വിപണി പിടിക്കാൻ ഒരുങ്ങി പുതിയ TVS Jupiter 125; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയുടെ മുൻനിരയിലേക്ക് എത്തിയ ടിവിഎസ് തങ്ങളുടെ ശ്രേണി വിപുലീകരിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോവുകയാണ്. 125 സിസി മോട്ടോർസൈക്കിൾ സെഗ്മെന്റിലേക്ക് പുതിയ റൈഡർ എന്ന മോഡലിനെ അവതരിപ്പിച്ച കമ്പനി പുതിയൊരു സ്‌കൂട്ടറിനെയും കൂടി പരിചയപ്പെടുത്താൻ ഒരുങ്ങുകയാണ്.

വിപണി പിടിക്കാൻ ഒരുങ്ങി പുതിയ TVS Jupiter 125; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

ജനപ്രിയമായ ജുപ്പിറ്ററിന്റെ 125 സിസി പതിപ്പുമായാണ് ടിവിഎസ് കളംനിറയാൻ ഒരുങ്ങുന്നത്. ഒരു എഞ്ചിൻ ട്രാൻസ്പ്ലാൻറ് എന്നതിലുപരി ജുപ്പിറ്റർ 125 ഒരു പുതിയ മോഡലായിരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള 110 മോഡലിനെ അപേക്ഷിച്ച് ധാരാളം മാറ്റങ്ങൾ ഉൾക്കൊള്ളിച്ചായിരിക്കും ശേഷി കൂടിയ മോഡലിനെ കമ്പനി അവതരിപ്പിക്കുക.

വിപണി പിടിക്കാൻ ഒരുങ്ങി പുതിയ TVS Jupiter 125; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

മോട്ടോർസൈക്കിളുകളേക്കാൾ കൂടുതൽ പ്രായോഗികമാണ് സ്‌കൂട്ടറുകൾ എന്ന കാര്യമാണ് കൂടുതൽ വൈവിധ്യമാർന്ന മോഡലുകളെ പരിചയപ്പെടുത്താൻ കാരണമാവുന്നത്. വരാനിരിക്കുന്ന ടിവിഎസ് ജുപ്പിറ്റർ 125 മോഡലിനെ കുറിച്ചുള്ള ചില കാര്യങ്ങൾ പരിചയപ്പെട്ടാലോ?

വിപണി പിടിക്കാൻ ഒരുങ്ങി പുതിയ TVS Jupiter 125; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

ഡിസൈൻ

കാഴ്ച്ചയിലെ ആകർഷണം തീർച്ചയായും ഒരു ഉൽപ്പന്നത്തെ വിജയപ്പിക്കുന്നതിൽ നിർണായകമായ പങ്കാണ് വഹിക്കുന്നത്. ഏറെ സ്വീകാര്യമായ ജൂപ്പിറ്ററിന്റെ പുതിയ 125 തികച്ചും പുതിയൊരു ഡിസൈനിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ 110 പതിപ്പിനോട് പൊതുവായ ചില ഘടകങ്ങൾ മാത്രമേയുള്ളൂ പുത്തൻ വേരിയന്റിന് എന്നതും ശ്രദ്ധേയമാകും.

വിപണി പിടിക്കാൻ ഒരുങ്ങി പുതിയ TVS Jupiter 125; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

സ്കൂട്ടർ ആദ്യമായി 2013-ലാണ് പുറത്തിറക്കിയതെങ്കിൽ ഒരു സമ്പൂർണ മേക്കോവറിനുള്ള ഒരു മികച്ച നീക്കമായിരിക്കും ഇതെന്നാണ് കരുതപ്പെടുന്നത്. പുതിയ ഡിസൈൻ സ്പോർട്ടിയറാവാൻ സാധ്യത വളരെ കുറവാണ്. പകരം ലളിതവും ശാന്തവുമായ ശൈലി തന്നെയായിരിക്കും ജുപ്പിറ്റർ സ്വീകരിക്കുക. കൂടാതെ ഇത് ഫാമിലി ഇരുചക്ര വാഹന ഉപഭോക്താക്കളെ അടിസ്ഥാനമാക്കിയായിരിക്കും നിർമിക്കുകയെന്ന് സാരം.

വിപണി പിടിക്കാൻ ഒരുങ്ങി പുതിയ TVS Jupiter 125; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

ഫീച്ചറുകൾ

ആധുനികത കൈവരിക്കുന്നതിനായി ഒരു എൽഇഡി ഹെഡ്‌ലൈറ്റും ടെയിൽ ലൈറ്റും ടിവിഎസ് ജുപ്പിറ്റർ 125 മോഡലിന് സമ്മാനിച്ചേക്കും. അതോടൊപ്പം തന്നെ ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകൾ, സ്വിംഗ്‌ആം ഘടിപ്പിച്ച പിൻ മോണോഷോക്ക്, അലോയ് വീലുകൾ, ട്യൂബ്‌ലെസ് ടയറുകൾ മുതലായവ പോലുള്ള പ്രീമിയം സവിശേഷതകളും വാഹനത്തിലേക്ക് കൊണ്ടുവന്നേക്കാം.

വിപണി പിടിക്കാൻ ഒരുങ്ങി പുതിയ TVS Jupiter 125; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

ഡ്രം ബ്രേക്ക് സ്റ്റാൻഡേർഡായി നൽകുമ്പോൾ ഓപ്ഷണലായി ഡിസ്‌ക് ബ്രേക്ക് സംവിധാനവും ലഭ്യമാക്കിയേക്കും. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ഒരു അനലോഗ് സ്പീഡോമീറ്റർ, ഫ്യുവൽ ഗേജ്, ഓഡോമീറ്റർ, ട്രിപ്മീറ്റർ എന്നിവയ്ക്കുള്ള ഡിജിറ്റൽ റീഡൗട്ടും അടങ്ങിയിരിക്കാം.

