പുതിയ SG650 ബോബർ സ്റ്റൈൽ കൺസെപ്റ്റുമായി റോയൽ എൻഫീൽഡ്; യാഥാർഥ്യമാവാൻ കാത്ത് ആരാധകർ

റോയൽ എൻഫീൽഡ് പ്രേമികൾക്കിടയിൽ ഏറെ ജനപ്രിയമായൊരു മോഡലായിരുന്നു കമ്പനി 2018-ൽ അവതരിപ്പിച്ച കൺസെപ്റ്റ് KX എന്ന ബോബർ മോട്ടോർസൈക്കിൾ. ഒരു ആശയം മാത്രമായിരുന്നുവെങ്കിലും യാഥാർഥ്യമാവാൻ പലരും കാത്തിരിക്കുകയും ചെയ്‌തു.

പുതിയ SG650 ബോബർ സ്റ്റൈൽ കൺസെപ്റ്റുമായി റോയൽ എൻഫീൽഡ്; യാഥാർഥ്യമാവാൻ കാത്ത് ആരാധകർ

ഈ പതിപ്പിന്റെ എഞ്ചിനിലെ '838' കൊത്തുപണി സൂചിപ്പിക്കുന്നത് മോട്ടോർ 838 സിസി കപ്പാസിറ്റിയാണെന്നാണ്. കൺസെപ്റ്റ് KX ഉടൻ നിർമാണ ഘട്ടത്തിലേക്ക് പോകുന്നില്ലെങ്കിലും, റോയൽ എൻഫീൽഡിൽ നിന്നുള്ള പുതിയ 650 സിസി ക്രൂയിസർ അതിന്റെ കോർ ഡിസൈൻ ഫോർമാറ്റ് ഉപയോഗിക്കാൻ ഒരുങ്ങുകയാണ്.

പുതിയ SG650 ബോബർ സ്റ്റൈൽ കൺസെപ്റ്റുമായി റോയൽ എൻഫീൽഡ്; യാഥാർഥ്യമാവാൻ കാത്ത് ആരാധകർ

ഈ മോഡൽ SG650 എന്ന പേരിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണിപ്പോൾ. ഇറ്റലിയിലെ മിലാനിൽ നടക്കുന്ന EICMA മോട്ടോർ ഷോയിലാണ് ഈ കൺസെപ്റ്റ് പതിപ്പിനെയും കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ GT650 എന്നിവയുടെ 120-ാം വാർഷിക പതിപ്പ് പുറത്തിറക്കിയതിന് ശേഷമാണ് റോയൽ എൻഫീൽഡ് ഇപ്പോൾ SG650 എന്ന പുതിയ 650 സിസി മോട്ടോർസൈക്കിൾ കൺസെപ്റ്റിനെ അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ SG650 ബോബർ സ്റ്റൈൽ കൺസെപ്റ്റുമായി റോയൽ എൻഫീൽഡ്; യാഥാർഥ്യമാവാൻ കാത്ത് ആരാധകർ

ഇത് തികച്ചും ഒരു പുതിയ മോട്ടോർസൈക്കിളാണ്. അടുത്ത വർഷത്തോട SG650 ഒരു ബോബർ സ്റ്റൈൽ മോഡലായി രൂപാന്തരപ്പെടാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന സൂചന. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, വൃത്താകൃതിയിലുള്ള റിയർ വ്യൂ മിററുകൾ, ടിയർഡ്രോപ്പ് ഫ്യുവൽ ടാങ്ക് ഡിസൈൻ, സിംഗിൾ സീറ്റ്, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ്, ബ്രോഡ് റിയർ ഫെൻഡർ തുടങ്ങിയ സവിശേഷതകളാലാണ് റെട്രോ ശൈലിയിലുള്ള റോയൽ എൻഫീൽഡ് 650 സിസി ബോബർ സജ്ജീകരിച്ചിരിക്കുന്നത്.

