ശൈലി മാറ്റി, ഹിമാലയന്റെ സ്‌ക്രാംബ്ലർ പതിപ്പ് 'സ്ക്രാം 411' ഫെബ്രുവരിയിൽ വിപണിയിൽ എത്തിയേക്കും

ഒരു കൂട്ടം പുതിയ മോട്ടോർസൈക്കിൾ പുറത്തിറക്കുന്നതിനായുള്ള പണിപുരയിലാണ് റോയൽ എൻഫീൽഡ്. അതിൽ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് ഹിമാലയൻ അഡ്വഞ്ചർ ടൂററിന്റെ സ്ക്രാംബ്ലർ പതിപ്പ്.

ശൈലി മാറ്റി, ഹിമാലയന്റെ സ്‌ക്രാംബ്ലർ പതിപ്പ് 'സ്ക്രാം 411' ഫെബ്രുവരിയിൽ വിപണിയിൽ എത്തിയേക്കും

സ്ക്രാം 411 എന്നു പേരിട്ടിരിക്കുന്ന ഈ മോഡൽ ഹിമാലയന്റെ കൂടുതൽ ഓൺ റോഡ് അധിഷ്ഠിത വകഭേദമായിരിക്കും. മാത്രമല്ല അഡ്വഞ്ചർ ടൂററിനേക്കാൾ കൂടുതൽ താങ്ങാനാവുന്ന വിലയ്ക്കായിരിക്കും ഈ പുത്തൻ മോട്ടോർസൈക്കിൾ വിപണിയിൽ എത്തുക.

ശൈലി മാറ്റി, ഹിമാലയന്റെ സ്‌ക്രാംബ്ലർ പതിപ്പ് 'സ്ക്രാം 411' ഫെബ്രുവരിയിൽ വിപണിയിൽ എത്തിയേക്കും

പുതിയ സ്‌ക്രാം 411 അടുത്ത വർഷം ആദ്യ പാദത്തിൽ ലോഞ്ച് ചെയ്യുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. അതായത് വരുന്ന ഫെബ്രുവരിയോടെ സ്‌ക്രാംബ്ലർ പതിപ്പിനെ നിരത്തിൽ പ്രതീക്ഷിക്കാമെന്ന് സാരം. 2022-ൽ പുറത്തിറക്കുന്ന റോയൽ എൻഫീൽഡിന്റെ ആദ്യ മോട്ടോർസൈക്കിളാകുമിത് എന്ന കാര്യവും ശ്രദ്ധേയമാകും.

ശൈലി മാറ്റി, ഹിമാലയന്റെ സ്‌ക്രാംബ്ലർ പതിപ്പ് 'സ്ക്രാം 411' ഫെബ്രുവരിയിൽ വിപണിയിൽ എത്തിയേക്കും

പുതിയ സ്ക്രാം 411 ഇന്ത്യൻ നിരത്തുകളിൽ നിരവധി തവണ പരീക്ഷണയോട്ടത്തിനും ഇറങ്ങിയിട്ടുണ്ട്. മോട്ടോർസൈക്കിളിന്റെ ഒരു ക്ലേ മോഡലും ഇന്റർനെറ്റിലൂടെ പ്രചരിക്കുന്നുണ്ട്. റോഡ് അധിഷ്ഠിതവും താങ്ങാനാവുന്നതുമായ മോഡലിന് കൂടുതൽ സ്‌ക്രാംബ്ലർ ഡിസൈനായിരിക്കും ഉണ്ടായിരിക്കുക. സ്‌ക്രാംബ്ലർ ഫീൽ നൽകുന്നതിനായി റോയൽ എൻഫീൽഡ് ഹിമാലയന് സൗന്ദര്യവർധക മാറ്റങ്ങൾ വരുത്തുകയും ചെയ്യും.

ശൈലി മാറ്റി, ഹിമാലയന്റെ സ്‌ക്രാംബ്ലർ പതിപ്പ് 'സ്ക്രാം 411' ഫെബ്രുവരിയിൽ വിപണിയിൽ എത്തിയേക്കും

ഹിമാലയന്റെ അതേ പ്ലാറ്റ്ഫോമിലാണ് ഈ സ്ക്രാംബ്ലളറിനെയും റോയൽ എൻഫീൽഡ് നിർമിക്കുക. എന്നാൽ കൂടുതൽ റോഡ് അധിഷ്ഠിതമായതിനാൽ മുൻവശത്തെ വിൻഡ്‌സ്‌ക്രീൻ, വശങ്ങളിലെ കമ്പനികൾ, ലഗേജ് റാക്ക് എന്നിവ മോട്ടോർസൈക്കിളിന് നഷ്ടമാകുമെന്ന് ക്ലേ മോഡൽ ചിത്രങ്ങൾ വെളിപ്പെടുത്തുന്നുമുണ്ട്.

