500 സിസി എഞ്ചിന്‍ കരുത്തില്‍ Royal Enfiled Himalayan; വീഡിയോ കാണാം

ഇരുചക്ര വാഹന പ്രേമികള്‍ക്കിടയില്‍ ഇന്നും ജനപ്രീയമാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ബൈക്കുകള്‍. റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളെ ആളുകള്‍ക്കിടയില്‍ ജനപ്രീയമാക്കുന്ന ഒരുപാട് ഘടകങ്ങളുണ്ട്. അവയില്‍ ഒന്നാണ് മോഡിഫിക്കേഷന്‍.

മോഡിഫിക്കേഷന്‍ രംഗങ്ങളില്‍ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ വളരെ പ്രസിദ്ധമാണ്. കമ്പനിയുടെ ബൈക്കുകള്‍ പല തരത്തില്‍ പരിഷ്‌കരിച്ചിട്ടുണ്ട്. ഡ്രൈവ്‌സ്പാര്‍ക്കും അത്തരത്തില്‍ ഒരു പ്രത്യേക പരിഷ്‌ക്കരണം നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ്.

HT500 എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനെ 500 സിസി എഞ്ചിനിലേക്ക് നവീകരിക്കുകയാണ് ചെയ്യുന്നത്. ബെംഗളൂരു ആസ്ഥാനമായുള്ള NMW ഗ്യാരേജുമായി ചേര്‍ന്ന് ഡ്രൈവ്‌സ്പാര്‍ക്കാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ഈ പ്രോജക്റ്റില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഒരു വീഡിയോയാണ് ഞങ്ങള്‍ ചുവടെ പങ്കുവെയ്ക്കുന്നത്. ഈ പ്രോജക്റ്റിന്റെ ആദ്യ ഭാഗത്തിന്റെ വീഡിയോ കുറച്ച് ദിവസം മുമ്പ് പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ രണ്ടാം ഭാഗത്തിന്റെ വീഡിയോയാണ് ചുവടെ പങ്കുവെയ്ക്കുന്നത്.

പരിക്ഷകരണത്തിന്റെ ഭാഗമായി വലിയ ബോര്‍ കിറ്റ്, വലിയ പിസ്റ്റണ്‍, വലിയ വാല്‍വുകള്‍, പുതിയ ഇസിയു എന്നിവ ഉണ്ടാകും. ഈ പരമ്പരയിലൂടെ ലക്ഷ്യംവെയ്ക്കുന്നത് ബൈക്ക് പ്രേമികളെ പരിഷ്‌ക്കരണം പരിചയപ്പെടുത്തുകയും അതിനോടുള്ള അഭിനിവേശം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ്.

എല്ലാ ഭാഗങ്ങളും എങ്ങനെ പുറത്തെടുക്കുകയും മാറ്റങ്ങള്‍ വരുത്തുകയും ചെയ്തുവെന്ന് ആദ്യ എപ്പിസോഡില്‍ ഞങ്ങള്‍ കാണിച്ചുതന്നു. ഇപ്പോള്‍ ഈ രണ്ടാമത്തെ വീഡിയോയില്‍, പരിഷ്‌കരിച്ച എഞ്ചിന്‍ ബൈക്കിലേക്ക് തിരികെ വയ്ക്കുകയും ബൈക്ക് എന്നത്തേക്കാളും ശക്തവുമാക്കുകയും ചെയ്യുന്നു. ഈ പദ്ധതിയുടെ തുടര്‍ന്നുള്ള ഭാഗങ്ങള്‍ വരും ദിവസങ്ങളിലും ഞങ്ങളുടെ യൂട്യൂബ് ചാനലില്‍ പങ്കുവെയ്ക്കുന്നതാണ്.

Most Read Articles

Malayalam
English summary
Royal enfield himalayan modified to 500cc episode 2 video here
Story first published: Saturday, October 16, 2021, 18:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X