350 ശ്രേണിയില്‍ മത്സരം കൊഴുപ്പിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്; ഹണ്ടറിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

റോയല്‍ എന്‍ഫീല്‍ഡിന്റെ കുത്തകയായിരുന്നു 350 ശ്രേണിയില്‍ മത്സരം കടുത്തതോടെ കളം മാറ്റിചവിട്ടാനൊരുങ്ങുകയാണ് കമ്പനി. പുതിയ മോഡലുകളെ വൈകാതെ വിപണിയില്‍ എത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കി കഴിഞ്ഞു.

350 ശ്രേണിയില്‍ മത്സരം കൊഴുപ്പിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്; ഹണ്ടറിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

വരാനിരിക്കുന്ന ഏതാനും മോഡലുകള്‍ ഇതിനോടകം തന്നെ നിരത്തുകളില്‍ പരീക്ഷണയോട്ടം ആരംഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഒരു മോഡലിന്റെ പുതിയ പരീക്ഷണ ചിത്രം പുറത്തുവന്നിരിക്കുന്നത്.

350 ശ്രേണിയില്‍ മത്സരം കൊഴുപ്പിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്; ഹണ്ടറിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ഈ റോഡ്സ്റ്റര്‍ ബൈക്ക്, ഹണ്ടര്‍ എന്ന് വിളിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പൂര്‍ണമായും മറച്ചിട്ടുണ്ടെങ്കിലും ഏതാനും വിവരങ്ങള്‍ ചിത്രം വെളിപ്പെടുത്തുന്നുണ്ട്. പുതുതായി പുറത്തിറക്കിയ മീറ്റിയോർ 350-യുടെ അതേ പ്ലാറ്റ്‌ഫോമില്‍ തന്നെ നിര്‍മ്മിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: ZS എസ്‌യുവിയുടെ പെട്രോൾ പതിപ്പ് പുതിയ പേരിൽ അറിയപ്പെടും; വിപണിയിലേക്ക് ഈ വർഷം തന്നെ

350 ശ്രേണിയില്‍ മത്സരം കൊഴുപ്പിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്; ഹണ്ടറിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

റെട്രോ-സ്‌റ്റൈല്‍ റോഡ്സ്റ്റര്‍ മോട്ടോര്‍സൈക്കിളിന് അല്പം പിന്നില്‍ സജ്ജീകരിച്ച ഫുട്‌പെഗുകള്‍, വൈഡ് ഹാന്‍ഡില്‍ബാറുകള്‍, ഒരു ഹ്രസ്വ സ്റ്റബ്ബി എക്സ്ഹോസ്റ്റ്, കറുത്ത അലോയ് വീലുകള്‍ എന്നിവയുള്ള സ്പോര്‍ട്ടിയര്‍ നിലപാട് ലഭിക്കുന്നു.

350 ശ്രേണിയില്‍ മത്സരം കൊഴുപ്പിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്; ഹണ്ടറിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ചിത്രങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ബൈക്ക് ഇപ്പോഴും പ്രോട്ടോടൈപ്പ് ഘട്ടത്തിലാണെന്ന് സൂചിപ്പിക്കുന്നു. താല്‍ക്കാലിക എഞ്ചിന്‍ ഗാര്‍ഡ്, ഫോര്‍ക്ക് ബൂട്ട്, രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്കുകള്‍, നീളമുള്ള സിംഗിള്‍ പീസ് സീറ്റ്, റൗണ്ട് ക്രോം ഹെഡ്‌ലാമ്പ് എന്നിവയും പുതിയ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളില്‍ കാണാം.

MOST READ: കൈഗറിന്റെ ഔദ്യോഗിക ആക്സസറികള്‍ വെളിപ്പെടുത്തി റെനോ

350 ശ്രേണിയില്‍ മത്സരം കൊഴുപ്പിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്; ഹണ്ടറിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

മോട്ടോര്‍സൈക്കിളിന് പുതിയ കോംപാക്ട് പാര്‍ട്ട് അനലോഗ്, പാര്‍ട്ട് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയുണ്ട്. എന്നാല്‍ കമ്പനിയുടെ ബ്ലൂടൂത്ത് പ്രാപ്തമാക്കിയ ട്രിപ്പര്‍ നാവിഗേഷന്‍ പോഡ് ബൈക്കില്‍ ലഭ്യമാക്കിയിട്ടില്ല.

350 ശ്രേണിയില്‍ മത്സരം കൊഴുപ്പിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്; ഹണ്ടറിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ഒരുപക്ഷേ, അന്തിമ നിര്‍മ്മാണ പതിപ്പിന് ഇത് ഒരു സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്‌മെന്റായി ലഭിക്കാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കാഴ്ചയില്‍, പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ റെട്രോ-സ്‌റ്റൈല്‍ റോഡ്സ്റ്ററാണ്.

MOST READ: പുത്തൻ സഫാരിയുടെ വില പ്രഖ്യാപനം ഫെബ്രുവരി 22-ന്; സ്ഥിരീകരിച്ച് ടാറ്റ, കാണാം ടീസർ വീഡിയോ

350 ശ്രേണിയില്‍ മത്സരം കൊഴുപ്പിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്; ഹണ്ടറിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

മീറ്റിയോർ 350-ല്‍ നിന്ന് നിരവധി ഘടകങ്ങളും അടിസ്ഥാന ഫീച്ചറുകളും കടമെടുത്തതായി തോന്നുന്നുവെങ്കിലും, എക്സ്ഹോസ്റ്റ് തികച്ചും വ്യത്യസ്തമാണ്. ഒപ്പം ഹ്രസ്വവും സ്റ്റബ്ബിയര്‍ യൂണിറ്റും ഉപയോഗിക്കുന്നു.

350 ശ്രേണിയില്‍ മത്സരം കൊഴുപ്പിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്; ഹണ്ടറിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ഫ്യുവല്‍ ടാങ്കും ടെയില്‍ സെക്ഷനും പിന്നിലെ മഡ്ഗാര്‍ഡ് ഉള്‍പ്പെടെ വ്യത്യസ്തമായി കാണപ്പെടുന്നു. റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോർ 350-ല്‍ ഉപയോഗിക്കുന്ന അതേ ഡ്യുവല്‍ ക്രെഡല്‍ ഫ്രെയിമും സസ്പെന്‍ഷന്‍ സജ്ജീകരണവും ബൈക്കിന് ലഭിക്കാന്‍ സാധ്യതയുണ്ട്.

MOST READ: മാറ്റങ്ങളോടെ പുതുതലമുറ സ്വിഫ്റ്റ് ഒരുങ്ങുന്നു; ഇന്ത്യയിലേക്ക് അടുത്ത വര്‍ഷം

350 ശ്രേണിയില്‍ മത്സരം കൊഴുപ്പിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്; ഹണ്ടറിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

മീറ്റിയോർ 350-യില്‍ ഉപയോഗിച്ച് അവതരിപ്പിച്ച അതേ 349 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. 6,100 rpm-ല്‍ 20.2 bhp കരുത്തും 4,000 rpm-ല്‍ 27 Nm torque ഉം സൃഷ്ടിക്കുന്നു. പുതിയ മോട്ടോര്‍സൈക്കിളുകള്‍ക്കും പവര്‍ കണക്കുകള്‍ സമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അഞ്ച് സ്പീഡാകും ഗിയര്‍ബോക്‌സ്.

Source: Rushlane

Most Read Articles

Malayalam
English summary
Royal Enfield Planning To Introduce New 350cc Motorcycle, Hunter Spied Testing. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X