ബുള്ളറ്റ്, മീറ്റിയോര്‍ മോഡലുകള്‍ തിളങ്ങി; 2021 ഏപ്രില്‍ 53,000 യൂണിറ്റ് വില്‍പ്പനയുമായി റോയല്‍ എന്‍ഫീല്‍ഡ്

2021 ഏപ്രിലിലെ വില്‍പ്പന കണക്കുകള്‍ വെളിപ്പെടുത്തി നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. ഈ കാലയളവില്‍ മൊത്തം 53,298 യൂണിറ്റുകള്‍ വിറ്റഴിച്ചുവെന്നാണ് കമ്പനി അറിയിച്ചിക്കുന്നത്.

ബുള്ളറ്റ്, മീറ്റിയോര്‍ മോഡലുകള്‍ തിളങ്ങി; 2021 ഏപ്രില്‍ 53,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി റോയല്‍ എന്‍ഫീല്‍ഡ്

2021 മാര്‍ച്ചില്‍ ചെന്നൈ ആസ്ഥാനമായുള്ള നിര്‍മ്മാതാവിന്റെ മൊത്തം വില്‍പ്പന കണക്ക് 66,058 യൂണിറ്റായിരുന്നു. കഴിഞ്ഞ മാസത്തെ പ്രതിമാസ വില്‍പ്പന കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 19.32 ശതമാനം വില്‍പ്പന ഇടിഞ്ഞുവെന്നാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബുള്ളറ്റ്, മീറ്റിയോര്‍ മോഡലുകള്‍ തിളങ്ങി; 2021 ഏപ്രില്‍ 53,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി റോയല്‍ എന്‍ഫീല്‍ഡ്

2021 ഏപ്രില്‍ മാസത്തെ ആഭ്യന്തര വില്‍പ്പന 48,789 യൂണിറ്റാണ്. ഇത് 2021 മാര്‍ച്ചില്‍ വിറ്റ 60,173 യൂണിറ്റുകളെ അപേക്ഷിച്ച് 18.92 ശതമാനം ഇടിഞ്ഞു. കയറ്റുമതിയിലും കണക്കുകള്‍ വ്യക്തമാക്കുന്നത് 23.38 ശതമാനം ഇടിവാണ്. 2021 മാര്‍ച്ചില്‍ 5,885 യൂണിറ്റില്‍ നിന്ന് 2021 ഏപ്രിലില്‍ 4,509 യൂണിറ്റുകളായി കുറഞ്ഞുവെന്നാണ് കണക്ക്.

MOST READ: അല്‍കാസര്‍ മുതല്‍ പുതുതലമുറ സെലെറിയോ വരെ; മെയ് മാസത്തില്‍ വിപണിയില്‍ എത്തുന്ന കാറുകള്‍

ബുള്ളറ്റ്, മീറ്റിയോര്‍ മോഡലുകള്‍ തിളങ്ങി; 2021 ഏപ്രില്‍ 53,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി റോയല്‍ എന്‍ഫീല്‍ഡ്

2021 ഏപ്രില്‍ മാസത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് വിറ്റ മൊത്തം മോട്ടോര്‍സൈക്കിളുകളില്‍ 46,561 യൂണിറ്റുകള്‍ 350 സിസി മോഡലുകളില്‍ (ക്ലാസിക് 350, മീറ്റിയോര്‍ 350, ബുള്ളറ്റ് 350), 6,737 യൂണിറ്റുകള്‍ 350 + സിസി മോഡലുകളില്‍ (ഹിമാലയന്‍, ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650) ഉള്‍പ്പെടുന്നു.

ബുള്ളറ്റ്, മീറ്റിയോര്‍ മോഡലുകള്‍ തിളങ്ങി; 2021 ഏപ്രില്‍ 53,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി റോയല്‍ എന്‍ഫീല്‍ഡ്

അതേസമയം പോയ വര്‍ഷം ഇതേ കാലയളവില്‍ വില്‍പ്പനകള്‍ ഒന്നും തന്നെ നടന്നിരുന്നില്ല. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്ത് ലേക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും വില്‍പ്പനകളും ഉത്പാദനും കമ്പനികള്‍ നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു.

