Just In
- 13 min ago ഇതൊന്ന് ഓടിച്ചാൽ പിന്നെ എസ്യുവി വാങ്ങില്ല, രാജ്യത്തെ ഏറ്റവും വില കൂടിയ അഡ്വഞ്ചർ ബൈക്കുമായി അപ്രീലിയ
- 47 min ago എല്ലാവർക്കും എസ്യുവി മതി, യൂസ്ഡ് കാർ മാർക്കറ്റിൽ 40 ശതമാനം വളർച്ച
- 1 hr ago മാഗ്നൈറ്റ് വാങ്ങിയവർ ഈ പ്രശ്നം നേരിടുന്നുണ്ടോ? ഷോറൂമിൽ കൊണ്ടുവന്നാൽ ഫ്രീയായി മാറ്റിത്തരാമെന്ന് നിസാൻ
- 2 hrs ago 3 കൊല്ലം പരിപാലനത്തിന് നയാപൈസ ചെലവില്ല! ഫോര്‍ച്യൂണറിന്റെ വില്‍പ്പന അടര്‍ത്തിയെടുക്കാന്‍ എംജി ഗ്ലോസ്റ്റർ
Don't Miss
- News കേരളത്തിലേക്ക് ആദ്യത്തെ ഡബിൾ ഡക്കർ ട്രെയിൻ എത്തുന്നു; പരീക്ഷണയോട്ടം ഇന്ന്
- Travel ശെന്തുരുണിയിലേക്ക് കാനനയാത്ര, മുത്തങ്ങയിൽ ജംഗിൾ സഫാരി... അവധിക്കാല പാക്കേജുമായി കെഎസ്ആർടിസി
- Sports IPL 2024: സഞ്ജു രക്ഷപ്പെട്ടു! ഈ മണ്ടത്തരങ്ങള്‍ ആരും ശ്രദ്ധിച്ചില്ല, തോറ്റെങ്കില്‍ പഴിയുറപ്പ്
- Movies എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അഖിൽ മാരാർ
- Technology മോട്ടറോളയുടെ 2 പുതിയ ഫോണുകളെത്തി, ഒന്ന് ദുൽഖർ ആണെങ്കിൽ മറ്റത് ഫഹദ് ആണ്! രണ്ടും അടിപൊളി
- Lifestyle ശിവലിംഗത്തില്‍ ജലാഭിഷേകം നടത്തുന്ന കടല്‍ത്തിരകള്‍; ദിവസത്തില്‍ രണ്ടുതവണ കടലില്‍ മുങ്ങുന്ന ക്ഷേത്രം
- Finance കൊടുമുടി ഇറങ്ങാതെ സ്വർണം, റെക്കോർഡ് കുതിപ്പിന് കാരണം ഇതാണ്, ഇന്നത്തെ നിരക്കറിയാം
മാർക്ക് 2 ഇലക്ട്രിക് സ്കൂട്ടർ 2021 ഓഗസ്റ്റ് 15-ന് അവതരിപ്പിക്കുമെന്ന് സിമ്പിൾ എനർജി
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ സ്റ്റാർട്ടപ്പ് കമ്പനയായ സിമ്പിൾ എനർജി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടറായ മാർക്ക് 2 മോഡലിനെ രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനത്തിൽ പുറത്തിറക്കും.
2021 ഓഗസ്റ്റ് 15-ന് മാർക്ക് 2 എന്ന കോഡ്നാമമുള്ള ഇലക്ട്രിക് സ്കൂട്ടർ ആഭ്യന്തര വിപണിയിൽ അവതരരിപ്പിക്കുമെന്ന് പത്രക്കുറിപ്പിലൂടെയാണ് കമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. പ്രോട്ടോടൈപ്പ് മാർക്ക് 1 പതിപ്പ് കഴിഞ്ഞ വർഷം തന്നെ തയാറായതായും കമ്പനി അവകാശപ്പെടുന്നുണ്ട്.
