റൈഡിംഗ് ജാക്കറ്റുകള്‍ക്കായി കസ്റ്റമൈസേഷന്‍ പ്രോഗ്രാം അവതരിപ്പിച്ച് Royal Enfield

നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നുള്ള 'മെയ്ക്ക് ഇറ്റ് യുവര്‍സ്' (MiY) സംരംഭം വളരെ ജനപ്രിയമാണ്, കൂടാതെ കമ്പനി അതിന്റെ മോട്ടോര്‍സൈക്കിളുകളില്‍ കസ്റ്റമൈസേഷന്‍ സേവനങ്ങളും ഹെല്‍മെറ്റുകള്‍, ടി-ഷര്‍ട്ടുകള്‍ തുടങ്ങിയ വസ്ത്ര ശ്രേണികളും വാഗ്ദാനം ചെയ്യുന്നു.

റൈഡിംഗ് ജാക്കറ്റുകള്‍ക്കായി കസ്റ്റമൈസേഷന്‍ പ്രോഗ്രാം അവതരിപ്പിച്ച് Royal Enfield

ഇപ്പോഴിതാ, കമ്പനി അതിന്റെ റൈഡിംഗ് ജാക്കറ്റുകളുടെ ശ്രേണി 'മെയ്ക്ക് ഇറ്റ് യുവര്‍സ്' കസ്റ്റമൈസേഷന്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. മോട്ടോര്‍സൈക്കിള്‍, റൈഡിംഗ് പ്രേമികള്‍ക്ക് ഇപ്പോള്‍ നിറങ്ങള്‍, ലൈനറുകള്‍, കവചങ്ങള്‍ എന്നിവയില്‍ നിന്ന് ഇഷ്ടാനുസൃതമാക്കല്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്ന ഒരു ഇന്റര്‍ഫേസ് വഴി റൈഡിംഗ് ജാക്കറ്റുകള്‍ ഇഷ്ടാനുസൃതമാക്കാനും വാങ്ങാനും കഴിയും.

റൈഡിംഗ് ജാക്കറ്റുകള്‍ക്കായി കസ്റ്റമൈസേഷന്‍ പ്രോഗ്രാം അവതരിപ്പിച്ച് Royal Enfield

കളര്‍ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം, അവരുടെ റൈഡിംഗ് ജാക്കറ്റുകളില്‍ ശൈത്യകാലവും റെയിന്‍ ലൈനറുകളും ചേര്‍ക്കാനുള്ള ഓപ്ഷനും പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നു. ഈ കസ്റ്റമൈസേഷന്‍ ഓപ്ഷന്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്ന് ലഭിക്കും കൂടാതെ ഉടന്‍ തന്നെ അതിന്റെ ഡീലര്‍ഷിപ്പ് സ്റ്റോറുകളിലേക്കും ലഭ്യമാക്കുമെന്നും വ്യക്തമാക്കി.

റൈഡിംഗ് ജാക്കറ്റുകള്‍ക്കായി കസ്റ്റമൈസേഷന്‍ പ്രോഗ്രാം അവതരിപ്പിച്ച് Royal Enfield

റൈഡിംഗ് ജാക്കറ്റുകളെക്കുറിച്ചുള്ള MiY യുടെ ഉദ്ഘാടന വേളയില്‍, റോയല്‍ എന്‍ഫീല്‍ഡിന്റെ അപ്പാരല്‍, നോര്‍ത്ത് ആന്‍ഡ് വെസ്റ്റ് ഇന്ത്യ & ഗ്ലോബല്‍ ബിസിനസ് ഹെഡ് - നാഷണല്‍ ബിസിനസ് ഹെഡ് പുനീത് സൂദ് പറയുന്നതിങ്ങനെ; 'റോയല്‍ എന്‍ഫീല്‍ഡ് എപ്പോഴും ഉപഭോക്താക്കള്‍ക്ക് ഉടമസ്ഥാവകാശം വര്‍ധിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നു - അത് മോട്ടോര്‍സൈക്കിളുകളോ വസ്ത്രങ്ങളോ ആണ്.

റൈഡിംഗ് ജാക്കറ്റുകള്‍ക്കായി കസ്റ്റമൈസേഷന്‍ പ്രോഗ്രാം അവതരിപ്പിച്ച് Royal Enfield

ഞങ്ങളുമായി നിരന്തരം ഇടപഴകുകയും ഫീഡ്ബാക്ക് നല്‍കുകയും ചെയ്യുന്ന ഞങ്ങളുടെ റൈഡിംഗ് കമ്മ്യൂണിറ്റി ഞങ്ങള്‍ ശ്രദ്ധിക്കുന്നു, അങ്ങനെ ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ശ്രേണിയില്‍ പ്രസക്തി വളര്‍ത്താന്‍ ഞങ്ങളെ സഹായിക്കുകയും ചെയ്യുന്നു.

