70 നഗരങ്ങളിലായി RV400-ന്റെ ബുക്കിംഗ് വീണ്ടും പുനരാരംഭിക്കാനൊരുങ്ങി Revolt

തങ്ങളുടെ മുന്‍നിര ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ RV400-ന്റെ ബുക്കിംഗ് പുനരാരംഭിക്കാനൊരുങ്ങി നിര്‍മാതാക്കളായ റിവോള്‍ട്ട് മോട്ടോര്‍സ്. ആവശ്യക്കാര്‍ കൂടിയതോടെ നേരത്തെ മോഡലിന്റെ ബുക്കിംഗ് കമ്പനി നിര്‍ത്തിവെച്ചിരുന്നു.

70 നഗരങ്ങളിലായി RV400-ന്റെ ബുക്കിംഗ് വീണ്ടും പുനരാരംഭിക്കാനൊരുങ്ങി Revolt

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബുക്കിംഗ് വീണ്ടും പുനരാരംഭിക്കുന്നത്. 2021 ഒക്ടോബര്‍ 21 മുതല്‍ 70 നഗരങ്ങളിലായി ബുക്കിംഗ് പുനരാരംഭിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതല്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഉപഭോക്താക്കള്‍ക്ക് റിവോള്‍ട്ട് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ബുക്ക് ചെയ്യാം.

70 നഗരങ്ങളിലായി RV400-ന്റെ ബുക്കിംഗ് വീണ്ടും പുനരാരംഭിക്കാനൊരുങ്ങി Revolt

ബെംഗളൂരു, കൊല്‍ക്കത്ത, ജയ്പൂര്‍, സൂറത്ത്, ചണ്ഡീഗഡ്, ലക്‌നൗ, ദേശീയ തലസ്ഥാന മേഖല എന്നിവയുള്‍പ്പെടെയുള്ള പുതിയ നഗരങ്ങള്‍ 2022 -ന്റെ തുടക്കത്തില്‍ ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനായി പ്രവര്‍ത്തനം ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.

70 നഗരങ്ങളിലായി RV400-ന്റെ ബുക്കിംഗ് വീണ്ടും പുനരാരംഭിക്കാനൊരുങ്ങി Revolt

നിലവില്‍, ഡല്‍ഹി, മുംബൈ, പുനെ, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലായി റിവോള്‍ട്ട് മോട്ടോര്‍സിന് നിലവില്‍ ഇന്ത്യയിലെ 6 നഗരങ്ങളില്‍ മാത്രമേ സാന്നിധ്യമുള്ളൂ. പുതിയ റിവോള്‍ട്ട് സ്റ്റോറുകള്‍ വെറും വില്‍പ്പനയേക്കാള്‍ കൂടുതല്‍ സേവനങ്ങള്‍ നല്‍കും.

70 നഗരങ്ങളിലായി RV400-ന്റെ ബുക്കിംഗ് വീണ്ടും പുനരാരംഭിക്കാനൊരുങ്ങി Revolt

സന്ദര്‍ശകര്‍ക്ക് ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ടെസ്റ്റ് റൈഡ് നടത്താനും ചാര്‍ജിംഗ് സജ്ജീകരണ ഇന്‍സ്റ്റാളേഷന്‍ പ്രക്രിയയും ചാര്‍ജിംഗുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങളും മനസ്സിലാക്കാനും കഴിയുമെന്നും കമ്പനി അറിയിച്ചു.

70 നഗരങ്ങളിലായി RV400-ന്റെ ബുക്കിംഗ് വീണ്ടും പുനരാരംഭിക്കാനൊരുങ്ങി Revolt

'റിവോള്‍ട്ട് മോട്ടോര്‍സിന്റെ സവാരി ഇതുവരെ വളരെ പ്രതിഫലദായകമാണ്, വരും വര്‍ഷങ്ങളില്‍ വലിയ നാഴികക്കല്ലുകള്‍ കൈവരിക്കാന്‍ തങ്ങള്‍ നല്ല നിലയിലാണ് മുന്നോട്ട് പോകുന്നതെന്ന് റിവോള്‍ട്ട് മോട്ടോര്‍സിന്റെ സ്ഥാപകന്‍ രാഹുല്‍ ശര്‍മ്മ പറഞ്ഞു.

