ചേതക്, ഐക്യുബ് മോഡലുകള്‍ക്ക് എതിരാളി എത്തുന്നു; Suzuki Burgman ഇലക്ട്രിക്കിന്റെ അരങ്ങേറ്റം ഉടന്‍

ഇന്ത്യന്‍ വിപണിക്ക് വേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്തതും വികസിപ്പിച്ചതുമായ ഉല്‍പ്പന്നങ്ങള്‍ കൊണ്ട് വന്‍ വിജയമാണ് സുസുക്കി മോട്ടോര്‍സൈക്കിള്‍ രാജ്യത്ത് നേടിയെടുക്കുന്നത്. സുസുക്കി ജിക്സര്‍ സീരീസ്, ജാപ്പനീസ് ഇരുചക്രവാഹനങ്ങളുടെ ഇന്ത്യയിലെ മുന്നേറ്റത്തിന് തുടക്കമിട്ടുവെന്ന് വേണം പറയാന്‍.

ചേതക്, ഐക്യുബ് മോഡലുകള്‍ക്ക് എതിരാളി എത്തുന്നു; Suzuki Burgman ഇലക്ട്രിക്കിന്റെ അരങ്ങേറ്റം ഉടന്‍

തുടര്‍ന്നുള്ള ഇന്ത്യ-സ്‌പെക്ക് സുസുക്കികള്‍, ആക്‌സസ്, ബര്‍ഗ്മാന്‍, ഇന്‍ട്രൂഡര്‍ എന്നിവയും അതത് സെഗ്മെന്റുകളിലെ ജനപ്രിയ ചോയിസുകളായി ഉയര്‍ന്നുവരുകയും ചെയ്തു. ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ സെഗ്മെന്റിലേക്ക് പ്രവേശിക്കാനും സുസുക്കിക്ക് പദ്ധതിയുണ്ട്.

ചേതക്, ഐക്യുബ് മോഡലുകള്‍ക്ക് എതിരാളി എത്തുന്നു; Suzuki Burgman ഇലക്ട്രിക്കിന്റെ അരങ്ങേറ്റം ഉടന്‍

ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന ബ്രാന്‍ഡുകളില്‍, ബജാജും ടിവിഎസും യഥാക്രമം ചേതക്, ഐക്യുബ് എന്നിവയുമായി ഇതിനകം ഈ സെഗ്മെന്റില്‍ കളം നിറഞ്ഞുകഴിഞ്ഞു. ഹീറോ മോട്ടോകോര്‍പ്പ് 2022-ല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കാനുള്ള തങ്ങളുടെ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഹോണ്ടയ്ക്കും യമഹയ്ക്കും ഈ സെഗ്മെന്റിലേക്ക് പ്രവേശിക്കാനും പദ്ധതികളുണ്ട്.

ചേതക്, ഐക്യുബ് മോഡലുകള്‍ക്ക് എതിരാളി എത്തുന്നു; Suzuki Burgman ഇലക്ട്രിക്കിന്റെ അരങ്ങേറ്റം ഉടന്‍

ശേഷിക്കുന്ന വലിയ ഇരുചക്ര വാഹന ബ്രാന്‍ഡുകളില്‍, ഇലക്ട്രിക് ടൂ വീലര്‍ സെഗ്മെന്റിലേക്ക് പ്രവേശിക്കുന്ന അടുത്തത് സുസുക്കി ആയിരിക്കാനാണ് സാധ്യതയെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബ്രാന്‍ഡ് നിരയിലെ ബര്‍ഗ്മാനായിരിക്കും ഇലക്ട്രിക് സ്‌കൂട്ടര്‍ പരിവേഷത്തില്‍ വിപണിയില്‍ എത്തുക.

ചേതക്, ഐക്യുബ് മോഡലുകള്‍ക്ക് എതിരാളി എത്തുന്നു; Suzuki Burgman ഇലക്ട്രിക്കിന്റെ അരങ്ങേറ്റം ഉടന്‍

ഇതിനകം തന്നെ മോഡലിന്റെ പരീക്ഷണയോട്ടം നിരത്തുകളില്‍ സജീവമാണെന്ന് വേണം പറയാന്‍. സുസുക്കി ടൂ വീലര്‍ നവംബര്‍ 18-ന് പുതിയൊരു മോഡല്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി മീഡിയകള്‍ക്ക് അയച്ച മെയിലില്‍ വ്യക്തമാക്കുന്നു. ഇത് ബര്‍ഗ്മാന്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആഗോള അരങ്ങേറ്റ തീയതിയായിരിക്കാമെന്നാണ് സൂചന.