റൈഡിംഗ് ജാക്കറ്റുകള്‍ക്കായി കസ്റ്റമൈസേഷന്‍ പ്രോഗ്രാം അവതരിപ്പിച്ച് Royal Enfield

മോട്ടോര്‍സൈക്കിളുകള്‍, ഹെല്‍മെറ്റുകള്‍, ടി-ഷര്‍ട്ടുകള്‍ എന്നിവയ്ക്കുള്ള ഞങ്ങളുടെ MiY ഇനിഷ്യേറ്റീവിനുള്ള മികച്ച പ്രതികരണത്തിന് സാക്ഷ്യം വഹിച്ചതിന് ശേഷം, ഞങ്ങളുടെ റൈഡിംഗ് ജാക്കറ്റുകളിലേക്കും ഇത് മുന്നോട്ട് കൊണ്ടുപോകേണ്ട സമയമാണിതെന്ന് തീരുമാനിച്ചു.

റൈഡിംഗ് ജാക്കറ്റുകള്‍ക്കായി കസ്റ്റമൈസേഷന്‍ പ്രോഗ്രാം അവതരിപ്പിച്ച് Royal Enfield

ഉപഭോക്താക്കള്‍ പലപ്പോഴും റൈഡിംഗ് ജാക്കറ്റുകള്‍ വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നു ഷെല്‍ഫുകള്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനോ അവരുടെ ശൈലി പൂര്‍ത്തീകരിക്കുന്നതിനോ വിപരീതമായി കൂടുതല്‍ യൂട്ടിലിറ്റി ആക്സസറികളായി പ്രവര്‍ത്തിക്കും. ഈ സംരംഭം ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് എല്ലാ പുതിയ ജാക്കറ്റുകളും നിര്‍മ്മിക്കാനുള്ള അവസരം നല്‍കുന്നു അവരുടെ നിലവിലുള്ള ജാക്കറ്റുകള്‍ നവീകരിക്കാനും സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

റൈഡിംഗ് ജാക്കറ്റുകള്‍ക്കായി കസ്റ്റമൈസേഷന്‍ പ്രോഗ്രാം അവതരിപ്പിച്ച് Royal Enfield

MiY റൈഡിംഗ് ജാക്കറ്റ് പ്രോഗ്രാമിന് കീഴില്‍, സുരക്ഷ മുന്‍പന്തിയില്‍ നിര്‍ത്തി, താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് നെഞ്ച്, തോളുകള്‍, പുറം തുടങ്ങിയ ഭാഗങ്ങളില്‍ ആഘാത സംരക്ഷണത്തിനായി കവചം ചേര്‍ക്കാന്‍ കഴിയും.

റൈഡിംഗ് ജാക്കറ്റുകള്‍ക്കായി കസ്റ്റമൈസേഷന്‍ പ്രോഗ്രാം അവതരിപ്പിച്ച് Royal Enfield

കൂടാതെ, നോക്സിനും D30 കവചത്തിനും ഇടയില്‍ തെരഞ്ഞെടുക്കാന്‍ അവര്‍ക്ക് അവസരമുണ്ട്. ആഗോള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനൊപ്പം അവ ലഭ്യമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

റൈഡിംഗ് ജാക്കറ്റുകള്‍ക്കായി കസ്റ്റമൈസേഷന്‍ പ്രോഗ്രാം അവതരിപ്പിച്ച് Royal Enfield

റോയല്‍ എന്‍ഫീല്‍ഡിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയും കസ്റ്റമൈസേഷന്‍ പ്രോഗ്രാം ആക്‌സസ് ചെയ്യാവുന്നതാണ്. കമ്പനി ഉടന്‍ തന്നെ തങ്ങളുടെ ഡീലര്‍ഷിപ്പ് സ്റ്റോറുകളില്‍ ഹെല്‍മെറ്റ്, ടി-ഷര്‍ട്ടുകള്‍, റൈഡിംഗ് ജാക്കറ്റുകള്‍ എന്നിവയില്‍ MiY വാഗ്ദാനം ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.

