ഇന്ത്യയില്‍ മാത്രമല്ല ആഗോള വിപണിയിലും റോയല്‍ എന്‍ഫീല്‍ഡ് തന്നെ താരം

ഇന്ത്യന്‍ വിപണിയിലെ ജനപ്രീയ ബ്രാന്‍ഡുകളില്‍ ഒന്നാണ് റോയല്‍ എന്‍ഫീല്‍ഡ്. എന്നാല്‍ ഇങ്ങ് ഇന്ത്യയില്‍ മാത്രമല്ല ആഗോള വിപണിയില്‍ പോലും തങ്ങള്‍ മികച്ച ബ്രാന്‍ഡാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍ കമ്പനി.

ഇന്ത്യയില്‍ മാത്രമല്ല ആഗോള വിപണിയിലും റോയല്‍ എന്‍ഫീല്‍ഡ് തന്നെ താരം

ഈ മാസം ആദ്യം ന്യൂസിലാന്റില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മിഡ്-സൈസ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായി റോയല്‍ എന്‍ഫീല്‍ഡ് മാറിയെന്നാണ് അടുത്തിടെ പുറത്തുവന്ന പുതിയ റിപ്പോര്‍ട്ട്. റോഡ് ബൈക്ക് വിഭാഗത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2020 ല്‍ റോയല്‍ എന്‍ഫീല്‍ഡ് 60 ശതമാനത്തോളം വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു.

ഇന്ത്യയില്‍ മാത്രമല്ല ആഗോള വിപണിയിലും റോയല്‍ എന്‍ഫീല്‍ഡ് തന്നെ താരം

ഓസ്ട്രേലിയയിലെയും ന്യൂസിലന്‍ഡിലെയും പ്രധാന വിപണികളിലുടനീളം കമ്പനി നെറ്റ്‌വര്‍ക്ക് വിപുലീകരിച്ചിരുന്നു. നിലവില്‍ റോയല്‍ എന്‍ഫീല്‍ഡിന് 47 രാജ്യങ്ങില്‍ തങ്ങളുടെ മോഡലുകള്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നുണ്ട്. ഏഷ്യാ പസഫിക്കിലെ മൊത്തത്തിലുള്ള റീട്ടെയില്‍ കാല്‍നോട്ടം 2020 സാമ്പത്തിക വര്‍ഷത്തെ പ്രധാന മുന്‍ഗണനാ വിപണികളില്‍ 50 ശതമാനം വളര്‍ച്ച നേടി.

ഇന്ത്യയില്‍ മാത്രമല്ല ആഗോള വിപണിയിലും റോയല്‍ എന്‍ഫീല്‍ഡ് തന്നെ താരം

ചെന്നൈ ആസ്ഥാനമായുള്ള റോയല്‍ എന്‍ഫീല്‍ഡ് അടുത്തിടെ മീറ്റിയോര്‍ 350, ലിമിറ്റഡ് എഡിഷന്‍ ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എന്നിവ ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും പുറത്തിറക്കിയിരുന്നു.

ഇന്ത്യയില്‍ മാത്രമല്ല ആഗോള വിപണിയിലും റോയല്‍ എന്‍ഫീല്‍ഡ് തന്നെ താരം

റോയല്‍ എന്‍ഫീല്‍ഡിന് 8000 റൈഡറുകളുടെ ശക്തമായ ഉപഭോക്തൃ അടിത്തറയുണ്ട്, ഈ നേട്ടം കൈവരിക്കുന്നത് തങ്ങളുടെ വളര്‍ച്ചയുടെ വ്യക്തമായ തെളിവാണെന്ന് റോയല്‍ എന്‍ഫീല്‍ഡിന്റെ ഹെഡ് ബിസിനസ് APAC വിമല്‍ സംബ്ലി പറഞ്ഞു.

ഇന്ത്യയില്‍ മാത്രമല്ല ആഗോള വിപണിയിലും റോയല്‍ എന്‍ഫീല്‍ഡ് തന്നെ താരം

മാത്രമല്ല ഇത് വിപണിയോടുള്ള തങ്ങളുടെ പ്രതിബദ്ധതയാണെന്നും, ഇൗ നേട്ടം തങ്ങളുടെ യാത്രയുടെ ആരംഭം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വികാരാധീനരായ റൈഡറുകളുടെ പിന്തുണയോടെ, ഇത്തരത്തിലുള്ള നിരവധി നാഴികക്കല്ലുകള്‍ പിന്നിടാന്‍ ഇനിയും തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും വിമല്‍ സംബ്ലി വ്യക്തമാക്കി.

ഇന്ത്യയില്‍ മാത്രമല്ല ആഗോള വിപണിയിലും റോയല്‍ എന്‍ഫീല്‍ഡ് തന്നെ താരം

ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 മോഡലുകള്‍ 2018 വിപണിയില്‍ എത്തിയതോടെ റോയല്‍ എന്‍ഫീല്‍ഡിന്റെ ജനപ്രീതി ആഗോളതലത്തില്‍ വളരാന്‍ തുടങ്ങി. പുതിയ 650 സിസി സമാന്തര-ഇരട്ട എഞ്ചിന്‍ അന്താരാഷ്ട്ര വിപണികളില്‍ വളരെയധികം പ്രചാരം നേടി.

ഇന്ത്യയില്‍ മാത്രമല്ല ആഗോള വിപണിയിലും റോയല്‍ എന്‍ഫീല്‍ഡ് തന്നെ താരം

മാത്രമല്ല, ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ടൂറിംഗ്, ഓഫ്-റോഡ് ആരാധകരെ സ്വന്തമാക്കാന്‍ ഹിമാലയനും സാധിച്ചു. ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുടനീളമുള്ള റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളില്‍ തങ്ങള്‍ അദ്വിതീയ അനുഭവങ്ങള്‍ നല്‍കുന്നത് തുടരുമെന്നും കൂടുതല്‍ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ ശൃംഖല കെട്ടിപ്പടുക്കുമെന്ന് അര്‍ബന്‍ മോട്ടോ ഇറക്കുമതി സിഇഒ ജോസഫ് എലാസ്മാര്‍ പറഞ്ഞു.

Most Read Articles

Malayalam
English summary
Royal Enfield Become Top-Selling Mid-Size Bike Manufacturer Brands In New Zealand, Find Here New Details. Read in Malayalam.
Story first published: Wednesday, July 21, 2021, 20:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X