ചേതക്, ഐക്യുബ് മോഡലുകള്‍ക്ക് എതിരാളി എത്തുന്നു; Suzuki Burgman ഇലക്ട്രിക്കിന്റെ അരങ്ങേറ്റം ഉടന്‍

ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125-ന്റെ ഇലക്ട്രിക് പതിപ്പ്, അതിന്റെ പെട്രോള്‍ പതിപ്പില്‍ കാണുന്ന അതേ രൂപകല്‍പ്പനയിലാണ് എത്തുക. ഫോസില്‍ ഇന്ധനത്തിന്റെ എതിരാളികളില്‍ നിന്ന് വേറിട്ടുനില്‍ക്കാന്‍ വൈറ്റ്, ബ്ലൂ നിറങ്ങളിലുള്ള സ്‌കീമില്‍ ഇത് കാണപ്പെടുകയും ചെയ്യും.

ചേതക്, ഐക്യുബ് മോഡലുകള്‍ക്ക് എതിരാളി എത്തുന്നു; Suzuki Burgman ഇലക്ട്രിക്കിന്റെ അരങ്ങേറ്റം ഉടന്‍

മുന്നില്‍ 12 ഇഞ്ചും, പിന്നില്‍ 10 ഇഞ്ച് ടയറുകളും ഇലക്ട്രിക് സ്‌കൂട്ടറിന് ലഭിക്കും. ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കും പിന്നില്‍ ഇരട്ട ഷോക്ക് അബ്സോര്‍ബറും മുന്‍വശത്ത് ഡിസ്‌ക് ബ്രേക്കും പിന്നില്‍ സിബിഎസിനൊപ്പം ഡ്രം ബ്രേക്കും ഇലക്ട്രിക് സ്‌കൂട്ടറിന് ലഭിക്കുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ചേതക്, ഐക്യുബ് മോഡലുകള്‍ക്ക് എതിരാളി എത്തുന്നു; Suzuki Burgman ഇലക്ട്രിക്കിന്റെ അരങ്ങേറ്റം ഉടന്‍

മസ്‌കുലാര്‍ ബോഡി, എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകളോടുകൂടിയ എല്‍ഇഡി ഹെഡ്, ടെയില്‍ ലാമ്പുകള്‍, ഉയരമുള്ള വിന്‍ഡ്സ്‌ക്രീന്‍, വലുതും സൗകര്യപ്രദവുമായ ഇരിപ്പിടങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പെട്രോള്‍ പവര്‍ മോഡലില്‍ നിന്നുള്ള മറ്റ് സവിശേഷതകള്‍ സുസുക്കി ബര്‍ഗ്മാന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപയോഗിക്കുന്നത് തുടരും.

ചേതക്, ഐക്യുബ് മോഡലുകള്‍ക്ക് എതിരാളി എത്തുന്നു; Suzuki Burgman ഇലക്ട്രിക്കിന്റെ അരങ്ങേറ്റം ഉടന്‍

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇലക്ട്രിക് സ്‌കൂട്ടറിന്റെ സവിശേഷതയായിരിക്കും. ആഗോള ടെക്നോളജി പ്ലാറ്റ്ഫോമുകള്‍ അടിസ്ഥാനമാക്കി ഇന്ത്യയ്ക്കായി പ്രത്യേകം ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്ന തന്ത്രം സുസുക്കി തുടരുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ചേതക്, ഐക്യുബ് മോഡലുകള്‍ക്ക് എതിരാളി എത്തുന്നു; Suzuki Burgman ഇലക്ട്രി

അതേസമയം ഇലക്ട്രിക് സ്‌കൂട്ടറിനെ ശക്തിപ്പെടുത്തുന്ന ഇലക്ട്രിക് മോട്ടോര്‍ സംബന്ധിച്ച കാര്യങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച പൂര്‍ണ ചാര്‍ജില്‍ 90 കിലോമീറ്റര്‍ പരിധി സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്യുമെന്നാണ് സൂചന. അതോടൊപ്പം തന്നെ ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യയും സുസുക്കി ഇലക്ട്രിക് സ്‌കൂട്ടറിനെപ്പം അവതരിപ്പിച്ചേക്കും.