പുതിയ SG650 ബോബർ സ്റ്റൈൽ കൺസെപ്റ്റുമായി റോയൽ എൻഫീൽഡ്; യാഥാർഥ്യമാവാൻ കാത്ത് ആരാധകർ

വീതിയേറിയതും ഉയർത്തിയതുമായ ഹാൻഡിൽബാറും ഫോർവേഡ് സെറ്റ് ഫൂട്ട്പെഗുകളും ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സുഖപ്രദമായ റൈഡിംഗ് നിലപാട് പുതിയ SG650 ബൈക്കിൽ പ്രതീക്ഷിക്കാം. അതോടൊപ്പം ഇടതുവശത്ത് ഒരു വലിയ യൂണിറ്റ്, വലതുവശത്ത് ചെറുത് എന്നിങ്ങനെ മോഡലിൽ ഒരു ഇരട്ട ഇൻസ്ട്രുമെന്റ് പോഡുകളും വഹിക്കും. അതിൽ ചെറിയ യൂണിറ്റ് ട്രിപ്പർ നാവിഗേഷന് വേണ്ടി ഉപയോഗിക്കുന്നതാണ്.

പുതിയ SG650 ബോബർ സ്റ്റൈൽ കൺസെപ്റ്റുമായി റോയൽ എൻഫീൽഡ്; യാഥാർഥ്യമാവാൻ കാത്ത് ആരാധകർ

അതായത് ആദ്യമായി മെറ്റിയോർ 350 മോഡലിൽ ഉപയോഗിച്ചതിന് സമാനമാണെന്ന് സാരം. 650 സിസി ബോബർ SG650 മോട്ടോർസൈക്കിളിന് പുതിയ ശ്രേണിയിലുള്ള കണക്റ്റിവിറ്റി ഫീച്ചറുകൾ ലഭിക്കാൻ സാധ്യതയുണ്ട്. കമ്പനിയുടെ ലൈനപ്പിൽ 650 ഇരട്ടകൾക്ക് മുകളിൽ സ്ഥാനം പിടിക്കുന്ന ഒരു പ്രീമിയം ബൈക്കായി ആയിരിക്കും ഇത് നിരത്തിലെത്തുക.

പുതിയ SG650 ബോബർ സ്റ്റൈൽ കൺസെപ്റ്റുമായി റോയൽ എൻഫീൽഡ്; യാഥാർഥ്യമാവാൻ കാത്ത് ആരാധകർ

SG650 മോഡലിലെ SG എന്ന വാക്ക് ഷോട്ട്ഗണിനെയാണ് സൂചിപ്പിക്കുന്നത്. വരാനിരിക്കുന്ന മോട്ടോർസൈക്കിളിനായി റോയൽ എൻഫീൽഡ് ഷോട്ട്ഗൺ എന്ന പേര് ഇതിനോടകം ട്രേഡ്മാർക്ക് ചെയ്തിട്ടുമുണ്ട് എന്ന കാര്യവും പ്രതീക്ഷ നൽകുന്ന ഒന്നാണ്. ലോഞ്ച് ചെയ്യുമ്പോൾ SG650 കൺസെപ്റ്റ് ഷോട്ട്ഗൺ 650 ആയി മാറാൻ സാധ്യതയുണ്ടെന്ന് സാരം.

പുതിയ SG650 ബോബർ സ്റ്റൈൽ കൺസെപ്റ്റുമായി റോയൽ എൻഫീൽഡ്; യാഥാർഥ്യമാവാൻ കാത്ത് ആരാധകർ

ഇന്റർസെപ്റ്ററിലും കോണ്ടിനെന്റൽ ജിടിയിലും കാണുന്ന അതേ 648 സിസി, പാരലൽ ട്വിൻ എഞ്ചിൻ തന്നെ ആയിരിക്കും പുതിയ ഷോട്ട്ഗൺ 650 സിസി ബോബറിനും തുടിപ്പേകുക. ഇത് 7150 rpm-ൽ പരമാവധി 47 bhp കരുത്തും 5250 rpm-ൽ 52 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. കോൺസ്റ്റെൻഡ് മെഷ് 6 സ്പീഡ് ഗിയർബോക്സുമായാകും എഞ്ചിൻ ജോടിയാക്കുക.

