ഹയാബൂസയുടെ വില്‍പ്പനയില്‍ കണ്ണുതള്ളി സുസുക്കി; രണ്ടാം ബാച്ച് വിറ്റുപോയത് ചൂടപ്പംപോലെ

വില അല്‍പ്പം കൂടുതലാണെങ്കിലും ഹയാബുസയ്ക്ക് ഇന്ത്യയില്‍ ആവശ്യക്കാര്‍ ഏറെയെന്ന് വേണം പറയാന്‍. ആദ്യ ബാച്ച് അവതരിപ്പിച്ച് രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ണമായും വിറ്റുപോയെന്ന് സുസുക്കി വ്യക്തമാക്കിയിരുന്നു.

ഹയാബൂസയുടെ വില്‍പ്പനയില്‍ കണ്ണുതള്ളി സുസുക്കി; രണ്ടാം ബാച്ച് വിറ്റുപോയത് ചൂടപ്പംപോലെ

ഇതിന് പിന്നാലെയാണ് രണ്ടാം ബാച്ചിനെ കമ്പനി രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. കഴിഞ്ഞ ദിവസം ഇതിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിക്കുകയും ചെയ്തിരുന്നു. അതിശയകരമെന്നു പറയട്ടെ, രണ്ടാമത്തെ ബാച്ചും വിറ്റഴിച്ചുവെന്ന് അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍ നിര്‍മാതാക്കള്‍.

ഹയാബൂസയുടെ വില്‍പ്പനയില്‍ കണ്ണുതള്ളി സുസുക്കി; രണ്ടാം ബാച്ച് വിറ്റുപോയത് ചൂടപ്പംപോലെ

ബുക്കിംഗ് ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ മുഴുവന്‍ മോഡലും വിറ്റുപോയതിനാല്‍ ഹയാബൂസയുടെ ബുക്കിംഗ് വീണ്ടും നിര്‍ത്തിവെച്ചിരിക്കുകയാണ് ഇപ്പോള്‍ കമ്പനി. 101 യൂണിറ്റുകള്‍ മാത്രമാണ് ആദ്യ ബാച്ചില്‍ വില്‍പ്പനയ്ക്കെത്തിച്ചതെങ്കില്‍, ഇതിന് സമാനമായി, രണ്ടാമത്തെ ബാച്ചിലും സമാന 100 യൂണിറ്റുകളാണ് ഓണ്‍ലൈന്‍ റിസര്‍വേഷനായി ലഭ്യമാക്കിയത്.

ഹയാബൂസയുടെ വില്‍പ്പനയില്‍ കണ്ണുതള്ളി സുസുക്കി; രണ്ടാം ബാച്ച് വിറ്റുപോയത് ചൂടപ്പംപോലെ

താല്‍പ്പര്യമുള്ള ആളുകള്‍ക്ക് കമ്പനിയുടെ ഔദ്യോഗിക ഇന്ത്യ വെബ്സൈറ്റ് സന്ദര്‍ശിച്ച് ഒരു പുതിയ ഹയാബൂസ ബുക്ക് ചെയ്യാനും അവസരം ലഭ്യമാക്കിയിരുന്നു. ഒരു ലക്ഷം രൂപയായിരുന്നു ടോക്കണ്‍ തുകയായി വാങ്ങിയിരുന്നത്. മോട്ടോര്‍സൈക്കിളിന് നിലവില്‍ 16.40 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

ഹയാബൂസയുടെ വില്‍പ്പനയില്‍ കണ്ണുതള്ളി സുസുക്കി; രണ്ടാം ബാച്ച് വിറ്റുപോയത് ചൂടപ്പംപോലെ

രണ്ടാം ബാച്ച് ഹയാബൂസ മോട്ടോര്‍സൈക്കിളുകളുടെ ഡെലിവറികള്‍ അടുത്ത ആഴ്ചകളില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, ഹയാബൂസയുടെ അടുത്ത ബാച്ച് ബുക്കിംഗ് ഇന്ത്യയില്‍ ഉടന്‍ ആരംഭിക്കുമോ, ഇല്ലയോ എന്ന് വ്യക്തമല്ല.

ഹയാബൂസയുടെ വില്‍പ്പനയില്‍ കണ്ണുതള്ളി സുസുക്കി; രണ്ടാം ബാച്ച് വിറ്റുപോയത് ചൂടപ്പംപോലെ

പ്രാദേശികവല്‍ക്കരിച്ച മുന്‍ഗാമിയുമായി താരതമ്യപ്പെടുത്തുമ്പോള്‍, പുതുതലമുറ ഹയാബൂസ നിരവധി മാറ്റങ്ങളോടെയാണ് എത്തുന്നത്. സമ്പൂര്‍ണ്ണ ഇറക്കുമതിയായിട്ടാണ് മോട്ടോര്‍സൈക്കിള്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.

