മാറ്റങ്ങൾക്കൊപ്പം നിരവധി സമാനതകളും; പുതുക്കിയ Bajaj Dominar 400 -ന്റെ പ്രധാന ഹൈലൈറ്റുകൾ

ബജാജ് ഓട്ടോ അടുത്തിടെയാണ് പുതുക്കിയ ഡൊമിനാർ 400 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. പുതിയ മോഡൽ പഴയ പതിപ്പിനേക്കാൾ കുറച്ച് അധിക ഗുണങ്ങളോടെയാണ് വരുന്നത്, അതിനോടൊപ്പം ധാരാളം സമാനതകളും ഉണ്ട്.

മാറ്റങ്ങൾക്കൊപ്പം നിരവധി സമാനതകളും; പുതുക്കിയ Bajaj Dominar 400 -ന്റെ പ്രധാന ഹൈലൈറ്റുകൾ

ഡൊമിനാർ 400 എല്ലായ്‌പ്പോഴും ഒരു മികച്ച ടൂറിംഗ് മോട്ടോർസൈക്കിളായിരുന്നു, പുതിയ മാറ്റങ്ങളോടെ, ദൂരങ്ങൾ താണ്ടാൻ ഇത് കൂടുതൽ മികച്ചതായി മാറി!

മാറ്റങ്ങൾക്കൊപ്പം നിരവധി സമാനതകളും; പുതുക്കിയ Bajaj Dominar 400 -ന്റെ പ്രധാന ഹൈലൈറ്റുകൾ

മുൻ മോഡലിനെ അപേക്ഷിച്ച് മാറ്റങ്ങളും സമാനതകളും ഉൾപ്പെടെ, പുതുക്കിയ ബജാജ് ഡൊമിനാർ 400 -നെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട മികച്ച അഞ്ച് കാര്യങ്ങളാണ് ഞങ്ങൾ ഈ ലേഖനത്തിൽ പട്ടികപ്പെടുത്തിയിട്ടുള്ളത്.

മാറ്റങ്ങൾക്കൊപ്പം നിരവധി സമാനതകളും; പുതുക്കിയ Bajaj Dominar 400 -ന്റെ പ്രധാന ഹൈലൈറ്റുകൾ

അഡീഷണൽ ടൂറിംഗ് കിറ്റ്

ഉയരമുള്ള വിൻഡ്‌സ്‌ക്രീൻ, ഹാൻഡ്‌ഗാർഡുകൾ, യുഎസ്ബി ചാർജിംഗ് പോർട്ട്, നാവിഗേഷൻ ഉപകരണങ്ങൾക്കുള്ള ഇന്റഗ്രേറ്റഡ് മൗണ്ട് എന്നിവ സ്റ്റാൻഡേർഡായി ഉൾക്കൊള്ളുന്ന ഫാക്‌ടറിയിൽ ഫിറ്റഡ് ടൂറിംഗ് കിറ്റുമായിട്ടാണ് പരിഷ്‌കരിച്ച ബജാജ് ഡൊമിനാർ 400 വരുന്നത്. പിൻഭാഗത്ത് ഒരു ലഗേജ് ക്യാരിയർ നിർമ്മാതാക്കൾ ചേർത്തിട്ടുണ്ട്, ഒപ്പം പിൻഭാഗത്തിന് ഒരു ചെറിയ ബാക്ക്‌റെസ്റ്റും ഉൾപ്പെടുത്തിയിരിക്കുന്നു. ഓപ്‌ഷണൽ ആക്‌സസറികളിൽ സാഡിൽ ബാഗുകൾക്കുള്ള സാഡിൽ സ്റ്റേ ഉൾപ്പെടുന്നു, ഇത് ദീർഘദൂര ടൂറിംഗിന് മോട്ടോർസൈക്കിളിനെ കൂടുതൽ അനുയോജ്യമാക്കുന്നു.