വിപണി പിടിക്കാൻ ഒരുങ്ങി പുതിയ TVS Jupiter 125; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

വലിയ അണ്ടർസീറ്റ് സ്റ്റോറേജ്

രണ്ട് ഓപ്പൺ ഫെയ്‌സ് ഹെൽമെറ്റുകൾ ഉൾക്കൊള്ളാൻ കഴിയുന്ന ജുപ്പിറ്റർ 110 പതിനെ അപേക്ഷിച്ച് വരാനിരിക്കുന്ന 125 മോഡലിൽ സീറ്റിന് താഴെ വളരെ വലിയ സ്റ്റോറേജ് ഏരിയ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചന നൽകുന്നുണ്ട്. ഈ നേട്ടം കൈവരിക്കാൻ കമ്പനി ഫ്യുവൽ ടാങ്ക് ഫ്ലോർബോർഡിന് കീഴിൽ സ്ഥാപിക്കും. മുൻവശത്തെ ആപ്രോണിന്റെ പിൻഭാഗത്ത് ഫ്യുവൽ ലിഡും ഇടംപിടിക്കുമെന്നാണ് കരുതുന്നത്.

വിപണി പിടിക്കാൻ ഒരുങ്ങി പുതിയ TVS Jupiter 125; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

എഞ്ചിൻ, മൈലേജ്

യുവജനങ്ങളുടെ പ്രിയപ്പെട്ട മോഡലായ എൻടോർഖിൽ നിന്നുള്ള അതേ 124.8 സിസി, എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ജുപ്പിറ്ററും കടമെടുക്കുക. ഈ മോട്ടോർ രണ്ട് ട്യൂൺ അവസ്ഥയിലും ലഭ്യമാകുന്നത്. ആദ്യത്തേത് റേസ് XP വേരിയന്റിൽ കാണുന്ന 10.02 bhp കരുത്തിൽ 10.8 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും.

വിപണി പിടിക്കാൻ ഒരുങ്ങി പുതിയ TVS Jupiter 125; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

രണ്ടാമത്തേത് പരമാവധി 9.38 bhp പവറും 10.5 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. എന്നാൽ ജുപ്പിറ്ററിൽ കരുത്ത് കുറഞ്ഞ എഞ്ചിൻ എത്താനാണ് സാധ്യത. ഇത് ഒരു നവീകരിച്ച സിവിടി ഗിയർബോക്‌സുമായാകും ജോടിയാക്കുക. മൈലേജ് തീർച്ചയായും എൻടോർഖ് 125 മോഡലിനേക്കാൾ വളരെ മികച്ചതായിരിക്കും.

വിപണി പിടിക്കാൻ ഒരുങ്ങി പുതിയ TVS Jupiter 125; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

ഈ സ്പോർട്ടി സ്കൂട്ടർ വളരെ മോശം ഇന്ധനക്ഷമതയ്ക്ക് പേരുകേട്ടതാണ്. എന്നാൽ ജുപ്പിറ്ററിന്റെ കാര്യം നേരേ തിരിച്ചുമാണ്. അതിനാൽ ഈ പേര് നഷ്‌ടപ്പെടുത്താൻ ടിവിഎസ് തയാറാകില്ല. കൂടുതൽ ഇന്ധനക്ഷമതക്കായി എഞ്ചിൻ കൂടുതൽ പരിഷ്കൃതമാക്കാൻ കമ്പനി തയാറാകും.

വിപണി പിടിക്കാൻ ഒരുങ്ങി പുതിയ TVS Jupiter 125; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

അവതരണ തീയതിയും വിലയും

വിപണിയിൽ തങ്ങളുടേതായ ഇടം കണ്ടെത്തിയവരാണെങ്കിലും എൻടോർഖിന് താഴെയായും പുതിയ ജുപ്പിറ്റർ സ്ഥാപിക്കുക. നിലവിലുള്ള 110 സിസി മോഡലിനേക്കാൾ അൽപം ഉയർന്ന വില തന്നെ 125 മോഡലിന് മുടക്കേണ്ടി വരും. ഇന്ത്യൻ വിപണിയിൽ ഹോണ്ട ആക്ടിവ 125, ഹീറോ മാസ്‌ട്രോ എഡ്ജ് 125, സുസുക്കി ആക്‌സസ് 125 എന്നിവ ആയിരിക്കും വരിനിരിക്കുന്ന പുത്തൻ വകഭേദത്തിന്റെ പ്രധാന എതിരാളികൾ.

വിപണി പിടിക്കാൻ ഒരുങ്ങി പുതിയ TVS Jupiter 125; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

ഈ വർഷം അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ പുതിയ ടിവിഎസ് ജുപ്പിറ്റർ 125 അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. NTorq കൂടുതൽ യുവ ഉപഭോക്താക്കളെ ലക്ഷ്യമിടുമ്പോൾ ജുപ്പിറ്റർ പ്രധാനമായും കുടുംബ പ്രേക്ഷകരെയാണ് കേന്ദ്രീകരിക്കുന്നത്. അതിനാൽ രണ്ട് സ്കൂട്ടറുകൾക്കും സമാനമായ വില നൽകിയാലും ഒരു വിപണിയുണ്ടാകുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്.

Most Read Articles

Malayalam
English summary
Top things to know about the all new tvs jupiter 125 scooter details
Story first published: Monday, September 20, 2021, 17:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X