120-ാം വാർഷിക ആഘോഷം; 650 ട്വിൻ മോഡലുകളുടെ ആനിവേഴ്‌സറി എഡിഷൻ വേരിയന്റുകൾ പുറത്തിറക്കി റോയൽ എൻഫീൽഡ്

ബ്രാൻഡിന്റെ അരങ്ങേറ്റത്തിന്റെ 120-ാം വാർഷികം ആഘോഷിക്കുന്നതിനായി ജനപ്രിയ 650 ഇരട്ട മോട്ടോർസൈക്കിളുകളുടെ സ്പെഷ്യൽ എഡിഷൻ പതിപ്പുകളുമായി രംഗത്തെത്തിയിരിക്കുയാണ് റോയൽ എൻഫീൽഡ്. ഇറ്റലിയിലെ മിലാനിൽ നടക്കുന്ന EICMA 2021 മോട്ടോർസൈക്കിൾ ഷോയിലാണ് ബൈക്കുകളെ അവതരിപ്പിച്ചിരിക്കുന്നത്.

120-ാം വാർഷിക ആഘോഷം; 650 ട്വിൻ മോഡലുകളുടെ ആനിവേഴ്‌സറി എഡിഷൻ വേരിയന്റുകൾ പുറത്തിറക്കി റോയൽ എൻഫീൽഡ്

1901-ലാണ് റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ് തങ്ങളുടെ ആദ്യത്തെ മോഡൽ പുറത്തിറക്കിയത്. ലണ്ടനിൽ നടന്ന സ്റ്റാൻലി സൈക്കിൾ ഷോയിലാണ് കമ്പനിയുടെ ആദ്യത്തെ ബൈക്ക് പുറത്തിറങ്ങുന്നത്.

120-ാം വാർഷിക ആഘോഷം; 650 ട്വിൻ മോഡലുകളുടെ ആനിവേഴ്‌സറി എഡിഷൻ വേരിയന്റുകൾ പുറത്തിറക്കി റോയൽ എൻഫീൽഡ്

ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 മോഡലുകളുടെ ഈ ലിമിറ്റഡ് എഡിഷൻ വേരിയന്റുകൾ വെറും 480 യൂണിറ്റുകൾ മാത്രമാകും കമ്പനി നിർമിക്കുക. ഇന്ത്യ, യൂറോപ്പ്, അമേരിക്ക, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ ഓരോ മോഡലിന്റെയും 60 യൂണിറ്റുകൾ വീതമായിരിക്കും എൻഫീൽഡ് വിതരണം ചെയ്യുക.

120-ാം വാർഷിക ആഘോഷം; 650 ട്വിൻ മോഡലുകളുടെ ആനിവേഴ്‌സറി എഡിഷൻ വേരിയന്റുകൾ പുറത്തിറക്കി റോയൽ എൻഫീൽഡ്

ഒരു എക്‌സ്‌ക്ലൂസീവ് മോഡലുകളാക്കുന്നതിന് ഓരോ ബൈക്കുകളുടേയും ടാങ്ക് ടോപ്പ് ബാഡ്ജിൽ ഒരു തനതായ സീരിയൽ നമ്പരും റോയൽ എൻഫീൽഡ് അവതരിപ്പിക്കും. സ്പെഷ്യൽ എഡിഷൻ വേരിയന്റുകൾ ഇന്ത്യയിൽ ഓൺലൈൻ വിൽപ്പനയ്ക്ക് മാത്രമായി ലഭ്യമാക്കും എന്നതും ഉചിതമായൊരു തീരുമാനമാണ്.

120-ാം വാർഷിക ആഘോഷം; 650 ട്വിൻ മോഡലുകളുടെ ആനിവേഴ്‌സറി എഡിഷൻ വേരിയന്റുകൾ പുറത്തിറക്കി റോയൽ എൻഫീൽഡ്

റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയുടെ 120-ാം ആനിവേഴ്‌സറി എഡിഷൻ റോയൽ എൻഫീൽഡിന്റെ "സമ്പന്നവും നിലയുറപ്പിച്ചതുമായ പാരമ്പര്യം" ആഘോഷിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

120-ാം വാർഷിക ആഘോഷം; 650 ട്വിൻ മോഡലുകളുടെ ആനിവേഴ്‌സറി എഡിഷൻ വേരിയന്റുകൾ പുറത്തിറക്കി റോയൽ എൻഫീൽഡ്

ഇന്ത്യയിൽ, 2021 ഡിസംബർ ആറിന് ബ്രാൻഡിന്റെ വെബ്‌സൈറ്റിൽ www.royalenfield.com/120thedition ഈ മോഡലുകൾക്കായുള്ള വിൽപ്പന കമ്പനി ആരംഭിക്കുമെന്നാണ് സ്‌ഥിരീകരിച്ചിരിക്കുന്നത്. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് നവംബർ 24 മുതൽ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. വിൽപ്പന പ്രക്രിയയുടെ വിശദാംശങ്ങൾ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസങ്ങളിൽ ബ്രാൻഡ് നേരിട്ട് പങ്കുവെക്കും.

