ബൈക്കുകളുടെ വിലയും കുതിച്ചുയരുന്നു; മീറ്റിയോർ, ബുള്ളറ്റ് 350 മോഡലുകൾക്കും ഇനി അധികം മുടക്കണം

ഒരു ഇരുചക്ര വാഹനം സ്വന്തമാക്കണേൽ വരെ ലക്ഷങ്ങൾ ചെലവാകുന്ന കാലമാണ് ഇത്. അപ്പോൾ അതിന് ഇരട്ടി പ്രഹരമായി നിരന്തരം വിലയും കമ്പനികൾ പരിഷ്ക്കരിക്കുന്നുമുണ്ട്. അവരെയും പൂർണമായും കുറ്റപ്പെടുത്താനാവില്ല എന്നതും യാഥാർഥ്യമാണ്.

ബൈക്കുകളുടെ വിലയും കുതിച്ചുയരുന്നു; മീറ്റിയോർ, ബുള്ളറ്റ് 350 മോഡലുകൾക്കും ഇനി അധികം മുടക്കണം

വർധിച്ചു വരുന്ന നിർമാണ ചെലവുകളെ മറികടക്കാനാണ് കമ്പനികളും തങ്ങളുടെ മോഡലുകൾക്ക് ഈ വില വർധനവ് നടപ്പിലാക്കുന്നത്. ഉയർന്ന പെട്രോൾ വില കാരണം ബുദ്ധിമുട്ടുന്നതിടയിൽ ദേ ഒട്ടുമിക്ക വാഹന നിർമാതാക്കളും ഈ വർഷത്തെ മൂന്നാം വില പരിഷ്ക്കരണം നടപ്പിലാക്കിയിരിക്കുകയാണ്.

ബൈക്കുകളുടെ വിലയും കുതിച്ചുയരുന്നു; മീറ്റിയോർ, ബുള്ളറ്റ് 350 മോഡലുകൾക്കും ഇനി അധികം മുടക്കണം

ക്ലാസിക് 350 മോഡലിന് വില വർധിപ്പിച്ചതിന് പിന്നാലെ മീറ്റിയോർ 350, ബുള്ളറ്റ് 350 എന്നിവയുടെ വിലയും കൂട്ടിയിരിക്കുകയാണ് റോയൽ എൻഫീൽഡ്. ഇൻപുട്ട് ചെലവിലെ വ്യതിയാനമാണ് നിലവിലെ സാഹചര്യത്തിലേക്ക് വഴിവെച്ചിരിക്കുന്നത്.

ബൈക്കുകളുടെ വിലയും കുതിച്ചുയരുന്നു; മീറ്റിയോർ, ബുള്ളറ്റ് 350 മോഡലുകൾക്കും ഇനി അധികം മുടക്കണം

ശ്രേണിയിലുടനീളം വില വർധിപ്പിച്ചതായാണ് റോയൽ എൻ‌ഫീൽഡിൽ നിന്നുള്ള ഏറ്റവും പുതിയ പ്രഖ്യാപനം. ക്ലാസിക് 350, ബുള്ളറ്റ് 350, മീറ്റിയർ 350, ഹിമാലയൻ, ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

ബൈക്കുകളുടെ വിലയും കുതിച്ചുയരുന്നു; മീറ്റിയോർ, ബുള്ളറ്റ് 350 മോഡലുകൾക്കും ഇനി അധികം മുടക്കണം

എൻ‌ഫീൽഡ് നിരയിലെ മികച്ച വിൽപ്പന നേടുന്ന 350 സിസി സെഗ്‌മെന്റിലെ ഏറ്റവും പുതിയ മീറ്റിയോറിന്റെ വില 10,048 രൂപ വരെയാണ് ഇപ്പോൾ ഉയർത്തിയിരിക്കുന്നത്. അടിസ്ഥാന വേരിയന്റായ ഫയർബോളിന് 9,441 രൂപ കൂടി എക്സ്ഷോറൂം വില 1,92,109 രൂപയായി മാറി.

