രണ്ട് മാസത്തിനിടെ വീണ്ടും വില വര്‍ധനവ്!; Meteor, Himalayan മോഡലുകളുടെ വില വര്‍ധിപ്പിച്ച് Royal Enfield

2021 ജൂലൈ മാസത്തിലാണ് മീറ്റിയോര്‍ 350-യുടെ എല്ലാ വേരിയന്റിലും കമ്പനി വില വര്‍ധനവ് പ്രഖ്യാപിച്ചത്. ഫയര്‍ബോള്‍, സ്റ്റെല്ലാര്‍, സൂപ്പര്‍നോവ വേരിയന്റുകളില്‍ 7,790, രൂപ, 8,020 രൂപ, 8,405 രൂപ എന്നിങ്ങനെയായിരുന്നു വേരിയന്റുകളിലെ വില വര്‍ധനവ്.

രണ്ട് മാസത്തിനിടെ വീണ്ടും വില വര്‍ധനവ്!; Meteor, Himalayan മോഡലുകളുടെ വില വര്‍ധിപ്പിച്ച് Royal Enfield

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പുതിയ തലമുറ ക്ലാസിക് 350-യെ റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ചത്. ഇപ്പോഴിതാ തെരഞ്ഞെടുത്ത മോഡലുകളുടെ വിലകള്‍ വീണ്ടും വര്‍ധിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് കമ്പനി. ഹിമാലയന്‍, മീറ്റിയോര്‍ 350 എന്നിവയുടെ വിലയാണ് കമ്പനി വര്‍ധിപ്പിച്ചിരിക്കുന്നത്.

രണ്ട് മാസത്തിനിടെ വീണ്ടും വില വര്‍ധനവ്!; Meteor, Himalayan മോഡലുകളുടെ വില വര്‍ധിപ്പിച്ച് Royal Enfield

മീറ്റിയോര്‍ 350 വിപണിയില്‍ എത്തിയ ശേഷം അടിക്കടിയാണ് റോയല്‍ എന്‍ഫീല്‍ഡ് വില വര്‍ധിപ്പിക്കുന്നത്. 7,000 രൂപയോളമാണ് ഇപ്പോള്‍ എല്ലാം വേരിയന്റുകളിലും കമ്പനി വില വര്‍ധിപ്പിച്ചിരിക്കുന്നത്.

Meteor 350 New Price Old Price Difference
Fireball ₹1,99,109 ₹1,92,109 ₹7,000
Stellar ₹2,05,099 ₹1,98,099 ₹7,000
Supernova ₹2,15,084 ₹2,08,084 ₹7,000
രണ്ട് മാസത്തിനിടെ വീണ്ടും വില വര്‍ധനവ്!; Meteor, Himalayan മോഡലുകളുടെ വില വര്‍ധിപ്പിച്ച് Royal Enfield

ഇതോടെ പുതുക്കിയ വില വര്‍ധനവ് അനുസരിച്ച് ഫയര്‍ബോളിന് 1.99 ലക്ഷം രൂപയും, സ്റ്റെല്ലറിന് 2.05 ലക്ഷം രൂപയും, സൂപ്പര്‍നോവയ്ക്ക് 2.15 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം. അതുപോലെ തന്നെയാണ് ബ്രാന്‍ഡില്‍ നിന്നുള്ള ജനപ്രീയ മോഡലായ ഹിമാലയന്റെ കാര്യത്തിലും. അടിക്കടിയാണ് കമ്പനി മോഡലിലും വില വര്‍ധനവ് നടപ്പാക്കുന്നത്.

രണ്ട് മാസത്തിനിടെ വീണ്ടും വില വര്‍ധനവ്!; Meteor, Himalayan മോഡലുകളുടെ വില വര്‍ധിപ്പിച്ച് Royal Enfield

2021 ഹിമാലയന്‍ ഈ വര്‍ഷം ആദ്യമാണ് റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ചത്. 2021 ജൂലൈയില്‍ ഏകദേശം 4,617 രൂപയുടെ വര്‍ധനവായിരുന്നു കമ്പനി മോഡലില്‍ വരുത്തിയത്. ഇപ്പോഴിതാ രണ്ട് മാസങ്ങള്‍ പിന്നിടുമ്പോള്‍ 5,000 രൂപയുടെ വില വര്‍ധനവാണ് വരുത്തിയിരിക്കുന്നത്.

Himalayan New Price Old Price Difference
Silver, Grey ₹2,10,784 ₹2,05,784 ₹5,000
Blue, Red ₹2,14,529 ₹2,09,529 ₹5,000
Black, Green ₹2,18,273 ₹2,13,273 ₹5,000
രണ്ട് മാസത്തിനിടെ വീണ്ടും വില വര്‍ധനവ്!; Meteor, Himalayan മോഡലുകളുടെ വില വര്‍ധിപ്പിച്ച് Royal Enfield

പുതിയ വില വര്‍ധനവിന്റെ ഭാഗമായി ഇപ്പോള്‍ ഹിമാലയന്റെ പ്രാരംഭ പതിപ്പിന് 2.10 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 2.18 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം. അങ്ങനെ, രണ്ട് മാസത്തിനുള്ളില്‍ ഏകദേശം 10,000 രൂപയോളമാണ് ഹിമാലയന് വില വര്‍ധിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ട് മാസത്തിനിടെ വീണ്ടും വില വര്‍ധനവ്!; Meteor, Himalayan മോഡലുകളുടെ വില വര്‍ധിപ്പിച്ച് Royal Enfield

ഒരേ സമയപരിധിക്കുള്ളില്‍ മീറ്റിയോര്‍ 350 മോഡലിനും 15,000 രൂപയോളമാണ് വര്‍ധിച്ചിരിക്കുന്നത്. ഫയര്‍ബോള്‍ യെല്ലോ, ഫയര്‍ബോള്‍ റെഡ്, സ്റ്റെല്ലാര്‍ ബ്ലൂ, സ്റ്റെല്ലാര്‍ റെഡ്, സ്റ്റെല്ലാര്‍ ബ്ലാക്ക്, സൂപ്പര്‍നോവ ബ്രൗണ്‍, സൂപ്പര്‍നോവ ബ്ലൂ തുടങ്ങിയ കളര്‍ സ്‌കീമുകളുമായാണ് ക്രൂയിസര്‍ വരുന്നത്.