ശൈലി മാറ്റി, ഹിമാലയന്റെ സ്‌ക്രാംബ്ലർ പതിപ്പ് 'സ്ക്രാം 411' ഫെബ്രുവരിയിൽ വിപണിയിൽ എത്തിയേക്കും

വലിയ 21 ഇഞ്ച് ഫ്രണ്ട് വീലിന് പകരം, 18 ഇഞ്ച് വീലുമായാകും റോയൽ എൻഫീൽഡ് സ്ക്രാം 411 നിരത്തിലേക്കിറങ്ങുക. മുൻവശത്തെ ഫോർക്ക് ഗെയ്‌റ്ററുകളും മോട്ടോർസൈക്കിളിന് നഷ്ടമാകും. ഹിമാലയവുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ ഓൺ‌-റോഡ്‌ പരിഷ്ക്കാരങ്ങളുമായാണ് പുതിയ സ്ക്രാം 411 വഹിക്കുകയെന്ന് ഇതിലൂടെ വ്യക്തമാണ്.

ശൈലി മാറ്റി, ഹിമാലയന്റെ സ്‌ക്രാംബ്ലർ പതിപ്പ് 'സ്ക്രാം 411' ഫെബ്രുവരിയിൽ വിപണിയിൽ എത്തിയേക്കും

അഡ്വഞ്ചർ ടൂററിലെ ഹെഡ്‌ലാമ്പ് യൂണിറ്റിലേക്ക് ടാങ്കിനെ ബന്ധിപ്പിക്കുന്ന ഫ്രെയിമുകളും ഇല്ലാതാകുന്നതോടെ ബൈക്കിന്റെ ഭാരം അൽപം കുറയ്ക്കാനും റോയൽ എൻഫീൽഡിന് സാധിക്കും. വരാനിരിക്കുന്ന സ്ക്രാംബ്ളർ പതിപ്പിന് സ്‌പോക്ക് വീലുകൾ തന്നെയായിരിക്കും തുടക്കത്തിൽ അവതരിപ്പിക്കുക. എന്നാൽ പിന്നീട് ഒരു അലോയ് വീലും ഹിമാലയന്റെ പുതിയ വേരിയന്റിൽ അവതരിപ്പിക്കാനും സാധ്യതയുണ്ട്.

ശൈലി മാറ്റി, ഹിമാലയന്റെ സ്‌ക്രാംബ്ലർ പതിപ്പ് 'സ്ക്രാം 411' ഫെബ്രുവരിയിൽ വിപണിയിൽ എത്തിയേക്കും

എന്നാൽ നഷ്‌ടപ്പെടുത്തിയ ഈ കാര്യങ്ങൾക്ക് പകരമായി ഒരു ചെറിയ ഫ്രണ്ട് വീൽ, ഫ്രണ്ട് ജെറി-കാൻ ഹോൾഡർ ഫ്രെയിം, ഫോർക്ക് ഗേറ്ററുകൾ, ഉയരമുള്ള വിൻഡ്‌സ്ക്രീൻ, ഉയർത്തിയ ഫ്രണ്ട് മഡ്‌ഗാർഡ് എന്നിവയെല്ലാം മോട്ടോർസൈക്കിൾ അധികമായി നൽകും. എന്നിരുന്നാലും ഡിസൈൻ വശങ്ങളൊക്കെ ഏതാണ്ട് സമാനമായിരിക്കും.

ശൈലി മാറ്റി, ഹിമാലയന്റെ സ്‌ക്രാംബ്ലർ പതിപ്പ് 'സ്ക്രാം 411' ഫെബ്രുവരിയിൽ വിപണിയിൽ എത്തിയേക്കും

പുതിയ സ്ക്രാം 411 പതിപ്പിന് പുതിയ ഹെഡ്‌ലാമ്പ് കൗൾ, സൈഡ് ആവരണം, പുതിയ ഫ്രണ്ട് മഡ്‌ഗാർഡ് എന്നിവ ലഭിക്കും. പിൻവശത്തെ എൽഇഡി ടെയിൽ ലൈറ്റ് സാധാരണ മോഡലിന് സമാനമായി തോന്നുന്നു. എന്നിരുന്നാലും സ്ക്രാം 411 മോഡലിലെ ഗ്രാബ് റെയിലുകൾ വ്യത്യസ്തമായിരിക്കും.

ശൈലി മാറ്റി, ഹിമാലയന്റെ സ്‌ക്രാംബ്ലർ പതിപ്പ് 'സ്ക്രാം 411' ഫെബ്രുവരിയിൽ വിപണിയിൽ എത്തിയേക്കും

സസ്പെൻഷൻ സജ്ജീകരണവും ബ്രേക്കിംഗും നിലവിലെ അഡ്വഞ്ചർ ടൂറർ മോഡലിന് സമാനമായിരിക്കും. മുന്നിൽ 200 mm ട്രാവലുള്ള ടെലിസ്കോപ്പിക് 41 mm ഫോർക്കുകൾ പിന്നിൽ 180 mm വീൽ ട്രാവൽ ലിങ്കേജുള്ള മോണോഷോക്ക് എന്നിവയാണ് മോട്ടോർസൈക്കിളിലുള്ളത്.

