പുതുമകളോടെ 2021 ഹയാബൂസ പുറത്തിറക്കി സുസുക്കി; വില 16.40 ലക്ഷം രൂപ

സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ 2021 ഹയാബൂസ പുറത്തിറക്കി. CKD റൂട്ട് വഴിയാണ് മോട്ടോർ‌സൈക്കിൾ‌ എത്തുന്നത്. 16.40 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്-ഷോറൂം വില.

പുതുമകളോടെ 2021 ഹയാബൂസ പുറത്തിറക്കി സുസുക്കി; വില 16.40 ലക്ഷം രൂപ

1,340 സിസി, ഇൻലൈൻ -ഫോർ എഞ്ചിനാണ് 2021 സുസുക്കി ഹയാബൂസയുടെ ഹൃദയം. ലൈറ്റ് പിസ്റ്റണുകളും കണക്റ്റിംഗ് റോഡുകളും, അപ്ഡേറ്റ് ചെയ്ത ക്യാമുകളും, പുതുക്കിയ ക്രാങ്ക്ഷാഫ്റ്റും ഇതിൽ ഉൾക്കൊള്ളുന്നു.

പുതുമകളോടെ 2021 ഹയാബൂസ പുറത്തിറക്കി സുസുക്കി; വില 16.40 ലക്ഷം രൂപ

പരിഷ്കരിച്ച് എഞ്ചിൻ യൂണിറ്റ് 190 bhp പരമാവധി കരുത്തും 150 Nm പരമാവധി torque ഉം പുറപ്പെടുവിക്കുന്നു. മുൻ മോഡലിനെ അപേക്ഷിച്ച് പുതിയ മോഡലിൽ പവർ ഔട്ട്പുട്ട് അല്പം കുറവാണെങ്കിലും, മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെട്ടുവെന്ന് സുസുക്കി അവകാശപ്പെടുന്നു.

പുതുമകളോടെ 2021 ഹയാബൂസ പുറത്തിറക്കി സുസുക്കി; വില 16.40 ലക്ഷം രൂപ

ആറ് സ്പീഡ് ഗിയർബോക്സാണ് ട്രാൻസ്മിഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്, കൂടാതെ മോട്ടോർ സൈക്കിളിൽ ധാരാളം ഇലക്ട്രോണിക് എയ്ഡുകൾ ലഭ്യമാണ്.

പുതുമകളോടെ 2021 ഹയാബൂസ പുറത്തിറക്കി സുസുക്കി; വില 16.40 ലക്ഷം രൂപ

വീലി കൺട്രോൾ, എഞ്ചിൻ ബ്രേക്ക് കൺട്രോൾ, ഹിൽ-ഹോൾഡ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ലോഞ്ച് കൺട്രോൾ, മൂന്ന് പവർ മോഡുകൾ എന്നിവയ്‌ക്കൊപ്പം ആറ്-ആക്സിസ് IMU അടിസ്ഥാനമാക്കിയുള്ള ട്രാക്ഷൻ കൺട്രോൾ സിസ്റ്റം എന്നിവ ഇതിന് ലഭിക്കുന്നു.

പുതുമകളോടെ 2021 ഹയാബൂസ പുറത്തിറക്കി സുസുക്കി; വില 16.40 ലക്ഷം രൂപ

ഹയാബൂസയ്‌ക്ക് ടു-വേ ക്വിക്ക് ഷിഫ്റ്ററും കോർണറിംഗ് ABS ഉം ലഭിക്കുന്നു, ഇത് വാഹനമോടിക്കുന്നത് താരതമ്യേന എളുപ്പമാക്കുന്നു.

പുതുമകളോടെ 2021 ഹയാബൂസ പുറത്തിറക്കി സുസുക്കി; വില 16.40 ലക്ഷം രൂപ

മിക്ക ആധുനിക സൂപ്പർ ബൈക്കുകളിൽ നിന്ന് വ്യത്യസ്തമായി, 2021 സുസുക്കി ഹയാബൂസയ്ക്ക് ഒരു അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ലഭിക്കുന്നു, മധ്യത്തിൽ ഒരു ചെറിയ ഡിജിറ്റൽ TFT റീഡ്ഔട്ടുമുണ്ട്.

പുതുമകളോടെ 2021 ഹയാബൂസ പുറത്തിറക്കി സുസുക്കി; വില 16.40 ലക്ഷം രൂപ

ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ സജ്ജീകരണം ഓൾഡ് സ്‌കൂളാണെന്ന് തോന്നുമെങ്കിലും, വായിക്കാൻ എളുപ്പമാണ് ഒപ്പം ആവശ്യമായ എല്ലാ വിവരങ്ങളും ഉചിതമായി പ്രദർശിപ്പിക്കുന്നു.

പുതുമകളോടെ 2021 ഹയാബൂസ പുറത്തിറക്കി സുസുക്കി; വില 16.40 ലക്ഷം രൂപ

ഡിസൈനിന് ഒരു ആധുനിക സ്പർശനത്തിനായി, എൽ‌ഇഡി ഹെഡ്‌ലാമ്പുകളും (എൽ‌ഇഡി ഡി‌ആർ‌എല്ലുകൾക്കൊപ്പം) എൽ‌ഇഡി ടെയിൽ‌ലൈറ്റുകളും ബൈക്കിന് ലഭിക്കും.

പുതുമകളോടെ 2021 ഹയാബൂസ പുറത്തിറക്കി സുസുക്കി; വില 16.40 ലക്ഷം രൂപ

മുൻ മോഡലിനെ അപേക്ഷിച്ച് ചാസി മാറ്റമില്ലാതെ തുടരുന്നു, അതേ ട്വിൻ-സ്പാർ അലുമിനിയം ഫ്രെയിം പുതിയ മോഡലിലും തുടരുന്നു. 2021 സുസുക്കി ഹയാബൂസയ്ക്ക് 1,480 mm നീളമുള്ള വീൽബേസ് ഉണ്ട്, ഇത് മുൻ മോഡലിന് സമാനമാണ്, സീറ്റ് ഉയരവും ഗ്രൗണ്ട് ക്ലിയറൻസും മുമ്പത്തേതിനേക്കാൾ അല്പം കുറവാണ്.

പുതുമകളോടെ 2021 ഹയാബൂസ പുറത്തിറക്കി സുസുക്കി; വില 16.40 ലക്ഷം രൂപ

പുതുതലമുറ സുസുക്കി ഹയാബൂസയുടെ പ്രാദേശിക അസംബ്ലി യുവ ഉപഭോക്താക്കളിൽ വളരെയധികം ശ്രദ്ധ നേടാൻ മോട്ടോർസൈക്കിളിനെ സഹായിക്കും, അതിന്റെ മുൻഗാമിയെപ്പോലെ തന്നെ ചുരുങ്ങിയ സമയത്തിനുള്ളിൽ സൂപ്പർബൈക്ക് വിൽപ്പന ചാർട്ടുകളിൽ ഒന്നാമതെത്തിയാൽ അതിശയിക്കേണ്ടതില്ല.

Most Read Articles

Malayalam
English summary
Suzuki Launched New Gen 2021 Hayabusa Superbike In India. Read in Malayalam.
Story first published: Monday, April 26, 2021, 15:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X