ഹിമാലയന്റെ 650 മോഡലും വരുന്നു, തുടിപ്പേകാൻ പാരലൽ ട്വിൻ എഞ്ചിൻ

അഡ്വഞ്ചർ മോട്ടോർസൈക്കിളുകളെ ഇന്ത്യയിൽ ജനപ്രിയരാക്കിയത് റോയൽ എൻഫീൽഡ് ഹിമാലയന്റെ വരവായിരുന്നു. റോഡ്സ്റ്റർ ബൈക്കുകളുടെ അതിപ്രസരമുള്ള എൻഫീൽഡ് ബൈക്ക് നിരയിലെ അന്നത്തെ താരമാകാനും മോഡലിന് സാധിച്ചിരുന്നു.

Royal Enfield Himalayan: ഹിമാലയന്റെ 650 മോഡലും വരുന്നു, തുടിപ്പേകാൻ പാരലൽ ട്വിൻ എഞ്ചിൻ

2016-ന്റെ തുടക്കത്തിൽ വിപണിയിലെത്തിയ ഹിമാലയൻ ഇന്നും ജനപ്രീതി നേടി മുന്നേറുകയാണ്. അടുത്തിടെ കാലത്തിനൊത്ത ചില മിനുക്കുപണികളും ഈ അഡ്വഞ്ചർ ടൂററിനു കമ്പനി സമ്മാനിച്ചിരുന്നു. ഒരു 400 സിസി മോഡലാണെങ്കിലും ചീറിപ്പായലല്ല മോട്ടോർസൈക്കിളിന്റെ പ്രധാന ഉദ്ദേശം.

Royal Enfield Himalayan: ഹിമാലയന്റെ 650 മോഡലും വരുന്നു, തുടിപ്പേകാൻ പാരലൽ ട്വിൻ എഞ്ചിൻ

റൈഡിംഗ് മികവും, എവിടെയും കൊണ്ടുപോകാം എന്നതു തന്നെയാണ് ഹിമാലയന്റെ ഹൈലൈറ്റ്. ഇപ്പോൾ അഡ്വഞ്ചർ ടൂററിന്റെ 650 സിസി മോഡലിനെ കൂടി അവതരിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു പോവുകയാണ് റോയൽ എൻഫീൽഡ്.

Royal Enfield Himalayan: ഹിമാലയന്റെ 650 മോഡലും വരുന്നു, തുടിപ്പേകാൻ പാരലൽ ട്വിൻ എഞ്ചിൻ

650 ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജിടി എന്നിവയിലൂടെ നേടിയ വിജയം ആവർത്തിക്കാനാണ് കമ്പനിയുടെ തീരുമാനം. അതോടൊപ്പം ഹിമാലനിൽ കൂടുതൽ പെർഫോമൻസ് വേണമെന്ന് താത്പര്യപ്പെടുന്ന ഉപഭോക്താക്കളെയും ആകർഷിക്കാൻ വരാനിരിക്കുന്ന ശേഷികൂടിയ പതിപ്പ് പ്രാപ്‌തമായിരിക്കും.

Royal Enfield Himalayan: ഹിമാലയന്റെ 650 മോഡലും വരുന്നു, തുടിപ്പേകാൻ പാരലൽ ട്വിൻ എഞ്ചിൻ

നിലവിൽ 411 സിസി SOHC എഞ്ചിൻ തുടിപ്പേകുന്ന അഡ്വഞ്ചർ ടൂറർ 24.3 bhp കരുത്തിൽ 32 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. വരാനിരിക്കുന്ന പുതിയ മോഡലിൽ 650 സിസി പാരലൽ-ട്വിൻ യൂണിറ്റാകും ഹിമാലയനിൽ സജ്ജമാക്കുകയെന്നാണ് അഭ്യൂഹങ്ങൾ.

Royal Enfield Himalayan: ഹിമാലയന്റെ 650 മോഡലും വരുന്നു, തുടിപ്പേകാൻ പാരലൽ ട്വിൻ എഞ്ചിൻ

നിലവിലുള്ള 411 സിസി SOHC എഞ്ചിനിൽ നിന്ന് പാരലൽ-ട്വിൻ യൂണിറ്റിലേക്ക് മാറ്റുന്നത് തീർച്ചയായും സ്വാഗതാർഹമായ കാര്യമാണ്. ഭാരം കൂടിയ ഹിമാലയന് അൽപം കൂടി പെർഫോമൻസ് ലഭിക്കുകയാണെങ്കിൽ ആളുകൾ ഇടിച്ചുകയറുമെന്ന് കരുതാം.

Royal Enfield Himalayan: ഹിമാലയന്റെ 650 മോഡലും വരുന്നു, തുടിപ്പേകാൻ പാരലൽ ട്വിൻ എഞ്ചിൻ

നിലവിൽ 650 ഇരട്ടകളിൽ ഈ എഞ്ചിൻ 47 bhp കരുത്തും 52 Nm torque ഉം ആണ് വികസിപ്പിക്കുന്നത്. എന്നിരുന്നാലും മോട്ടോർസൈക്കിളിന്റെ ചാസിയുമായി ഈ എഞ്ചിൻ പൊരുത്തപ്പെടുത്തുന്നതിന് റോയൽ എൻഫീൽഡ് അൽപം പണിയെടുക്കേണ്ടി വരും.

Royal Enfield Himalayan: ഹിമാലയന്റെ 650 മോഡലും വരുന്നു, തുടിപ്പേകാൻ പാരലൽ ട്വിൻ എഞ്ചിൻ

പുതിയ 650 സിസി ഹിമാലയന്റെ പണികൾ തങ്ങളുടെ യുകെ കേന്ദ്രമായുള്ള ടെക്നിക്കൽ സെന്ററിൽ ആരംഭിച്ചിട്ടുണ്ടെന്നാണ് വാർത്ത. കൂടാതെ പുതിയ മോഡലിനെ ഹിമാലയൻ എന്ന് വിളിക്കുന്നതിനുപകരം ഒരു പുതിയ പേര് തെഞ്ഞെടുക്കാനും സാധ്യതയുണ്ട്.

Royal Enfield Himalayan: ഹിമാലയന്റെ 650 മോഡലും വരുന്നു, തുടിപ്പേകാൻ പാരലൽ ട്വിൻ എഞ്ചിൻ

റോയൽ‌ എൻ‌ഫീൽ‌ഡിന് ഇതിനകം തന്നെ ഹണ്ടർ‌, ഷെർ‌പ മുതലായ പേരുകൾ‌ ട്രേഡ്മാർക്കിലൂടെ സ്വന്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ ഈ സാമ്പത്തിക വര്‍ഷം പുതിയ നിരവധി മോഡലുകള്‍ വിപണിയിൽ എത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Royal Enfield Will Launch The 650 Himalayan AVD Soon With Parallel-Twin Engine. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X