ജനശ്രദ്ധനേടി മീറ്റിയോര്‍ 350; പുതിയ രാജ്യങ്ങളിലേക്കും വില്‍പ്പനയ്ക്ക് എത്തിച്ച് റോയല്‍ എന്‍ഫീല്‍ഡ്

തങ്ങളുടെ ജനപ്രീയ മോഡലായ മീറ്റിയോര്‍ 350 വടക്കേ അമേരിക്കയില്‍ അവതരിപ്പിച്ച് നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ യുഎസിലും കാനഡയിലും ബൈക്കുകള്‍ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി അറിയിച്ചു.

ജനശ്രദ്ധനേടി മീറ്റിയോര്‍ 350; പുതിയ രാജ്യങ്ങളിലേക്കും വില്‍പ്പനയ്ക്ക് എത്തിച്ച് റോയല്‍ എന്‍ഫീല്‍ഡ്

കാനഡയിലെ വിലകള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, യുഎസില്‍ മീറ്റിയോര്‍ 350-യുടെ വില 4,400 ഡോളറില്‍ (ഏകദേശം 3.30 ലക്ഷം) ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. മീറ്റിയര്‍ 350 ഇപ്പോള്‍ തായ്‌ലാന്‍ഡ്, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, യൂറോപ്പ് എന്നിവിടങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നു.

ജനശ്രദ്ധനേടി മീറ്റിയോര്‍ 350; പുതിയ രാജ്യങ്ങളിലേക്കും വില്‍പ്പനയ്ക്ക് എത്തിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഉടന്‍ തന്നെ വടക്കേ അമേരിക്കന്‍ വിപണികളിലും മോഡല്‍ ലഭ്യമാകും. മീറ്റിയര്‍ 350 ആഗോള ഉല്‍പന്നമാക്കി മാറ്റാനുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ അഭിലാഷങ്ങള്‍ക്കാണ് ഇത് അടിവരയിടുന്നത്.

MOST READ: പഴയ വാഹനം സ്ക്രാപ്പ് ചെയ്യാം, പകരം പുത്തൻ കാർ, റിലൈവ് പ്രോഗ്രാമിന് തുടക്കമിട്ട് റെനോ

ജനശ്രദ്ധനേടി മീറ്റിയോര്‍ 350; പുതിയ രാജ്യങ്ങളിലേക്കും വില്‍പ്പനയ്ക്ക് എത്തിച്ച് റോയല്‍ എന്‍ഫീല്‍ഡ്

സവിശേഷതകള്‍, രൂപകല്‍പ്പന, ഫീച്ചറുകള്‍ എന്നിവയെ സംബന്ധിച്ചിടത്തോളം, യുഎസിലും കാനഡയിലും വാഗ്ദാനം ചെയ്യുന്ന മീറ്റിയര്‍ 350 ഇന്ത്യ-സ്‌പെക്ക് മോഡലിന് സമാനമായി തുടരും. പുതിയ 350 സിസി എഞ്ചിനും, പുതിയ പ്ലാറ്റ്ഫോമിലും നിര്‍മ്മിച്ച മീറ്റിയര്‍ 350-ന് പുതിയ ചേസിസും ലഭിക്കും.

ജനശ്രദ്ധനേടി മീറ്റിയോര്‍ 350; പുതിയ രാജ്യങ്ങളിലേക്കും വില്‍പ്പനയ്ക്ക് എത്തിച്ച് റോയല്‍ എന്‍ഫീല്‍ഡ്

റോയല്‍ എന്‍ഫീല്‍ഡിന്റെ ആഗോള ഉല്‍പന്ന വികസന ടീമിന്റെ ഫലമാണ് മീറ്റിയര്‍ 350. യുകെ ടെക്‌നോളജി സെന്റര്‍ ടീമില്‍ നിന്നുള്ള ഇന്‍പുട്ടുകള്‍, കൂടാതെ റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്ത്യയിലെ ആര്‍ ആന്‍ഡ് ഡി സെന്ററിലെ എഞ്ചിനീയറിംഗ് ടീം എന്നിവരാണ് ബൈക്കിന്റെ നിര്‍മ്മാണത്തിന് പിന്നില്‍.

MOST READ: ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

ജനശ്രദ്ധനേടി മീറ്റിയോര്‍ 350; പുതിയ രാജ്യങ്ങളിലേക്കും വില്‍പ്പനയ്ക്ക് എത്തിച്ച് റോയല്‍ എന്‍ഫീല്‍ഡ്

പുതിയ 349 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍, ഓയില്‍ കൂള്‍ഡ് എഞ്ചിന്‍ 6,100 rpm-ല്‍ 20.2 bhp കരുത്തും 4,000 rpm-ല്‍ 27 Nm torque ഉം ആണ് നിര്‍മ്മിക്കുന്നത്.

