റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകളില്‍ ഇനി സിയറ്റ് ടയറുകള്‍

റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ നിന്നുള്ള ജനപ്രീയ മോഡലുകളാണ് 650 ഇരട്ടകള്‍ എന്ന് വിളിക്കപ്പെടുന്ന ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല്‍ ജിടി മോഡലുകള്‍.

റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകളില്‍ ഇനി സിയറ്റ് ടയറുകള്‍

2018 അവസാനത്തോടെ വിപണിയില്‍ എത്തിയ ഈ മോഡലുകള്‍ ഇന്ന് അന്താരാഷ്ട്ര വിപണികളില്‍ പോലും വന്‍ ഡിമാന്‍ഡാണ് ലഭിക്കുന്നത്. ഇരുമോഡലിന്റെയും നവീകരിച്ച പതിപ്പിനെ അധികം വൈകാതെ കമ്പനി വില്‍പ്പനയ്ക്ക് എത്തിക്കും.

റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകളില്‍ ഇനി സിയറ്റ് ടയറുകള്‍

650 സിസി മോട്ടോര്‍സൈക്കിളുകളില്‍ ഫാക്ടറി ഫിറ്റ്‌മെന്റായി പിരേലി ഫാന്റം സ്പോര്‍ട്സ്‌കോമ്പ് ടയറുകളാണ് ഘടിപ്പിച്ചിരുന്നത്, ഇത് അവരുടെ മൊത്തത്തിലുള്ള ആകര്‍ഷണത്തിന്റെ ഒരു പ്രധാന ഭാഗമാണ്.

MOST READ: ബിഎസ് VI യൂണികോണിനും വില വര്‍ധിപ്പിച്ചു; വില്‍പ്പനയെ ബാധിക്കില്ലെന്ന് ഹോണ്ട

റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകളില്‍ ഇനി സിയറ്റ് ടയറുകള്‍

എന്നിരുന്നാലും, 2020 നവംബര്‍ മുതല്‍ റോയല്‍ എന്‍ഫീല്‍ഡ് അതേ അളവിലുള്ള സിയറ്റ് ടയറുകളിലേക്ക് മാറിയിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ മാറ്റം കുറച്ച് ഡീലര്‍മാരും ഇന്ത്യയിലുടനീളമുള്ള റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകളുടെ ഉടമകളും സ്ഥിരീകരിച്ചു.

റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകളില്‍ ഇനി സിയറ്റ് ടയറുകള്‍

പിരേലിക്ക് ഇന്ത്യയില്‍ ഉത്പാദന സൗകര്യമില്ല, അതിനാല്‍ ടയറുകള്‍ ഇറക്കുമതി ചെയ്യേണ്ടതുണ്ട്. നിലവിലുള്ള സാഹചര്യത്തില്‍ അന്താരാഷ്ട്ര ലോജിസ്റ്റിക്‌സില്‍ തടസ്സങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, സിയറ്റ് ടയറുകളിലേക്ക് മാറാനുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ തീരുമാനം സപ്ലൈ ചെയിന്‍ പരിമിതികളാകാമെന്നും റിപ്പോർട്ടിൽ പറയുന്നു.

MOST READ: പുതുവർഷത്തിൽ പുതിയ തുടക്കത്തിനായി മാരുതി; മോഡലുകൾക്ക് കിടിലൻ ഓഫറുകൾ

റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകളില്‍ ഇനി സിയറ്റ് ടയറുകള്‍

വര്‍ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകള്‍ നികത്താനുള്ള ശ്രമത്തിലാണ് ഈ മാറ്റമെന്നതും ശ്രദ്ധേയമാണ്. പെരലി, സിയറ്റ് ടയറുകള്‍ തമ്മിലുള്ള വില വ്യത്യാസം ഗണ്യമായി കണക്കാക്കപ്പെടുന്നു. അതേസമയം മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ ബൈക്കില്‍ ഇല്ല.

റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകളില്‍ ഇനി സിയറ്റ് ടയറുകള്‍

അധികം വൈകാതെ 650 ഇരട്ടകളുടെ നവീകരിച്ച ഒരു പതിപ്പിനെ കമ്പനി അവതരിപ്പിച്ചേക്കും. ഡിസൈനിലോ, എഞ്ചിനിലോ മാറ്റങ്ങള്‍ വരുത്തില്ലെങ്കിലും ഏതാനും പുതിയ ഫീച്ചറുകള്‍ ബൈക്കില്‍ പ്രതീക്ഷിക്കാം. മീറ്റിയോര്‍ 350-യില്‍ അവതരിപ്പിച്ച ട്രിപ്പര്‍ നാവിഗേഷന്‍ എന്ന ഫീച്ചറാണ് പ്രധാനി.

MOST READ: വരവിന് ദിവസങ്ങള്‍ മാത്രം; ആവേശമായി ടാറ്റ സഫാരിയുടെ ടീസര്‍ ചിത്രം

റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകളില്‍ ഇനി സിയറ്റ് ടയറുകള്‍

ട്രിപ്പര്‍ എന്ന പ്രത്യേക പോഡ് വഴി ബ്ലൂടൂത്തും നാവിഗേഷന്‍ സഹായവും ലഭിച്ച ആദ്യത്തെ മോട്ടോര്‍സൈക്കിളാണ് റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍. ഈ ആക്‌സസറി ഉടന്‍ തന്നെ വലിയ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നിവയിലേക്ക് ഒരു ആക്‌സസറി ഫിറ്റ്‌മെന്റായി നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകളില്‍ ഇനി സിയറ്റ് ടയറുകള്‍

4,750 രൂപയാണ് ഇതിന്റെ വില. 650 സിസി ബൈക്കിന്റെ ഇരട്ട-പോഡ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ സജ്ജീകരണത്തിന് അടുത്തായി ട്രിപ്പര്‍ പോഡ് ഇന്‍സ്റ്റാള്‍ ചെയ്യും. മോട്ടോര്‍ സൈക്കിള്‍ ബാറ്ററിയില്‍ നിന്ന് ഇത് പവര്‍ എടുക്കും.

MOST READ: ബ്രെസയെ താഴെയിറക്കി വെന്യു; 2020 ഡിസംബറിലെ എസ്‌യുവി ശ്രേണിയിലെ വില്‍പ്പന ഇങ്ങനെ

റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകളില്‍ ഇനി സിയറ്റ് ടയറുകള്‍

ട്രിപ്പര്‍ നിങ്ങളുടെ സ്മാര്‍ട്ട്ഫോണുമായി ബ്ലൂടൂത്ത് വഴി സമന്വയിപ്പിക്കുകയും അതിന്റെ കളര്‍ ടിഎഫ്ടി സ്‌ക്രീന്‍ വഴി ദിശകളും ദൂരങ്ങളും പ്രദര്‍ശിപ്പിക്കുന്നതിന് ഗൂഗുിള്‍ മാപ്സ് ഉപയോഗിക്കുകയും ചെയ്യുന്നു. നിലവില്‍ ബിഎസ് VI മോഡലുകളാണ് വില്‍പ്പനയ്ക്ക് എത്തുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകളില്‍ ഇനി സിയറ്റ് ടയറുകള്‍

ബിഎസ് VI ഇന്റര്‍സെപ്റ്റര്‍ 650-യ്ക്ക് 2.65 ലക്ഷം രൂപയും, കോണ്ടിനെന്റല്‍ ജിടി 650 2.80 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. സ്റ്റാന്റേര്‍ഡ്, ക്രോം, കസ്റ്റം എന്നീ മൂന്ന് വകഭേദങ്ങളിലാണ് ഇരുമോഡലുകളും വിപണിയില്‍ എത്തുന്നത്. 648 സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എഞ്ചിനാണ് കരുത്ത് നല്‍കുന്നത്.

Most Read Articles

Malayalam
English summary
Royal Enfield Interceptor 650 And Continental GT 650 Get CEAT Tyres. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X