Himalayan 650 പൊജക്ടിന് Royal Enfield -ന്റെ ഗ്രീൻ സിഗ്നൽ; കരുത്തുറ്റ മോഡൽ 2024 -ൽ വിപണിയിൽ എത്തും

ഓട്ടോമോട്ടീവ് വ്യവസായത്തിൽ ഏറ്റവുമധികം അഭ്യൂഹങ്ങൾ പരക്കുന്ന മോട്ടോർസൈക്കിളുകളിൽ ഒന്നാണ് ഹിമാലയൻ 650. റോയൽ എൻഫീൽഡ് 650 ഇരട്ടകളുടെ വിജയത്തിനുശേഷം ജനങ്ങൾ കൂടുതൽ ശക്തരായ ഹിമാലയനായി അന്വേഷിക്കുന്നു.

Himalayan 650 പൊജക്ടിന് Royal Enfield -ന്റെ ഗ്രീൻ സിഗ്നൽ; കരുത്തുറ്റ മോഡൽ 2024 -ൽ വിപണിയിൽ എത്തും

നിർമ്മാതാക്കൾ ആദ്യം 650 ഹിമാലയൻ പദ്ധതി റദ്ദാക്കിയെങ്കിലും ഇപ്പോൾ മോട്ടോർസൈക്കിളിന് പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. 2024 അവസാന പാദത്തിൽ പുതിയ മോട്ടോർസൈക്കിൾ റോയൽ എൻഫീൽഡ് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Himalayan 650 പൊജക്ടിന് Royal Enfield -ന്റെ ഗ്രീൻ സിഗ്നൽ; കരുത്തുറ്റ മോഡൽ 2024 -ൽ വിപണിയിൽ എത്തും

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഹിമാലയൻ 650 -യുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് 18 മാസമായി. അഡ്വഞ്ചർ മോട്ടോർസൈക്കിളിൽ ഇത്രയും ഹെവി എൻജിൻ ഉപയോഗിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്നാണ് റോയൽ എൻഫീൽഡ് നേരത്തെ കരുതിയിരുന്നത്.

Himalayan 650 പൊജക്ടിന് Royal Enfield -ന്റെ ഗ്രീൻ സിഗ്നൽ; കരുത്തുറ്റ മോഡൽ 2024 -ൽ വിപണിയിൽ എത്തും

അങ്ങനെ, ബ്രാൻഡ് മറ്റ് പ്രോജക്ടുകളിൽ പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു. എന്നിരുന്നാലും, മോട്ടോർസൈക്കിളിന് ആവശ്യക്കാരേറെയാണെന്ന് കണ്ടതോടെ ഹിമാലയൻ 650 പദ്ധതിക്ക് കമ്പനി പച്ചക്കൊടി കാണിക്കുകയായിരുന്നു.

Himalayan 650 പൊജക്ടിന് Royal Enfield -ന്റെ ഗ്രീൻ സിഗ്നൽ; കരുത്തുറ്റ മോഡൽ 2024 -ൽ വിപണിയിൽ എത്തും

ഹിമാലയൻ 650 ഹിമാലയൻ 411 സിസി മോഡൽ പോലെ ഒരു ശരിയായ അഡ്വഞ്ചർ വാഹനമായിരിക്കുമെന്ന് ഞങ്ങൾ എല്ലാവരും പ്രതീക്ഷിച്ചിരുന്നു, പക്ഷേ അങ്ങനെയല്ല. ഇത് ഒരു സോഫ്റ്റ്-റോഡർ ആയിരിക്കും, രണ്ട് വേരിയന്റുകളിൽ മോട്ടോർസൈക്കിൾ വിൽപ്പനയ്ക്ക് എത്തും.

Himalayan 650 പൊജക്ടിന് Royal Enfield -ന്റെ ഗ്രീൻ സിഗ്നൽ; കരുത്തുറ്റ മോഡൽ 2024 -ൽ വിപണിയിൽ എത്തും

അലോയി വീൽ വേരിയന്റും സ്‌പോക്കഡ് വീൽ വേരിയന്റും വാഹനത്തിന് ഉണ്ടാകും. അലോയി വീലുകൾ ഒരു സ്‌പോർട്‌സ് ടൂററായും സ്‌പോക്ക് വീലുകൾ ഒരു അഡ്വഞ്ചർ ടൂററായും സ്ഥാപിക്കും.

Himalayan 650 പൊജക്ടിന് Royal Enfield -ന്റെ ഗ്രീൻ സിഗ്നൽ; കരുത്തുറ്റ മോഡൽ 2024 -ൽ വിപണിയിൽ എത്തും

ഹിമാലയൻ 411 മാർക്കറ്റ് ചെയ്തതുപോലെ പുതിയ മോട്ടോർസൈക്കിൾ മാർക്കറ്റ് ചെയ്യപ്പെടില്ല, കാരണം ഹിമാലയത്തിന് ധാരാളം വെല്ലുവിളികൾ നേരിടാൻ വേണ്ട ബേസ് ലെവലിൽ നിന്ന് ഉരുവാക്കി എടുത്ത മോഡലാണ് എന്നാൽ 650 ഹിമാലയൻ ഒരു ഹാർഡ്‌കോർ ഓഫ്-റോഡർ ആയിരിക്കണമെന്നില്ല.

