മാർക്ക് 2 ഇലക്‌ട്രിക് സ്കൂട്ടർ 2021 ഓഗസ്റ്റ് 15-ന് അവതരിപ്പിക്കുമെന്ന് സിമ്പിൾ എനർജി

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടർ സ്റ്റാർട്ടപ്പ് കമ്പനയായ സിമ്പിൾ എനർജി തങ്ങളുടെ ആദ്യത്തെ ഇലക്‌ട്രിക് സ്‌കൂട്ടറായ മാർക്ക് 2 മോഡലിനെ രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനത്തിൽ പുറത്തിറക്കും.

മാർക്ക് 2 ഇലക്‌ട്രിക് സ്കൂട്ടർ 2021 ഓഗസ്റ്റ് 15-ന് അവതരിപ്പിക്കുമെന്ന് സിമ്പിൾ എനർജി

2021 ഓഗസ്റ്റ് 15-ന് മാർക്ക് 2 എന്ന കോഡ്നാമമുള്ള ഇലക്‌ട്രിക് സ്കൂട്ടർ ആഭ്യന്തര വിപണിയിൽ അവതരരിപ്പിക്കുമെന്ന് പത്രക്കുറിപ്പിലൂടെയാണ് കമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. പ്രോട്ടോടൈപ്പ് മാർക്ക് 1 പതിപ്പ് കഴിഞ്ഞ വർഷം തന്നെ തയാറായതായും കമ്പനി അവകാശപ്പെടുന്നുണ്ട്.

മാർക്ക് 2 ഇലക്‌ട്രിക് സ്കൂട്ടർ 2021 ഓഗസ്റ്റ് 15-ന് അവതരിപ്പിക്കുമെന്ന് സിമ്പിൾ എനർജി

മാർക്ക് 1 പതിപ്പ് വിപണിയിൽ അവതരിപ്പിക്കുന്നതിനു പകരം പ്രോട്ടോടൈപ്പിനെ അടിസ്ഥാനമാക്കി പുതുതായി വികസിപ്പിച്ചെടുത്ത പ്രൊഡക്ഷൻ വേരിയന്റുമായി സ്റ്റാർട്ടപ്പ് മുന്നോട്ട് പോവുകയായിരുന്നു എന്നത് ശ്രദ്ധേയമാണ്.

MOST READ: ഇന്റര്‍സെപ്റ്റര്‍ 650 മുതല്‍ നിഞ്ച 300 വരെ; 6 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ട്വിന്‍ സിലിണ്ടര്‍ ബൈക്കുകള്‍

മാർക്ക് 2 ഇലക്‌ട്രിക് സ്കൂട്ടർ 2021 ഓഗസ്റ്റ് 15-ന് അവതരിപ്പിക്കുമെന്ന് സിമ്പിൾ എനർജി

സിമ്പിൾ എനർജി മാർക്ക് 2 മോഡലിന് 4.8 കിലോവാട്ട്സ് ലി-അയൺ ബാറ്ററി പായ്ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് ഇക്കോ മോഡിൽ പൂർണ ചാർജിൽ 240 കിലോമീറ്റർ ശ്രേണി വാഗ്‌ദാനം ചെയ്യാൻ പര്യാപ്തമാണ്.

മാർക്ക് 2 ഇലക്‌ട്രിക് സ്കൂട്ടർ 2021 ഓഗസ്റ്റ് 15-ന് അവതരിപ്പിക്കുമെന്ന് സിമ്പിൾ എനർജി

സ്‌കൂട്ടറിന്റെ ഉയർന്ന വേഗത 100 കിലോമീറ്ററാണ് എന്നതും ശ്രദ്ധേയമാണ്. സിമ്പിൾ എനർജി മാർക്ക് 2 മോഡവിന് വെറും 3.6 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 50 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നും കമ്പനി പറയുന്നുണ്ട്.