പുതിയ SG650 ബോബർ സ്റ്റൈൽ കൺസെപ്റ്റുമായി റോയൽ എൻഫീൽഡ്; യാഥാർഥ്യമാവാൻ കാത്ത് ആരാധകർ

യഥാർഥ ലോക റൈഡിംഗ് സാഹചര്യങ്ങൾക്കായാണ് എഞ്ചിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നഗരത്തിലെ തിരക്കുകളിലും തുറന്ന റോഡുകളിൽ അനായാസമായ യാത്രയ്ക്കും ഇത് അനുയോജ്യമാണ്. ദീർഘദൂര ടൂറിംഗിന് കൂടുതൽ അനുയോജ്യമാക്കുന്നതിന് 650 സിസി ബോബറിൽ എഞ്ചിൻ ചെറുതായി ട്വീക്ക് ചെയ്യാൻ സാധ്യതയുണ്ട്.

പുതിയ SG650 ബോബർ സ്റ്റൈൽ കൺസെപ്റ്റുമായി റോയൽ എൻഫീൽഡ്; യാഥാർഥ്യമാവാൻ കാത്ത് ആരാധകർ

650 ഇരട്ടകൾക്ക് മുന്നിൽ സ്റ്റാൻഡേർഡ് ടെലിസ്‌കോപിക് ഫോർക്കുകൾ ഉണ്ടെങ്കിൽ, പുതിയ 650 സിസി ക്രൂയിസറിന് അപ്സൈഡ് ഡൗൺ ഫോർക്കുകൾ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ ഈ ഫീച്ചർ ലഭിക്കുന്ന ആദ്യ റോയൽ എൻഫീൽഡ് ബൈക്കായിരിക്കും ഇത്. USD ഫോർക്കുകൾ ഉയർന്ന വേഗതയിൽ മികച്ച ഹാൻഡിലിംഗും സുരക്ഷിതമായ ബ്രേക്കിംഗുമാണ് പ്രതിധാനം ചെയ്യുന്നത്.

പുതിയ SG650 ബോബർ സ്റ്റൈൽ കൺസെപ്റ്റുമായി റോയൽ എൻഫീൽഡ്; യാഥാർഥ്യമാവാൻ കാത്ത് ആരാധകർ

പിൻഭാഗത്ത് ബൈക്കിന് സ്റ്റാൻഡേർഡായി ഇരട്ട ഷോക്ക് അബ്സോർബറുകൾ ലഭിക്കും. ഷോർട്ട്ഗണിലെ ബ്രേക്കിംഗ് സിസ്റ്റവും 650 ഇരട്ടകൾക്ക് തുല്യമായിരിക്കും. അതായത് മുന്നിൽ 320 mm ഡിസ്കും പിന്നിൽ 240 mm ഡിസ്‌ക്കുമായിരിക്കും റോയൽ എൻഫീൽഡ് നൽകുകയെന്ന് ഊഹിക്കാം. കൂടാതെ ഉയർന്ന സുരക്ഷക്കായി ഡ്യുവൽ ചാനൽ എബിഎസ് സ്റ്റാൻഡേർഡായി നൽകും.

പുതിയ SG650 ബോബർ സ്റ്റൈൽ കൺസെപ്റ്റുമായി റോയൽ എൻഫീൽഡ്; യാഥാർഥ്യമാവാൻ കാത്ത് ആരാധകർ

ഇന്ത്യയിൽ എത്തിയാൽ പുതിയ റോയൽ എൻഫീൽഡ് 650 സിസി ബോബർ മോട്ടോർസൈക്കിളിന് ഏകദേശം 4 ലക്ഷം രൂപയ്ക്ക് എക്‌സ്ഷോറൂം വില പ്രതീക്ഷിക്കാം. ഈ വില നിലവാരത്തിൽ SG650 ലോഞ്ച് ചെയ്യുമ്പോൾ നിരവധി അന്താരാഷ്ട്ര വിപണികളിലേക്കും ചേക്കേറും. അതോടൊപ്പം കമ്പനി അടുത്ത വർഷം എപ്പോഴെങ്കിലും ഈ ബോബർ കൺസെപ്റ്റ് അടിസ്ഥാനമാക്കി ഒരു ക്രൂയിസർ പതിപ്പും കൂടി പുറത്തിറക്കുമെന്നാണ് സൂചന.

Most Read Articles

Malayalam
English summary
Royal enfield unveiled all new sg650 bobber concept motorcycle
Story first published: Saturday, November 27, 2021, 15:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X