240 കിലോമീറ്റര്‍ സവാരി ശ്രേണി; മാര്‍ക്ക് 2 പരീക്ഷണയോട്ടം ആരംഭിച്ച് സിമ്പിള്‍ എനര്‍ജി

ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ സവാരി ശ്രേണി വാഗ്ദാനം ചെയ്യുന്ന മോഡല്‍ അവതരിപ്പിക്കാനൊരുങ്ങി ബെംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാര്‍ട്ടപ്പായ സിമ്പിള്‍ എനര്‍ജി.

240 കിലോമീറ്റര്‍ സവാരി ശ്രേണി; മാര്‍ക്ക് 2 പരീക്ഷണയോട്ടം ആരംഭിച്ച് സിമ്പിള്‍ എനര്‍ജി

ഇതിന്റെ ഭാഗമായി പരീക്ഷണയോട്ടം നടത്തുന്ന മോഡലിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തു. ബ്രാന്‍ഡിന്റെ വൈറ്റ്ഫീല്‍ഡിലെ ഫാക്ടറിയുടെ ആദ്യ ഘട്ടത്തിനും കമ്പനി അന്തിമ രൂപവും നല്‍കി.

240 കിലോമീറ്റര്‍ സവാരി ശ്രേണി; മാര്‍ക്ക് 2 പരീക്ഷണയോട്ടം ആരംഭിച്ച് സിമ്പിള്‍ എനര്‍ജി

ഫാക്ടറിക്ക് 50,000 യൂണിറ്റ് ഉല്‍പാദന ശേഷിയുണ്ടാകും, അതിനുശേഷം സിമ്പിള്‍ എനര്‍ജി അത്യാധുനിക സൗകര്യത്തെ പ്രശംസിക്കുകയും വരാനിരിക്കുന്ന ഉല്‍പ്പന്നം നിര്‍മ്മിക്കുകയും ചെയ്യും.

MOST READ: യുവാക്കള്‍ തങ്ങളുടെ ആദ്യ വാഹനമായി ഇലക്ട്രിക് കാറുകള്‍ വാങ്ങണമെന്ന ആഹ്വാനവുമായി ഡല്‍ഹി മന്ത്രി

240 കിലോമീറ്റര്‍ സവാരി ശ്രേണി; മാര്‍ക്ക് 2 പരീക്ഷണയോട്ടം ആരംഭിച്ച് സിമ്പിള്‍ എനര്‍ജി

വലിയ ഫാക്ടറികള്‍ നിര്‍മ്മിക്കുന്നതിനേക്കാള്‍ സാധാരണ സ്‌കൂട്ടറില്‍ നിന്ന് ഇവിയിലേക്ക് ആളുകള്‍ മാറുന്നതിനുള്ള ഉല്‍പ്പന്നമാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്ന് സിമ്പിള്‍ എനര്‍ജി സ്ഥാപകനും സിഇഒയുമായ സുഹാസ് രാജ്കുമാര്‍ പറഞ്ഞു.

240 കിലോമീറ്റര്‍ സവാരി ശ്രേണി; മാര്‍ക്ക് 2 പരീക്ഷണയോട്ടം ആരംഭിച്ച് സിമ്പിള്‍ എനര്‍ജി

ഉപഭോക്താക്കള്‍ക്ക് എല്ലാ അര്‍ത്ഥത്തിലും വിപ്ലവകരമായ ഒരു ഉല്‍പ്പന്നം ആവശ്യമാണ്, അതേ സമയം തന്നെ പണത്തിന്റെ മൂല്യവുമാണ് ഞങ്ങളുടെ മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു.

MOST READ: തലമുറ മാറ്റത്തിനൊരുങ്ങി വിറ്റാര ബ്രെസ, എത്തുന്നത് ആറ് എയർബാഗുകളും സൺറൂഫും പോലുള്ള സവിശേഷതകളുമായി

240 കിലോമീറ്റര്‍ സവാരി ശ്രേണി; മാര്‍ക്ക് 2 പരീക്ഷണയോട്ടം ആരംഭിച്ച് സിമ്പിള്‍ എനര്‍ജി

മാര്‍ക്ക് 2 എന്ന് പേരിട്ടിരിക്കുന്ന മോഡലിനെക്കുറിച്ച് പോയ വര്‍ഷം തന്നെ കമ്പനി സൂചന നല്‍കിയിരുന്നു. ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ സവാരി ശ്രേണി വാഗ്ദാനം ചെയ്യുന്ന മോഡലായിരിക്കുമെന്നും കമ്പനി വെളിപ്പെടുത്തിയിരുന്നു.

