മോൺസ്റ്ററിന്റെ 3.50 ലക്ഷം യൂണിറ്റുകൾ നിരത്തിലെത്തിച്ച് ഡ്യുക്കാട്ടി; സ്പെഷ്യൽ എഡിഷൻ ഉടമയ്ക്ക് കൈമാറി

പ്രശസ്ത ഇറ്റാലിയൻ സ്ട്രീറ്റ് ഫൈറ്റർ മോട്ടോർസൈക്കിളായ മോൺസ്റ്ററിന്റെ 3.50 ലക്ഷം യൂണിറ്റുകൾ നിരത്തിലെത്തിച്ച് ഡ്യുക്കാട്ടി. ആദ്യത്തെ മോൺ‌സ്റ്റർ അരങ്ങേറ്റം കുറിച്ച് ഏകദേശം 30 വർഷത്തിനുശേഷമാണ് പുതിയ നാഴികക്കല്ല് കമ്പനി പിന്നിട്ടത്.

മോൺസ്റ്ററിന്റെ 3.50 ലക്ഷം യൂണിറ്റുകൾ നിരത്തിലെത്തിച്ച് ഡ്യുക്കാട്ടി; സ്പെഷ്യൽ എഡിഷൻ ഉടമയ്ക്ക് കൈമാറി

3.50 ലക്ഷം യൂണിറ്റ് മോഡലായ ഡ്യുക്കാട്ടി മോൺസ്റ്റർ 1200 S ബ്ലാക്ക് ഓൺ ബ്ലാക്ക് വേരിയന്റ് ബ്രാൻഡിന്റെ സിഇഒ ക്ലോഡിയോ ഡൊമെനിക്കലിയും ഡ്യുക്കാട്ടി ഡിസൈൻ സെന്റർ ഡയറക്ടറുമായ ആൻഡ്രിയ ഫെരാരെസിയും അതിന്റെ ഉടമ സെബാസ്റ്റ്യൻ ഫ്രാങ്കോയിസ് യെവ്സ് ഹെർവ് ഡി റോസിന് കൈമാറുകയും ചെയ്‌തു.

മോൺസ്റ്ററിന്റെ 3.50 ലക്ഷം യൂണിറ്റുകൾ നിരത്തിലെത്തിച്ച് ഡ്യുക്കാട്ടി; സ്പെഷ്യൽ എഡിഷൻ ഉടമയ്ക്ക് കൈമാറി

350,000-ാമത്തെ ബൈക്ക് 350,000 നമ്പർ ഉൾക്കൊള്ളുന്ന ഒരു പ്ലേറ്റ് ഉപയോഗിച്ച് കമ്പനി വ്യക്തിഗതമാക്കി. ക്ലോഡിയോ ഡൊമെനിക്കാലി ഒപ്പിട്ട ആധികാരികത സർട്ടിഫിക്കറ്റും ഡിസൈനർ ഏഞ്ചലോ അമാറ്റോ ഒപ്പിട്ട മോൺസ്റ്ററിന്റെ രേഖാചിത്രവും സ്പെഷ്യൽ മോഡലിന്റെ കൂടെ ഉടമയ്ക്ക് കൈമാറി.

MOST READ: കാലം മാറി, ഒപ്പം വിലയും; ഇന്ത്യൻ വിപണിയിലെ താങ്ങാനാവുന്ന സ്‌കൂട്ടർ മോഡലുകൾ ഇവയൊക്കെ

മോൺസ്റ്ററിന്റെ 3.50 ലക്ഷം യൂണിറ്റുകൾ നിരത്തിലെത്തിച്ച് ഡ്യുക്കാട്ടി; സ്പെഷ്യൽ എഡിഷൻ ഉടമയ്ക്ക് കൈമാറി

എക്കാലത്തെയും വലിയ വിൽപ്പനയുള്ള ഡ്യുക്കാട്ടി മോഡലാണ് മോൺസ്റ്റർ. ഒപ്പം ഇറ്റാലിയൻ സൂപ്പർ ബൈക്ക് ശ്രേണിയിൽ ഏറ്റവും കൂടുതൽ കാലമായി ഉത്പാദിപ്പിക്കപ്പെടുന്ന മോട്ടോർസൈക്കിളും ഇതാണ്. 1992-ലാണ് ആദ്യത്തെ ഡ്യുക്കാട്ടി മോൺസ്റ്റർ സൃഷ്ടിക്കപ്പെട്ടത്.