MOST READ: ഫീനിക്സ് പക്ഷിയെപ്പോലെ ഒരാഴ്ച്ചയ്ക്കുള്ളിൽ വീണ്ടും നിറത്തിലെത്തി മാരുതി 800 മോൺസ്റ്റർ ട്രക്ക്

ബുള്ളറ്റ്, മീറ്റിയോര്‍ മോഡലുകള്‍ തിളങ്ങി; 2021 ഏപ്രില്‍ 53,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി റോയല്‍ എന്‍ഫീല്‍ഡ്

റോയല്‍ എന്‍ഫീല്‍ഡില്‍ ധാരാളം പുതിയ മോട്ടോര്‍സൈക്കിളുകള്‍ ഈ വര്‍ഷം വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ്. രണ്ട് പുതിയ 650 സിസി മോട്ടോര്‍സൈക്കിളുകള്‍ ഇതിനോടകം തന്നെ പരീക്ഷണയോട്ടം ആരംഭിച്ചു കഴിഞ്ഞു. അവയിലൊന്ന് ക്രൂയിസറും മറ്റൊന്ന് റോഡ്സ്റ്ററുമാണെന്നാണ് സൂചന.

ബുള്ളറ്റ്, മീറ്റിയോര്‍ മോഡലുകള്‍ തിളങ്ങി; 2021 ഏപ്രില്‍ 53,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി റോയല്‍ എന്‍ഫീല്‍ഡ്

ബ്രാന്‍ഡ് അടുത്തിടെ 'ഷോട്ട്ഗണ്‍' എന്ന പേര് ട്രേഡ്മാര്‍ക്ക് ചെയ്തു, ഇത് വരാനിരിക്കുന്ന രണ്ട് 650 സിസി ബൈക്കുകളില്‍ ഒന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, നിര്‍മ്മാതാവിന് പുതിയ 350 സിസി മോഡലുണ്ട്, ഇതിന് 'ഹണ്ടര്‍ 350' എന്ന് പേരിടുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: ആള്‍ട്രോസിനെ നവീകരിച്ച് ടാറ്റ; പുതിയ പതിപ്പുകള്‍ ഡീലര്‍ഷിപ്പില്‍ എത്തി

ബുള്ളറ്റ്, മീറ്റിയോര്‍ മോഡലുകള്‍ തിളങ്ങി; 2021 ഏപ്രില്‍ 53,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി റോയല്‍ എന്‍ഫീല്‍ഡ്

ഇത് മീറ്റിയോര്‍ 350-ന്റെ അതേ എഞ്ചിനും പ്ലാറ്റ്ഫോമും ഉപയോഗിക്കും, കൂടാതെ റെട്രോ-സ്‌റ്റൈല്‍ റോഡ്സ്റ്ററും ആയിരിക്കും. എന്നിരുന്നാലും, റോയല്‍ എന്‍ഫീല്‍ഡില്‍ നിന്ന് ഏറ്റവും പ്രതീക്ഷിക്കപ്പെടുന്ന മോട്ടോര്‍സൈക്കിള്‍ അടുത്ത തലമുറ ക്ലാസിക് 350 ആണ്.

ബുള്ളറ്റ്, മീറ്റിയോര്‍ മോഡലുകള്‍ തിളങ്ങി; 2021 ഏപ്രില്‍ 53,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി റോയല്‍ എന്‍ഫീല്‍ഡ്

ഇത് ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. എഞ്ചിനും പ്ലാറ്റ്ഫോമും മീറ്റിയോര്‍ 350-യുമായി പങ്കിടും, പക്ഷേ നിലവിലെ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കിന്റെ അതേ സിഗ്നേച്ചര്‍ സ്‌റ്റൈലിംഗ് തുടരും.

Most Read Articles

Malayalam
English summary
Royal Enfield Sold Over 53,000 Units In April 2021, Find Here All Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X