മണിക്കൂറുകൾക്കുള്ളിൽ വിറ്റഴിഞ്ഞ് 2021 ഹയാബൂസയുടെ ആദ്യ ബാച്ച്, ബുക്കിംഗും നിർത്തി

വിപണിയിൽ അവതരിപ്പിച്ച് വെറും രണ്ട് ദിവസംകൊണ്ട് പുതുതലമുറ 2021 ഹയാബൂസ പൂർണമായും വിറ്റഴിച്ച് സുസുക്കി മോട്ടോർസൈക്കിൾസ് ഇന്ത്യ. 2021 ഏപ്രിൽ 26-നാണ് 16.21 ലക്ഷം രൂപ വിലയോടെ ബൈക്ക് വിൽപ്പനയ്ക്ക് എത്തിയത്.

മണിക്കൂറുകൾക്കുള്ളിൽ വിറ്റഴിഞ്ഞ് 2021 ഹയാബൂസയുടെ ആദ്യ ബാച്ച്, ബുക്കിംഗും നിർത്തി

രണ്ടാം ബാച്ച് വന്നുകഴിഞ്ഞാൽ ബുക്കിംഗ് പുനരാരംഭിക്കുമെന്നും ബ്രാൻഡ് ഉറപ്പു നൽകിയിട്ടുണ്ട്. പുതിയ ഹയാബൂസയുടെ അടുത്ത ബാച്ച് ഈ വർഷം രണ്ടാം പകുതിയോടെ രാജ്യത്ത് എത്തുമെന്നാണ് റിപ്പോർട്ട്.

മണിക്കൂറുകൾക്കുള്ളിൽ വിറ്റഴിഞ്ഞ് 2021 ഹയാബൂസയുടെ ആദ്യ ബാച്ച്, ബുക്കിംഗും നിർത്തി

ബൈക്ക് ഇതിനോടകം ബുക്ക് ചെയ്‌ത 101 ഉപഭോക്താക്കൾക്കും കോംപ്ലിമെന്ററിയായി റിയർ സീറ്റ് കൗൾ വാഗ്ദാനം ചെയ്യുമെന്നും സുസുക്കി പറഞ്ഞു. 13 വർഷത്തിനിടെ ഹയാബൂസക്ക് ലഭിക്കുന്ന ആദ്യത്തെ സമഗ്രമായ പരിഷ്ക്കരണമാണിത്.

മണിക്കൂറുകൾക്കുള്ളിൽ വിറ്റഴിഞ്ഞ് 2021 ഹയാബൂസയുടെ ആദ്യ ബാച്ച്, ബുക്കിംഗും നിർത്തി

മെച്ചപ്പെട്ട എയറോഡൈനാമിക്സും പുതുക്കിയ ഇലക്ട്രോണിക്സ് സ്യൂട്ടും ബൈക്കിൽ ഇപ്പോൾ ലഭ്യമാണ്. 188 bhp കരുത്തിൽ 150 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള പുതിയ 1,340 സിസി, ഫോർ-സ്ട്രോക്ക്, ഫ്യുവൽ ഇഞ്ചക്ഷൻ, ലിക്വിഡ്-കൂൾഡ്, DOHC, ഇൻ‌ലൈൻ ഫോർ എഞ്ചിനാണ് 2021 സുസുക്കി ഹയാബൂസയുടെ ഹൃദയം.

