650 ട്വിന്‍ മോഡലുകളുടെ ആനിവേഴ്സറി എഡിഷന്‍ ഇന്ത്യയിലേക്കും; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Royal Enfield

2021 EICMA മോട്ടോര്‍ ഷോയിലാണ് നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ GT 650 മോഡലുകളുടെ പുതിയ 120 വര്‍ഷത്തെ ആനിവേഴ്സറി പതിപ്പ് മോഡലുകള്‍ അവതരിപ്പിക്കുന്നത്.

650 ട്വിന്‍ മോഡലുകളുടെ ആനിവേഴ്സറി എഡിഷന്‍ ഇന്ത്യയിലേക്കും; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Royal Enfield

പേര് സൂചിപ്പിക്കുന്നത് പോലെ, പുതിയ മോഡലുകള്‍ ബ്രാന്‍ഡിന്റെ നിലനില്‍പ്പിന്റെ 120 വര്‍ഷത്തെ ഓര്‍മ്മപ്പെടുത്തുന്നുവെന്ന് വേണം പറയാന്‍. ഈ പുതിയ 120 ഇയര്‍ എഡിഷന്‍ ബൈക്കുകള്‍ 2021 ഡിസംബര്‍ 6-ന് ആരംഭിക്കുന്ന ഓണ്‍ലൈന്‍ വില്‍പ്പനയിലൂടെ ഇന്ത്യയിലും ലഭ്യമാക്കുമെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍, അതിന്റെ ഭാഗമായി രജിസ്‌ട്രേഷന്‍ ഇതിനകം ആരംഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

650 ട്വിന്‍ മോഡലുകളുടെ ആനിവേഴ്സറി എഡിഷന്‍ ഇന്ത്യയിലേക്കും; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Royal Enfield

2022 ആദ്യ പാദത്തില്‍ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. രണ്ട് ബൈക്കുകളും കൂടി മൊത്തം 480 യൂണിറ്റുകള്‍ മാത്രമേ ഉല്‍പ്പാദിപ്പിക്കൂ എന്നതിനാല്‍ ഈ ബൈക്കുകള്‍ ലോകമെമ്പാടും വളരെ പരിമിതമായി മാത്രമേ ലഭ്യമാകൂ.

650 ട്വിന്‍ മോഡലുകളുടെ ആനിവേഴ്സറി എഡിഷന്‍ ഇന്ത്യയിലേക്കും; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Royal Enfield

ഇതില്‍ 120 യൂണിറ്റുകള്‍ മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ അനുവദിച്ചിരിക്കുന്നത്, ബാക്കിയുള്ളവ യൂറോപ്പ്, യുഎസ്, തെക്ക്-കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യും, ഓരോ പ്രദേശത്തിനും 60 കോണ്ടിനെന്റല്‍ GT 650, ഇന്റര്‍സെപ്റ്റര്‍ 650 എന്നിവ ഉള്‍പ്പെടുന്നു.

650 ട്വിന്‍ മോഡലുകളുടെ ആനിവേഴ്സറി എഡിഷന്‍ ഇന്ത്യയിലേക്കും; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Royal Enfield

കഴിഞ്ഞ നൂറ്റാണ്ടില്‍ റോയല്‍ എന്‍ഫീല്‍ഡ് ആസ്വദിച്ച പാരമ്പര്യവും ചരിത്രവും ആഘോഷിക്കാന്‍ ചുരുക്കം ചില ബ്രാന്‍ഡുകള്‍ക്ക് മാത്രമേ കഴിയൂവെന്നും ഈ പൈതൃകത്തില്‍ ഭൂരിഭാഗവും ബ്രാന്‍ഡിനോടുള്ള അപാരമായ സ്‌നേഹത്തില്‍ നിന്നാണെന്നും ഐഷര്‍ മോട്ടോഴ്സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ സിദ്ധാര്‍ത്ഥ ലാല്‍ പറഞ്ഞു.