രണ്ട് മാസത്തിനിടെ വീണ്ടും വില വര്‍ധനവ്!; Meteor, Himalayan മോഡലുകളുടെ വില വര്‍ധിപ്പിച്ച് Royal Enfield

കഴിഞ്ഞ വര്‍ഷം ലോഞ്ച് ചെയ്യുമ്പോള്‍ J സീരീസ് എഞ്ചിന്‍ ലഭിച്ച ആദ്യത്തെ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളായി മീറ്റിയര്‍ 350 മാറി. 349 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍- ഓയില്‍-കൂള്‍ഡ് ഫ്യുവല്‍-ഇഞ്ചക്റ്റഡ് എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്.

രണ്ട് മാസത്തിനിടെ വീണ്ടും വില വര്‍ധനവ്!; Meteor, Himalayan മോഡലുകളുടെ വില വര്‍ധിപ്പിച്ച് Royal Enfield

ഈ യൂണിറ്റ് 6,100-rpm-ല്‍ 20.2 bhp കരുത്തും 4,000-rpm-ല്‍ 27 Nm torque ഉം ഉത്പാദിപ്പിക്കും. പവര്‍ട്രെയിന്‍ അഞ്ച് സ്പീഡ് ട്രാന്‍സ്മിഷനുമായി ജോടിയാക്കുകയും ചെയ്തിട്ടുണ്ട്.

രണ്ട് മാസത്തിനിടെ വീണ്ടും വില വര്‍ധനവ്!; Meteor, Himalayan മോഡലുകളുടെ വില വര്‍ധിപ്പിച്ച് Royal Enfield

ഇതേ മാറ്റങ്ങളോടെയാണ് ഇപ്പോള്‍ പുതുതലമുറ ക്ലാസിക് 350 മോഡലിനെയും കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. പുതിയ ക്ലാസിക് 350, ഇരട്ട ഡൗണ്‍ട്യൂബ് ചേസിസില്‍ നിര്‍മ്മിക്കുകയും 41 mm ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്‌സോര്‍ബറുകളും സജ്ജീകരിച്ചിരിക്കുകയും ചെയ്യുന്നു.

രണ്ട് മാസത്തിനിടെ വീണ്ടും വില വര്‍ധനവ്!; Meteor, Himalayan മോഡലുകളുടെ വില വര്‍ധിപ്പിച്ച് Royal Enfield

ബ്രേക്കിംഗ് ചുമതലകള്‍ കൈകാര്യം ചെയ്യുന്നതിന് മുന്നില്‍ 300 mm ഡിസ്‌കും പിന്നില്‍ 270 mm ഡിസ്‌കുമാണ് നല്‍കിയിരിക്കുന്നത്. ഡ്യുവല്‍ ചാനല്‍ എബിഎസ് സംവിധാനവും സ്റ്റാന്‍ഡേര്‍ഡായി ഇടംപിടിക്കുന്നുണ്ട്.

രണ്ട് മാസത്തിനിടെ വീണ്ടും വില വര്‍ധനവ്!; Meteor, Himalayan മോഡലുകളുടെ വില വര്‍ധിപ്പിച്ച് Royal Enfield

ഹിമാലയന്‍ ആകട്ടെ, 411 സിസി സിംഗിള്‍ സിലിണ്ടര്‍ SOHC എയര്‍-കൂള്‍ഡ് ഇലക്ട്രോണിക് ഫ്യുവല്‍-ഇഞ്ചക്റ്റഡ് എഞ്ചിനില്‍ നിന്നുമാണ് കരുത്ത് സ്വീകരിക്കുന്നത്. ഈ യൂണിറ്റ് 24.3 bhp കരുത്തും 32 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുകയും അഞ്ച് സ്പീഡ് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.

രണ്ട് മാസത്തിനിടെ വീണ്ടും വില വര്‍ധനവ്!; Meteor, Himalayan മോഡലുകളുടെ വില വര്‍ധിപ്പിച്ച് Royal Enfield

അധികം വൈകാതെ തന്നെ ഹിമാലയന്റെ 650 സിസി മോഡലിനെക്കൂടി വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഇത് സംബന്ധിച്ച് ഏതാനും വിവരങ്ങള്‍ നേരത്തെ പുറത്തുവരുകയും ചെയ്തിരുന്നു.

രണ്ട് മാസത്തിനിടെ വീണ്ടും വില വര്‍ധനവ്!; Meteor, Himalayan മോഡലുകളുടെ വില വര്‍ധിപ്പിച്ച് Royal Enfield

ബ്രാന്‍ഡില്‍ നിന്നും ഇതേ ശ്രേണിയില്‍ മിന്നും പ്രകടനം കാഴ്ചവെയ്ക്കുന്ന 650 ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല്‍ ജിടി എന്നിവയിലൂടെ നേടിയ വിജയം ഹിമാലയനിലൂടെയും ആവര്‍ത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. പുതിയ 650 സിസി ഹിമാലയന് പുതിയ പേര് നല്‍കിയേക്കുമെന്നും സൂചനയുണ്ട്.

Most Read Articles

Malayalam
English summary
Royal enfield hiked meteor 350 and himalayan prices again in india find here new price details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X