സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് മോഡലുകളെ പിന്‍വലിച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍

ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ള പിന്മാറ്റം ഹാര്‍ലി ഡേവിഡ്‌സണ്‍ പ്രഖ്യാപിച്ചത്. മോട്ടോര്‍ സൈക്കിള്‍ പ്രേമികളെ സംബന്ധിച്ചിടത്തോളം നിരാശപ്പെടുത്തുന്ന പ്രഖ്യാപനമായിരുന്നു ഇത്.

സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് മോഡലുകളെ പിന്‍വലിച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍

ഇപ്പോഴിതാ, ബ്രാന്‍ഡില്‍ നിന്നും വിപണിയില്‍ എത്തുന്ന ഏറ്റവും വിലകുറഞ്ഞ രണ്ട് മോഡലുകളായ സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് എന്നിവയുടെ നിര്‍മ്മാണം നിര്‍ത്തിവച്ചു.

സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് മോഡലുകളെ പിന്‍വലിച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍

ഹരിയാനയിലെ ബാവല്‍ ഉത്പാദന കേന്ദ്രത്തിലെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണെന്നും മേല്‍പ്പറഞ്ഞ മോഡലുകള്‍ ഈ പ്ലാന്റില്‍ നിര്‍മ്മിച്ചതാണെന്നും കമ്പനി കുറച്ചുനാള്‍ മുമ്പ് പ്രഖ്യാപിച്ചു.

MOST READ: വിജയത്തിന് മാറ്റുകൂട്ടി ആനന്ദ് മഹീന്ദ്ര; ഇന്ത്യന്‍ ടീമിലെ ആറ് താരങ്ങള്‍ക്ക് ഥാര്‍ സമ്മാനിച്ചു

സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് മോഡലുകളെ പിന്‍വലിച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍

ഇന്ത്യയില്‍ ചില്ലറ വില്‍പ്പന നടത്തുന്നതിനു പുറമേ, സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് എന്നിവയും അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്തിരുന്നതും ഇവിടെ നിന്നായിരുന്നു. ഇന്ത്യ വിടുന്നുവെന്ന് പ്രഖ്യാപിച്ചതിന് ശേഷം, ഹാര്‍ലി ഡേവിഡ്‌സണ്‍ രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോയുമായി കൈകോര്‍ത്തു.

സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് മോഡലുകളെ പിന്‍വലിച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍

ഏറ്റവും താങ്ങാനാവുന്ന ഹാര്‍ലി മോഡലുകളെ പിന്‍വലിക്കാനുള്ള നീക്കത്തോടെ, അമേരിക്കന്‍ ബൈക്ക് നിര്‍മ്മാതാവ് പ്രധാനമായും സിബിയു റൂട്ട് വഴി ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന വലിയ ശേഷി മോഡലുകളെയായിരിക്കും രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കുക.

MOST READ: ആള്‍ട്രോസ് ഐടര്‍ബോയെ വില്‍പ്പനയ്‌ക്കെത്തിച്ച് ടാറ്റ; വില 7.73 ലക്ഷം രൂപ

സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് മോഡലുകളെ പിന്‍വലിച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍

2013-ല്‍ ആദ്യമായി ലോകത്തിന് പരിചയപ്പെടുത്തിയ ഹാര്‍ലി ഡേവിഡ്സണ്‍ സ്ട്രീറ്റ് 750, ബിഎസ് VI നവീകരണം ലഭിക്കുന്ന കമ്പനിയുടെ ആദ്യ മോഡല്‍ കൂടിയാണ്.

സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് മോഡലുകളെ പിന്‍വലിച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍

മറുവശത്ത്, സ്ട്രീറ്റ് 750-ന്റെ സ്‌പോര്‍ട്ടിയര്‍ പതിപ്പായ സ്ട്രീറ്റ് റോഡ് നാല് വര്‍ഷത്തിന് ശേഷം 2017-ല്‍ വിപണിയില്‍ എത്തി. ഈ രണ്ട് മോട്ടോര്‍സൈക്കിളുകളും 749 സിസി V-ഡ്യുവല്‍ എഞ്ചിനാണ് കരുത്ത് നല്‍കിയിരുന്നത്.

MOST READ: ഹ്യുണ്ടായിയിൽ നിന്നും ഇനി എത്തുന്നത് ക്രെറ്റയുടെ ഏഴ് സീറ്റർ എസ്‌യുവി; കാത്തിരിപ്പ് അധികം നീളില്ല

സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് മോഡലുകളെ പിന്‍വലിച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍

അവസാന നാളുകളില്‍ ഇരുമോഡലുകള്‍ക്കും കമ്പനി വലിയ ഓഫറുകള്‍ നല്‍കിയായിരുന്നു വിറ്റഴിച്ചിരുന്നത്. ഹാര്‍ലി ഡേവിഡ്സണ്‍ സ്ട്രീറ്റ് 750-ന് 4.69 ലക്ഷം രൂപയും സ്ട്രീറ്റ് റോഡിന് 5.99 ലക്ഷം രൂപയുമായിരുന്നു എക്‌സ്‌ഷോറൂം വില.

സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് മോഡലുകളെ പിന്‍വലിച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍

ഏതാനും ചില കോസ്‌മെറ്റിക് മാറ്റങ്ങള്‍ മാത്രമായിരുന്നു ഇരുമോഡലുകളെയും വ്യത്യസ്തമാക്കിയിരുന്നത്. അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള പുതിയ വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ 2021 മോഡല്‍ ലൈനപ്പ് കഴിഞ്ഞ ദിവസം കമ്പനി അവതരിപ്പിച്ചു.

MOST READ: N ലൈൻ പെർഫോമൻസ് കാറുകളുമായി ഹ്യുണ്ടായി ഇന്ത്യയിലേക്ക്

സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് മോഡലുകളെ പിന്‍വലിച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍

സ്ട്രീറ്റ് ബോബിന്റെ എഞ്ചിന്‍ സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തി. പഴയ പതിപ്പിനെക്കാള്‍ കൂടുതല്‍ ശക്തമായ എഞ്ചിനാകും ഈ മോഡലിന് ലഭിക്കുക. ഡിസൈന്‍ നിലവിലെ മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും ശക്തമായ എഞ്ചിനാണ് വാഹനത്തിന്റെ ഹൈലൈറ്റ്.

സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് മോഡലുകളെ പിന്‍വലിച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍

അതോടൊപ്പം തന്നെ പുതിയ കളര്‍ ഓപ്ഷനും പുതിയ പതിപ്പിന്റെ സവിശേഷതയാണ്. രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയെങ്കിലും ഹീറോയുമായി സഹകരിച്ച് മുന്നോട്ട് പോകാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Most Read Articles

Malayalam
English summary
Street 750, Street Rod Discontinued In India, Most Affordable Motorcycles From Harley-Davidson. Read in Malayalam.
Story first published: Monday, January 25, 2021, 10:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X