240 കിലോമീറ്റര്‍ സവാരി ശ്രേണി; മാര്‍ക്ക് 2 പരീക്ഷണയോട്ടം ആരംഭിച്ച് സിമ്പിള്‍ എനര്‍ജി

വെളിപ്പെടുത്തിയ ഉല്‍പ്പന്ന സവിശേഷതകള്‍ പ്രകാരം, മാര്‍ക്ക് 2-ന് 4.8 കിലോവാട്ട്‌സ് ലിഥിയം അയണ്‍ ബാറ്ററി കരുത്ത് നല്‍കും. ഇക്കോ മോഡില്‍ 240 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന യാത്ര ശ്രേണി.

MOST READ: കൊവിഡ് വാക്‌സിനേഷന്‍ ആശുപത്രികളിലേക്ക് സൗജന്യ സവാരി വാഗ്ദാനം ചെയ്ത് റാപ്പിഡോ

240 കിലോമീറ്റര്‍ സവാരി ശ്രേണി; മാര്‍ക്ക് 2 പരീക്ഷണയോട്ടം ആരംഭിച്ച് സിമ്പിള്‍ എനര്‍ജി

100 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത. പൂജ്യത്തില്‍ നിന്നും 50 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 3.6 സെക്കന്‍ഡുകള്‍ മാത്രം മതിയാകും. നീക്കംചെയ്യാവുന്ന ബാറ്ററിയും ഫ്യൂച്ചറിസ്റ്റിക് ഡിസൈനും ഒപ്പം മിഡ് ഡ്രൈവ് മോട്ടോറാണ് മറ്റ് പ്രധാന സവിശേഷതകള്‍.

240 കിലോമീറ്റര്‍ സവാരി ശ്രേണി; മാര്‍ക്ക് 2 പരീക്ഷണയോട്ടം ആരംഭിച്ച് സിമ്പിള്‍ എനര്‍ജി

ടച്ച് സ്‌ക്രീന്‍, ഓണ്‍-ബോര്‍ഡ് നാവിഗേഷന്‍, ബ്ലൂടൂത്ത് മുതലായ മികച്ച സവിശേഷതകളും ഇതിലുണ്ട്. ഉല്‍പ്പന്നത്തിന്റെ പേരില്‍ മാറ്റം വരാമെന്നും കമ്പനി സൂചന നല്‍കുന്നു. ''പ്രോട്ടോടൈപ്പ് മാര്‍ക്ക് 1 എന്ന് വിളിച്ചതിന് ശേഷമാണ് മാര്‍ക്ക് 2 എന്ന പേര് വന്നത്. ഉല്‍പ്പന്നത്തിന്റെ അവസാന നാമം വ്യത്യസ്തമായിരിക്കാമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

MOST READ: വില വര്‍ധനവില്‍ ആശങ്ക വേണ്ട; ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന 5 മോട്ടോര്‍സൈക്കിളുകള്‍

240 കിലോമീറ്റര്‍ സവാരി ശ്രേണി; മാര്‍ക്ക് 2 പരീക്ഷണയോട്ടം ആരംഭിച്ച് സിമ്പിള്‍ എനര്‍ജി

ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യവും സ്‌കൂട്ടറിനൊപ്പം കമ്പനി വാഗ്ദാനം ചെയ്യും. വാഹനത്തിനായുള്ള 90 ശതമാനം ഘടകങ്ങളും ഇന്ത്യയില്‍ തന്നെ വികസിപ്പിച്ചതാണെന്നും കമ്പനി അറിയിച്ചു.

Most Read Articles

Malayalam
English summary
Simple Energy Started Mark 2 Test Run, Launching Soon In India. Read in Malayalam.
Story first published: Thursday, April 1, 2021, 15:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X