ബര്‍ഗ്മാന്‍ സ്ട്രീറ്റിന് വില വര്‍ധിപ്പിച്ച് സുസുക്കി; അധികം മുടക്കേണ്ടത് 1,600 രൂപ

ശ്രേണിയില്‍ ഏതാനും മോഡലുകളുടെ വില വര്‍ധിപ്പിച്ചതിന് പിന്നാലെ സുസുക്കി അതിന്റെ 125 സിസി സ്‌കൂട്ടറായ ബര്‍ഗ്മാന്‍ സ്ട്രീറ്റിന്റെ വിലയും പുതുക്കി. മാക്‌സി-സ്‌കൂട്ടര്‍ ഡിസൈനോടുകൂടിയ 125 സിസി സ്‌കൂട്ടര്‍ രണ്ട് വേരിയന്റുകളിലാണ് എത്തുന്നത്.

ബര്‍ഗ്മാന്‍ സ്ട്രീറ്റിന് വില വര്‍ധിപ്പിച്ച് സുസുക്കി; അധികം മുടക്കേണ്ടത് 1,600 രൂപ

രണ്ട് വേരിയന്റുകളിലും 1,600 രൂപയുടെ വര്‍ധനവാണ് കമ്പനി നടപ്പാക്കിയിരിക്കുന്നത്. ഇതോടെ സ്റ്റാന്‍ഡേര്‍ഡ് സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 ന് ഇപ്പോള്‍ 84,300 രൂപയാണ് എക്‌സ്‌ഷോറൂം വില. ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 ബ്ലൂടൂത്ത് പ്രാപ്തമാക്കിയ പതിപ്പിന് 87,800 രൂപയാണ് നവീകരിച്ച എക്‌സ്‌ഷോറൂം വില.

ബര്‍ഗ്മാന്‍ സ്ട്രീറ്റിന് വില വര്‍ധിപ്പിച്ച് സുസുക്കി; അധികം മുടക്കേണ്ടത് 1,600 രൂപ

പുതുക്കിയ വിലകളോടെ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 ഇപ്പോള്‍ വില്‍പ്പനയ്ക്കെത്തുന്ന 125 സിസി സ്‌കൂട്ടറുകളില്‍ ഏറ്റവും ഉയര്‍ന്ന വിലയുള്ള മോഡലായി മാറി. ഇന്‍പുട്ട് ചെലവ് വര്‍ധിക്കുന്നതിനാലാണ് വില വര്‍ധനവ് നടന്നതെന്ന് സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ പറയുന്നു.

ബര്‍ഗ്മാന്‍ സ്ട്രീറ്റിന് വില വര്‍ധിപ്പിച്ച് സുസുക്കി; അധികം മുടക്കേണ്ടത് 1,600 രൂപ

മാക്‌സി-സ്‌കൂട്ടര്‍ രൂപകല്‍പ്പനയില്‍ നിന്ന് പ്രചോദനം സ്വീകരിച്ച സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 ന് മികച്ച റോഡ് സാന്നിധ്യമുണ്ട്. 124 സിസി, ടു-വാല്‍വ്, സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എഞ്ചിനാണ് ഇതിന് കരുത്ത് നല്‍കുന്നത്.

ബര്‍ഗ്മാന്‍ സ്ട്രീറ്റിന് വില വര്‍ധിപ്പിച്ച് സുസുക്കി; അധികം മുടക്കേണ്ടത് 1,600 രൂപ

ഇത് 6,750 rpm-ല്‍ 8.6 bhp കരുത്തും 5,500 rpm-ല്‍ 10 Nm torque ഉം ആണ് നിര്‍മ്മിക്കുന്നത്. അടുത്തിടെയാണ് മോഡലില്‍ ബ്രാന്‍ഡിന്റെ ബ്ലൂടൂത്ത് കണക്റ്റിവിറ്റി സംവിധാനത്തോടെ നവീകരിച്ചത്.

ബര്‍ഗ്മാന്‍ സ്ട്രീറ്റിന് വില വര്‍ധിപ്പിച്ച് സുസുക്കി; അധികം മുടക്കേണ്ടത് 1,600 രൂപ

ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, കോള്‍, എസ്എംഎസ്, വാട്സ്ആപ്പ് അലേര്‍ട്ടുകള്‍, ഓവര്‍ സ്പീഡ് മുന്നറിയിപ്പ്, ഫോണ്‍ ബാറ്ററി ലെവല്‍ ഡിസ്പ്ലേ എന്നിവയും അതിലേറെയും വാഗ്ദാനം ചെയ്യുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റിയാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റ് റൈഡ് കണക്റ്റ് പതിപ്പില്‍ വരുന്നത്.

ബര്‍ഗ്മാന്‍ സ്ട്രീറ്റിന് വില വര്‍ധിപ്പിച്ച് സുസുക്കി; അധികം മുടക്കേണ്ടത് 1,600 രൂപ

സ്‌കൂട്ടറിന് ഒരു വലിയ ഫുട്‌ബോര്‍ഡും സവാരിക്ക് സൗകര്യപ്രദമായ കാല്‍ സ്ഥാനവും മാന്യമായ അണ്ടര്‍ സ്‌റ്റോറേജ് സ്‌പെയ്‌സും വാഗ്ദാനം ചെയ്യുന്നു. വെറും 110 കിലോഗ്രാം മാത്രമാണ് സ്‌കൂട്ടറിന്റെ ഭാരം.

ബര്‍ഗ്മാന്‍ സ്ട്രീറ്റിന് വില വര്‍ധിപ്പിച്ച് സുസുക്കി; അധികം മുടക്കേണ്ടത് 1,600 രൂപ

എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, ഇന്റഗ്രേറ്റഡ് എഞ്ചിന്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സ്വിച്ച്, സുസുക്കിയുടെ ഈസി സ്റ്റാര്‍ട്ട് സിസ്റ്റം എന്നിവ പോലുള്ള ചില സവിശേഷതകളും മോഡലിന് ലഭിക്കുന്നു.

ബര്‍ഗ്മാന്‍ സ്ട്രീറ്റിന് വില വര്‍ധിപ്പിച്ച് സുസുക്കി; അധികം മുടക്കേണ്ടത് 1,600 രൂപ

ചെറിയ വിന്‍ഡ്‌സ്‌ക്രീന്‍ മുന്നിലെ മനോഹാരിത വര്‍ധിപ്പിക്കുന്നു. ഗ്ലോവ് ബോക്സില്‍ ഡിസി സോക്കറ്റ്, സ്പോര്‍ട്ടി മഫ്ലര്‍ കവര്‍, അലുമിനിയം പില്യണ്‍ ഫുട്‌റെസ്റ്റ്, ഇരട്ട ലഗേജ് ഹുക്കുകള്‍ എന്നിങ്ങനെ നീളുന്നതാണ് മറ്റ് സവിശേഷതകള്‍.

ബര്‍ഗ്മാന്‍ സ്ട്രീറ്റിന് വില വര്‍ധിപ്പിച്ച് സുസുക്കി; അധികം മുടക്കേണ്ടത് 1,600 രൂപ

അധികം വൈകാതെ തന്നെ മോഡലിന്റെ ഇലക്ട്രിക് പതിപ്പിനെയും വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഇതിനോടകം തന്നെ പരീക്ഷണയോട്ടം നിരത്തുകളില്‍ സജീവമാണ്.

Most Read Articles

Malayalam
English summary
Suzuki Hiked Burgman Street 125 Prices, Find Here All New Price List. Read in Malayalam.
Story first published: Wednesday, July 7, 2021, 19:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X