70 നഗരങ്ങളിലായി RV400-ന്റെ ബുക്കിംഗ് വീണ്ടും പുനരാരംഭിക്കാനൊരുങ്ങി Revolt

തങ്ങളുടെ നിലവിലെ വില്‍പ്പന ശൃംഖല 6 മുതല്‍ 70 വരെ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്. ബൈക്കുകള്‍ പുറത്തിറക്കാന്‍ തുടങ്ങിയതു മുതല്‍ ഞങ്ങളുടെ ഉപഭോക്താക്കളില്‍ നിന്നുള്ള വലിയ ഡിമാന്‍ഡും, കേന്ദ്രത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളില്‍ നിന്നുള്ള പ്രോത്സാഹജനകമായ പ്രതികരണവും മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

70 നഗരങ്ങളിലായി RV400-ന്റെ ബുക്കിംഗ് വീണ്ടും പുനരാരംഭിക്കാനൊരുങ്ങി Revolt

തങ്ങളുടെ പുതിയ വില്‍പ്പന ശൃംഖല രാജ്യമെമ്പാടുമുള്ള ഈ ശക്തമായ ഓര്‍ഡര്‍ ബാങ്കിനെ സഹായിക്കാനും കൂടുതല്‍ ഇവി വിപ്ലവത്തില്‍ തങ്ങള്‍ പങ്കാളികളാകുയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

70 നഗരങ്ങളിലായി RV400-ന്റെ ബുക്കിംഗ് വീണ്ടും പുനരാരംഭിക്കാനൊരുങ്ങി Revolt

തുടക്കത്തില്‍ RV300, RV400 എന്നിങ്ങനെ രണ്ട് മോഡലുകളാണ് റിവോള്‍ട്ട് അവതരിപ്പിച്ചതെങ്കിലും, RV400-ന് ഉപഭോക്താക്കളില്‍ നിന്ന് ശക്തമായ പ്രതികരണം ലഭിച്ചത്. ഇത് ഓരോ തവണയും വില്‍പ്പനയ്ക്കെത്തുമ്പോള്‍ മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റുപോകുകയും ചെയ്യുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

70 നഗരങ്ങളിലായി RV400-ന്റെ ബുക്കിംഗ് വീണ്ടും പുനരാരംഭിക്കാനൊരുങ്ങി Revolt

ഉപഭോക്താക്കള്‍ക്കായി രാജ്യത്ത് തന്നെ വികസിപ്പിച്ച ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍, കോണ്‍ടാക്റ്റ്‌ലെസ് അനുഭവം ഉയര്‍ത്താനും നല്‍കാനും കമ്പനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനവും പ്രയോജനപ്പെടുത്തുന്നു. റിവോള്‍ട്ട് RV400, 3 kW മിഡ്-ഡ്രൈവ് മോട്ടോറുമായിട്ടാണ് വരുന്നത്.

70 നഗരങ്ങളിലായി RV400-ന്റെ ബുക്കിംഗ് വീണ്ടും പുനരാരംഭിക്കാനൊരുങ്ങി Revolt

ഇതിന്റെ 72V, 3.24 kWh ലിഥിയം അയണ്‍ ബാറ്ററി കരുത്തില്‍ 85 കിലോമീറ്റര്‍ പരമാവധി വേഗതയും കമ്പനി വാഗ്ദാനം ചെയ്യുന്നു. MyRevolt ആപ്പ് വഴി ബൈക്ക് ലൊക്കേറ്റര്‍, ജിയോ-ഫെന്‍സിംഗ്, മാറ്റാന്‍ കഴിയുന്ന കസ്റ്റമൈസ്ഡ് ശബ്ദങ്ങള്‍, പൂര്‍ണ്ണ ബൈക്ക് ഡയഗ്‌നോസ്റ്റിക്‌സ്, ബാറ്ററി നില, റൈഡുകളുടെയും കിലോമീറ്ററുകളുടെയും വിവരങ്ങള്‍ എന്നിവ പോലുള്ള കണക്റ്റിവിറ്റി സവിശേഷതകളും RV400 വാഗ്ദാനം ചെയ്യുന്നു.

