ക്ലാസിക് 350 മോഡലിന് വില കൂടി, ഇനി പ്രാരംഭ വില 1,72,466 രൂപ

പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടക്കുമ്പോൾ ഒരു വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും ചെലവു കൂടുകയാണ്. ഇൻ‌പുട്ട് ചെലവിലെ ഗണ്യമായ വർധനവ് നികത്തുന്നതിനായി റോയൽ എൻഫീൽഡും വില വർധനവ് നടപ്പിലാക്കിയിരിക്കുകയാണ്.

ക്ലാസിക് 350 മോഡലിന് വില കൂടി, ഇനി പ്രാരംഭ വില 1,72,466 രൂപ

ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഓഫറായ ക്ലാസിക് 350 മോഡലിന്റെ വില വർധിപ്പിച്ചതായി കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണ്. ബൈക്കിന്റെ ഓരോ വേരിയന്റിലും വില പരിഷ്ക്കരണം നടപ്പിലാക്കിയിട്ടുണ്ട്.

ക്ലാസിക് 350 മോഡലിന് വില കൂടി, ഇനി പ്രാരംഭ വില 1,72,466 രൂപ

ക്ലാസിക് 350 മോഡലിന്റെ വേരിയന്റിനെ അനുസരിച്ച് 5,231 രൂപ മുതൽ 5,992 രൂപ വരെയാണ് വില ഉയർന്നിരിക്കുന്നത് മാറ്റ്, ക്രോം പതിപ്പാണ് ഏറ്റവും കൂടുതൽ വില വർധനവിന് സാക്ഷ്യംവഹിച്ചിരിക്കുന്നത്.

MOST READ: ഇപ്പോൾ വാങ്ങിയാൽ 30,000 രൂപ ലാഭിക്കാം, പുതിയ വെർസിസ് 650 അഡ്വഞ്ചർ ടൂററിന് ഓഫറുമായി കവസാക്കി

ക്ലാസിക് 350 മോഡലിന് വില കൂടി, ഇനി പ്രാരംഭ വില 1,72,466 രൂപ

തുടക്കം മുതൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളാണ് ക്ലാസിക് 350. ഇത് ഇപ്പോഴും മനോഹരമായ വിൽപ്പന നമ്പറുകൾ നേടുന്നുണ്ടെങ്കിലും ഉടൻ തന്നെ ഒരു തലമുറ മാറ്റത്തിന് തയാറെടുക്കുകയാണ്.

ക്ലാസിക് 350 മോഡലിന് വില കൂടി, ഇനി പ്രാരംഭ വില 1,72,466 രൂപ

റോയൽ എൻഫീൽഡ് ക്ലാസിക് 350-യുടെ പ്രാരംഭ സ്റ്റാൻഡേർഡ് മോഡലിന് ഇനി മുതൽ 1.72,466 രൂപയാണ് മുടക്കേണ്ടത്. നേരത്തെയുണ്ടായിരുന്ന 1,67,235 രൂപയിൽ നിന്നും 5,231 രൂപയാണ് ഉയർന്നിരിക്കുന്നത്.

MOST READ: 2021 മാര്‍ച്ചിലെ വില്‍പ്പനയില്‍ 84 ശതമാനം വര്‍ധനവുമായി റോയല്‍ എന്‍ഫീല്‍ഡ്; വില്‍പ്പന ഇങ്ങനെ

ക്ലാസിക് 350 മോഡലിന് വില കൂടി, ഇനി പ്രാരംഭ വില 1,72,466 രൂപ

വില വർധനവിന് പുറെമ റെട്രോ ക്ലാസിക് മോഡലിന് കമ്പനി മറ്റ് മാറ്റങ്ങളൊന്നും നടപ്പാക്കിയിട്ടില്ല. എന്നാൽ വരാനിരിക്കുന്ന തലമുറ മാറ്റത്തിൽ പ്രധാനമായും മെക്കാനിക്കൽ, ഫീച്ചർ, സ്റ്റൈലിംഗ് എന്നിവയിലെല്ലാം കാര്യമായ മെച്ചപ്പെടുത്തലുകൾ ബൈക്കിനുണ്ടാകും.

ക്ലാസിക് 350 മോഡലിന് വില കൂടി, ഇനി പ്രാരംഭ വില 1,72,466 രൂപ

മീറ്റിയോർ 350 പതിപ്പിനായി ഇതിനകം ഉപയോഗിച്ച പുതിയ ജെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതുതലമുറ ക്ലാസിക് 350 ഒരുങ്ങുക. ഡബിൾ ക്രാഡിൾ ചാസിയെ അടിസ്ഥാനാക്കി ഒരുങ്ങുന്ന പുത്തൻ ക്ലാസിക്കിന് 349 സിസി, എയർ / ഓയിൽ-കൂൾഡ് എഞ്ചിനായിരിക്കും കരുത്തേകുക.

MOST READ: വീണ്ടും കൂടി, FZ സീരീസ്, R15 V3 മോഡലുകളുടെ വില വർധിപ്പിച്ച് യമഹ

ക്ലാസിക് 350 മോഡലിന് വില കൂടി, ഇനി പ്രാരംഭ വില 1,72,466 രൂപ

ഇത് പരമാവധി 20.2 bhp കരുത്തിൽ 27 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. നിലവിൽ പുഷ്-റോഡ് സംവിധാനം അടിസ്ഥാനമാക്കിയുള്ള 346 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് ക്ലാസിക്കിന്റെ ഹൃദയം.

ക്ലാസിക് 350 മോഡലിന് വില കൂടി, ഇനി പ്രാരംഭ വില 1,72,466 രൂപ

ക്രോം ബ്ലാക്ക്, ക്ലാസിക് ബ്ലാക്ക്, സ്റ്റെല്‍ത്ത് ബ്ലാക്ക്, സ്റ്റോംറൈഡര്‍ സാന്‍ഡ്, എയര്‍ബോണ്‍ ബ്ലൂ, ഗണ്‍മെറ്റല്‍ ഗ്രേ എന്നീ ആറ് കളര്‍ ഓപ്ഷനുകളില്‍ റോയൽ എൻഫീൽഡ് ക്ലാസിക് 350 തെരഞ്ഞെടുക്കാൻ സാധിക്കും.

Most Read Articles

Malayalam
English summary
Royal Enfield Classic 350 Prices Are Hiked Up To Rs 5,992. Read in Malayalam
Story first published: Monday, April 5, 2021, 17:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X