കൊവിഡ് വ്യാപനം; പ്ലാന്റുകളില്‍ ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തുന്നുവെന്ന് റോയല്‍ എന്‍ഫീല്‍ഡ്

കൊവിഡ്-19 രണ്ടാം തരംഗം രൂക്ഷമായി തന്നെ മുന്നോട്ട് പോവുകയാണ്. മറ്റ് മേഖലകള്‍ പോലെ വാഹന വിപണിയും പ്രതിസന്ധിയൂടെയാണ് കടന്നുപോകുന്നത്.

കൊവിഡ് വ്യാപനം; പ്ലാന്റുകളില്‍ ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തുന്നുവെന്ന് റോയല്‍ എന്‍ഫീല്‍ഡ്

ഇത് വാഹന വില്‍പ്പനയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് നിരവധി വാഹന നിര്‍മാതാക്കള്‍ അടുത്തിടെ അതത് നിര്‍മാണ കേന്ദ്രങ്ങളില്‍ താല്‍ക്കാലിക അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചു.

കൊവിഡ് വ്യാപനം; പ്ലാന്റുകളില്‍ ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തുന്നുവെന്ന് റോയല്‍ എന്‍ഫീല്‍ഡ്

ഇപ്പോഴിതാ ചെന്നൈ ആസ്ഥാനമായുള്ള റോയല്‍ എന്‍ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുന്നുവെന്ന് വ്യക്തമാക്കി രംഗത്തെത്തി. തങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2021 മെയ് 13 നും മെയ് 16 നും ഇടയില്‍ നിര്‍ത്തിവയ്ക്കുമെന്ന് ബ്രാന്‍ഡ് ഒരു പത്രക്കുറിപ്പിലൂടെ സ്ഥിരീകരിച്ചു.

MOST READ: കൊവിഡില്‍ ഉപഭോക്താക്കള്‍ക്ക് പിന്തുണയുമായി എംജി; സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി

കൊവിഡ് വ്യാപനം; പ്ലാന്റുകളില്‍ ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തുന്നുവെന്ന് റോയല്‍ എന്‍ഫീല്‍ഡ്

ഈ കാലയളവില്‍ തങ്ങളുടെ നിര്‍മാണശാലകളില്‍ അറ്റകുറ്റപ്പണി നടത്തുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് വ്യക്തമാക്കി. വില്‍പ്പന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രാദേശിക ലോക്ക്ഡൗണുകള്‍ കണക്കിലെടുക്കുമ്പോള്‍, ആവശ്യം നിറവേറ്റാനുള്ള കഴിവില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് ഇത് മുന്‍കൂട്ടി കാണുന്നില്ലെന്ന് ബ്രാന്‍ഡ് പറയുന്നു.

കൊവിഡ് വ്യാപനം; പ്ലാന്റുകളില്‍ ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തുന്നുവെന്ന് റോയല്‍ എന്‍ഫീല്‍ഡ്

സര്‍ക്കാരും അഡ്മിനിസ്‌ട്രേറ്റീവ് അധികാരികളും നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസൃതമായി സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുകയാണെന്നും സ്ഥിതിഗതികള്‍ മുന്നോട്ട് പോകുമ്പോള്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും റോയല്‍ എന്‍ഫീല്‍ഡ് വ്യക്തമാക്കി.

MOST READ: തലമുറമാറ്റത്തിനൊരുങ്ങി സുസുക്കി സ്വിഫ്റ്റ്; പുതുതലമുറ പതിപ്പിന്റെ അരങ്ങേറ്റം 2022 ഓടെ

കൊവിഡ് വ്യാപനം; പ്ലാന്റുകളില്‍ ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തുന്നുവെന്ന് റോയല്‍ എന്‍ഫീല്‍ഡ്

തങ്ങളുടെ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും കമ്പനി അറിയിച്ചു. പ്രാദേശിക ചട്ടങ്ങള്‍ പാലിക്കാനും ബാധകമായേക്കാവുന്ന പ്രാദേശിക അഡ്മിനിസ്‌ട്രേറ്റീവ് ഓര്‍ഡറുകള്‍ പാലിക്കാനും ഇന്ത്യയിലെ എല്ലാ ഡീലര്‍ഷിപ്പുകള്‍ക്കും കമ്പനി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൊവിഡ് വ്യാപനം; പ്ലാന്റുകളില്‍ ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തുന്നുവെന്ന് റോയല്‍ എന്‍ഫീല്‍ഡ്

ബ്രാന്‍ഡിന്റെ ഓഫീസുകളിലുടനീളമുള്ള മറ്റ് എല്ലാ ജീവനക്കാരും, ചെന്നൈ, ഗുഡ്ഗാവ് എന്നിവിടങ്ങളിലെ കോര്‍പ്പറേറ്റ് ഓഫീസുകള്‍ ഉള്‍പ്പെടെ, കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നത് തുടരുമെന്നും പ്രസ്തവനയില്‍ അറിയിച്ചു.

MOST READ: അൽകാസർ ഏഴ് സീറ്റർ എസ്‌യുവിക്കായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് ഡീലർമാർ

കൊവിഡ് വ്യാപനം; പ്ലാന്റുകളില്‍ ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തുന്നുവെന്ന് റോയല്‍ എന്‍ഫീല്‍ഡ്

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, കമ്പനി അടുത്തിടെ സിംഗപ്പൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. പുതിയ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650, ഹിമാലയന്‍, ക്ലാസിക് എന്നിവയുള്‍പ്പെടെ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളുടെ മുഴുവന്‍ ശ്രേണിയും പുതിയ റോയല്‍ എന്‍ഫീല്‍ഡ് സിംഗപ്പൂര്‍ സ്റ്റോര്‍ പ്രദര്‍ശിപ്പിക്കുന്നു.

കൊവിഡ് വ്യാപനം; പ്ലാന്റുകളില്‍ ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തുന്നുവെന്ന് റോയല്‍ എന്‍ഫീല്‍ഡ്

റോയല്‍ എന്‍ഫീല്‍ഡ് സിംഗപ്പൂര്‍ സ്റ്റോറില്‍ മോട്ടോര്‍ സൈക്കിളുകള്‍ക്കായുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ യഥാര്‍ത്ഥ ആക്സസറികള്‍, വസ്ത്രങ്ങള്‍, റൈഡിംഗ് ഗിയര്‍ ശ്രേണികള്‍ എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്.

MOST READ: വിൽപ്പനയില്ല, മറാസോയും KUV100 NXT മൈക്രോ എസ്‌യുവിയും കളമൊഴിയുന്നു

കൊവിഡ് വ്യാപനം; പ്ലാന്റുകളില്‍ ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തുന്നുവെന്ന് റോയല്‍ എന്‍ഫീല്‍ഡ്

650 ഇരട്ടകള്‍ ബ്രാന്‍ഡിന്റെ ആഗോള അഭിലാഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയപ്പോള്‍, അപ്‌ഡേറ്റ് ചെയ്ത ഹിമാലയന്‍, പുതിയ മീറ്റിയര്‍ 350 എന്നിവയും ആഗോള ഉല്‍പ്പന്നങ്ങളായി സ്ഥാനം പിടിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

Most Read Articles

Malayalam
English summary
Royal Enfield Announced Temporarily Production Halt Manufacturing Its Plants, Find Here All Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X