120-ാം വാർഷിക ആഘോഷം; 650 ട്വിൻ മോഡലുകളുടെ ആനിവേഴ്‌സറി എഡിഷൻ വേരിയന്റുകൾ പുറത്തിറക്കി റോയൽ എൻഫീൽഡ്

ഈ പുതിയ റോയൽ എൻഫീൽഡ് ആനിവേഴ്‌സറി എഡിഷനുകൾ സ്റ്റാൻഡേർഡ് 650 ഇരട്ട മോഡലുകളുടെ സൗന്ദര്യവർധക പതിപ്പുകളാണെന്ന് ചുരുക്കി പറയാം. അതായത് മെക്കാനിക്കൽ അല്ലെങ്കിൽ ഫീച്ചർ അപ്‌ഡേറ്റുകളൊന്നും ഇവയ്ക്ക് ലഭിക്കുന്നില്ലെന്ന് സാരം. എന്നിരുന്നാലും യുകെയിലും ഇന്ത്യയിലുടനീളമുള്ള കമ്പനിയുടെ ടീമുകളാണ് ബൈക്ക് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

120-ാം വാർഷിക ആഘോഷം; 650 ട്വിൻ മോഡലുകളുടെ ആനിവേഴ്‌സറി എഡിഷൻ വേരിയന്റുകൾ പുറത്തിറക്കി റോയൽ എൻഫീൽഡ്

650 ഇരട്ടയുടെ സ്പെഷ്യൽ എഡിഷൻ വേരിയന്റുകളുടെ ഡിസൈൻ വിശദാംശങ്ങളിലേക്ക് നോക്കിയാൽ സവിശേഷമായ, സമ്പന്നമായ ബ്ലാക്ക്-ക്രോം ടാങ്ക് കളർ ഓപ്ഷനാണ് റോയൽ എൻഫീൽഡ് അവതരിപ്പിക്കുന്നത്. കൂടാതെ ആദ്യമായി, കോണ്ടിനെന്റൽ ജിടി 650, ഇന്റർസെപ്റ്റർ 650 മോഡലുകളുടെ എഞ്ചിൻ, സൈലൻസർ, മറ്റ് പാർട്‌സുകൾ എന്നിവയുൾപ്പെടെയുള്ള ഘടകങ്ങൾ പൂർണമായും കറുപ്പിൽ ഒരുക്കാനും നിർമാതാക്കൾ തയാറായി.

120-ാം വാർഷിക ആഘോഷം; 650 ട്വിൻ മോഡലുകളുടെ ആനിവേഴ്‌സറി എഡിഷൻ വേരിയന്റുകൾ പുറത്തിറക്കി റോയൽ എൻഫീൽഡ്

ബ്ലാക്ക് ട്രീറ്റ്‌മെന്റ് ബ്ലാക്ക് ക്രോം ടാങ്കുകളെ പൂരകമാക്കുന്നു. 120-ാം വാർഷിക പതിപ്പ് മോട്ടോർസൈക്കിളുകൾക്ക് അതുല്യമായ, കരകൗശല, ഡൈ-കാസ്റ്റ് ബ്രാസ് ടാങ്ക് ബാഡ്ജും പരിചയപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ തമിഴ്‌നാട്ടിലെ ക്ഷേത്രനഗരമായ കുംഭകോണത്ത് നിന്നുള്ള ബഹുതലമുറ കരകൗശല വിദഗ്ധരായ 'സിർപിസെന്തിൽ' കുടുംബവുമായി സഹകരിച്ചാണ് ഈ വിശിഷ്ടമായ പിച്ചള ബാഡ്ജുകൾ നിർമിച്ചതെന്ന് റോയൽ എൻഫീൽഡ് വെളിപ്പെടുത്തിയിട്ടുണ്ട്.

