650 ഇരട്ടകളുടെ പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുകൾ പുറത്തിറക്കാൻ എൻഫീൽഡ്; ടീസർ പുറത്ത്

ഇറ്റലിയിലെ മിലാനിൽ നടക്കാനിരിക്കുന്ന EICMA 2021 മോട്ടോർസൈക്കിൾ ഷോയിൽ വലിയ പദ്ധതികളുമായി കളംനിറയാൻ ഒരുങ്ങുകയാണ് ഇന്ത്യയുടെ സ്വന്തം റെട്രോ ക്ലാസിക് ഇരുചക്ര വാഹന നിർമാതാക്കളായ റോയൽ എൻഫീൽഡ്.

650 ഇരട്ടകളുടെ പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുകൾ പുറത്തിറക്കാൻ എൻഫീൽഡ്; ടീസർ പുറത്ത്

ഈ വർഷം നവംബർ 23 നും 28 നും ഇടയിലാണ് വാർഷിക മോട്ടോർസൈക്കിൾ ഷോ നടക്കുന്നത്. മഹത്തായ പരിപാടിക്ക് മുന്നോടിയായി റോയൽ എൻഫീൽഡ് തങ്ങളുടെ പ്രദർശനങ്ങളുടെ ടീസർ പ്രചാരണവും ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്.

ലോകത്തിലെ തന്നെ ഏറ്റവും പഴയ മോട്ടോർസൈക്കിൾ കമ്പനിയായ എൻഫീൽഡ് 650 ട്വിൻ മോഡലുകളുടെ ഒരു സ്പെഷ്യൽ എഡിഷൻ വേരിയന്റുകളുമായാകും ആദ്യമെത്തുക. ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 ബൈക്കുകളുടെ ഒരു പുതിയ ടീസർ ചിത്രവും കമ്പനി ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്.

650 ഇരട്ടകളുടെ പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുകൾ പുറത്തിറക്കാൻ എൻഫീൽഡ്; ടീസർ പുറത്ത്

18 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ വീഡിയോയിൽ '120 ഇയർ എഡിഷൻ' ലോഗോയും ഗോൾഡൻ നിറത്തിലുള്ള തിരശ്ചീന പിൻസ്‌ട്രൈപ്പുകളും 12 പതിറ്റാണ്ട് പഴക്കമുള്ള ചെന്നൈ ആസ്ഥാനമായുള്ള കമ്പനിയുടെ പാരമ്പര്യത്തേയാണ് സൂചിപ്പിക്കുന്നത്.

650 ഇരട്ടകളുടെ പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുകൾ പുറത്തിറക്കാൻ എൻഫീൽഡ്; ടീസർ പുറത്ത്

പാരലൽ ട്വിൻ സിലിണ്ടർ എഞ്ചിന്റെ പാരമ്പര്യത്തെ സൂചിപ്പിക്കുന്ന ബ്ലാക്ക് ഫിനിഷ്ഡ് എഞ്ചിൻ കേസിംഗും ഫ്യുവൽ ടാങ്കിന്റെ വശങ്ങളിലുള്ള റോയൽ എൻഫീൽഡ് എംബ്ലവുമാണ് വീഡിയോയിൽ കാണാൻ കഴിയുന്ന മറ്റ് ചില നൈറ്റി-ഗ്രിറ്റി വിശദാംശങ്ങൾ.

650 ഇരട്ടകളുടെ പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുകൾ പുറത്തിറക്കാൻ എൻഫീൽഡ്; ടീസർ പുറത്ത്

ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയുടെ 120 ഇയർ എഡിഷൻ നമ്മുടെ ആഭ്യന്തര വിപണിയിലും വിദേശത്തും വിൽപ്പനയ്ക്ക് എത്താനാണ് സാധ്യത. 650 ഇരട്ടകളുടെ സ്പെഷ്യൽ എഡിഷൻ മോഡലുകളുടെ മറ്റ് വിശദാംശങ്ങളിലേക്ക് കടന്നാൽ 270-ഡിഗ്രി ഫയറിംഗ് ഓർഡറോട് കൂടിയ 648 സിസി പാരലൽ ട്വിൻ സിലിണ്ടർ SOHC എയർ കൂൾഡ് എഞ്ചിൻ തന്നെയാകും മോട്ടോർസൈക്കിളുകൾക്ക് തുടിപ്പേകുക.

650 ഇരട്ടകളുടെ പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുകൾ പുറത്തിറക്കാൻ എൻഫീൽഡ്; ടീസർ പുറത്ത്

വരാനിരിക്കുന്ന സ്പെഷ്യൽ എഡിഷൻ മോഡലിന് മെക്കാനിക്കൽ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ഇത് 47 bhp പരമാവധി കരുത്തിൽ 52 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായൊരു എഞ്ചിനാണ്. കൂടാതെ സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ സ്റ്റാൻഡേർഡായി ജോടിയാക്കിയിരിക്കുന്നത്.

650 ഇരട്ടകളുടെ പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുകൾ പുറത്തിറക്കാൻ എൻഫീൽഡ്; ടീസർ പുറത്ത്

650 ട്വിൻ മോഡലുകളിൽ ബ്രേക്കിംഗിനായി മുൻവശത്ത് 320 mm ഫ്ലോട്ടിംഗ് ഡിസ്ക്കും പിന്നിൽ 240 mm യൂണിറ്റും ബോഷ് ഡ്യുവൽ ചാനൽ എബിഎസുമാണ് ഉൾപ്പെടുന്നത്. ഇക്കഴിഞ്ഞ മാർച്ചിലാണ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നിവയുടെ നവീകരിച്ച പതിപ്പിനെ കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.

