Classic 350-യെ ഇഷ്ടം പോലെ ഇഷ്ടാനുസൃതമാക്കാം; കുറഞ്ഞ വിലയില്‍ ആക്‌സ്‌റികള്‍ അവതരിപ്പിച്ച് Royal Enfield

ഏതാനും ദിവസങ്ങള്‍ക്ക് മുന്നെയാണ് നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ജനപ്രീയ മോഡലായ ക്ലാസിക് 350-യുടെ നവീകരിച്ച പതിപ്പിനെ അവതരിപ്പിക്കുന്നത്. ഏറെക്കാലമായി ഇരുചക്രവാഹന പ്രേമികള്‍ കാത്തിരുന്നൊരു മോഡല്‍ കൂടിയായിരുന്നു ഇത്.

Classic 350-യെ ഇഷ്ടം പോലെ ഇഷ്ടാനുസൃതമാക്കാം; കുറഞ്ഞ വിലയില്‍ ആക്‌സ്‌റികള്‍ അവതരിപ്പിച്ച് Royal Enfield

പഴയ പതിപ്പില്‍ നിന്നും നിരവധി മാറ്റങ്ങളോടെയാണ് നവീകരിച്ച പതിപ്പ് എത്തുന്നത്. പുതിയൊരു എഞ്ചിനും, പുതിയ ചാസിയുമാണ് ഇതില്‍ പ്രധാനം. ഈ മാറ്റത്തോടെ ഇതുവരെ മോഡലില്‍ ഉണ്ടായിരുന്ന പ്രധാന പോരായ്മകള്‍ എല്ലാം പരിഹരിക്കാന്‍ സാധിച്ചുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Classic 350-യെ ഇഷ്ടം പോലെ ഇഷ്ടാനുസൃതമാക്കാം; കുറഞ്ഞ വിലയില്‍ ആക്‌സ്‌റികള്‍ അവതരിപ്പിച്ച് Royal Enfield

1.84 ലക്ഷം രൂപ മുതല്‍ 2.15 ലക്ഷം രൂപ വരെയാണ് മോട്ടോര്‍സൈക്കിളിന്റെ വില. അവതരിപ്പിച്ച് ഏതാനും ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഏറ്റവും പുതിയ മോട്ടോര്‍സൈക്കിളിന്റെ ഔദ്യോഗിക ആക്സസറികള്‍ അവതരിപ്പിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍.

Classic 350-യെ ഇഷ്ടം പോലെ ഇഷ്ടാനുസൃതമാക്കാം; കുറഞ്ഞ വിലയില്‍ ആക്‌സ്‌റികള്‍ അവതരിപ്പിച്ച് Royal Enfield

പ്രസ്തുത സാധനങ്ങളെല്ലാം ഇപ്പോള്‍ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ അവയുടെ വിലയോടൊപ്പം പട്ടികപ്പെടുത്തിയിട്ടുണ്ട്. നിങ്ങള്‍ കമ്പനിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍, നിങ്ങള്‍ക്ക് ഇവ 'ആക്‌സസറീസ്' ടാബിന് കീഴില്‍ കണ്ടെത്താനാകും.

Classic 350-യെ ഇഷ്ടം പോലെ ഇഷ്ടാനുസൃതമാക്കാം; കുറഞ്ഞ വിലയില്‍ ആക്‌സ്‌റികള്‍ അവതരിപ്പിച്ച് Royal Enfield

ആദ്യം മോട്ടോര്‍സൈക്കിള്‍ തെരഞ്ഞെടുത്തതിന് ശേഷം ബൈക്കിന്റെ എല്ലാ ആക്സസറികളും തെരഞ്ഞെടുക്കേണ്ടതുണ്ട്. ഉപഭോക്താക്കള്‍ തെരയുന്ന ഒരു പ്രത്യേക ആക്‌സസറി ഉണ്ടെങ്കില്‍, ഒരു വിഭാഗം തെരഞ്ഞെടുത്ത് അത് തെരയാനും കഴിയും.

Classic 350-യെ ഇഷ്ടം പോലെ ഇഷ്ടാനുസൃതമാക്കാം; കുറഞ്ഞ വിലയില്‍ ആക്‌സ്‌റികള്‍ അവതരിപ്പിച്ച് Royal Enfield

നിലവില്‍, പുതിയ 2021 റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 -ന്റെ ഔദ്യോഗിക ആക്‌സസറികള്‍ 8 വിശാലമായ വിഭാഗങ്ങളിലായിട്ടാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. പ്രൊട്ടക്ഷന്‍, കണ്‍ട്രോള്‍, സീറ്റുകള്‍, ബോഡി വര്‍ക്ക്, ലഗേജ്, എഞ്ചിന്‍, സുരക്ഷ, പരിപാലനം, ടയറുകള്‍ എന്നിവയാണ് ഈ 8 വിഭാഗങ്ങള്‍.

