2021 സ്പീഡ് ട്രിപ്പിള്‍ 1200 RS ഇന്ത്യയില്‍ അവതരിപ്പിച്ച് ട്രയംഫ്; വില 16.95 ലക്ഷം രൂപ

തങ്ങളുടെ പുതിയ സ്പീഡ് ട്രിപ്പിള്‍ 1200 RS ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ട്രയംഫ് മോട്ടോര്‍സൈക്കിള്‍. 16.95 ലക്ഷം രൂപയാണ് പുതിയ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില.

2021 സ്പീഡ് ട്രിപ്പിള്‍ 1200 RS ഇന്ത്യയില്‍ അവതരിപ്പിച്ച് ട്രയംഫ്; വില 16.95 ലക്ഷം രൂപ

അപ്ഡേറ്റ് ചെയ്ത ഡിസൈനും സ്‌റ്റൈലിംഗും ഒപ്പം നിരവധി പുതിയ സവിശേഷതകളും ഫീച്ചറുകളും പുതിയ മോട്ടോര്‍സൈക്കിളില്‍ ലഭ്യമാണ്. 2021 സ്പീഡ് ട്രിപ്പിള്‍ 1200 RS-നെ ആഗോളതലത്തില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കമ്പനി പുറത്തിറക്കിയത്.

2021 സ്പീഡ് ട്രിപ്പിള്‍ 1200 RS ഇന്ത്യയില്‍ അവതരിപ്പിച്ച് ട്രയംഫ്; വില 16.95 ലക്ഷം രൂപ

2021-ല്‍ കമ്പനി സ്ഥിരീകരിച്ച ഒന്‍പത് അവതരണങ്ങളില്‍ ആദ്യത്തേതാണ് സ്പീഡ് ട്രിപ്പിള്‍ 1200 RS മോട്ടോര്‍സൈക്കിള്‍. മോട്ടോര്‍സൈക്കിളിനുള്ള ബുക്കിംഗ് ഇപ്പോള്‍ കമ്പനി ഡീലര്‍ഷിപ്പുകളിലും ബ്രാന്‍ഡിന്റെ വെബ്സൈറ്റ് വഴിയും ആരംഭിച്ചു.

MOST READ: 2030 ഓടെ പ്രധാന വിപണികളിലെല്ലാം ഇലക്ട്രിക് വാഹനം അവതരിപ്പിക്കാനൊരുങ്ങി നിസാന്‍

2021 സ്പീഡ് ട്രിപ്പിള്‍ 1200 RS ഇന്ത്യയില്‍ അവതരിപ്പിച്ച് ട്രയംഫ്; വില 16.95 ലക്ഷം രൂപ

പുതിയ സ്പീഡ് ട്രിപ്പിളിനുള്ള ഡെലിവറികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കമ്പനി അറിയിച്ചു. 2021 ട്രയംഫ് സ്പീഡ് ട്രിപ്പിള്‍ 1200 RS ഇപ്പോള്‍ റോഡ്സ്റ്റര്‍ സീരീസിലെ ബ്രാന്‍ഡിന്റെ മുന്‍നിര മോഡലാണ്.

2021 സ്പീഡ് ട്രിപ്പിള്‍ 1200 RS ഇന്ത്യയില്‍ അവതരിപ്പിച്ച് ട്രയംഫ്; വില 16.95 ലക്ഷം രൂപ

മുമ്പത്തെപ്പോലെ പുതിയ സ്പീഡ് ട്രിപ്പിള്‍ അതിന്റെ ചെറിയ മോഡലായി സ്ട്രീറ്റ് ട്രിപ്പിള്‍ RS-ന് മുകളിലായി സ്ഥാപിക്കും ഈ മോഡല്‍ കഴിഞ്ഞ വര്‍ഷം വില്‍പ്പനയ്ക്കെത്തിയിരുന്നു.