650 ട്വിന്‍ മോഡലുകളുടെ ആനിവേഴ്സറി എഡിഷന്‍ ഇന്ത്യയിലേക്കും; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Royal Enfield

കാലങ്ങളായി റൈഡറുകളില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചിട്ടുണ്ട്. ഈ നാഴികക്കല്ല് ആഘോഷിക്കുന്നതിന് ലോകമെമ്പാടുമുള്ള തങ്ങളുടെ ഉപഭോക്താക്കളുമായി അതിന്റെ ഒരു ഭാഗം പങ്കിടുന്നതിനേക്കാള്‍ മികച്ച മാര്‍ഗമില്ലെന്നും അദ്ദേഹം പറഞ്ഞു.

650 ട്വിന്‍ മോഡലുകളുടെ ആനിവേഴ്സറി എഡിഷന്‍ ഇന്ത്യയിലേക്കും; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Royal Enfield

120-ാം വാര്‍ഷിക പതിപ്പ് 650 ട്വിന്‍ മോട്ടോര്‍സൈക്കിളുകള്‍ ലോകമെമ്പാടുമുള്ള താല്‍പ്പര്യക്കാര്‍ക്കായി കൊണ്ടുവരുന്നതിലും ബ്രാന്‍ഡിന്റെ പാരമ്പര്യം അവരുമായി പങ്കിടുന്നതിലും തങ്ങള്‍ സന്തുഷ്ടരാണെന്നും സിദ്ധാര്‍ത്ഥ ലാല്‍ അഭിപ്രായപ്പെട്ടു.

650 ട്വിന്‍ മോഡലുകളുടെ ആനിവേഴ്സറി എഡിഷന്‍ ഇന്ത്യയിലേക്കും; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Royal Enfield

ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമ്പോള്‍, ഈ ലിമിറ്റഡ് എഡിഷന്‍ മോഡലുകള്‍ക്ക് യഥാര്‍ത്ഥ സ്റ്റാന്‍ഡേര്‍ഡ് മോഡലുകളേക്കാള്‍ അല്‍പ്പം കൂടിയ വില പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ഇന്റര്‍സെപ്റ്റര്‍ 650 ക്രോമിന്റെ വില 3.03 ലക്ഷം (എക്‌സ്‌ഷോറൂം), കോണ്ടിനെന്റല്‍ GT 650 ക്രോമിന്റെ വില 3.20 ലക്ഷം (എക്‌സ്‌ഷോറൂം) എന്നിങ്ങനെയാണ്.

650 ട്വിന്‍ മോഡലുകളുടെ ആനിവേഴ്സറി എഡിഷന്‍ ഇന്ത്യയിലേക്കും; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Royal Enfield

അതേസമയം, ലിമിറ്റഡ് എഡിഷന്‍ ഇന്റര്‍സെപ്റ്റര്‍ 650 ന് ഏകദേശം 3.25 ലക്ഷം രൂപ വില ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോണ്ടിനെന്റല്‍ GT 650 ന് 3.40 ലക്ഷം രൂപയും എക്സ്‌ഷോറൂം വിലയായി ഉയര്‍ന്നേക്കാം.

650 ട്വിന്‍ മോഡലുകളുടെ ആനിവേഴ്സറി എഡിഷന്‍ ഇന്ത്യയിലേക്കും; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Royal Enfield

1901 നവംബറില്‍ ലണ്ടനില്‍ നടന്ന സ്റ്റാന്‍ലി സൈക്കിള്‍ ഷോയില്‍ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ആദ്യ ബൈക്ക് പുറത്തിറക്കിക്കൊണ്ടാണ് നിര്‍മ്മാണം ആരംഭിച്ചത്. 1901-ലെ ഈ എളിയ തുടക്കം മുതല്‍, ഇന്നുവരെ തുടര്‍ച്ചയായ നിര്‍മ്മാണത്തില്‍ തുടരുന്ന ഏറ്റവും പഴയ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡാണ് റോയല്‍ എന്‍ഫീല്‍ഡ്.

