സർവീസ് കെയർ 24 പദ്ധതി അവതരിപ്പിച്ച് റോയൽ എൻഫീൽഡ്

സർവീസ് കെയർ 24 എന്ന പുതിയ സംരംഭത്തിന് തുടക്കം കുറിച്ച് റോയൽ എൻഫീൽഡ്. 'ഞങ്ങളെപ്പോലെ നിങ്ങളുടെ സവാരി ആർക്കും അറിയില്ല' എന്ന പരസ്യവാചകത്തോടൊയാണ് പദ്ധതിയെ റെട്രോ ക്ലാസിക് ബ്രാൻഡ് പദ്ധതിയെ പരിചയപ്പെടുത്തിയിരിക്കുന്നത്.

സർവീസ് കെയർ 24 പദ്ധതി അവതരിപ്പിച്ച് റോയൽ എൻഫീൽഡ്

ഒരു കോംപ്ലിമെന്ററി എന്ന നിലയിൽ ആദ്യത്തെ സർവീസ് സൗജന്യമാണെന്നും റോയൽ എൻഫീൽഡ് സർവീസ് കെയർ 24 പാക്കേജിന് പുതിയ ബൈക്ക് വാങ്ങുന്നതുമായി ബന്ധമില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതായത് നിലവിലുള്ള ഉപഭോക്താക്കൾക്കും ഇത് തെരഞ്ഞെടുക്കാനാവുകയെന്ന് സാരം.

സർവീസ് കെയർ 24 പദ്ധതി അവതരിപ്പിച്ച് റോയൽ എൻഫീൽഡ്

കൂടാതെ മോട്ടോർസൈക്കിളിന്റെ ചാസി നമ്പറിന്റെ യോഗ്യതാ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇത് ക്ലെയിം ചെയ്യാൻ കഴിയൂ എന്നും എൻഫീൽഡ് പറഞ്ഞു. റോയൽ‌ എൻ‌ഫീൽ‌ഡ് സർവീസ് കെയർ‌ പാക്കേജിൽ‌ നാല് ജനറൽ സർവീസും രണ്ട് എഞ്ചിൻ‌ ഓയിൽ‌ മാറ്റങ്ങളും ഉൾ‌പ്പെടുന്നു.

സർവീസ് കെയർ 24 പദ്ധതി അവതരിപ്പിച്ച് റോയൽ എൻഫീൽഡ്

എല്ലാ നികുതികളും ഉൾപ്പെടെ 2,499 രൂപയാണ് ഈ പാക്കേജിനായി മുടക്കേണ്ടത്. എന്തെങ്കിലും അധിക അറ്റകുറ്റപ്പണികൾ ആവശ്യമെങ്കിൽ പാർട്‌സുകളിലും ലൂബ്രിക്കന്റുകളിലും അഞ്ച് ശതമാനവും ലേബർ ചെലവിന്റെ 20 ശതമാനവും ഇതിലൂടെ ലാഭിക്കാം എന്നതാണ് പാക്കേജിന്റെ പ്രധാന ആകർഷണം.

സർവീസ് കെയർ 24 പദ്ധതി അവതരിപ്പിച്ച് റോയൽ എൻഫീൽഡ്

സേവനം ലഭിക്കുന്നതിനായി ഉപഭോക്താക്കൾക്ക് ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ കഴിയും. വാഹന വ്യവസായം സാധാരണ നിലയിലായതിനാൽ നിർമാതാക്കൾ ആകർഷകമായ സാമ്പത്തിക പദ്ധതികളും മറ്റും നടപ്പിലാക്കി വരികയാണിപ്പോൾ.

സർവീസ് കെയർ 24 പദ്ധതി അവതരിപ്പിച്ച് റോയൽ എൻഫീൽഡ്

അതോടൊപ്പം നിലവിലുള്ള ഉപഭോക്താക്കളെ നിലനിർത്തുന്നതിനായുള്ള ഇത്തരം സർവീസ്, വാറണ്ടി പാക്കേജുകളും കമ്പനികൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ പുതിയ മോഡൽ അവതരിപ്പിക്കാനും റോയൽ എൻഫീൽഡ് തയാറെടുക്കുന്നുണ്ട്.

സർവീസ് കെയർ 24 പദ്ധതി അവതരിപ്പിച്ച് റോയൽ എൻഫീൽഡ്

അടുത്തമാസത്തോടെ പുതിയ തലമുറ ക്ലാസിക് 350 മോഡലും നിരയിലെത്തുന്നതോടെ കമ്പനി കൂടുതൽ ശക്തിയാർജിക്കും. 650 സിസി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ക്രൂയിസറായിരിക്കും ഇതിന് പിന്നാലെ എത്തുക.

സർവീസ് കെയർ 24 പദ്ധതി അവതരിപ്പിച്ച് റോയൽ എൻഫീൽഡ്

പുതിയ ക്ലാസിക് 350 മീറ്റിയോറിന്റെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമിക്കുന്നത്. ഇത് പുതുക്കിയ 349 സിസി OHC എഞ്ചിനാണ് വാഗ്‌ദാനം ചെയ്യുക. നിലവിലെ പതിപ്പിനെ അപേക്ഷിച്ച് വളരെ പരിഷ്‌കൃതമായിരിക്കും ഈ എഞ്ചിൻ.

സർവീസ് കെയർ 24 പദ്ധതി അവതരിപ്പിച്ച് റോയൽ എൻഫീൽഡ്

ഓരോ പാദത്തിലും ഒരു പുതിയ മോട്ടോർസൈക്കിൾ എന്ന പദ്ധതിയുമായാണ് എൻഫീൽഡ് മുന്നോട്ടുപോകുന്നതെന്ന് സിഇഒ വിനോദ് ദസാരി അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Royal Enfield Announced New Service Care 24 Package. Read in Malayalam
Story first published: Saturday, June 26, 2021, 13:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X