Himalayan 650 പൊജക്ടിന് Royal Enfield -ന്റെ ഗ്രീൻ സിഗ്നൽ; കരുത്തുറ്റ മോഡൽ 2024 -ൽ വിപണിയിൽ എത്തും

അതിനാൽ, പുതിയ മോട്ടോർസൈക്കിളിനെ ഹിമാലയൻ എന്ന് വിളിക്കില്ല, പകരം അതിന് ഒരു പുതിയ പേര് ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ മോട്ടോർസൈക്കിളിന്റെ ഡിസൈൻ ഇപ്പോഴും ഹിമാലയൻ 411 -നോട് സാമ്യമുള്ളതാണ്.

Himalayan 650 പൊജക്ടിന് Royal Enfield -ന്റെ ഗ്രീൻ സിഗ്നൽ; കരുത്തുറ്റ മോഡൽ 2024 -ൽ വിപണിയിൽ എത്തും

411 ഉപയോഗിക്കുന്ന 21 ഇഞ്ച് വീലിൽ നിന്ന് വ്യത്യസ്തമായി 19 ഇഞ്ച് ഫ്രണ്ട് വീലാണ് ഹിമാലയൻ 650 ഉപയോഗിക്കുന്നത്. പിൻ വീലിന് 17 ഇഞ്ച് വലിപ്പമുണ്ടാകും. മോട്ടോർസൈക്കിൾ ഡ്യുവൽ-പർപ്പസ് ടയറുകൾ ഉപയോഗിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Himalayan 650 പൊജക്ടിന് Royal Enfield -ന്റെ ഗ്രീൻ സിഗ്നൽ; കരുത്തുറ്റ മോഡൽ 2024 -ൽ വിപണിയിൽ എത്തും

ടൂറർ ആയതിനാൽ ഗ്രൗണ്ട് ക്ലിയറൻസ് കൂടുതലായിരിക്കും, സീറ്റിന്റെ ഉയരവും കൂടും. ഒരു അപ്പ്-റൈറ്റ് റൈഡിംഗ് ട്രയാങ്കിളിൽ സാഡിൽ വളരെ സുഖകരമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Himalayan 650 പൊജക്ടിന് Royal Enfield -ന്റെ ഗ്രീൻ സിഗ്നൽ; കരുത്തുറ്റ മോഡൽ 2024 -ൽ വിപണിയിൽ എത്തും

എക്‌സ്‌ഹോസ്റ്റിന് ഒരു അപ്പ്-സ്വെപ്റ്റ് ഡിസൈൻ ഉണ്ടായിരിക്കും. റോയൽ എൻഫീൽഡ്, മോട്ടോർസൈക്കിളിന് ഡിജിറ്റൽ TFT സ്ക്രീനും നൽകും. ഇത് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടെ വരുന്നതിനാൽ വാഹനത്തിന് നിങ്ങളുടെ മൊബൈൽ ഫോണുമായി കണക്ട് ചെയ്യാനാകും, റോയൽ എൻഫീൽഡിന്റെ ആപ്ലിക്കേഷനുമായി കണക്‌റ്റ് ചെയ്യുമ്പോൾ ഇത് നാവിഗേഷൻ ഡയറക്ഷനുകൾ കാണിച്ചേക്കാം. റൈഡ് ബൈ വയർ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, മൾട്ടിപ്പിൾ റൈഡിംഗ് മോഡുകൾ എന്നിവയും ഇതിലുണ്ട്.

Himalayan 650 പൊജക്ടിന് Royal Enfield -ന്റെ ഗ്രീൻ സിഗ്നൽ; കരുത്തുറ്റ മോഡൽ 2024 -ൽ വിപണിയിൽ എത്തും

റോയൽ എൻഫീൽഡ് ഹിമാലയന്റെ കൂടുതൽ ഹാർഡ്‌കോർ ശേഷിയുള്ള പതിപ്പിലും പ്രവർത്തിക്കുന്നു. വ്യക്തമായും, ഇത് നിലവിലെ ഹിമാലയൻ 411 -ന് മുകളിലായിരിക്കും. 450 സിസി എൻജിനൊപ്പം മോട്ടോർസൈക്കിൾ നിലവിൽ നിർമ്മാതാക്കളുടെ അണിയറയിൽ ഒരുങ്ങുകയാണ്.

Himalayan 650 പൊജക്ടിന് Royal Enfield -ന്റെ ഗ്രീൻ സിഗ്നൽ; കരുത്തുറ്റ മോഡൽ 2024 -ൽ വിപണിയിൽ എത്തും

ഇപ്പോഴത്തെ ഹിമാലയന് അതിന്റെ ഭാരക്കൂടുതൽ കാരണം അല്പം കരുത്ത് കുറഞ്ഞതായി ചിലർക്ക് തോന്നുന്നതിനാൽ റോയൽ എൻഫീൽഡ് മറ്റൊരു ഹിമാലയൻ നിരയിലേക്ക് ചേർക്കുന്നു. ചെന്നൈ ആസ്ഥാനമായുള്ള നിർമ്മാതാക്കൾ എഞ്ചിൻ കപ്പാസിറ്റി ഉയർത്തി വാഹനത്തിന്റെ പവർ ഔട്ട്പുട്ട് വർധിപ്പിക്കും. പുതിയ ഹാർഡ്‌കോർ ഹിമാലയൻ 2022 അവസാനത്തോടെ ലോഞ്ച് ചെയ്യപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Royal enfield to launch more powerfull himalayan 650 by 2024 details
Story first published: Saturday, October 23, 2021, 17:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X