മോൺസ്റ്ററിന്റെ 3.50 ലക്ഷം യൂണിറ്റുകൾ നിരത്തിലെത്തിച്ച് ഡ്യുക്കാട്ടി; സ്പെഷ്യൽ എഡിഷൻ ഉടമയ്ക്ക് കൈമാറി

സൂപ്പർബൈക്ക് ചാസിയുള്ള ആദ്യത്തെ മോൺസ്റ്റർ M900, ഒരു നേക്കഡ് ബൈക്ക് ഫെയറിംഗുകളും റോഡ് ഉപയോഗത്തിന് ആവശ്യമില്ലാത്ത എല്ലാ ഘടകങ്ങളും നീക്കംചെയ്ത് ചരിത്രം സൃഷ്ടിച്ചു. 2020 ഡിസംബർ രണ്ടിന് ഇറ്റാലിയൻ ബ്രാൻഡ് ഡ്യുക്കാട്ടി മോൺസ്റ്ററിന്റെ പുതിയ തലമുറ മോഡലും പുറത്തിറക്കി.

MOST READ: മോഡൽ നിരയിലുടനീളം 26,000 രൂപ വരെ വില വർധനയുമായി ടാറ്റ

മോൺസ്റ്ററിന്റെ 3.50 ലക്ഷം യൂണിറ്റുകൾ നിരത്തിലെത്തിച്ച് ഡ്യുക്കാട്ടി; സ്പെഷ്യൽ എഡിഷൻ ഉടമയ്ക്ക് കൈമാറി

ഇത് 2021 ഏപ്രിലിൽ വിപണിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻഗാമിയിൽ നിന്നും നിരവധി മാറ്റങ്ങളുമായാണ് പുതിയ ആവർത്തനം എത്തിയത്. ബൈക്കിന്റെ മൊത്തത്തിലുള്ള പാക്കേജ് നവീകരിക്കുന്നതിനിടയിൽ മോൺസ്റ്ററിന്റെ മിനിമലിസം സംരക്ഷിക്കാനും ഡ്യുക്കാട്ടി ശ്രദ്ധിച്ചു.

മോൺസ്റ്ററിന്റെ 3.50 ലക്ഷം യൂണിറ്റുകൾ നിരത്തിലെത്തിച്ച് ഡ്യുക്കാട്ടി; സ്പെഷ്യൽ എഡിഷൻ ഉടമയ്ക്ക് കൈമാറി

എക്സ്പോസ്ഡ് സ്റ്റീൽ ട്രെല്ലിസ് ഫ്രെയിം അവതരിപ്പിക്കുന്ന മോൺസ്റ്ററിന്റെ മുമ്പത്തെ ആവർത്തനങ്ങളിൽ നിന്ന് വ്യത്യസ്തമായി പുതിയ സൂപ്പർ ബൈക്ക് ഒരു അലുമിനിയം ഫ്രെയിമിലാണ് ഇത്തവണ നിർമിച്ചത്. മാത്രമല്ല ഇത് ഭാരം കുറഞ്ഞതുമായി എന്ന കാര്യം ശ്രദ്ധേയമാണ്.

MOST READ: മോട്ടോ ഗുസിക്ക് പറയാനുള്ളത് 100 വർഷത്തെ ചരിത്രം; പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുകൾ വിപണിയിൽ

മോൺസ്റ്ററിന്റെ 3.50 ലക്ഷം യൂണിറ്റുകൾ നിരത്തിലെത്തിച്ച് ഡ്യുക്കാട്ടി; സ്പെഷ്യൽ എഡിഷൻ ഉടമയ്ക്ക് കൈമാറി

ഇപ്പോൾ 166 കിലോഗ്രാം ഭാരം മാത്രമാണ് ബൈക്കിനുള്ളത്. പുതിയ യൂറോ-5 മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കാനായി 2021 ഡ്യുക്കാട്ടി മോൺസ്റ്ററിന്റെ 11-ഡിഗ്രി ടെസ്റ്റസ്ട്രെറ്റ ലിക്വിഡ്-കൂൾഡ്, ട്വിൻ സിലിണ്ടർ എഞ്ചിൻ ഇപ്പോൾ 937 സിസി യൂണിറ്റ് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയും ചെയ്‌തു.

മോൺസ്റ്ററിന്റെ 3.50 ലക്ഷം യൂണിറ്റുകൾ നിരത്തിലെത്തിച്ച് ഡ്യുക്കാട്ടി; സ്പെഷ്യൽ എഡിഷൻ ഉടമയ്ക്ക് കൈമാറി

ആറ് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയി പുതിയ എഞ്ചിൻ പരമാവധി 111 കരുത്തും 93 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. മികച്ച എർഗണോമിക്സ് വാഗ്ദാനം ചെയ്യുന്നതിനായി റേക്ക് ആംഗിൾ, ഹാൻഡിൽബാർ പൊസിഷൻ, ഫുട്പെഗ് പൊസിഷൻ എന്നിവ കമ്പനി ട്വീക്ക് ചെയ്‌തതും സ്വാഗതാർഹമായി.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
The 350,00th Ducati Monster 1200 S 'Black on Black' Delivered. Read in Malayalam
Story first published: Saturday, January 23, 2021, 12:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X