ജനശ്രദ്ധനേടി മീറ്റിയോര്‍ 350; പുതിയ രാജ്യങ്ങളിലേക്കും വില്‍പ്പനയ്ക്ക് എത്തിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഇന്ത്യയില്‍ മോട്ടോര്‍ സൈക്കിളുകളുടെ നിര്‍മ്മാണം ആരംഭിച്ചതുമുതല്‍ റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ച നാലാം തലമുറ 350 സിസി എഞ്ചിനാണ് പുതിയ 350 സിസി, സിംഗിള്‍ ഓവര്‍ഹെഡ് ക്യാം (SOHC) എഞ്ചിന്‍.

MOST READ: യാരിസിനെ പിന്‍വലിച്ചേക്കുമെന്ന് സൂചന; സ്ഥിരീകരിക്കാതെ ടൊയോട്ട

ജനശ്രദ്ധനേടി മീറ്റിയോര്‍ 350; പുതിയ രാജ്യങ്ങളിലേക്കും വില്‍പ്പനയ്ക്ക് എത്തിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഔട്ട്ഗോയിംഗ് UCE 350 എഞ്ചിന്റെ ക്യാം ഗിയറുകള്‍ക്ക് പകരം ടൈമിംഗ് ഷാഫ്റ്റ്, SOHC സിസ്റ്റം എന്നിവയ്‌ക്കൊപ്പം ചെയിന്‍ പ്രൈമറി ഡ്രൈവ് ഗിയര്‍ പ്രൈമറി ഡ്രൈവ് ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചു. കൂടാതെ എഞ്ചിനിലെ വൈബ്രേഷനുകള്‍ കുറയ്ക്കുന്ന ഒരു പ്രാഥമിക ബാലന്‍സര്‍ ഷാഫ്റ്റും ഉണ്ട്.

ജനശ്രദ്ധനേടി മീറ്റിയോര്‍ 350; പുതിയ രാജ്യങ്ങളിലേക്കും വില്‍പ്പനയ്ക്ക് എത്തിച്ച് റോയല്‍ എന്‍ഫീല്‍ഡ്

വടക്കേ അമേരിക്കയ്ക്ക് ശേഷം ബ്രസീല്‍ പോലെ അമേരിക്കയിലെ മറ്റ് വിപണികളിലും മീറ്റിയര്‍ 350 എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി അറിയിച്ചു. റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയര്‍ 350 സ്വദേശത്തും വിദേശത്തും അംഗീകാരങ്ങള്‍ നേടി മുന്നേറുകയാണ്.

MOST READ: 2021 D-മാക്സ് V-ക്രോസിന് ഹൈ-ലാൻഡർ ബേസ് വേരിയന്റും, ശ്രദ്ധയാകർഷിക്കാൻ ഇസൂസു

ജനശ്രദ്ധനേടി മീറ്റിയോര്‍ 350; പുതിയ രാജ്യങ്ങളിലേക്കും വില്‍പ്പനയ്ക്ക് എത്തിച്ച് റോയല്‍ എന്‍ഫീല്‍ഡ്

അടുത്തിടെ മോഡലിന് കമ്പനി വില വര്‍ധനവ് നടപ്പാക്കിയിരുന്നു. ഏകദേശം 6,000 രൂപയുടെ വര്‍ധനവാണ് മോഡലുകളില്‍ ഉണ്ടായിരിക്കുന്നത്. വില വര്‍ധനവ് വില്‍പ്പനയെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് കമ്പനി.

ജനശ്രദ്ധനേടി മീറ്റിയോര്‍ 350; പുതിയ രാജ്യങ്ങളിലേക്കും വില്‍പ്പനയ്ക്ക് എത്തിച്ച് റോയല്‍ എന്‍ഫീല്‍ഡ്

മൂന്ന് വേരിയന്റുകളിലാണ് മീറ്റിയോര്‍ 350 വില്‍പ്പനയ്ക്ക് എത്തുന്നത്, മൂന്ന് വേരിയന്റുകളും വില വര്‍ധനവിന്റെ ഭാഗമായിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. വിവിധ നിര്‍മ്മാതാക്കള്‍ തങ്ങളുടെ മോഡലുകളില്‍ വില വര്‍ധനവ് നടപ്പാക്കികൊണ്ടിരിക്കുകയാണ്.

Most Read Articles

Malayalam
English summary
Royal Enfield Launched Meteor 350 In North America, Read Here To Find More. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X