മണിക്കൂറുകൾക്കുള്ളിൽ വിറ്റഴിഞ്ഞ് 2021 ഹയാബൂസയുടെ ആദ്യ ബാച്ച്, ബുക്കിംഗും നിർത്തി

മുൻഗാമിയെ അപേക്ഷിച്ച് പുതിയ മോഡലിൽ പവർ കണക്കുകൾ അല്പം കുറവാണെങ്കിലും മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെട്ടുവെന്ന് സുസുക്കി അവകാശപ്പെടുന്നു. കൂടാതെ ബൈക്കിന്റെ ഭാരവും കുറയ്ക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

മണിക്കൂറുകൾക്കുള്ളിൽ വിറ്റഴിഞ്ഞ് 2021 ഹയാബൂസയുടെ ആദ്യ ബാച്ച്, ബുക്കിംഗും നിർത്തി

നവീകരിച്ച എഞ്ചിനൊപ്പം മോട്ടോർസൈക്കിളിന് വൈവിധ്യമാർന്ന ഇലക്ട്രോണിക് റൈഡർ എയ്ഡുകളും സിക്സ്-ആക്സിസ് ഇനേർഷ്യൽ മെഷർമെന്റ് യൂണിറ്റും (IMU) ലഭിക്കും. ട്രാക്ഷൻ കൺട്രോൾ, ആന്റി-ലിഫ്റ്റ് കൺട്രോൾ, എഞ്ചിൻ ബ്രേക്ക് കൺട്രോൾ തുടങ്ങിയവയ്‌ക്കായി വ്യത്യസ്ത ക്രമീകരണങ്ങളുള്ള മൂന്ന് റൈഡിംഗ് മോഡുകളും സൂപ്പർ ബൈക്കിന്റെ പ്രത്യേകതയാണ്.

മണിക്കൂറുകൾക്കുള്ളിൽ വിറ്റഴിഞ്ഞ് 2021 ഹയാബൂസയുടെ ആദ്യ ബാച്ച്, ബുക്കിംഗും നിർത്തി

ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് / കാൻഡി ബർട്ട് ഗോൾഡ്, മെറ്റാലിക് മാറ്റ് വാൾ സിൽവർ / കാൻഡി ഡെയറിംഗ് റെഡ്, പേൾ ബ്രില്യന്റ് വൈറ്റ് / മെറ്റാലിക് മാറ്റ് സ്റ്റെല്ലാർ ബ്ലൂ എന്നീ മൂന്ന് പുതിയ നിറങ്ങളിലും 2021 ഹയാബൂസ തെരഞ്ഞെടുക്കാം.

മണിക്കൂറുകൾക്കുള്ളിൽ വിറ്റഴിഞ്ഞ് 2021 ഹയാബൂസയുടെ ആദ്യ ബാച്ച്, ബുക്കിംഗും നിർത്തി

കളർ ഓപ്ഷനോട് യോജിക്കുന്ന പരിഷ്ക്കരിച്ച ബോഡി വർക്കും കാഴ്ച്ചയിൽ ബൈക്കിനെ കേമനാക്കുന്നുണ്ട്. പുതിയ മിററുകൾ റൈഡറിനായുള്ള കാഴ്ച മെച്ചപ്പെടുത്തുമെന്ന് സുസുക്കി അവകാശപ്പെടുന്നു.

മണിക്കൂറുകൾക്കുള്ളിൽ വിറ്റഴിഞ്ഞ് 2021 ഹയാബൂസയുടെ ആദ്യ ബാച്ച്, ബുക്കിംഗും നിർത്തി

കൂടാതെ പുതിയ ഹെഡ്‌ലൈറ്റ്, പൊസിഷൻ ലൈറ്റുകൾ, ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയ്ക്കായി എൽഇഡി യൂണിറ്റുമാണ് കമ്പനി അവതരിപ്പിക്കുന്നത്. മൊത്തത്തിൽ പരിഷ്ക്കാരായായ സൂപ്പർ ബൈക്കിന് ലഭിച്ച ഗംഭീര സ്വീകരണം വിപണിയിൽ സുസുക്കി ഇന്ത്യക്ക് ഒരു മൈലേജാകും എന്നതിൽ സംശയമില്ല.

Most Read Articles

Malayalam
English summary
The Batch Of 2021 Suzuki Hayabusa Sold Out In India. Read in Malayalam
Story first published: Wednesday, April 28, 2021, 17:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X