മോഡലായ RV300-ലേക്ക് വന്നാല്‍ 2.7 kW ലിഥിയം അയണ്‍ ബാറ്ററിയാണ് മോഡലിന് നല്‍കിയിരിക്കുന്നത്. 1,500 വാട്ട് ഇലക്ട്രിക് മോട്ടര്‍ ഒരു തവണ പൂര്‍ണ്ണമായ ചാര്‍ജ് ചെയ്താല്‍ 180 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു. 65 കിലോമീറ്ററാണ് ബൈക്കിന്റെ പരമാവധി വേഗത.

Most Read Articles

Malayalam
English summary
Revolt Electric Motorcycle Planning To Expand Network To 35 Cities, All New Details Here. Read in Malayalam.
Story first published: Thursday, April 29, 2021, 9:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X