Classic 350-യെ ഇഷ്ടം പോലെ ഇഷ്ടാനുസൃതമാക്കാം; കുറഞ്ഞ വിലയില്‍ ആക്‌സ്‌റികള്‍ അവതരിപ്പിച്ച് Royal Enfield

എന്ത് വിലയ്ക്ക് എന്ത് വാങ്ങാം എന്നതിനെക്കുറിച്ച് ഒരു ആശയം നല്‍കുന്നതിന് പുതിയ ക്ലാസിക് 350 -ന്റെ മിക്ക ഔദ്യോഗിക ആക്‌സസറികളും ഞങ്ങള്‍ ചുവടെ പട്ടികപ്പെടുത്തിയിട്ടുണ്ട്.

Classic 350-യെ ഇഷ്ടം പോലെ ഇഷ്ടാനുസൃതമാക്കാം; കുറഞ്ഞ വിലയില്‍ ആക്‌സ്‌റികള്‍ അവതരിപ്പിച്ച് Royal Enfield

എഞ്ചിന്‍ ഗാര്‍ഡുകള്‍

  • സില്‍വര്‍ എയര്‍ഫ്‌ലൈ ഇവോ എഞ്ചിന്‍ ഗാര്‍ഡ് - 3,950 രൂപ
  • സില്‍വര്‍ എയര്‍ഫ്‌ലൈ എഞ്ചിന്‍ ഗാര്‍ഡ് - 4,250 രൂപ
  • ബ്ലാക്ക് എയര്‍ഫ്‌ലൈ എഞ്ചിന്‍ ഗാര്‍ഡ് - 3,950 രൂപ
  • ബ്ലാക്ക് ട്രപീസിയം എന്‍ജിന്‍ ഗാര്‍ഡ് - 2,950 രൂപ
  • സില്‍വര്‍ ട്രപീസിയം എഞ്ചിന്‍ ഗാര്‍ഡ് - 3,150 രൂപ
  • സില്‍വര്‍ ഒക്ടഗോണ്‍ എഞ്ചിന്‍ ഗാര്‍ഡ് - 3,450 രൂപ
  • ബ്ലാക്ക് ഒക്ടഗോണ്‍ എഞ്ചിന്‍ ഗാര്‍ഡ് - 2,900 രൂപ
  • സില്‍വര്‍ സംപ്ഗാര്‍ഡ് - 2,750 രൂപ
  • Classic 350-യെ ഇഷ്ടം പോലെ ഇഷ്ടാനുസൃതമാക്കാം; കുറഞ്ഞ വിലയില്‍ ആക്‌സ്‌റികള്‍ അവതരിപ്പിച്ച് Royal Enfield

    ഫുട്‌പെഗ്‌സ്

    • സില്‍വര്‍ ഡീലക്‌സ് ഫുട്‌പെഗ്‌സ് - 2,500 രൂപ
    • ബ്ലാക്ക് ഡീലക്‌സ് ഫുട്‌പെഗ്‌സ് - 2,500 രൂപ
    • ലഗേജ്

      • ബ്ലാക്ക് കമ്മ്യൂട്ടര്‍ വാട്ടര്‍പ്രൂഫ് ഇന്നര്‍ ബാഗ് - 1,150 രൂപ
      • ബ്ലാക്ക് കമ്മ്യൂട്ടര്‍ പന്നിയര്‍ - 1,950 രൂപ
      • ബ്ലാക്ക് കമ്മ്യൂട്ടര്‍ പന്നിയര്‍ റെയില്‍ - 1,800 രൂപ
      • ബ്ലാക്ക് റിയര്‍ റാക്ക് - 2,750 രൂപ
      • Classic 350-യെ ഇഷ്ടം പോലെ ഇഷ്ടാനുസൃതമാക്കാം; കുറഞ്ഞ വിലയില്‍ ആക്‌സ്‌റികള്‍ അവതരിപ്പിച്ച് Royal Enfield