650 ട്വിന്‍ മോഡലുകളുടെ ആനിവേഴ്സറി എഡിഷന്‍ ഇന്ത്യയിലേക്കും; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Royal Enfield

ഈ നാഴികക്കല്ല് അടയാളപ്പെടുത്തുന്നതിനായിട്ടാണ്, റോയല്‍ എന്‍ഫീല്‍ഡ് അതിന്റെ ജനപ്രിയ 650 ഇരട്ട മോട്ടോര്‍സൈക്കിളുകളുടെ പുതിയ 120-ാം വാര്‍ഷിക പതിപ്പ് - ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ GT 650 എന്നിവ EICMA 2021-ല്‍ വെളിപ്പെടുത്തുന്നത്.

650 ട്വിന്‍ മോഡലുകളുടെ ആനിവേഴ്സറി എഡിഷന്‍ ഇന്ത്യയിലേക്കും; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Royal Enfield

ഇത് ഒരു എക്സ്‌ക്ലൂസീവ് അഫയേഴ്സ് ആക്കുന്നതിന്, ഈ ഓരോ ബൈക്കുകളും ടാങ്ക് ടോപ്പ് ബാഡ്ജില്‍ ഒരു തനത് സീരിയല്‍ നമ്പര്‍ ഫീച്ചര്‍ ചെയ്യും, ഇത് ലോകമെമ്പാടുമുള്ള നാല് പ്രദേശങ്ങളില്‍ ഏതെങ്കിലും 60 തനത് മോട്ടോര്‍സൈക്കിളുകളില്‍ 1 ആണെന്ന് സൂചിപ്പിക്കുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.

650 ട്വിന്‍ മോഡലുകളുടെ ആനിവേഴ്സറി എഡിഷന്‍ ഇന്ത്യയിലേക്കും; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Royal Enfield

ഈ പുതിയ റോയല്‍ എന്‍ഫീല്‍ഡ് 120-ാം വാര്‍ഷിക പതിപ്പുകള്‍ സ്റ്റാന്‍ഡേര്‍ഡ് 650 ഇരട്ട മോഡലുകളുടെ കോസ്‌മെറ്റിക് പതിപ്പുകളാണ്, എന്നാല്‍ മെക്കാനിക്കല്‍ അല്ലെങ്കില്‍ ഫീച്ചര്‍ അപ്ഡേറ്റുകളൊന്നും ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

650 ട്വിന്‍ മോഡലുകളുടെ ആനിവേഴ്സറി എഡിഷന്‍ ഇന്ത്യയിലേക്കും; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Royal Enfield

ലിമിറ്റഡ്-റണ്‍ മോഡലുകള്‍ ഇന്ധന ടാങ്കില്‍ കൈകൊണ്ട് വരച്ച ഗോള്‍ഡ് നിറത്തിലുള്ള വരകളുള്ള ഒരു പ്രത്യേക ഓള്‍-ബ്ലാക്ക് കളര്‍ സ്‌കീം കാണിക്കുന്നു. കമ്പനിയുടെ നിര്‍മ്മാണത്തിലെ ഏറ്റവും പഴയ മോഡലായ ബുള്ളറ്റില്‍ പോലും അത്തരം കരകൗശലത്തിന് സാക്ഷ്യം വഹിച്ചിരുന്നു.

650 ട്വിന്‍ മോഡലുകളുടെ ആനിവേഴ്സറി എഡിഷന്‍ ഇന്ത്യയിലേക്കും; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Royal Enfield

ടാങ്കിന് മുകളില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ 120-ാം വാര്‍ഷിക ചിഹ്നം ചേര്‍ത്തത് ഈ പ്രത്യേകതയെ കൂടുതല്‍ ഊന്നിപ്പറയുന്നു. 'സിര്‍പ്പി സെന്തില്‍' കുടുംബവുമായി സഹകരിച്ച് നിര്‍മ്മിച്ച വശങ്ങളില്‍ പ്രത്യേകം തയ്യാറാക്കിയ പിച്ചള ചിഹ്നങ്ങളും ഇന്ധന ടാങ്കിന്റെ സവിശേഷതയാണ്.

