ട്രൈഡന്റ് 660 നേക്കഡ് റോഡ്സ്റ്ററിന്റെ ഡെലിവറികൾ ആരംഭിച്ച് ട്രയംഫ് മോട്ടോർസൈക്കിൾസ്

ഈ വർഷം ആദ്യം ട്രൈഡന്റ് 660 മിഡിൽവെയ്റ്റ് നേക്കഡ് റോഡ്സ്റ്റർ ഇന്ത്യയിൽ അവതരിപ്പിച്ച ശേഷം ട്രയംഫ് മോട്ടോർസൈക്കിൾസ് ഇന്ത്യ ഇപ്പോൾ രാജ്യത്ത് ബൈക്കിന്റെ കസ്റ്റമർ ഡെലിവറികൾ ആരംഭിച്ചിരിക്കുകയാണ്.

ട്രൈഡന്റ് 660 നേക്കഡ് റോഡ്സ്റ്ററിന്റെ ഡെലിവറികൾ ആരംഭിച്ച് ട്രയംഫ് മോട്ടോർസൈക്കിൾസ്

പുതിയ ട്രൈഡന്റ് 660 -ക്ക് 6.95 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്-ഷോറൂം വില. ഈ നിരക്കിൽ, കമ്പനിയുടെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന ബൈക്കായി ട്രൈഡന്റ് വരുന്നു. കവാസാക്കി Z650, അടുത്തിടെ പുറത്തിറക്കിയ ഹോണ്ട CB 650 R എന്നീ ബൈക്കുകളുടെ നേരിട്ടുള്ള എതിരാളിയാണിത്.

ട്രൈഡന്റ് 660 നേക്കഡ് റോഡ്സ്റ്ററിന്റെ ഡെലിവറികൾ ആരംഭിച്ച് ട്രയംഫ് മോട്ടോർസൈക്കിൾസ്

ദൈനംദിന ഈസി റൈഡുകൾക്കായി ഇത് രൂപകൽപ്പന ചെയ്തിട്ടുണ്ട്. ട്രൈഡന്റിന്റെ വികസനം യുകെയിലെ ഹിൻക്ലിയിലുള്ള കമ്പനിയുടെ ആസ്ഥാനത്താണ് നടന്നത്. പെർഫോമെൻസ് മിക്സ് ബാഗ്, എളുപ്പമുള്ള റൈഡിംഗ്, കൃത്യവും വ്യക്ത്യവുമായ ഹാൻഡ്‌ലിംഗ് എന്നിവ മോട്ടോർസൈക്കിൾ വാഗ്ദാനം ചെയ്യുന്നു.

ട്രൈഡന്റ് 660 നേക്കഡ് റോഡ്സ്റ്ററിന്റെ ഡെലിവറികൾ ആരംഭിച്ച് ട്രയംഫ് മോട്ടോർസൈക്കിൾസ്

660 സിസി, ഇൻലൈൻ ത്രീ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ 10,250 rpm -ൽ 79.8 bhp കരുത്തും 6,250 rpm -ൽ 64 Nm torque ഉം വികസിപ്പിക്കുന്നു.

ട്രൈഡന്റ് 660 നേക്കഡ് റോഡ്സ്റ്ററിന്റെ ഡെലിവറികൾ ആരംഭിച്ച് ട്രയംഫ് മോട്ടോർസൈക്കിൾസ്

ട്രാൻസ്മിഷൻ ഓപ്ഷനിൽ ആറ് സ്പീഡ് ഗിയർബോക്സ് ഉൾപ്പെടുന്നു. കിറ്റിന്റെ സ്റ്റാൻഡേർഡ് ഭാഗമായി വാഗ്ദാനം ചെയ്യുന്ന ഒരു അസിസ്റ്റും സ്ലിപ്പർ ക്ലച്ച് സംവിധാനവുമായാണ് എഞ്ചിൻ വരുന്നത്. ബൈക്കിൽ ഒരു ഓപ്‌ഷണൽ ക്വിക്ക്-ഷിഫ്റ്ററും ലഭ്യമാണ്.

ട്രൈഡന്റ് 660 നേക്കഡ് റോഡ്സ്റ്ററിന്റെ ഡെലിവറികൾ ആരംഭിച്ച് ട്രയംഫ് മോട്ടോർസൈക്കിൾസ്

പൂർണ്ണ എൽഇഡി ലൈറ്റിംഗുംമ റെഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ട്രൈഡന്റ് 660 -ന്റെ പ്രധാന സവിശേഷതകളാണ്. ഡ്‌ലി ബൈക്കിലെ ഓപ്ഷണൽ കിറ്റിന്റെ ഭാഗമാണ്.

ട്രൈഡന്റ് 660 നേക്കഡ് റോഡ്സ്റ്ററിന്റെ ഡെലിവറികൾ ആരംഭിച്ച് ട്രയംഫ് മോട്ടോർസൈക്കിൾസ്

സിംഗിൾ വേരിയന്റിലും മാറ്റ് ജെറ്റ് ബ്ലാക്ക് & മാറ്റ് സിൽവർ ഐസ്, ക്രിസ്റ്റൽ വൈറ്റ്, സിൽവർ ഐസ്, ഡയാബ്ലോ റെഡ്, സഫയർ ബ്ലാക്ക് എന്നിവയുൾപ്പെടെ നാല് കളർ ഓപ്ഷനുകളിലുമാണ് ബൈക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
English summary
Triumph Begins Trident 660 Naked Roadster Deliveries In India. Read in Malayalam.
Story first published: Saturday, June 12, 2021, 18:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X