കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്‌കൂട്ടറുകൾ

ലോക്ക്ഡൗണും സാമ്പത്തിക മാന്ദ്യവും നേരിട്ട ഒരു സാമ്പത്തിക വർഷമായിരുന്നു കടന്നുപോയത്. വ്യക്തിഗത മൊബിലിറ്റിയുടെ അടിയന്തര ആവശ്യം വർധിച്ചതിനാൽ വാഹന വ്യവസായം മികച്ച നേട്ടം കൊയ്യുന്നതിനും സാക്ഷ്യംവഹിച്ചു.

കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്‌കൂട്ടറുകൾ

വ്യക്തിഗത മൊബിലിറ്റിയുടെ ആവശ്യകത മോട്ടോർസൈക്കിൾ, സ്കൂട്ടർ വിൽപ്പന എന്നിവയെ പ്രത്യേകിച്ചും സ്വാധീനിച്ചു. ലോക്ക്ഡൗണിൽ ഒരു മാസത്തെ വിൽപ്പന പൂർണമായും തടസപ്പെട്ടപ്പോൾ 2020 ഏപ്രിൽ മുതൽ 2021 മാർച്ച് വരെയുള്ള കാലയളവിൽ ഇന്ത്യയിലെ സ്കൂട്ടർ വിൽപ്പന 17.35 ശതമാനം ഇടിഞ്ഞതായി കാണാം.

കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്‌കൂട്ടറുകൾ

ഈ കാലയളവിൽ വിറ്റഴിച്ച മൊത്തം സ്കൂട്ടറുകൾ 38,17,764 യൂണിറ്റാണ്. കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റ 46,19,432 യൂണിറ്റുകളിൽ നിന്ന് വളരെ താഴെയാണ് ഇത്. ഇക്കാലയളവിൽ രാജ്യത്ത് വിറ്റഴിക്കപ്പെട്ട സ്കൂട്ടർ മോഡലുകൾ ഏതെല്ലാമാണെന്ന് ഒന്നു പരിശോധിക്കാം.

MOST READ: നെക്സ്റ്റ് ലെവൽ കരവിരുതിൽ ജീപ്പ് റാങ്‌ലർ 6x6 ഗ്ലാഡിയേറ്റർ

കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്‌കൂട്ടറുകൾ

2020-21 സാമ്പത്തിക വർഷത്തിൽ ഹോണ്ട ആക്‌ടിവയാണ് കണക്കുകളിൽ ഒന്നാമൻ. മോഡലിന്റെ 19,39,640 യൂണിറ്റുകളാണ് ജാപ്പനീസ് ബ്രാൻഡ് നിരത്തിലെത്തിച്ചത്. എന്നാൽ 2019-20 കാലയളവിൽ വിറ്റ 25,91,059 യൂണിറ്റുകളെ അപേക്ഷിച്ച് നോക്കുമ്പോൾ 25 ശതമാനത്തോളം ഇടിവ് ആക്ടിവയുടെ വിൽപ്പനയിൽ നിഴലിക്കുന്നുണ്ട്.

കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്‌കൂട്ടറുകൾ

ടിവിഎസ് ജുപ്പിറ്ററാണ് ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ രണ്ടാമത്തെ സ്കൂട്ടർ. 2020-21 സാമ്പത്തിക വർഷത്തിൽ 5,40,466 യൂണിറ്റുകളാണ് ഇന്ത്യൻ നിരത്തുകളിൽ ഓടിയിറങ്ങിയത്. 110 സിസി എഞ്ചിൻ നൽകുന്ന സ്റ്റാൻഡേർഡ്, ZX, ക്ലാസിക് എന്നീ മൂന്ന് വകഭേദങ്ങൾ ജുപ്പിറ്റർ ശ്രേണിയിൽ അടങ്ങിയിരിക്കുന്നു.

MOST READ: ബജാജ് പള്‍സര്‍ NS 125 അടുത്തറിയാം; വോക്എറൗണ്ട് വീഡിയോ ഇതാ

കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്‌കൂട്ടറുകൾ

ഹോണ്ടയിൽ നിന്നുള്ള ഡിയോയും പട്ടികയുടെ മൂന്നാംസ്ഥാനം കൈയ്യടക്കി. മുൻ‌വർഷം വിറ്റ 4,39,799 യൂണിറ്റിൽ നിന്ന് 28.51 ശതമാനം ഇടിഞ്ഞ്‌ വിൽ‌പന 3,14,417 യൂണിറ്റായി മാറി. സ്‌പോർട്ടി അപ്പീലിനാണ് ഡിയോ സ്‌കൂട്ടറിനെ ഇത്രയുമധികം ജനപ്രീതി നേടാൻ സഹായിച്ചത്.

കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്‌കൂട്ടറുകൾ

അതോടൊപ്പം തന്നെ പോയ വർഷം ലഭിച്ച പരിഷ്ക്കാരത്തിലൂടെ അധിക സവിശേഷതകളും മികച്ച ഗ്രൗണ്ട് ക്ലിയറൻസും ഹോണ്ട ഡിയോയിൽ കൂട്ടിച്ചേർക്കുകയുണ്ടായി.

MOST READ: വൈറലായത് കെണിയായി; ഡ്യൂക്ക് റൈഡർക്ക് പാർസലായി മുട്ടൻ പണി നൽകി MVD

കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്‌കൂട്ടറുകൾ

എൻടോർഖ് 125 ടിവിഎസിനായി ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ സ്കൂട്ടറായി മാറി. വിൽപ്പനയിൽ നാലാം സ്ഥാനത്തുള്ള മോഡലിന്റെ 2,51,491 യൂണിറ്റ് വിൽപ്പനയാണ് കമ്പനി നേടിയെടുത്തത്. കഴിഞ്ഞ സാമ്പത്തിക വർഷം പന്ത്രണ്ട് മാസ കാലയളവിൽ അഞ്ച് ശതമാനം വിൽപ്പനയാണ് എൻടോർഖിന് കുറഞ്ഞത്.

കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്‌കൂട്ടറുകൾ

315 ശതമാനം വിൽപ്പന വർധിച്ച് 1,55,329 യൂണിറ്റുകളിൽ നിന്ന് 2,03,594 യൂണിറ്റുകൾ വിറ്റഴിച്ച് ഹീറോ മോട്ടോകോർപ്പിന്റെ പ്ലെഷർ ഏറ്റവും ഉയർന്ന വിൽപ്പന വളർച്ച രേഖപ്പെടുത്തിയതും ഏറെ കൗതുകകരമായി.

കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്‌കൂട്ടറുകൾ

ആറാം സ്ഥാനത്ത് ഡെസ്റ്റിനി 125 ആണ് ഇടംപിടിച്ചത്. ഇതിന്റെ 1,44,332 യൂണിറ്റുകളാണ് കമ്പനി 2020-21 സാമ്പത്തിക വർഷം നിരത്തിലെത്തിച്ചത്. അതായത് മോഡലിന്റെ വിൽപ്പനയിലും ഹീറോ 22 ശതമാനം വർധനവ് സ്വന്തമാക്കി.

കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്‌കൂട്ടറുകൾ

95,533 യൂണിറ്റുമായി മാസ്ട്രോ ഒമ്പതാം സ്ഥാനത്തെത്തി. 94,533 യൂണിറ്റുകളിൽ നിന്ന് ഒരു ശതമാനത്തിന്റെ ഉയർച്ചമാത്രമാണ് നേടിയത്. എന്നാൽ 2020 ഏപ്രിലിനും 2021 മാർച്ചിനുമിടയിൽ 1,30,648 യൂണിറ്റുകളുമായി യമഹയുടെ റേ Z ഏഴാം സ്ഥാനം കൈയ്യടക്കി.

കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്‌കൂട്ടറുകൾ

1,08,496 യൂണിറ്റുകളുമായി ഫാസിനോ എട്ടാം സ്ഥാനത്താണ്. 1,66,491 യൂണിറ്റുകളിൽ നിന്ന് 35 ശതമാനം വിൽപ്പന തകർച്ച യമഹ ഇവിടെ നേരിട്ടു. ടിവിഎസിന്റെ സ്കൂട്ടി പെപ് പ്ലസ് 89,147 യൂണിറ്റുമായി ഏറ്റവുമധികം വിറ്റഴിച്ച പത്താമത്തെ മികച്ച മോഡലായി മാറി.

Most Read Articles

Malayalam
English summary
Top Selling Scooters In Financial Year 2021 Activa To Scooty Pep Plus. Read in Malayalam
Story first published: Friday, April 23, 2021, 12:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X