70 നഗരങ്ങളിലായി RV400-ന്റെ ബുക്കിംഗ് വീണ്ടും പുനരാരംഭിക്കാനൊരുങ്ങി Revolt

ഇലക്ട്രിക് ബൈക്കിന്റെ ബാറ്ററി മാറ്റാന്‍ ഏറ്റവും അടുത്തുള്ള റിവോള്‍ട്ട് സ്വിച്ച് സ്റ്റേഷന്‍ കണ്ടെത്തുന്നതിന് ആപ്പ് പ്രയോജനപ്പെടുത്താമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. RV400-ന് ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട്ട് എന്നീ മൂന്ന് റൈഡിംഗ് മോഡുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

70 നഗരങ്ങളിലായി RV400-ന്റെ ബുക്കിംഗ് വീണ്ടും പുനരാരംഭിക്കാനൊരുങ്ങി Revolt

അതേസമയം RV300-ന് പകരമായി പുതിയൊരു മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാനും കമ്പനിക്ക് പദ്ധതികളുണ്ട്. പുതിയ RV1 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന് നിര്‍മ്മാതാവിന്റെ നിലവിലുള്ള മോഡലുകളേക്കാള്‍ വില കുറയുമെന്നും അടുത്ത വര്‍ഷം ജനുവരി മുതല്‍ ഉത്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

70 നഗരങ്ങളിലായി RV400-ന്റെ ബുക്കിംഗ് വീണ്ടും പുനരാരംഭിക്കാനൊരുങ്ങി Revolt

ഹരിയാനയിലെ മനേസറിലെ നിര്‍മ്മാണ ശാലയില്‍ കമ്പനിയില്‍ നിന്ന് 100 ശതമാനം പ്രാദേശികമായി നിര്‍മ്മിച്ച മോഡലാകും പുതിയ RV1 മോഡല്‍. കമ്പനി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ചൈനയില്‍ നിന്ന് ഭാഗങ്ങള്‍ ഇറക്കുമതി ചെയ്യുകയാണെങ്കിലും, ഇപ്പോള്‍ ഇന്ത്യന്‍ വിതരണങ്ങളിലേക്ക് പൂര്‍ണ്ണമായും മാറുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമിക്കുന്നത്.

70 നഗരങ്ങളിലായി RV400-ന്റെ ബുക്കിംഗ് വീണ്ടും പുനരാരംഭിക്കാനൊരുങ്ങി Revolt

നിലവില്‍, ഗുരുഗ്രാം ആസ്ഥാനമായുള്ള കമ്പനി ഇന്ത്യന്‍ വിപണിയില്‍ RV 300, RV 400 ഇ-ബൈക്കുകള്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നുണ്ടെങ്കിലും വിപണിക്ക് പ്രീയം ഉയര്‍ന്ന പതിപ്പായ RV400 മോഡലാണ്. RV 300 മോഡല്‍ വൈകാതെ നിര്‍ത്തലാക്കുമെന്നും അതിന്റെ സ്ഥാനത്ത്, ഒരു പുതിയ മോഡല്‍ RV1, കുറഞ്ഞ വിലയ്ക്ക് അവതരിപ്പിക്കുമെന്നും കമ്പനി വക്താവ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

70 നഗരങ്ങളിലായി RV400-ന്റെ ബുക്കിംഗ് വീണ്ടും പുനരാരംഭിക്കാനൊരുങ്ങി Revolt

2025 ഓടെ ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്രവാഹന വിപണി 50 ലക്ഷം യൂണിറ്റുകളുടെ വാര്‍ഷിക വില്‍പ്പനയോടെ 50,000 കോടിയുടെ വിപണിയായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ പിന്തുണയും FAME II ഇന്‍സെന്റീവുകളും പോളിസികളും ഇ-ബൈക്കുകളില്‍ 5 ശതമാനം ജിഎസ്ടിയും ഫോസില്‍ ഇന്ധന ബൈക്കുകളില്‍ 28 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍, രാജ്യത്ത് ഇ-ടൂവീലറുകള്‍ താങ്ങാനാവുന്നതായി മാറിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Most Read Articles

Malayalam
English summary
Revolt motors planning to re open rv400 bookings across 70 cities details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X