        അലോയ് വീലുകള്‍

        • ബ്ലാക്ക് സ്‌റ്റൈല്‍ 2 അലോയ് വീലുകള്‍ - 12,500 രൂപ
        • ബ്ലാക്ക് സ്‌റ്റൈല്‍ 1 അലോയ് വീലുകള്‍ - 12,500 രൂപ
        • Classic 350-യെ ഇഷ്ടം പോലെ ഇഷ്ടാനുസൃതമാക്കാം; കുറഞ്ഞ വിലയില്‍ ആക്‌സ്‌റികള്‍ അവതരിപ്പിച്ച് Royal Enfield

          സീറ്റുകള്‍

          • ബ്ലാക്ക് ടൂറിംഗ് പാസഞ്ചര്‍ സീറ്റ് - 2,950 രൂപ
          • ബ്രൗണ്‍ ടൂറിംഗ് പാസഞ്ചര്‍ സീറ്റ് - 2,950 രൂപ
          • ബ്ലാക്ക് ടൂറിംഗ് റൈഡര്‍ സീറ്റ് - 3,750 രൂപ
          • ബ്രൗണ്‍ ടൂറിംഗ് റൈഡര്‍ സീറ്റ് - 3,750 രൂപ
          • ബ്ലാക്ക് ലോ റൈഡ് റൈഡര്‍ സീറ്റ് - 2,500 രൂപ
          • Classic 350-യെ ഇഷ്ടം പോലെ ഇഷ്ടാനുസൃതമാക്കാം; കുറഞ്ഞ വിലയില്‍ ആക്‌സ്‌റികള്‍ അവതരിപ്പിച്ച് Royal Enfield

            ബോഡി വര്‍ക്ക്

            • സില്‍വര്‍ എയ്‌റോ വിസര്‍ - 850 രൂപ
            • ബ്ലാക്ക് എയ്‌റോ വിസര്‍ - 850 രൂപ
            • ടൂറിംഗ് സ്‌ക്രീന്‍ - 3,950 രൂപ
            • കംഫര്‍ട്ട്

              • ബ്രൗണ്‍ പാസഞ്ചര്‍ ബാക്ക് റെസ്റ്റ് - 950 രൂപ
              • ബ്ലാക്ക് പാസഞ്ചര്‍ ബാക്ക് റെസ്റ്റ് - 950 രൂപ
              • Classic 350-യെ ഇഷ്ടം പോലെ ഇഷ്ടാനുസൃതമാക്കാം; കുറഞ്ഞ വിലയില്‍ ആക്‌സ്‌റികള്‍ അവതരിപ്പിച്ച് Royal Enfield

                സീറ്റ് കവറുകള്‍

                • ബ്രൗണ്‍ പ്ലീറ്റഡ് സീറ്റ് കവറുകള്‍ - 1,000 രൂപ
                • ബ്ലാക്ക് പ്ലീറ്റഡ് സീറ്റ് കവറുകള്‍ - 1,000 രൂപ
                • മിറര്‍

                  • ബ്ലാക്ക് ബാര്‍-എന്‍ഡ് മിററുകള്‍-5,800 രൂപ
                  • ബ്ലാക്ക് ടൂറിംഗ് മിററുകള്‍ - 6,250 രൂപ
                  • Classic 350-യെ ഇഷ്ടം പോലെ ഇഷ്ടാനുസൃതമാക്കാം; കുറഞ്ഞ വിലയില്‍ ആക്‌സ്‌റികള്‍ അവതരിപ്പിച്ച് Royal Enfield

                    നവീകരിച്ച ഡിസൈനു പുറമെ ഇത്തരത്തിലുള്ള ഔദ്യോഗിക ആക്സസറികള്‍ ഉപയോഗിച്ച് മോട്ടോര്‍സൈക്കിള്‍ മോടിയാക്കാനും സാധിക്കും. 349 സിസി, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന് കരുത്ത് പകരുന്നത്.

                    Classic 350-യെ ഇഷ്ടം പോലെ ഇഷ്ടാനുസൃതമാക്കാം; കുറഞ്ഞ വിലയില്‍ ആക്‌സ്‌റികള്‍ അവതരിപ്പിച്ച് Royal Enfield

                    ഈ യൂണിറ്റ് 6,100 rpm-ല്‍ 20.2 bhp കരുത്തും 4,000 rpm-ല്‍ 27 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. 5 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. ഇത് ഒരു SOHC എഞ്ചിനാണ്, ഇത് കൂടുതല്‍ പരിഷ്‌കൃതവും സവാരി ചെയ്യാന്‍ മനോഹരവുമാണെന്ന് വേണം പറയാന്‍.

Most Read Articles

Malayalam
English summary
Royal enfield revealed official accessories for new gen classic 350 find here all price list
Story first published: Friday, September 3, 2021, 16:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X