650 ഇരട്ടകളുടെ പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുകൾ പുറത്തിറക്കാൻ എൻഫീൽഡ്; ടീസർ പുറത്ത്

ചില കോസ്മെറ്റിക് പരിഷ്ക്കാരങ്ങളും പുതുപുത്തൻ കളർ ഓപ്ഷനും ഉപയോഗിച്ചാണ് പാരലൽ ട്വിൻ ബൈക്കുകളെ കമ്പനി അണിയിച്ചൊരുക്കിയത്. ഇതോടൊപ്പം തന്നെ ഉപഭോക്താക്കൾക്ക് അവരുടെ പുതിയ മോട്ടോർസൈക്കിളുകൾ കസ്റ്റമൈസ് ചെയ്യാനായി പുതിയ മേക്ക് ഇറ്റ് യുവർസ് (MiY) ഓപ്ഷനുകളും ലഭിച്ചിരുന്നു.

650 ഇരട്ടകളുടെ പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുകൾ പുറത്തിറക്കാൻ എൻഫീൽഡ്; ടീസർ പുറത്ത്

ടൂറിംഗ് സീറ്റുകൾ, ടൂറിംഗ് മിററുകൾ, ഫ്ലൈസ്‌ക്രീൻ, സംപ് ഗാർഡുകൾ എന്നിവയും അതിലേറെയും ഉൾപ്പെടുത്താൻ MiY പദ്ധതി ഉടമകൾക്ക് അവസരം നൽകുന്നു. നിലവിൽ ഇന്റര്‍സെപ്റ്റര്‍ 650 സിംഗിള്‍ ടോണ്‍ കളര്‍ ഓപ്ഷന് 3.17 ലക്ഷം രൂപയും, കോണ്ടിനെന്റല്‍ ജിടി 650 ക്രോമിന് 3.58 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.

650 ഇരട്ടകളുടെ പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുകൾ പുറത്തിറക്കാൻ എൻഫീൽഡ്; ടീസർ പുറത്ത്

കാനിയൻ റെഡ്, വെൻ‌ചുറ ബ്ലൂ, ഡൗണ്‍ടൗൺ‌ ഡ്രാഗ്, സൺ‌സെറ്റ് സ്ട്രിപ്പ്, ക്രോം മാർക്ക് 2, ഓറഞ്ച് ക്രഷ്, ബേക്കർ എക്സ്പ്രസ്എന്നീ കളർ ഓപ്ഷനുകളിലാകും ഇന്റർസെപ്റ്റർ 650 തെരഞ്ഞെടുക്കാൻ സാധിക്കുക. അതേസമയം മറുവശത്ത് ഡക്സ് ഡീലക്സ്, വെൻ‌ചുറ സ്റ്റോം, മിസ്റ്റർ ക്ലീൻ, റോക്കർ റെഡ്, ബ്രിട്ടീഷ് റേസിംഗ് ഗ്രീൻ എന്നീ ഓപ്ഷനുകളും സ്വന്തമാക്കാം.

650 ഇരട്ടകളുടെ പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുകൾ പുറത്തിറക്കാൻ എൻഫീൽഡ്; ടീസർ പുറത്ത്

2021 EICMA മോട്ടോർഷോയിൽ 650 ട്വിൻ 120 ഇയർ എഡിഷൻ മോഡലുകൾക്ക് പുറമെ സൂപ്പർ മെറ്റിയർ 650 ക്രൂയിസർ മോട്ടോർസൈക്കിളിന്റെ അരങ്ങേറ്റത്തിനും റോയൽ എൻഫീൽഡ് പദ്ധതിയിട്ടിട്ടുണ്ടെന്നാണ് സൂചന. രാജ്യത്തെ ഏറ്റവും വിലകൂടിയ എൻഫീൽഡ് ബൈക്കായിരിക്കും ഇത്. അതായത്, സൂപ്പർ മെറ്റിയർ 650, കമ്പനിയുടെ ഉൽപ്പന്ന നിരയിൽ ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയ്ക്ക് മുകളിലായിരിക്കുമെന്ന് സാരം.

650 ഇരട്ടകളുടെ പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുകൾ പുറത്തിറക്കാൻ എൻഫീൽഡ്; ടീസർ പുറത്ത്

ഇതിന്റെ രൂപകൽപ്പനയും സ്റ്റൈലിംഗും KX കൺസെപ്റ്റിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടേക്കാം. ഇത് 650 ഇരട്ടകളേക്കാൾ നീളമുള്ള വീൽബേസിൽ സ്ഥാപിക്കുകയും അല്പം വ്യത്യസ്തമായ ഡിസൈൻ ഘടകങ്ങൾ വഹിക്കുകയും ചെയ്യുമെന്നതും രസകരമായിരിക്കും. എന്നിരുന്നാലും, എഞ്ചിൻ അതേ പാരലൽ ട്വിൻ യൂണിറ്റുകൾ തന്നെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

650 ഇരട്ടകളുടെ പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുകൾ പുറത്തിറക്കാൻ എൻഫീൽഡ്; ടീസർ പുറത്ത്

ഇതിനു പുറമെ അഡ്വഞ്ചർ ടൂററായ ഹിമാലയന്റെ ഒരു റോഡ് അധിഷ്‌ഠിത വേരിയന്റും അവതരിപ്പിച്ചേക്കാം. സ്ക്രാം 411 എന്നുപേരിട്ടിരിക്കുന്ന ഈ പതിപ്പ് ഹിമാലയനേക്കാൾ താങ്ങാനാവുന്ന ബൈക്കായാകും കമ്പനി പരിചയപ്പെടുത്തുക.

Most Read Articles

Malayalam
English summary
Royal enfield to launch one special edition variant for 650 twins teaser out
Story first published: Tuesday, November 23, 2021, 9:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X