MOST READ: ഐതിഹാസിക വില്ലീസ് ജീപ്പിന്റെ കുട്ടി പതിപ്പ് ലേലത്തിന്; വില 8.45 ലക്ഷം രൂപ

മാർക്ക് 2 ഇലക്‌ട്രിക് സ്കൂട്ടർ 2021 ഓഗസ്റ്റ് 15-ന് അവതരിപ്പിക്കുമെന്ന് സിമ്പിൾ എനർജി

ഇലക്ട്രിക് സ്കൂട്ടറിൽ മിഡ് ഡ്രൈവ് മോട്ടോർ സവിശേഷതയുമുണ്ട്. കൂടുതൽ സൗകര്യാർഥം നീക്കംചെയ്യാവുന്ന ബാറ്ററി പായ്ക്ക് ലഭ്യമാകും. നാവിഗേഷനും ബ്ലൂടൂത്തും ഉള്ള ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയാണ് മാർക്ക് 2 പതിപ്പിലെ ചില പ്രധാന സവിശേഷതകൾ.

മാർക്ക് 2 ഇലക്‌ട്രിക് സ്കൂട്ടർ 2021 ഓഗസ്റ്റ് 15-ന് അവതരിപ്പിക്കുമെന്ന് സിമ്പിൾ എനർജി

സിമ്പിൾ എനർജി മാർക്ക് 2 ഇവിക്ക് 1.10 ലക്ഷം മുതൽ 1.20 ലക്ഷം രൂപ വരെയായരിക്കും എക്സ്ഷോറൂം വില. ബ്രാൻഡിന്റെ ഗവേഷണ വികസന സൗകര്യമുള്ള ബെംഗളൂരു നഗരത്തിലാണ് ഇത് ആദ്യം അവതരിപ്പിക്കുക. സിമ്പിൾ എനർജിയുടെ ഫാക്ടറിയും ബെംഗളൂരുവിൽ തന്നെയാണ് സ്ഥാപിച്ചിരിക്കുന്നത്.

MOST READ: കൊവിഡ് രണ്ടാംതരംഗം; ആഢംബര ബൈക്ക് വിറ്റ് ഓക്‌സിജൻ നൽകി ഹർഷ്‍വർധൻ റാണെ

മാർക്ക് 2 ഇലക്‌ട്രിക് സ്കൂട്ടർ 2021 ഓഗസ്റ്റ് 15-ന് അവതരിപ്പിക്കുമെന്ന് സിമ്പിൾ എനർജി

കൂടാതെ സിമ്പിൾ എനർജിയുടെ ഡീലർഷിപ്പുകൾ സമീപ ഭാവിയിൽ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. ഈ വർഷം മൂന്നാം പാദത്തിൽ സീരീസ് എ ഫണ്ട് 15 ദശലക്ഷം യുഎസ് ഡോളർ സമാഹരിക്കാനാണ് കമ്പനി ആഗ്രഹിക്കുന്നത്. അതിനായി ചാർജിംഗ് സ്റ്റേഷനുകൾ ബെംഗളൂരുവിൽ ആരംഭിക്കും.

മാർക്ക് 2 ഇലക്‌ട്രിക് സ്കൂട്ടർ 2021 ഓഗസ്റ്റ് 15-ന് അവതരിപ്പിക്കുമെന്ന് സിമ്പിൾ എനർജി

വിപരീത ത്രികോണാകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പ്, സ്ലീക്ക് ടേൺ ഇൻഡിക്കേറ്ററുകൾ, മിനിമലിസ്റ്റിക് ബോഡി പാനലുകൾ, സിംഗിൾ-പീസ് സീറ്റ്, ഗ്രാബ് റെയിൽ, ബ്ലാക്ക് അലോയ് വീലുകൾ തുടങ്ങിയ സ്ലിം ബോഡി ശൈലിയാണ് സിമ്പിൾ എനർജി മാർക്ക് 2 പരിചയപ്പെടുത്തുക.

Most Read Articles

Malayalam
English summary
Simple Energy Mark 2 Electric Scooter Will Be Launched In Independence Day. Read in Malayalam
Story first published: Saturday, May 15, 2021, 18:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X