RV 1: RV 300 ഇലക്ട്രിക്ക് ബൈക്കിന് താങ്ങാനാവുന്ന പുത്തൻ ബദലുമായി റിവോൾട്ട്

റട്ടാൻ‌ഇൻ‌ഡിയയുടെ റിവോൾട്ട് മോട്ടോർസ് രാജ്യത്ത് ഒരു പുതിയ ഇലക്ട്രിക് ബൈക്ക് മോഡൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഈ പുത്തൻ മോഡൽ ഒടുവിൽ RV 300 ഇ-ബൈക്ക് മോഡലിന് പകരമാകുമെന്ന് പ്രൊമോട്ടർ അഞ്ജലി റട്ടാൻ പറഞ്ഞു.

RV 1: RV 300 ഇലക്ട്രിക്ക് ബൈക്കിന് താങ്ങാനാവുന്ന പുത്തൻ ബദലുമായി റിവോൾട്ട്

പുതിയ RV 1 ഇലക്ട്രിക് മോട്ടോർസൈക്കിളിന് ഇവി നിർമാതാക്കളുടെ നിലവിലുള്ള മോഡലുകളേക്കാൾ വില കുറവായിരിക്കും, അടുത്ത വർഷം ജനുവരി മുതൽ പുതിയ മോഡൽ ഉത്പാദനത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

RV 1: RV 300 ഇലക്ട്രിക്ക് ബൈക്കിന് താങ്ങാനാവുന്ന പുത്തൻ ബദലുമായി റിവോൾട്ട്

ഹരിയാനയിലെ മനേസറിലെ നിർമാണശാലയിൽ കമ്പനി 100 ശതമാനം പ്രാദേശികമായി നിർമ്മിച്ച മോഡലായിരിക്കും പുതിയ RV 1 മോഡൽ.

RV 1: RV 300 ഇലക്ട്രിക്ക് ബൈക്കിന് താങ്ങാനാവുന്ന പുത്തൻ ബദലുമായി റിവോൾട്ട്

ഉൽ‌പ്പന്നങ്ങൾ‌ നിർമ്മിക്കുന്നതിനായി കമ്പനി ചൈനയിൽ‌ നിന്നും ഭാഗങ്ങൾ‌ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും, ഇപ്പോൾ‌ ഇന്ത്യൻ‌ സപ്ലൈകളിലേക്ക് പൂർണ്ണമായും മാറുന്നതിൽ‌ ശ്രദ്ധ കേന്ദ്രീകരിക്കാൻ കമ്പനി‌ ശ്രമിക്കുകയാണ്.

RV 1: RV 300 ഇലക്ട്രിക്ക് ബൈക്കിന് താങ്ങാനാവുന്ന പുത്തൻ ബദലുമായി റിവോൾട്ട്

നിലവിൽ ഗുരുഗ്രാം ആസ്ഥാനമായുള്ള കമ്പനി ഇന്ത്യൻ വിപണിയിൽ RV 300, RV 400 ഇ-ബൈക്കുകൾ വിൽക്കുന്നു. ഒടുവിൽ RV 300 മോഡലിനെ ഘട്ടംഘട്ടമായി ഒഴിവാക്കുകയും അതിന്റെ സ്ഥാനത്ത് കുറഞ്ഞ വിലയ്ക്ക് RV 1 എന്ന പുതിയ മോഡൽ അവതരിപ്പിക്കും എന്നും റട്ടാൻ വ്യക്തമാക്കി.

RV 1: RV 300 ഇലക്ട്രിക്ക് ബൈക്കിന് താങ്ങാനാവുന്ന പുത്തൻ ബദലുമായി റിവോൾട്ട്

ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി 2025 -ഓടെ 50 ലക്ഷം യൂണിറ്റ് വാർഷിക വിൽപ്പനയോടെ 50,000 കോടി ഡോളറിന്റെ വിപണിയായി മാറുമെന്നാണ് മക്കിൻസി റിപ്പോർട്ട് സൂചിപ്പിക്കുന്നു.

RV 1: RV 300 ഇലക്ട്രിക്ക് ബൈക്കിന് താങ്ങാനാവുന്ന പുത്തൻ ബദലുമായി റിവോൾട്ട്

സർക്കാർ പിന്തുണയോടൊപ്പം ഇവികളെ സപ്പോർട്ട് ചെയ്യുന്ന പോളിസികളായ ഫെയിം II ഇൻസെന്റീവ്, ഫോസിൽ ഫ്യുവൽ ബൈക്കുകളുടെ 28 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഇ-ബൈക്കുകളുടെ 5.0 ശതമാനം GST എന്നിവ ഇലക്ട്രിക്-ഇരുചക്ര വാഹനങ്ങൾ രാജ്യത്ത് താങ്ങാനാവുന്ന തരത്തിൽ മാറ്റിയെന്ന് കമ്പനി വിശ്വസിക്കുന്നു.

RV 1: RV 300 ഇലക്ട്രിക്ക് ബൈക്കിന് താങ്ങാനാവുന്ന പുത്തൻ ബദലുമായി റിവോൾട്ട്

ഇ-ബൈക്കുകൾക്ക് വലിയ ഡിമാൻഡാണ് റിവോൾട്ട് മോട്ടോർസിന് ലഭിക്കുന്നതെന്നും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രതിവർഷം അഞ്ച് ലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും റട്ടാൻ പറഞ്ഞു.

RV 1: RV 300 ഇലക്ട്രിക്ക് ബൈക്കിന് താങ്ങാനാവുന്ന പുത്തൻ ബദലുമായി റിവോൾട്ട്

ജൂലൈ പകുതിയോടെ രണ്ടാം റൗണ്ട് ബുക്കിംഗ് ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ കമ്പനിയുടെ RV 400 ഇ-ബൈക്കുകൾ വിറ്റുപോയി. അതുപോലെ, ജൂണിൽ ആദ്യ റൗണ്ട് ബുക്കിംഗ് തുറന്നപ്പോൾ അതിന്റെ ഇ-ബൈക്കുകൾ രണ്ട് മണിക്കൂറിനുള്ളിൽ വിറ്റുപോയിരുന്നു.

Most Read Articles

Malayalam
English summary
Revolt Motor Introduced New RV 1 Model As A Budget Replacement For RV 300. Read in Malayalam.
Story first published: Monday, July 26, 2021, 16:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X