ചേതക്, ഐക്യുബ് മോഡലുകള്‍ക്ക് എതിരാളി എത്തുന്നു; Suzuki Burgman ഇലക്ട്രിക്കിന്റെ അരങ്ങേറ്റം ഉടന്‍

ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്ന സുസുക്കി ഇലക്ട്രിക് സ്‌കൂട്ടര്‍, ഇന്ത്യ-സ്‌പെക്ക് ഡിസൈന്‍ പാക്കേജ് സ്വീകരിക്കും, അതേസമയം ഇലക്ട്രിക് പവര്‍ട്രെയിനും ബാറ്ററിയും ആഗോള മോഡലുകളുമായി പങ്കിടുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

ചേതക്, ഐക്യുബ് മോഡലുകള്‍ക്ക് എതിരാളി എത്തുന്നു; Suzuki Burgman ഇലക്ട്രിക്കിന്റെ അരങ്ങേറ്റം ഉടന്‍

വരാനിരിക്കുന്ന ഓട്ടോമാറ്റിക് ഇരുചക്ര വാഹനമാണ് കമ്പനിയുടെ ആദ്യത്തെ ശരിയായ ഇലക്ട്രിക് സ്‌കൂട്ടര്‍. സുസുക്കി കുറച്ചുകാലമായി ജാപ്പനീസ് വിപണിയില്‍ ഇ-ലെറ്റുകള്‍ വില്‍ക്കുന്നു, എന്നാല്‍ വെറും 30 കിലോമീറ്റര്‍ പരിധിയുള്ള ഇത് ഒരു ആഗോള സിറ്റി വൈദ്യുത വാഹനമല്ല.

ചേതക്, ഐക്യുബ് മോഡലുകള്‍ക്ക് എതിരാളി എത്തുന്നു; Suzuki Burgman ഇലക്ട്രിക്കിന്റെ അരങ്ങേറ്റം ഉടന്‍

ഓട്ടോമാറ്റിക് സ്‌കൂട്ടറിനായി ഒരു ലിഥിയം-അയണ്‍ ബാറ്ററി പാക്ക് വികസിപ്പിക്കുന്നതിലാണ് സുസുക്കി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രകടന നിലവാരം 110 സിസി, 125 സിസി സെഗ്മെന്റ് മാനദണ്ഡങ്ങള്‍ക്കിടയിലായിരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ചേതക്, ഐക്യുബ് മോഡലുകള്‍ക്ക് എതിരാളി എത്തുന്നു; Suzuki Burgman ഇലക്ട്രിക്കിന്റെ അരങ്ങേറ്റം ഉടന്‍

ബജാജ് ചേതക്, ടിവിഎസ് ഐക്യുബ്, ഏഥര്‍ 450X, ഓല S1, കൂടാതെ ഹീറോ ഇലക്ട്രിക്, ആംപിയര്‍, ഒഖിനാവ് തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നുള്ള മോഡലുകള്‍ക്കും ഇത് എതികാളിയാകും.

ചേതക്, ഐക്യുബ് മോഡലുകള്‍ക്ക് എതിരാളി എത്തുന്നു; Suzuki Burgman ഇലക്ട്രിക്കിന്റെ അരങ്ങേറ്റം ഉടന്‍

ഇന്ത്യ-സ്‌പെക്ക് ബര്‍ഗ്മാനും ഇന്‍ട്രൂഡറും പോലെ, ഇന്ത്യക്കായുള്ള പുതിയ സുസുക്കി ഇലക്ട്രിക് സ്‌കൂട്ടറും കമ്പനിയുടെ പ്രാദേശിക സ്‌റ്റൈലിംഗ് ടീമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടറിന് ഏകദേശം ഒരു ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Suzuki burgman electric launch will be soon in india rival chetak and iqube
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X