റൈഡിംഗ് ജാക്കറ്റുകള്‍ക്കായി കസ്റ്റമൈസേഷന്‍ പ്രോഗ്രാം അവതരിപ്പിച്ച് Royal Enfield

നോക്സുമായി പങ്കാളിത്തം പ്രഖ്യാപിക്കുന്നതായി അടുത്തിടെ റോയല്‍ എന്‍ഫീല്‍ഡ് വെളിപ്പെടുത്തിയിരുന്നു. ഉയര്‍ന്ന പരിരക്ഷണ നല്‍കുന്ന സവാരി ആവശ്യങ്ങളുടെ ഒരു ശ്രേണി സൃഷ്ടിക്കുന്നതിനായിട്ടാണ് പങ്കാളിത്തമെന്നും അന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.

റൈഡിംഗ് ജാക്കറ്റുകള്‍ക്കായി കസ്റ്റമൈസേഷന്‍ പ്രോഗ്രാം അവതരിപ്പിച്ച് Royal Enfield

റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകള്‍, ഓണ്‍ലൈന്‍ സ്റ്റോര്‍, ആമസോണ്‍, തെരഞ്ഞെടുത്ത സെന്‍ട്രല്‍, ഷോപ്പര്‍ സ്റ്റോപ്പ് ഔട്ട്‌ലെറ്റുകള്‍ എന്നിവയില്‍ പുതുതായി സമാരംഭിച്ച കോണ്‍ക്വറര്‍ കാല്‍മുട്ട് ഗാര്‍ഡ്, റൈഡിംഗ് ജാക്കറ്റുകള്‍, കയ്യുറകള്‍, റൈഡിംഗ് ട്രൗസറുകള്‍ എന്നിവ ലഭ്യമാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

റൈഡിംഗ് ജാക്കറ്റുകള്‍ക്കായി കസ്റ്റമൈസേഷന്‍ പ്രോഗ്രാം അവതരിപ്പിച്ച് Royal Enfield

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, 2021 ഓഗസ്റ്റിലെ റോയല്‍ എന്‍ഫീല്‍ഡ് ആഭ്യന്തര വില്‍പ്പന 39,070 യൂണിറ്റായിരുന്നു. 2020 ഓഗസ്റ്റില്‍ വിറ്റ 47,571 യൂണിറ്റുകളേക്കാള്‍ 17.87 ശതമാനം കുറവാണെന്നും കമ്പനി വെളിപ്പെടുത്തി. ക്ലാസിക്, മീറ്റിയര്‍, ബുള്ളറ്റ്, ഇലക്ട്ര എന്നിവയുടെ 350 സിസി മോഡലുകളാണ് പ്രധാനമായും ഈ വില്‍പ്പനയ്ക്ക് കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റൈഡിംഗ് ജാക്കറ്റുകള്‍ക്കായി കസ്റ്റമൈസേഷന്‍ പ്രോഗ്രാം അവതരിപ്പിച്ച് Royal Enfield

അടുത്തിടെയാണ് നിര്‍മാതാക്കള്‍ ക്ലാസിക് 350-യുടെ നവീകരിച്ച പതിപ്പിനെ വിപണിയില്‍ എത്തിക്കുന്നത്. മോഡല്‍ വില്‍പ്പനയില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ലെന്നും കമ്പനി അറിയിച്ചു. കാരണം 2021 ഓഗസ്റ്റില്‍ ക്ലാസിക് 350 വില്‍പ്പന 32.59 ശതമാനം കുറഞ്ഞ് 23,453 യൂണിറ്റായി. അതേസമയം 2020 ഓഗസ്റ്റില്‍ 34,791 യൂണിറ്റായിരുന്നു കമ്പനി വിറ്റത്.

റൈഡിംഗ് ജാക്കറ്റുകള്‍ക്കായി കസ്റ്റമൈസേഷന്‍ പ്രോഗ്രാം അവതരിപ്പിച്ച് Royal Enfield

പ്രതിമാസ വില്‍പ്പന പരിശോധിച്ചാല്‍ 2021 ജൂലൈയില്‍ വിറ്റ 25,534 യൂണിറ്റുകളേക്കാള്‍ 8.15 ശതമാനം ഇടിഞ്ഞുവെന്നും കമ്പനി അറിയിച്ചു. ക്ലാസിക് 350 നിലവില്‍ 60.03 ശതമാനം വിഹിതം കൈവശം വച്ചിട്ടുണ്ട്.റോയല്‍ എന്‍ഫീല്‍ഡ് കയറ്റുമതി YOY, MoM അടിസ്ഥാനത്തില്‍ 164.10 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
Royal enfield introduced customization programme for riding jackets find here all new details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X