മാർക്ക് 1 പതിപ്പ് വിപണിയിൽ അവതരിപ്പിക്കുന്നതിനു പകരം പ്രോട്ടോടൈപ്പിനെ അടിസ്ഥാനമാക്കി പുതുതായി വികസിപ്പിച്ചെടുത്ത പ്രൊഡക്ഷൻ വേരിയന്റുമായി സ്റ്റാർട്ടപ്പ് മുന്നോട്ട് പോവുകയായിരുന്നു എന്നത് ശ്രദ്ധേയമാണ്.
സിമ്പിൾ എനർജി മാർക്ക് 2 മോഡലിന് 4.8 കിലോവാട്ട്സ് ലി-അയൺ ബാറ്ററി പായ്ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് ഇക്കോ മോഡിൽ പൂർണ ചാർജിൽ 240 കിലോമീറ്റർ ശ്രേണി വാഗ്ദാനം ചെയ്യാൻ പര്യാപ്തമാണ്.
സ്കൂട്ടറിന്റെ ഉയർന്ന വേഗത 100 കിലോമീറ്ററാണ് എന്നതും ശ്രദ്ധേയമാണ്. സിമ്പിൾ എനർജി മാർക്ക് 2 മോഡവിന് വെറും 3.6 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 50 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നും കമ്പനി പറയുന്നുണ്ട്.
MOST READ: ഐതിഹാസിക വില്ലീസ് ജീപ്പിന്റെ കുട്ടി പതിപ്പ് ലേലത്തിന്; വില 8.45 ലക്ഷം രൂപ
ഇലക്ട്രിക് സ്കൂട്ടറിൽ മിഡ് ഡ്രൈവ് മോട്ടോർ സവിശേഷതയുമുണ്ട്. കൂടുതൽ സൗകര്യാർഥം നീക്കംചെയ്യാവുന്ന ബാറ്ററി പായ്ക്ക് ലഭ്യമാകും. നാവിഗേഷനും ബ്ലൂടൂത്തും ഉള്ള ടച്ച്സ്ക്രീൻ ഡിസ്പ്ലേയാണ് മാർക്ക് 2 പതിപ്പിലെ ചില പ്രധാന സവിശേഷതകൾ.
സിമ്പിൾ എനർജി മാർക്ക് 2 ഇവിക്ക് 1.10 ലക്ഷം മുതൽ 1.20 ലക്ഷം രൂപ വരെയായരിക്കും എക്സ്ഷോറൂം വില. ബ്രാൻഡിന്റെ ഗവേഷണ വികസന സൗകര്യമുള്ള ബെംഗളൂരു നഗരത്തിലാണ് ഇത് ആദ്യം അവതരിപ്പിക്കുക. സിമ്പിൾ എനർജിയുടെ ഫാക്ടറിയും ബെംഗളൂരുവിൽ തന്നെയാണ് സ്ഥാപിച്ചിരിക്കുന്നത്.
MOST READ: കൊവിഡ് രണ്ടാംതരംഗം; ആഢംബര ബൈക്ക് വിറ്റ് ഓക്സിജൻ നൽകി ഹർഷ്വർധൻ റാണെ
കൂടാതെ സിമ്പിൾ എനർജിയുടെ ഡീലർഷിപ്പുകൾ സമീപ ഭാവിയിൽ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. ഈ വർഷം മൂന്നാം പാദത്തിൽ സീരീസ് എ ഫണ്ട് 15 ദശലക്ഷം യുഎസ് ഡോളർ സമാഹരിക്കാനാണ് കമ്പനി ആഗ്രഹിക്കുന്നത്. അതിനായി ചാർജിംഗ് സ്റ്റേഷനുകൾ ബെംഗളൂരുവിൽ ആരംഭിക്കും.
വിപരീത ത്രികോണാകൃതിയിലുള്ള എൽഇഡി ഹെഡ്ലാമ്പ്, സ്ലീക്ക് ടേൺ ഇൻഡിക്കേറ്ററുകൾ, മിനിമലിസ്റ്റിക് ബോഡി പാനലുകൾ, സിംഗിൾ-പീസ് സീറ്റ്, ഗ്രാബ് റെയിൽ, ബ്ലാക്ക് അലോയ് വീലുകൾ തുടങ്ങിയ സ്ലിം ബോഡി ശൈലിയാണ് സിമ്പിൾ എനർജി മാർക്ക് 2 പരിചയപ്പെടുത്തുക.