Just In
- 14 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 17 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 20 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
126 കിലോമീറ്റര്‍ ശ്രേണിയുമായി പ്രാണ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് SVM
അതിവേഗ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പ്രാണ ഇന്ത്യയില്‍ അവതരിപ്പിച്ച് കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള ഇലക്ട്രിക് വെഹിക്കിള്‍ സ്റ്റാര്‍ട്ടപ്പ് ശ്രീവാരു മോട്ടോര്‍സ് (SVM).

ക്ലാസ്, ഗ്രാന്‍ഡ്, എലൈറ്റ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വാഗ്ദാനം ചെയ്യുന്നത്. ഇതില്‍ രണ്ടെണ്ണം മാത്രമാണ് ഇപ്പോള്‍ വിപണിയിലെത്തിയിരിക്കുന്നത്.

ഇലക്ട്രിക് ബൈക്കിന്റെ ഡെലിവറികള്‍ 2021 മാര്‍ച്ച് മുതല്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ടെസ്ല ഇങ്ക് പദ്ധതി ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള ഒന്നിലധികം പ്രോജക്ടുകളില്‍ മുമ്പ് പ്രവര്‍ത്തിച്ചിട്ടുള്ള മോഹന്‍രാജ് രാമസാമിയുടെ ബുദ്ധികേന്ദ്രമാണ് SVM.
MOST READ: പ്രതാപകാലം തിരിച്ചുപിടിക്കാൻ പുതിയ അവതാരത്തിൽ ജീപ്പ് കോമ്പസ്; വില 16.99 ലക്ഷം രൂപ

പുതിയ പ്രാണ ഇ-ബൈക്ക് പ്രധാനമായും യാത്രക്കാരുടെ ഉപഭോക്തൃ വിഭാഗത്തെ ലക്ഷ്യം വച്ചുള്ളതാണ്. ക്രിഡ്ന് ഇലക്ട്രിക് ബൈക്കും വരാനിരിക്കുന്ന അള്‍ട്രാവയലറ്റ് F77 മോഡലുകളുമായിട്ടായിരിക്കും ഇത് വിപണിയില്‍ മത്സരിക്കുക.

പ്രാരംഭ പതിപ്പിന് 2.0 ലക്ഷം രൂപയും ഗ്രാന്‍ഡ്, എലൈറ്റ് പതിപ്പുകള്‍ക്ക് 3.0 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. എന്നിരുന്നാലും, ബ്രാന്‍ഡ് നിലവില്‍ 25,000 രൂപ വരെ SVMCSR ഗ്രീന്‍ ക്രെഡിറ്റ് കിഴിവ് വാഗ്ദാനം ചെയ്യുന്നു.
MOST READ: മുഖംമിനുക്കാൻ ഒരുങ്ങി ഇന്ത്യയിലെ കോന ഇലക്ട്രിക്; ഫെയ്സ്ലിഫ്റ്റ് മോഡൽ വിപണിയിലേക്ക്

ഈ കിഴിവ് ലഭിക്കുന്നതിന്, ഉപഭോക്താക്കള്‍ വിവിധ സ്ഥലങ്ങളില്‍ പത്ത് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയും ആവശ്യമായ തെളിവുകള്‍ കമ്പനിക്ക് അയച്ചു നൽകുകയും വേണം.

ഓള്-ഇലക്ട്രിക് ബൈക്കിനായി ആകര്‍ഷകമായ ഫിനാന്‍സ് പദ്ധതികളും ഇവി സ്റ്റാര്‍ട്ടപ്പ് പ്രഖ്യാപിച്ചു. 4.32 കിലോവാട്ട് അല്ലെങ്കില്‍ 7.2 കിലോവാട്ട് 72 വോള്‍ട്ട് ലിഥിയം അയണ്‍ ബാറ്ററി പായ്ക്കില്‍ നിന്ന് കരുത്ത് എടുക്കുന്ന ബബ് മൗണ്ട് ചെയ്ത ഇന്റലിജന്റ് എയര്‍-കൂള്‍ഡ് BLDC മോട്ടോറാണ് ബൈക്കിന് ലഭിക്കുന്നത്.
MOST READ: പൂര്‍ണ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ശ്രേണി; പരിചയപ്പെടാം, മാരുതി ഡിസയര്‍ ഇലക്ട്രിക്കിനെ

123 കിലോമീറ്റര്‍ പരമാവധി വേഗത കൈവരിക്കാനും ഇതിന് കഴിയും. ലോവര്‍-സ്പെക്ക് ബാറ്ററി നല്കുന്ന ഗ്രാന്‍ഡ് ട്രിം 126 കിലോമീറ്റര്‍ ശ്രേണി വാഗ്ദാനം കമ്പനി ചെയ്യുന്നു, ഉയര്‍ന്ന സ്പെക്ക് എലൈറ്റ് കൂടുതല്‍ കരുത്തുറ്റ ബാറ്ററിയാണ് വാഗ്ദാനം ചെയ്യുന്നത്, ഇത് പൂര്‍ണ ചാര്‍ജില്‍ 225 കിലോമീറ്റര്‍ പരിധിയും അവകാശപ്പെടുന്നു.

വെറും 4 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്നും 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. പ്രാക്ടീസ്, ഡ്രൈവ്, സ്പോര്‍ട്സ്, റിവേഴ്സ് എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകളും മോട്ടോര്‍സൈക്കിളില്‍ വാഗ്ദാനം ചെയ്യുന്നു.

മോട്ടോര്‍ സൈക്കിള്‍ സ്റ്റീല്‍ ഡബിള്‍ ക്രാഡില്‍ ട്യൂബ് ഫ്രെയിമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. മുന്നില്‍ ടെലിസ്കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഒരു മോണോ-ഷോക്ക് അബ്സോര്‍ബറും ലഭിക്കുന്നു.