മാറ്റങ്ങൾക്കൊപ്പം നിരവധി സമാനതകളും; പുതുക്കിയ Bajaj Dominar 400 -ന്റെ പ്രധാന ഹൈലൈറ്റുകൾ

കൂടുതൽ പരുക്കൻ

ബജാജ് പുതിയ മെറ്റൽ ബാഷ് പ്ലേറ്റും നീറ്റായി സംയോജിപ്പിച്ച എഞ്ചിൻ ഗാർഡും ഡൊമിനാർ 400-ൽ ബജാജ് വാഗ്ദാനം ചെയ്യുന്നു, ഇത്തരത്തിൽ മോട്ടോർസൈക്കിളിന്റെ മൊത്തത്തിലുള്ള ക്രാഷ് പരിരക്ഷണം മെച്ചപ്പെടുത്തുന്നു. പലയിടത്തും റോഡുകൾ അനുയോജ്യമല്ലാത്ത ലഡാക്ക് യാത്രകൾ ആസൂത്രണം ചെയ്യുന്ന ആളുകൾക്ക് ഇത് വളരെ മികച്ചതാണ്.

മാറ്റങ്ങൾക്കൊപ്പം നിരവധി സമാനതകളും; പുതുക്കിയ Bajaj Dominar 400 -ന്റെ പ്രധാന ഹൈലൈറ്റുകൾ

പവർട്രെയിൻ

ഡൊമിനാർ 400 -ന്റെ എഞ്ചിൻ പൂർണ്ണമായും മാറ്റമില്ലാതെ തുടരുന്നു; ഇത് ഒരു 373.3 സിസി, ലിക്വിഡ്-കൂൾഡ്, ഫ്യൂവൽ-ഇഞ്ചക്‌റ്റഡ്, സിംഗിൾ സിലിണ്ടർ മോട്ടോറാണ്, എഞ്ചിൻ യൂണിറ്റ് 40 bhp പീക്ക് പവറും 35 Nm പരമാവധി torque ഉം സൃഷ്ടിക്കുന്നു. ട്രാൻസ്മിഷൻ ചുമതലകൾ ആറ്-സ്പീഡ് ഗിയർബോക്സാണ് കൈകാര്യം ചെയ്യുന്നത്, കൂടാതെ ഒരു സ്ലിപ്പർ ക്ലച്ച് സ്റ്റാൻഡേർഡായി നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

മാറ്റങ്ങൾക്കൊപ്പം നിരവധി സമാനതകളും; പുതുക്കിയ Bajaj Dominar 400 -ന്റെ പ്രധാന ഹൈലൈറ്റുകൾ

അണ്ടർ പിന്നിംഗുകൾ

മുൻവശത്ത് 43 mm USD ഫോർക്കുകളും പിന്നിൽ മോണോഷോക്കും അടങ്ങുന്നതാണ് ഡൊമിനാർ 400 -ന്റെ സസ്പെൻഷൻ സംവിധാനം. ട്വിൻ-സ്പാർ പെരിമീറ്റർ ഫ്രെയിമിലും മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല. മോട്ടോർസൈക്കിൾ റൈഡ് നിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ, സ്ഥിരതയുള്ള ഹാൻഡ്‌ലിംഗ് വാഗ്ദാനം ചെയ്യുന്നത് തുടരുന്നു.

മാറ്റങ്ങൾക്കൊപ്പം നിരവധി സമാനതകളും; പുതുക്കിയ Bajaj Dominar 400 -ന്റെ പ്രധാന ഹൈലൈറ്റുകൾ

വില

അപ്‌ഡേറ്റിനെത്തുടർന്ന്, ബജാജ് ഡൊമിനാർ 400 -ന്റെ എക്സ്-ഷോറൂം വില നിലവിൽ 2.17 ലക്ഷം രൂപയാണ്. കൂട്ടിച്ചേർത്ത സവിശേഷതകൾ ഉയർന്ന വിലയെ ന്യായീകരിക്കാൻ പര്യാപ്തമാണ്. ഡൊമിനാർ 400 -ന് ഇന്ത്യൻ വിപണിയിൽ നേരിട്ടുള്ള എതിരാളികളില്ല, റോയൽ എൻഫീൽഡ് ക്ലാസിക് 350, കെടിഎം 390 ഡ്യൂക്ക് എന്നിവ മോട്ടോർസൈക്കിളിന്റെ ഏറ്റവും അടുത്ത എതിരാളികളാണ്.