MOST READ: ക്വിഡിനെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ റെനോ; കാണാം പുതിയ പരസ്യ വീഡിയോ

2021 സ്പീഡ് ട്രിപ്പിള്‍ 1200 RS ഇന്ത്യയില്‍ അവതരിപ്പിച്ച് ട്രയംഫ്; വില 16.95 ലക്ഷം രൂപ

പുതിയ സ്പീഡ് ട്രിപ്പിള്‍ 1200 RS-ന് ഒരു പുതിയ അലുമിനിയം ചേസിസാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇത് പഴയ മോഡലിനെ അപേക്ഷിച്ച് മോട്ടോര്‍സൈക്കിളിന്റെ ഭാരം 10 കിലോഗ്രാം വരെ കുറയ്ക്കുന്നു. 2021 സ്പീഡ് ട്രിപ്പിളിന് 198 കിലോയാണ് ഭാരം.

2021 സ്പീഡ് ട്രിപ്പിള്‍ 1200 RS ഇന്ത്യയില്‍ അവതരിപ്പിച്ച് ട്രയംഫ്; വില 16.95 ലക്ഷം രൂപ

രൂപകല്‍പ്പനയുടെ അടിസ്ഥാനത്തില്‍ ട്രയംഫ് മോട്ടോര്‍സൈക്കിളും അപ്ഡേറ്റുചെയ്തു. 2021 സ്പീഡ് ട്രിപ്പിള്‍ ഇപ്പോള്‍ കൂടുതല്‍ ആക്രമണാത്മക സ്‌റ്റൈലിംഗുമായി വരുന്നു, കുറഞ്ഞ ബോഡി വര്‍ക്ക്, പുതിയ 'RS' ഗ്രാഫിക്‌സുള്ള ഇന്ധന ടാങ്ക്, എക്സ്പോസ്ഡ് ഫ്രെയിം എന്നിവയെല്ലാം ബൈക്കിന്റെ സവിശേഷതയാണ്.

MOST READ: ടര്‍ബോ മോഡലുകള്‍ക്ക് പ്രിയമേറുന്നു; 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള മോഡലുകള്‍

2021 സ്പീഡ് ട്രിപ്പിള്‍ 1200 RS ഇന്ത്യയില്‍ അവതരിപ്പിച്ച് ട്രയംഫ്; വില 16.95 ലക്ഷം രൂപ

ഷാര്‍പ്പ്-ലുക്കിംഗ് ബെല്ലി പാന്‍, റിയര്‍ സീറ്റ് കൗള്‍, കാര്‍ബണ്‍-ഫൈബര്‍ ഫ്രണ്ട് ഫെന്‍ഡര്‍, ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകളുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകളോടുകൂടിയ കോംപാക്ട് റിയര്‍ സെക്ഷന്‍ എന്നിവയും മോട്ടോര്‍സൈക്കിളിലെ മറ്റ് ഘടകങ്ങളാണ്.

2021 സ്പീഡ് ട്രിപ്പിള്‍ 1200 RS ഇന്ത്യയില്‍ അവതരിപ്പിച്ച് ട്രയംഫ്; വില 16.95 ലക്ഷം രൂപ

സഫയര്‍ ബ്ലാക്ക്, മാറ്റ് സില്‍വര്‍ ഐസ് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകള്‍ ഉപയോഗിച്ച് ഡിസൈന്‍ കൂടുതല്‍ മനോഹരമാക്കാനും ബ്രാന്‍ഡിന് സാധിച്ചു. സ്പീഡ് ട്രിപ്പിള്‍ 1200 RS നിരവധി സവിശേഷതകളും ഇലക്ട്രോണിക് റൈഡര്‍ എയ്ഡുകളും കൊണ്ടും സമ്പന്നമാണ്.

