ഹിമാലയന് പുതിയൊരു വേരിയന്റ് കൂടി എത്തുമെന്ന് സൂചന, സ്പൈ ചിത്രങ്ങൾ കാണാം

ഹിമാലയൻ അഡ്വഞ്ചർ-ടൂറർ മോട്ടോർസൈക്കിളിന്റെ പുതിയ പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കാൻ തയാറെടുക്കുകയാണ് റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ്.

ഹിമാലയന് പുതിയൊരു വേരിയന്റ് കൂടി എത്തുമെന്ന് സൂചന, സ്പൈ ചിത്രങ്ങൾ കാണാം

അതിന്റെ ഭാഗമായി ബൈക്കിന്റെ ചില പരീക്ഷണയോട്ടവും അടുത്തിടെ നടത്തുകയുണ്ടായി. കൂടുതൽ ഓൺ‌-റോഡ്‌ അധിഷ്‌ഠിത പരിഷ്ക്കാരങ്ങളുമായാണ് ഹിമാലയൻ‌ പരീക്ഷണത്തിനിറങ്ങിയത്.

ഹിമാലയന് പുതിയൊരു വേരിയന്റ് കൂടി എത്തുമെന്ന് സൂചന, സ്പൈ ചിത്രങ്ങൾ കാണാം

ഒരു ചെറിയ ഫ്രണ്ട് വീൽ, ഫ്രണ്ട് ജെറി-കാൻ ഹോൾഡർ ഫ്രെയിം, ഫോർക്ക് ഗേറ്ററുകൾ, ഉയരമുള്ള വിൻഡ്‌സ്ക്രീൻ, ഉയർത്തിയ ഫ്രണ്ട് മഡ്‌ഗാർഡ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ വിൻഡ്സ്ക്രീൻ, ഫോർക്ക് ഗെയ്റ്ററുകൾ എന്നിവ ടെസ്റ്റ് മോഡലിൽ കാണുന്നില്ല.

ഹിമാലയന് പുതിയൊരു വേരിയന്റ് കൂടി എത്തുമെന്ന് സൂചന, സ്പൈ ചിത്രങ്ങൾ കാണാം

കൂടാതെ ഫ്രണ്ട് ഫ്രെയിമിന് പകരമായി ഒരു ടാങ്ക് ആവരണവും ബൈക്കിൽ ഇടംപിടിച്ചിരുന്നു. ഈ മാറ്റങ്ങൾക്ക് പുറമെ പുതിയ മോട്ടോർസൈക്കിൾ ഹിമാലയന്റെ നിലവിലെ അഡ്വഞ്ചർ പതിപ്പിൽ നിന്ന് കാര്യമായ മാറ്റങ്ങളൊന്നും വഹിച്ചിരുന്നില്ല.

ഹിമാലയന് പുതിയൊരു വേരിയന്റ് കൂടി എത്തുമെന്ന് സൂചന, സ്പൈ ചിത്രങ്ങൾ കാണാം

അതായത് സ്‌പോക്ക്ഡ് റിമ്മുകൾ, ഉയർന്ന എക്‌സ്‌ഹോസ്റ്റ്, ഉയർത്തിയ ഹാൻഡിൽബാർ തുടങ്ങിയ സജ്ജീകരണങ്ങളെല്ലാം അതേപടി നിലനിർത്തിയിട്ടുണ്ടെന്ന് സാരം. മേക്ക്-ഇറ്റ്-യുവർ-ഓൺ പ്രോഗ്രാമിന് കീഴിൽ നിലവിൽ ഒരു ആക്സസറിയായി വാഗ്ദാനം ചെയ്യുന്ന അതേ പന്നിയറും പരീക്ഷണയോട്ടത്തിന് വിധേയമായ മോഡലിൽ ഉണ്ടായിരുന്നു.

ഹിമാലയന് പുതിയൊരു വേരിയന്റ് കൂടി എത്തുമെന്ന് സൂചന, സ്പൈ ചിത്രങ്ങൾ കാണാം

ഹിമാലയന്റെ പുതിയ വേരിയന്റ് ഓൺ-റോഡ് അധിഷ്‌ഠിത ആക്സസറികളും വാഗ്ദാനം ചെയ്തേക്കാം. 411 സിസി സിംഗിൾ സിലിണ്ടർ SOHC എയർ / ഓയിൽ-കൂൾഡ് എഞ്ചിനാണ് റോയൽ എൻഫീൽഡ് ഹിമാലയന് തുടിപ്പേകുന്നത്.

ഹിമാലയന് പുതിയൊരു വേരിയന്റ് കൂടി എത്തുമെന്ന് സൂചന, സ്പൈ ചിത്രങ്ങൾ കാണാം

മോട്ടോർസൈക്കിളിന്റെ വരാനിരിക്കുന്ന ഓൺ-റോഡ് പതിപ്പും സമാന എഞ്ചിൻ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ 411 സിസി യൂണിറ്റ് 6500 rpm-ൽ‌ പരമാവധി 24.3 bhp കരുത്തും 4000-4500 rpm-ൽ 32 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

ഹിമാലയന് പുതിയൊരു വേരിയന്റ് കൂടി എത്തുമെന്ന് സൂചന, സ്പൈ ചിത്രങ്ങൾ കാണാം

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനടുത്ത് സ്ഥാപിച്ചിരിക്കുന്ന പ്രത്യേക യൂണിറ്റായി തുടരുന്ന ട്രിപ്പർ നാവിഗേഷൻ സംവിധാനവും 2021 ഹിമാലയൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഹിമാലയന് പുതിയൊരു വേരിയന്റ് കൂടി എത്തുമെന്ന് സൂചന, സ്പൈ ചിത്രങ്ങൾ കാണാം

ഒരു മൊബൈൽ ആപ്ലിക്കേഷൻ വഴി സ്മാർട്ട്‌ഫോണുമായി ജോടിയാക്കിയാൽ ടേൺ-ബൈ-ടേൺ നാവിഗേഷനായി ഉപയോഗിക്കാവുന്ന ചെറിയ ടിഎഫ്ടി കളർ ഡിസ്‌പ്ലേയാണിത്. ആൻഡ്രോയിഡ് അല്ലെങ്കിൽ iOS ഉപയോക്താക്കൾക്ക് ലഭ്യമായ റോയൽ എൻഫീൽഡ് അപ്ലിക്കേഷനിലേക്ക് ഒരു സ്മാർട്ട്‌ഫോൺ ജോടിയാക്കുന്നതിലൂടെ ട്രിപ്പർ നാവിഗേഷൻ സജീവമാക്കാനാകും.

Source: Motoroids

Most Read Articles

Malayalam
English summary
Royal Enfield Himalayan Road Biased Model Spied. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X