പെട്രോളിനും പെട്രോൾ വാഹനങ്ങൾക്കും വില കൂടുന്നു; ആക്‌സസ് 125 മോഡലിനും ഇനി അധികം മുടക്കണം

സുസുക്കിയുടെ ജനപ്രിയ സ്‌കൂട്ടറായ ആക്‌സസ് 125 മോഡലിനും വില വർധിപ്പിച്ചു. ജാപ്പനീസ് ബ്രാൻഡിനായി ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന ഇരുചക്ര വാഹനം കൂടിയാണിത്.

പെട്രോളിനും പെട്രോൾ വാഹനങ്ങൾക്കും വില കൂടുന്നു; ആക്‌സസ് 125 മോഡലിനും ഇനി അധികം മുടക്കണം

ഏറ്റവും പുതിയ വില പരിഷ്ക്കരണത്തിന് ശേഷം ആക്‌സസിന് ഇപ്പോൾ 74,240 രൂപയിൽ നിന്നാണ് വില ആരംഭിക്കുന്നത്. സ്‌കൂട്ടറിന് 1597 രൂപ മുതലാണ് വർധനവ് ലഭിച്ചിരിക്കുന്നത്. വേരിയന്റ് തിരിച്ചുള്ള വില വിവരങ്ങൾ ഇങ്ങനെ;

പെട്രോളിനും പെട്രോൾ വാഹനങ്ങൾക്കും വില കൂടുന്നു; ആക്‌സസ് 125 മോഡലിനും ഇനി അധികം മുടക്കണം

ആക്‌സസ് (ഡ്രം / സ്റ്റീൽ): 74,270 രൂപ

ആക്‌സസ് (ഡ്രം / അലോയ്): 75,971 രൂപ

ആക്‌സസ് (ഡിസ്ക് / അലോയ്): 77,971 രൂപ

ആക്‌സസ് സ്പെഷ്യൽ എഡിഷൻ (ഡ്രം / അലോയ്): 77,670 രൂപ

ആക്‌സസ് സ്പെഷ്യൽ എഡിഷൻ (ഡിസ്ക് / അലോയ്): 79,671 രൂപ

ആക്‌സസ് ബ്ലൂടൂത്ത് (ഡ്രം / അലോയ്): 81,471 രൂപ

ആക്‌സസ് ബ്ലൂടൂത്ത് (ഡിസ്ക് / അലോയ്): 83,472 രൂപ

പെട്രോളിനും പെട്രോൾ വാഹനങ്ങൾക്കും വില കൂടുന്നു; ആക്‌സസ് 125 മോഡലിനും ഇനി അധികം മുടക്കണം

മൂന്ന് സ്റ്റാൻഡേർഡ് വേരിയന്റുകളും രണ്ട് സ്പെഷ്യൽ വേരിയന്റുകളും ഉൾപ്പെടെ മൊത്തം ഏഴ് വ്യത്യസ്‌ത വേരിയന്റുകളിൽ ബിഎസ്-VI സുസുക്കി ആക്‌സസ് 125 തെരഞ്ഞെടുക്കാൻ സാധിക്കും.

പെട്രോളിനും പെട്രോൾ വാഹനങ്ങൾക്കും വില കൂടുന്നു; ആക്‌സസ് 125 മോഡലിനും ഇനി അധികം മുടക്കണം

ഈ വില വർധന ന്യായീകരിക്കുന്നതിനായി ആക്സസ് 125 ശ്രേണിയിൽ കോസ്മെറ്റിക് അല്ലെങ്കിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നും സുസുക്കി നടപ്പാക്കിയിട്ടില്ല. 124 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ആക്‌സസിന്റെ ഹൃദയം.

പെട്രോളിനും പെട്രോൾ വാഹനങ്ങൾക്കും വില കൂടുന്നു; ആക്‌സസ് 125 മോഡലിനും ഇനി അധികം മുടക്കണം

ഇത് 6,750 rpm-ൽ പരമാവധി 8.7 bhp കരുത്തും 5,500 rpm-ൽ 10 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് സ്‌കൂട്ടറിന്റെ ബിഎസ്-VI എഞ്ചിൻ. മെച്ചപ്പെട്ട പ്രകടനത്തിനും ഇന്ധനക്ഷമത വർധിപ്പിക്കുന്നതിനും ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനമാണ് എയർ-കൂൾഡ് യൂണിറ്റിൽ വരുന്നത്.

പെട്രോളിനും പെട്രോൾ വാഹനങ്ങൾക്കും വില കൂടുന്നു; ആക്‌സസ് 125 മോഡലിനും ഇനി അധികം മുടക്കണം

ഇതോടൊപ്പം റെട്രോ ഡിസൈനും കൂടിചേരുന്നതോടെ തികച്ചും ആകർഷകമായ ഓഫറാണ് സുസുക്കിയുടെ ആക്‌സസ് 125. സ്റ്റൈലിഷ് ടെയിൽലാമ്പുകൾ, ക്രോം മഫ്ലർ കവർ, എൽഇഡി ഹെഡ്‌ലാമ്പ്, സുസുക്കി ഈസി സ്റ്റാർട്ട് സിസ്റ്റം, പുറത്തുള്ള ഫ്യുവൽ ഫില്ലർ ക്യാപ് എന്നിവയെല്ലാം സുസുക്കി ആക്‌സസിന്റെ പ്രധാന സവിശേഷതകളാണ്.

പെട്രോളിനും പെട്രോൾ വാഹനങ്ങൾക്കും വില കൂടുന്നു; ആക്‌സസ് 125 മോഡലിനും ഇനി അധികം മുടക്കണം

അതോടൊപ്പം നീളവും സൗകര്യപ്രദവുമായ സീറ്റിംഗ്, 21.8 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ്, ഡ്യുവൽ ലഗേജ് ഹുക്കുകൾ എന്നിവയെല്ലാം ജാപ്പനീസ് സ്‌കൂട്ടറിന്റെ പ്രായോഗികതയെ വർധിപ്പിക്കുന്നുമുണ്ട്.

പെട്രോളിനും പെട്രോൾ വാഹനങ്ങൾക്കും വില കൂടുന്നു; ആക്‌സസ് 125 മോഡലിനും ഇനി അധികം മുടക്കണം

ആക്‌സസിന്റെ സസ്പെൻഷൻ സജ്ജീകരണത്തിൽ മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്സോര്‍ബറുകളുമാണ് സുസുക്കി ഉൾപ്പെടുത്തിയിരിക്കുന്നത്.

പെട്രോളിനും പെട്രോൾ വാഹനങ്ങൾക്കും വില കൂടുന്നു; ആക്‌സസ് 125 മോഡലിനും ഇനി അധികം മുടക്കണം

പേൾ സുസുക്കി ഡീപ് ബ്ലൂ, പേൾ മിറേജ് വൈറ്റ്, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക്, മെറ്റാലിക് മാറ്റ് പ്ലാറ്റിനം സിൽവർ, മെറ്റാലിക് മാറ്റ് ഫൈബ്രോയ്ൻ ഗ്രേ എന്നിവയുൾപ്പെടെ അഞ്ച് കളർ ഓപ്ഷനുകളിൽ സുസുക്കി ആക്‌സസ് 125 തെരഞ്ഞെടുക്കാം.

Most Read Articles

Malayalam
English summary
Suzuki Motorcycle India Hiked The Prices Of Access 125 Scooter. Read in Malayalam
Story first published: Wednesday, July 14, 2021, 11:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X