120-ാം വാർഷിക ആഘോഷം; 650 ട്വിൻ മോഡലുകളുടെ ആനിവേഴ്‌സറി എഡിഷൻ വേരിയന്റുകൾ പുറത്തിറക്കി റോയൽ എൻഫീൽഡ്

നൂറ്റാണ്ടുകളായി ഇന്ത്യയിലെ ഏറ്റവും ആദരണീയമായ ക്ഷേത്രങ്ങളിൽ ഗംഭീരമായ പിച്ചള പ്രതിമകൾ നിർമിക്കുന്നതിൽ പ്രത്യേക വൈദഗ്ദ്ധ്യം നേടിയ ഈ കരകൗശല വിദഗ്ധർ ഏതെങ്കിലും വാഹന ബ്രാൻഡുമായി സഹകരിക്കുന്നത് ഇതാദ്യമാണ്. രണ്ട് മോഡലുകളിലും ഐതിഹാസികമായ റോയൽ എൻഫീൽഡ് കൈകൊണ്ട് വരച്ച പിൻസ്ട്രിപ്പുകളുമുണ്ട്.

120-ാം വാർഷിക ആഘോഷം; 650 ട്വിൻ മോഡലുകളുടെ ആനിവേഴ്‌സറി എഡിഷൻ വേരിയന്റുകൾ പുറത്തിറക്കി റോയൽ എൻഫീൽഡ്

മൊത്തത്തിലുള്ള ഡിസൈനിനെ ഒന്നു മിനുക്കുന്നതിനായി ഫ്‌ളൈസ്‌ക്രീനുകൾ, എഞ്ചിൻ ഗാർഡുകൾ, ഹീൽ ഗാർഡുകൾ, ടൂറിംഗ്, ബാർ എൻഡ് മിററുകൾ എന്നിങ്ങനെയുള്ള യഥാർത്ഥ മോട്ടോർസൈക്കിൾ ആക്‌സസറികളുടെ ഒരു ശ്രേണിയും റെട്രോ ക്ലാസിക് നിർമാതാക്കൾ അവതരിപ്പിച്ചിട്ടുണ്ട്.

120-ാം വാർഷിക ആഘോഷം; 650 ട്വിൻ മോഡലുകളുടെ ആനിവേഴ്‌സറി എഡിഷൻ വേരിയന്റുകൾ പുറത്തിറക്കി റോയൽ എൻഫീൽഡ്

നേരത്തെ സൂചിപ്പിച്ചതുപോലെ, രണ്ട് മോട്ടോർസൈക്കിളുകളിലും മെക്കാനിക്കൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. അതായത് 47 bhp കരുത്തിൽ 52 Nm torque വികസിപ്പിക്കുന്ന അതേ 648 സിസി പാരലൽ-ട്വിൻ എഞ്ചിനായിരിക്കും രണ്ട് ബൈക്കുകളിലും പ്രവർത്തിക്കുക എന്നുസാരം. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള ആറു സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

120-ാം വാർഷിക ആഘോഷം; 650 ട്വിൻ മോഡലുകളുടെ ആനിവേഴ്‌സറി എഡിഷൻ വേരിയന്റുകൾ പുറത്തിറക്കി റോയൽ എൻഫീൽഡ്

പരമ്പരാഗത ഫ്രണ്ട് ഫോർക്കുകളും ഇരട്ട ഗ്യാസ് ചാർജ്ഡ് റിയർ ഷോക്ക് അബ്സോർബറുകളുമാണ് മോട്ടോർസൈക്കിളുകളുടെ സസ്പെൻഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്. 650 ട്വിൻ മോഡലുകളിൽ ബ്രേക്കിംഗിനായി മുൻവശത്ത് 320 mm ഫ്ലോട്ടിംഗ് ഡിസ്ക്കും പിന്നിൽ 240 mm യൂണിറ്റും ബോഷ് ഡ്യുവൽ ചാനൽ എബിഎസുമാണ് ഇടംപിടിച്ചിരിക്കുന്നത്.

120-ാം വാർഷിക ആഘോഷം; 650 ട്വിൻ മോഡലുകളുടെ ആനിവേഴ്‌സറി എഡിഷൻ വേരിയന്റുകൾ പുറത്തിറക്കി റോയൽ എൻഫീൽഡ്

നിലവിൽ ഇന്റര്‍സെപ്റ്റര്‍ 650 സിംഗിള്‍ ടോണ്‍ കളര്‍ ഓപ്ഷന് 3.17 ലക്ഷം രൂപയും, കോണ്ടിനെന്റല്‍ ജിടി 650 ക്രോമിന് 3.58 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. എന്നാൽ പുതിയ സ്പെഷ്യൽ എഡിഷൻ വേരിയന്റുകൾക്ക് അധികം മുടക്കേണ്ടി വരും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇന്ത്യയിലും വിദേശ വിപണികളിലും ഒരുപോലെ മിന്നിതിളങ്ങി നിക്കുന്ന മോട്ടോർസൈക്കിളുകളാണിവ.

Most Read Articles

Malayalam
English summary
Royal enfield launched 650 twins limited edition variants to celebrate the 120th anniversary
Story first published: Wednesday, November 24, 2021, 9:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X