ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എഡിഷന്‍ ഓസ്ട്രേലിയയില്‍ അവതരിപ്പിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്

2020-ന്റെ തുടക്കത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയില്‍ 500 സിസി മോട്ടോര്‍സൈക്കിളുകള്‍ വില്‍ക്കുന്നത് നിര്‍ത്തുന്നുവെന്ന് സ്ഥിരീകരിച്ചിരുന്നു. ബിസ് VI പ്രാബല്യത്തില്‍ വരുന്നതിന്റെ ഭാഗമായിട്ടായിരുന്നു ബ്രാന്‍ഡിന്റെ പ്രഖ്യാപനം.

ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എഡിഷന്‍ ഓസ്ട്രേലിയയില്‍ അവതരിപ്പിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്

ഏകദേശം മൂന്ന് മോഡലുകളായിരുന്നു ബ്രാന്‍ഡില്‍ നിന്നും 500 സിസി എഞ്ചിന്‍ കരുത്തില്‍ വിപണിയില്‍ എത്തിയിരുന്നത്. ഇതില്‍ ക്ലാസിക്, ബുള്ളറ്റ്, തണ്ടര്‍ബേര്‍ഡ് എന്നിവ ഉള്‍പ്പെട്ടിരുന്നു. ഈ മോഡലുകളെല്ലാം വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നതിന് മുമ്പായി, ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എന്ന പരിമിത പതിപ്പ് റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കിയിരുന്നു.

ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എഡിഷന്‍ ഓസ്ട്രേലിയയില്‍ അവതരിപ്പിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്

ആ വര്‍ഷത്തിന്റെ അവസാനത്തില്‍, ചെന്നൈ ആസ്ഥാനമായുള്ള ഇരുചക്ര വാഹന നിര്‍മാതാക്കള്‍ യുകെയില്‍ ഈ മോഡല്‍ അവതരിപ്പിച്ചു, ഈ മേഖലയിലെ 500 സിസി എഞ്ചിന്റെ അവസാനവും.

ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എഡിഷന്‍ ഓസ്ട്രേലിയയില്‍ അവതരിപ്പിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്

പരിമിത പതിപ്പായ ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് ഈ മാസം ഓസ്‌ട്രേലിയായിലും അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് 2021 ജൂണ്‍ അവസാനത്തോടെ ഓസ്ട്രേലിയയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എഡിഷന്‍ ഓസ്ട്രേലിയയില്‍ അവതരിപ്പിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്

പരിമിതമായ പതിപ്പ് മോഡലായതിനാല്‍ മോട്ടോര്‍സൈക്കിളിന്റെ 200 യൂണിറ്റുകള്‍ മാത്രമേ ഇവിടെ വില്‍പ്പനയ്ക്ക് ലഭ്യമാകൂ. AUD 9590 (ഓണ്‍-റോഡ്) വിലയായിരിക്കും ഇത് വില്‍പ്പനയ്ക്ക് എത്തുക (ഏകദേശം 5.36 ലക്ഷം രൂപ).

ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എഡിഷന്‍ ഓസ്ട്രേലിയയില്‍ അവതരിപ്പിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് മനോഹരമായ ഡ്യുവല്‍-ടോണ്‍ മാറ്റ് ബ്ലാക്ക്, ഗ്ലോസ് ബ്ലാക്ക് കളര്‍ സ്‌കീമും കൈകൊണ്ട് വരച്ച 'മദ്രാസ് സ്‌ട്രൈപ്പുകള്‍' പിന്‍സ്ട്രിപ്പിംഗും അവതരിപ്പിക്കുന്നു. ഈ പരിമിത പതിപ്പ് മോഡലുകള്‍ക്ക് അദ്വിതീയ സീരിയല്‍ നമ്പറുകളും ഉണ്ട്.

ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എഡിഷന്‍ ഓസ്ട്രേലിയയില്‍ അവതരിപ്പിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്

മൗണ്ടിംഗ് റാക്കുകളുള്ള ക്യാന്‍വാസ് പന്നിയേഴ്‌സ്, ടൂറിംഗ് മിററുകള്‍, പില്യണ്‍ സീറ്റ്, മെഷീന്‍ ചെയ്ത ഓയില്‍ ഫില്ലര്‍ ക്യാപ് എന്നിവയും അധിക ആക്സസറികള്‍ ലഭ്യമാക്കും. മോട്ടോര്‍ സൈക്കിളിന് പവര്‍ നല്‍കുന്നത് പഴയ 499 സിസി, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ തന്നെയാകും.

ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എഡിഷന്‍ ഓസ്ട്രേലിയയില്‍ അവതരിപ്പിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്

ഈ യൂണിറ്റ് 27.2 bhp പവറും 41.3 Nm torque ഉം ഉത്പാദിപ്പിക്കാന്‍ കഴിവുള്ളതാണ്. നിലവില്‍, റോയല്‍ എന്‍ഫീല്‍ഡില്‍ ഓസ്ട്രേലിയയില്‍ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650, ഹിമാലയന്‍, മീറ്റിയര്‍ 350 എന്നിവ വില്‍പ്പനയ്ക്കെത്തിക്കുന്നു.

ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എഡിഷന്‍ ഓസ്ട്രേലിയയില്‍ അവതരിപ്പിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്

ക്ലാസിക്, ബുള്ളറ്റ്, റംബ്ലര്‍ (തണ്ടര്‍ബേര്‍ഡ്) എന്നിവയും ബ്രാന്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലിസ്റ്റുചെയ്തിട്ടുണ്ട്. റോയല്‍ എന്‍ഫീല്‍ഡിന്റെ J-പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള പുതിയ ക്ലാസിക് 350 ഉടന്‍ ഇന്ത്യയില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. മോട്ടോര്‍സൈക്കിളിന്റെ പ്രൊഡക്ഷന്‍-റെഡി പതിപ്പ് ഈ മാസം ആദ്യം പരീക്ഷണയോട്ടം നടത്തിയിരുന്നു.

Most Read Articles

Malayalam
English summary
Royal Enfield Will Launch Classic 500 Tribute Black In Australia, Design, Features, Price, Engine Details Here. Read in Malayalam.
Story first published: Friday, June 18, 2021, 18:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X