ഹയാബൂസയുടെ വില്‍പ്പനയില്‍ കണ്ണുതള്ളി സുസുക്കി; രണ്ടാം ബാച്ച് വിറ്റുപോയത് ചൂടപ്പംപോലെ

പുതുതലമുറ ഹയാബൂസയ്ക്ക് 1,340 സിസി ഫോര്‍-സ്‌ട്രോക്ക് ഫ്യുവല്‍-ഇഞ്ചക്ട് ലിക്വിഡ്-കൂള്‍ഡ്, DOHC ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് ലഭിക്കുന്നത്.

ഹയാബൂസയുടെ വില്‍പ്പനയില്‍ കണ്ണുതള്ളി സുസുക്കി; രണ്ടാം ബാച്ച് വിറ്റുപോയത് ചൂടപ്പംപോലെ

ഇത് 9,700 rpm-ല്‍ 187 bhp കരുത്തും 7,000 rpm-ല്‍ 150 Nm torque ഉം സൃഷ്ടിക്കുന്നു. 299 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത. അപ്ഡേറ്റ് ചെയ്ത എഞ്ചിനൊപ്പം, മോട്ടോര്‍സൈക്കിളിന് വൈവിധ്യമാര്‍ന്ന ഇലക്ട്രോണിക് റൈഡര്‍ എയ്ഡുകളും ആറ്-ആക്‌സിസ് IMU യൂണിറ്റും ലഭിക്കും.

ഹയാബൂസയുടെ വില്‍പ്പനയില്‍ കണ്ണുതള്ളി സുസുക്കി; രണ്ടാം ബാച്ച് വിറ്റുപോയത് ചൂടപ്പംപോലെ

ട്രാക്ഷന്‍ കണ്‍ട്രോള്‍, ആന്റി-ലിഫ്റ്റ് കണ്‍ട്രോള്‍, എഞ്ചിന്‍ ബ്രേക്ക് കണ്‍ട്രോള്‍ തുടങ്ങിയവയ്ക്കായി വ്യത്യസ്ത ക്രമീകരണങ്ങളുള്ള മൂന്ന് റൈഡിംഗ് മോഡുകളും മൂന്ന് ഉപയോക്തൃ നിര്‍വചിത മോഡുകളും ലഭിക്കുന്ന സുസുക്കി ഇന്റലിജന്റ് റൈഡ് സിസ്റ്റവും (SIRS) ലഭിക്കുന്നു.

ഹയാബൂസയുടെ വില്‍പ്പനയില്‍ കണ്ണുതള്ളി സുസുക്കി; രണ്ടാം ബാച്ച് വിറ്റുപോയത് ചൂടപ്പംപോലെ

2021 സുസുക്കി ഹയാബൂസയ്ക്ക് അപ്ഡേറ്റുചെയ്ത ബോഡി വര്‍ക്ക് ലഭിക്കുന്നു, ഷാര്‍പ്പായിട്ടുള്ള ലൈനുകളും ക്രീസുകളും മോട്ടോര്‍സൈക്കിളിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു. പുതിയ മിററുകള്‍ റൈഡറിനായുള്ള കാഴ്ച മെച്ചപ്പെടുത്തുമെന്ന് അവകാശപ്പെടുന്നു, കൂടാതെ പുതിയ ഹെഡ്‌ലൈറ്റ്, പൊസിഷന്‍ ലൈറ്റുകള്‍, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയ്ക്കായി എല്‍ഇഡി യൂണിറ്റും കമ്പനി അവതരിപ്പിക്കുന്നു.

ഹയാബൂസയുടെ വില്‍പ്പനയില്‍ കണ്ണുതള്ളി സുസുക്കി; രണ്ടാം ബാച്ച് വിറ്റുപോയത് ചൂടപ്പംപോലെ

ആദ്യത്തെ ബാച്ചിനൊപ്പം കമ്പനി ഉപഭോക്താക്കള്‍ക്ക് ഒരു പിന്‍സീറ്റ് കൗള്‍ സൗജന്യമായി നല്‍കിയിരുന്നു. എന്നാല്‍ രണ്ടാം ബാച്ചില്‍ ഇത് സൗജന്യമായി ലഭിക്കില്ല, മറിച്ച് ഇത് ഓപ്ഷണല്‍ ആക്‌സസറികള്‍ക്കൊപ്പം പ്രത്യേക വില നല്‍കി വാങ്ങേണ്ടി വരുമെന്നും കമ്പനി അറിയിച്ചു.

Most Read Articles

Malayalam
English summary
Suzuki Announced Second Batch Of 2021 Hayabusa Sold Out. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X