ബൈക്കുകളുടെ വിലയും കുതിച്ചുയരുന്നു; മീറ്റിയോർ, ബുള്ളറ്റ് 350 മോഡലുകൾക്കും ഇനി അധികം മുടക്കണം

മീറ്റിയോർ സ്റ്റെല്ലാർ വേരിയന്റിന് 9,665 രൂപ വർധിച്ച് 1,98,099 രൂപയായി വില. അതേസമയം ടോപ്പ് എൻഡ് സൂപ്പർനോവ വേരിയന്റിന് പുതുക്കിയ വില 2,08,084 രൂപയാണ്. ഇതിന് 10,048 രൂപയാണ് ഇപ്പോൾ കൂട്ടിയിരിക്കുന്നത്.

ബൈക്കുകളുടെ വിലയും കുതിച്ചുയരുന്നു; മീറ്റിയോർ, ബുള്ളറ്റ് 350 മോഡലുകൾക്കും ഇനി അധികം മുടക്കണം

റോയൽ‌ എൻ‌ഫീൽ‌ഡ് മോട്ടോർ‌സൈക്കിളുകളുടെ മുഴുവൻ ശ്രേണിയിലും മീറ്റിയോർ‌, ക്ലാസിക് ശ്രേണി എന്നിവയിൽ‌ അടുത്തിടെ പ്രയോഗിച്ച വിലവർ‌ധനയാണ് ഏറ്റവും ഉയർന്നത്. തണ്ടർബേർഡിന്റെ പകരക്കാരനെ സംബന്ധിച്ചിടത്തോളം പരിഷ്ക്കരണം 4.23 ശതമാനവും ക്ലാസിക്കിന്റെ കാര്യത്തിൽ 4.24 ശതമാനവുമാണ്.

ബൈക്കുകളുടെ വിലയും കുതിച്ചുയരുന്നു; മീറ്റിയോർ, ബുള്ളറ്റ് 350 മോഡലുകൾക്കും ഇനി അധികം മുടക്കണം

ബുള്ളറ്റ് 350 പതിപ്പിന്റെ കാര്യത്തിലേക്ക് നോക്കിയാൽ സിൽവർ, ഫീനിക്സ് ബ്ലാക്ക് ഓപ്ഷനുകൾക്ക് മുമ്പ് 1.53 ലക്ഷം രൂപയിൽ നിന്നായിരുന്ന വില ആരംഭിച്ചിരുന്നതെങ്കിൽ ഇപ്പോൾ അത് 1.58 ലക്ഷം രൂപയായി കൂടി.

ബൈക്കുകളുടെ വിലയും കുതിച്ചുയരുന്നു; മീറ്റിയോർ, ബുള്ളറ്റ് 350 മോഡലുകൾക്കും ഇനി അധികം മുടക്കണം

ബുള്ളറ്റ് 350 ബ്ലാക്കിന്റെ വില 1.60 ലക്ഷത്തിൽ നിന്ന് 1.65 ലക്ഷമായി ഉയർന്നു. ബുള്ളറ്റ് ഇലക്‌ട്രിക് സ്റ്റാർട്ട് 350 ശ്രേണിയിലെ വില 1.82 ലക്ഷമായി. ദിനംപ്രതി ഇന്ധന വില ഉയരുന്നത് വാഹന വിൽപ്പനയെ ഭാഗികമായെങ്കിലും ബാധിക്കാനിടയുണ്ട്. അതോടൊപ്പം ഇത്തരത്തിൽ മോഡൽ വില വർധനയും ഉപഭോക്താക്കളെ പിന്നോട്ട് വലിച്ചേക്കാം.

Most Read Articles

Malayalam
English summary
Royal Enfield Hiked The Prices Of Meteor 350 And Bullet 350 Models. Read in Malayalam
Story first published: Saturday, July 10, 2021, 12:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X