MOST READ: അടിമുടി മാറാൻ മഹീന്ദ്ര ബൊലേറോ; പുത്തൻ മോഡൽ ഈ വർഷം അവസാനത്തോടെ നിരത്തിലേക്ക്

2021 സ്പീഡ് ട്രിപ്പിള്‍ 1200 RS ഇന്ത്യയില്‍ അവതരിപ്പിച്ച് ട്രയംഫ്; വില 16.95 ലക്ഷം രൂപ

'മൈട്രയംഫ്' കണക്റ്റുചെയ്ത സാങ്കേതികവിദ്യ, പുതിയ സ്വിച്ച് ഗിയര്‍, കീലെസ് ഇഗ്‌നിഷന്‍, സംയോജിത ഗോ പ്രോ നിയന്ത്രണങ്ങള്‍ എന്നിവയുള്ള 5 ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയും പുതിയ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

2021 സ്പീഡ് ട്രിപ്പിള്‍ 1200 RS ഇന്ത്യയില്‍ അവതരിപ്പിച്ച് ട്രയംഫ്; വില 16.95 ലക്ഷം രൂപ

ഇലക്ട്രോണിക്‌സ് എയ്ഡുകളില്‍ 6-ആക്‌സിസ് IMU, കോര്‍ണറിംഗ് എബിഎസ്, ലോഞ്ച് നിയന്ത്രണം, ട്രാക്ഷന്‍ കണ്‍ട്രോള്‍, അഞ്ച് റൈഡിംഗ് മോഡുകള്‍ എന്നിവയും ഉള്‍പ്പെടുന്നു.

2021 സ്പീഡ് ട്രിപ്പിള്‍ 1200 RS ഇന്ത്യയില്‍ അവതരിപ്പിച്ച് ട്രയംഫ്; വില 16.95 ലക്ഷം രൂപ

1160 സിസി ത്രീ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 10,750 rpm-ല്‍ 178 bhp കരുത്തും 9,000 rpm-ല്‍ 125 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ജോടിയാക്കുകയും ചെയ്തിട്ടുണ്ട്.

2021 സ്പീഡ് ട്രിപ്പിള്‍ 1200 RS ഇന്ത്യയില്‍ അവതരിപ്പിച്ച് ട്രയംഫ്; വില 16.95 ലക്ഷം രൂപ

മറ്റ് മെക്കാനിക്കല്‍ ഫീച്ചറുകളിലേക്ക് വന്നാല്‍ ഓഹ്ലിന്‍സ് ഫ്രണ്ട്, റിയര്‍ സസ്പെന്‍ഷന്‍ എന്നിവ ഉള്‍പ്പെടുന്നു. മുന്‍വശത്ത് 43 mm നിക്‌സ് 30 അപ്പ്‌സൈഡ്-ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ TTX36 മോണോ-ഷോക്ക് സജ്ജീകരണവുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് സസ്പെന്‍ഷന്‍ സജ്ജീകരണങ്ങളും പൂര്‍ണ്ണ-ക്രമീകരണക്ഷമതയോടെ വരുന്നു.

2021 സ്പീഡ് ട്രിപ്പിള്‍ 1200 RS ഇന്ത്യയില്‍ അവതരിപ്പിച്ച് ട്രയംഫ്; വില 16.95 ലക്ഷം രൂപ

2021 സ്പീഡ് ട്രിപ്പിള്‍ 1200 RS-ലെ സുരക്ഷക്കായി മുന്‍വശത്ത് ഡ്യുവല്‍ 320 mm ഡിസ്‌കുകളും പിന്നില്‍ ഒരു 270 mm ഡിസ്‌കും ആണ് നല്‍കിയിരിക്കുന്നത്. ഡ്യുവല്‍-ചാനല്‍ എബിഎസ് പിന്തുണയും ബൈക്കിന് ലഭിക്കുന്നു.

2021 സ്പീഡ് ട്രിപ്പിള്‍ 1200 RS ഇന്ത്യയില്‍ അവതരിപ്പിച്ച് ട്രയംഫ്; വില 16.95 ലക്ഷം രൂപ

830 mm സീറ്റ് ഉയരമുള്ള ട്രയംഫ് സ്പീഡ് ട്രിപ്പിള്‍ 1200 RS-ന് 15.5 ലിറ്റര്‍ ഇന്ധന ടാങ്ക് ശേഷിയുണ്ട്. പുതിയ സ്പീഡ് ട്രിപ്പിള്‍ RS 17.86 കിലോമീറ്റര്‍ ഇന്ധനക്ഷമതയും നല്‍കുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.

Most Read Articles

Malayalam
English summary
Triumph Launched 2021 Speed Triple 1200 RS In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X