മാറ്റങ്ങൾക്കൊപ്പം നിരവധി സമാനതകളും; പുതുക്കിയ Bajaj Dominar 400 -ന്റെ പ്രധാന ഹൈലൈറ്റുകൾ

മറ്റ് അനുബന്ധ വാർത്തകളിൽ പ്രാദേശിക വാഹന നിർമ്മാതാക്കളായ ബജാജ് ഒരു പുത്തൻ പൾസർ നിര മോട്ടോർസൈക്കിളിൽ പ്രവർത്തിക്കുകയാണ്. വരാനിരിക്കുന്ന ഈ മോഡൽ ഏറെകുറെ പൾസർ 250 F എന്നാവും അറിയപ്പെടുക.

മാറ്റങ്ങൾക്കൊപ്പം നിരവധി സമാനതകളും; പുതുക്കിയ Bajaj Dominar 400 -ന്റെ പ്രധാന ഹൈലൈറ്റുകൾ

ഇതിനോടകം വാഹനം ഇന്ത്യൻ നിരത്തുകളിൽ പലതവണ പരീക്ഷണയോട്ടം നടത്തുന്നത് കണ്ടെത്തിയിട്ടിട്ടുണ്ട്. ബ്രാൻഡ് അടുത്തിടെ തങ്ങളുടെ പുതിയ പൾസർ മോട്ടോർസൈക്കിൾ 2021 ഒക്ടോബർ 28 -ന് ലോഞ്ച് ചെയ്യുമെന്നും പ്രഖ്യാപിച്ചു. ബജാജ് പൾസാറിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലാണ് നിർമ്മാതാക്കൾ ഈ വിവരങ്ങൾ അടങ്ങു്ന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്.

മാറ്റങ്ങൾക്കൊപ്പം നിരവധി സമാനതകളും; പുതുക്കിയ Bajaj Dominar 400 -ന്റെ പ്രധാന ഹൈലൈറ്റുകൾ

ആദ്യ കാലങ്ങളിൽ പുറത്തിറങ്ങിയ മോഡലുകളിൽ നിന്ന് പുത്തൻ മോഡൽ വളരെ വ്യത്യസ്തമായിരിക്കുമെന്ന് ടീസറിൽ നിന്ന് അനുമാനിക്കാം. രാജ്യത്തെ മോട്ടോർസൈക്കിൾ സംസ്കാരവും ഉപഭോക്താക്കളുടെ അഭിരുചിയും വർഷങ്ങൾ കഴിയുന്തോറും മാറിക്കൊണ്ടിരിക്കുകയാണ്. പുറത്തിറങ്ങിയ നാൾ മുതൽ പൾസർ തീർച്ചയായും വിപണിയിൽ ഒരു ട്രെൻഡ്സെറ്റർ മോഡലായിരുന്നു, ഒട്ടനവധി മോട്ടോർസൈക്കിൾ പ്രേമികളുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം കൈവരിച്ച മോഡലാണ് ഇത്.

മാറ്റങ്ങൾക്കൊപ്പം നിരവധി സമാനതകളും; പുതുക്കിയ Bajaj Dominar 400 -ന്റെ പ്രധാന ഹൈലൈറ്റുകൾ

വരാനിരിക്കുന്ന ബജാജ് പൾസർ 250 F -ന്റെ പുതുക്കിയ ഡിസൈൻ ബജാജിന്റെ മോഡൽ നിരയിലെ മറ്റ് മോട്ടോർസൈക്കിളുകളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതായി തോന്നുന്നു. മറ്റ് പൾസർ മോഡലുകളിൽ നിന്ന് ചില ഘടകങ്ങൾ ഇതിൽ കമ്പനി ഉൾപ്പെടുത്തിയേക്കാം, പക്ഷേ മൊത്തത്തിൽ മോട്ടോർസൈക്കിളിന് വ്യത്യസ്തമായ ഘടന ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Top feature highlights of updated dominar 400
Story first published: Wednesday, October 27, 2021, 11:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X