ശൈലി മാറ്റി, ഹിമാലയന്റെ സ്‌ക്രാംബ്ലർ പതിപ്പ് 'സ്ക്രാം 411' ഫെബ്രുവരിയിൽ വിപണിയിൽ എത്തിയേക്കും

ഹിമാലയന് കരുത്ത് പകരുന്ന അതേ 411 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിൻ മോട്ടോർസൈക്കിളിലും നിലനിർത്താൻ സാധ്യതയുണ്ട്. ഈ എയർ-ഓയിൽ കൂൾഡ് എഞ്ചിൻ പരമാവധി 24.3 bhp കരുത്തിൽ 32 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇത് 5 സ്പീഡ് ഗിയർബോക്സുമായി തന്നെയാകും ജോടിയാക്കുക. ഇതോടൊപ്പം മീറ്റിയോർ 350 ക്രൂയിസറിന്റെ അതേ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ പുതിയ സ്‌ക്രാം 411 മോഡലിലേക്ക് പകർത്താനും സാധ്യതയുണ്ട്.

ശൈലി മാറ്റി, ഹിമാലയന്റെ സ്‌ക്രാംബ്ലർ പതിപ്പ് 'സ്ക്രാം 411' ഫെബ്രുവരിയിൽ വിപണിയിൽ എത്തിയേക്കും

റോയൽ എൻഫീൽഡ് ഇപ്പോൾ ഹിമാലയന്റെ കൂടുതൽ ശക്തമായ പതിപ്പിന്റെ പണിപ്പുരയിലും കൂടിയാണ്. ഈ മോഡൽ നിലവിൽ യുകെ വികസന കേന്ദ്രത്തിലാണ് വികസിപ്പിക്കുന്നത് പുതിയ എഞ്ചിന് ഏകദേശം 30 bhp പവർ ഉത്പാദിപ്പിക്കാനാകുമെന്നാണ് പറയപ്പെടുന്നുത്. എഞ്ചിൻ കപ്പാസിറ്റി 450 സിസി വരെ വർധിപ്പിക്കാൻ റോയൽ എൻഫീൽഡ് ശ്രമിക്കുന്നുവെന്നതാണ് ശ്രദ്ധേയം.

ശൈലി മാറ്റി, ഹിമാലയന്റെ സ്‌ക്രാംബ്ലർ പതിപ്പ് 'സ്ക്രാം 411' ഫെബ്രുവരിയിൽ വിപണിയിൽ എത്തിയേക്കും

നിലവിൽ 2.10 ലക്ഷം മുതൽ 2.18 ലക്ഷം രൂപ വരെയാണ് അഡ്വഞ്ചർ ടൂറർ സെഗ്മെന്റിന് കരുത്ത് പകർന്ന റോയൽ എൻഫീൽഡ് ഹിമാലയന്റെ എക്സ്ഷോറൂം വില. ഇതിലും കുറവായിരിക്കും റേഡ് കേന്ദ്രീകൃത സ്ക്രാം 411 പതിപ്പിന്റെ വില. ഈ മോഡലിന് പിന്നാലെ പുതിയ നിരവധി മോട്ടോർസൈക്കിളുകളാണ് വരും വർഷം റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളിൽ നിന്നും വിപണിയിൽ എത്തുക.

ശൈലി മാറ്റി, ഹിമാലയന്റെ സ്‌ക്രാംബ്ലർ പതിപ്പ് 'സ്ക്രാം 411' ഫെബ്രുവരിയിൽ വിപണിയിൽ എത്തിയേക്കും

അതിൽ ഹണ്ടർ എന്നുവിളിക്കുന്ന പുതിയ 350 സിസി മോഡൽ, രണ്ട് 650 ക്രൂയിസർ പതിപ്പുകൾ എന്നിവയെല്ലാമാണ് റോയൽ എൻഫീൽഡ് അവതരിപ്പിക്കുക. അടുത്തിടെ ഇറ്റലിയിലെ ECIMA മോട്ടോർസൈക്കിൾ ഷോയിൽ SG650 എന്ന ഷോട്ട്ഗൺ പതിപ്പിന്റെ കൺസെപ്റ്റ് മോഡലും ബ്രാൻഡ് പ്രദർശിപ്പിച്ചിരുന്നു.

Most Read Articles

Malayalam
English summary
Royal enfield will be launching the new scram 411 in 2022 february
Story first published: Tuesday, November 30, 2021, 14:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X