Just In
- 1 min ago ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- 27 min ago കെടിഎം വാങ്ങുന്ന പണമുണ്ടേൽ ഈ കിടിലൻ ബൈക്കുകൾ സ്വന്തമാക്കാം, ബാക്കി കാശിന് പെട്രോളും അടിക്കാം
- 51 min ago ആക്സസ് വാങ്ങനല്ല, ഇനിയീ ബൈക്ക് വാങ്ങാനാവും സുസുക്കി ഷോറൂമിൽ തിരക്ക്, നാളെ വിലയും അറിയാം
- 1 hr ago ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
Don't Miss
- News നെല്ല് സംഭരണത്തിൽ കേന്ദ്രത്തിന്റെ തട്ടിപ്പുകൾ പുറത്തുവന്നു; മന്ത്രി എംബി രാജേഷ്
- Movies 'സുധിച്ചേട്ടന്റെ മൃതദേഹത്തിൽ നിന്നും കൂർക്കം വലി കേട്ടു, കല്യാണം കഴിക്കരുതെന്ന് പറഞ്ഞു, അപകടം സ്വപ്നം കണ്ടു'
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Lifestyle ഗ്ലൂട്ടാതിയോണ്‍ ഇഞ്ചക്ഷന് എടുത്താല്‍ ചര്‍മ്മം തിളങ്ങും, കലകള്‍ മാറും, പ്രായമാകലിനെ ചെറുക്കും; വാസ്തവമെന്താണ്
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
- Sports IPL 2024: ആരും തളരരുത്, ഡ്രസിങ് റൂമില്‍ ഹാര്‍ദിക്കിന്റെ പ്രസംഗം; വീഡിയോ വൈറല്‍
ആക്സസ് 125 വില വര്‍ധിപ്പിച്ചു; നാമമാത്രമെന്ന് സുസുക്കി
മറ്റ് നിര്‍മ്മാതാക്കളെപ്പോലെ മോഡലുകള്‍ക്ക് വില വര്‍ധിപ്പിച്ച് സുസുക്കി. ആക്സസ് 125 സ്കൂട്ടര്‍ ശ്രേണിയുടെ വിലയാണ് കമ്പനി വര്‍ധിപ്പിച്ചിരിക്കുന്നത്.
നേരത്തെ 70,500 രൂപയ്ക്ക് ലഭ്യമായിരുന്ന അടിസ്ഥാന പതിപ്പിന് ഇനി മുതല്‍ 70,686 രൂപ എക്സ്ഷോറൂം വിലയായി നല്‍കണം. ഉയര്‍ന്ന പതിപ്പിന് നേരത്തെ 78,600 രൂപയായിരുന്നു എക്സ്ഷോറൂം വിലയെങ്കില്‍ ഇനി മുതല്‍ 78,786 രൂപ ഉപഭോക്താക്കള്‍ മുടക്കണമെന്നും കമ്പനി അറിയിച്ചു.
മോഡലിന്റെ മുഴുവന്‍ വേരിയന്റുകളിലും 186 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. നാമമാത്രമായ വര്‍ധനവാണിതെന്നും, വില്‍പ്പനയെ ബാധിക്കില്ലെന്നും കമ്പനി അറിയിച്ചു.
നിലവില്‍ ഈ ശ്രേണിയില്‍ മാന്യമായ വില്‍പ്പന സ്വന്തമാക്കുന്നൊരു മോഡല്‍ കൂടിയാണ് ആക്സസ് 125. അടുത്തിടെയാണ് ഈ മോഡലിലേക്ക് പുതിയൊരു ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചത്.
ബ്ലൂടൂത്ത് പ്രാപ്തമാക്കിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ സമ്മാനിച്ചാണ് മോഡലിനെ നവീകരണത്തിന്റെ ഭാഗമാക്കിയത്. സുസുക്കി റൈഡ് കണക്റ്റ് ആപ്പിനൊപ്പം ഇത് പ്രവര്‍ത്തിക്കുന്നു.
MOST READ: ഡ്യുവല്‍ ടോണ്‍ നിറത്തില്‍ തിളങ്ങി സിട്രണ്‍ C5 എയര്‍ക്രോസ്; അവതരണം ഉടന്‍
ഒരുപിടി പുതുമകള്‍ നിറഞ്ഞ ഫീച്ചറുകളും ഈ ഫീച്ചര്‍ റൈഡര്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, എത്തിച്ചേരന്‍ ആവശ്യമായ സമയം, ഇന്‍കമിംഗ് കോളുകള്‍, വാട്ട്സ്ആപ്പ്, എസ്എംഎസ് അറിയിപ്പുകള്, മിസ്ഡ് കോള്‍ അലേര്‍ട്ട്, കോളര്‍ ഐഡി, ഫോണ്‍ ബാറ്ററി ലെവല്‍, ഓവര്‍സ്പീഡ് മുന്നറിയിപ്പുകളും ഇതിലൂടെ റൈഡര്‍ക്ക് മനസ്സിലാക്കാം.
മാത്രമല്ല ഉടമകള്‍ക്ക് തങ്ങള്‍ അവസാനമായി പാര്‍ക്ക് ചെയ്തിരിക്കുന്ന ലൊക്കേഷന്‍ മനസ്സിലാക്കുനും അപ്ലിക്കേഷന്‍ ഉപയോഗിച്ച് യാത്രാ വിവരങ്ങള്‍ പങ്കിടാനും കഴിയുമെന്നതും ഇതിന്റെ സവിശേഷതയാണ്.
MOST READ: ഡെക്കോ സ്പീഡ്സ്റ്റർ പരിവേഷത്തിൽ അണിഞ്ഞൊരുങ്ങി ബിഎംഡബ്ല്യു R 18 ക്രൂയിസർ
124 സിസി സിംഗിള്‍ സിലിണ്ടര്‍ ഓള്-അലുമിനിയം ഫോര്‍-സ്ട്രോക്ക് എയര്‍-കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്ഷന് എഞ്ചിനാണ് സ്കൂട്ടറിന്റെ കരുത്ത്.
ഈ എഞ്ചിന് 6,750 rpm-ല്‍ 8.6 bhp കരുത്തും 5,500 rpm-ല്‍ 10 Nm torque ഉം ഉത്പാദിപ്പിക്കുന്നു. സിവിടി ഗിയര്‍ബോക്സുമായിട്ടാണ് എഞ്ചിന് ജോടിയാക്കിയിരിക്കുന്നത്.