650 ട്വിന്‍ മോഡലുകളുടെ ആനിവേഴ്സറി എഡിഷന്‍ ഇന്ത്യയിലേക്കും; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Royal Enfield

പാനലുകളുടെ തിളങ്ങുന്ന ഫിനിഷ് മോട്ടോര്‍സൈക്കിളുകള്‍ക്ക് നല്ല പ്രീമിയം ആകര്‍ഷണം നല്‍കുന്നുവെന്ന് വേണം പറയാന്‍. ഒരു കോണ്‍ട്രാസ്റ്റിംഗ് ഇഫക്റ്റ് നല്‍കുന്നതിന്, റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ ബ്ലാക്ക്-ഔട്ട് ഇന്റേണലുകളും മെക്കാനിക്കല്‍ ഘടകങ്ങളായ എഞ്ചിന്‍, എക്സ്ഹോസ്റ്റ്, ഫ്രണ്ട് ആന്‍ഡ് റിയര്‍ സസ്പെന്‍ഷന്‍, മാറ്റ് ട്രീറ്റ്മെന്റോടുകൂടിയ ഹാന്‍ഡില്‍ബാര്‍ എന്നിവ നല്‍കിയിട്ടുണ്ട്.

650 ട്വിന്‍ മോഡലുകളുടെ ആനിവേഴ്സറി എഡിഷന്‍ ഇന്ത്യയിലേക്കും; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Royal Enfield

മൊത്തത്തിലുള്ള രൂപകല്‍പ്പനയെ മനോഹരമാക്കുന്നതിനായി ഫ്ളൈസ്‌ക്രീനുകള്‍, എഞ്ചിന്‍ ഗാര്‍ഡുകള്‍, ഹീല്‍ ഗാര്‍ഡുകള്‍, ടൂറിംഗ്, ബാര്‍ എന്‍ഡ് മിററുകള്‍ എന്നിങ്ങനെയുള്ള യഥാര്‍ത്ഥ ആക്‌സസറികളും മോട്ടോര്‍സൈക്കിളുകളില്‍ സജ്ജീകരിച്ചിരിക്കുന്നു.

650 ട്വിന്‍ മോഡലുകളുടെ ആനിവേഴ്സറി എഡിഷന്‍ ഇന്ത്യയിലേക്കും; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Royal Enfield

നേരത്തെ സൂചിപ്പിച്ചതുപോലെ, രണ്ട് മോട്ടോര്‍സൈക്കിളുകളിലും മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. അതായത് 47 bhp കരുത്തും 52 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന ഒരേ 648 സിസി പാരലല്‍-ട്വിന്‍ എഞ്ചിനായിരിക്കും രണ്ട് ബൈക്കുകള്‍ക്കും കരുത്തേകുക.

650 ട്വിന്‍ മോഡലുകളുടെ ആനിവേഴ്സറി എഡിഷന്‍ ഇന്ത്യയിലേക്കും; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി Royal Enfield

ഈ യൂണിറ്റ് 6-സ്പീഡ് ഗിയര്‍ബോക്സുമായി സ്ലിപ്പറും അസിസ്റ്റ് ക്ലച്ചും മുഖേന ജോടിയാക്കിയിരിക്കുന്നു. പരമ്പരാഗത ഫ്രണ്ട് ഫോര്‍ക്കുകളും ഇരട്ട ഗ്യാസ് ചാര്‍ജ്ഡ് റിയര്‍ ഷോക്ക് അബ്‌സോര്‍ബറുകളുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്.

Most Read Articles

Malayalam
English summary
Royal enfield 650 twins limited edition coming to india find here more details
Story first published: Tuesday, November 30, 2021, 17:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X