Tiger 900 ബോണ്ട് എഡിഷന്‍ അവതരിപ്പിച്ച് Triumph; വില്‍പ്പനയ്ക്ക് 250 യൂണിറ്റുകള്‍ മാത്രം

ടൈഗര്‍ 900-ന്റെ പുതിയ അള്‍ട്രാ-എക്‌സ്‌ക്ലൂസീവ് ബോണ്ട് എഡിഷന്‍ അവതരിപ്പിച്ച് നിര്‍മാതാക്കളായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍. ജെയിംസ് ബോണ്ട് ഫ്രാഞ്ചൈസിയുമായിട്ടുള്ള ട്രയംഫിന്റെ ഔദ്യോഗിക പങ്കാളിത്തത്തിന്റെ ഭാഗമായിട്ടാണ് പുതിയ ലിമിറ്റഡ് എഡിഷന്‍ മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്.

Tiger 900 ബോണ്ട് എഡിഷന്‍ അവതരിപ്പിച്ച് Triumph; വില്‍പ്പനയ്ക്ക് 250 യൂണിറ്റുകള്‍ മാത്രം

മാത്രമല്ല, വരാനിരിക്കുന്ന 25 -ാമത് '007' ജെയിംസ് ബോണ്ട് സിനിമയായ 'നോ ടൈം ടു ഡൈ' (No Time To Die) -യുടെ ആഘോഷത്തിന്റെ ഭാഗമായികൂടിയാണ് ഈ മോട്ടോര്‍സൈക്കിള്‍ എന്നും കമ്പനി അറിയിച്ചു. നേരത്തെ ലാന്‍ഡ് റോവറും ഡിഫെന്‍ഡറിന്റെ ബോണ്ട് എഡിഷന്‍ പതിപ്പിനെ അവതരിപ്പിച്ച് രംഗത്തെത്തിയിരുന്നു.

Tiger 900 ബോണ്ട് എഡിഷന്‍ അവതരിപ്പിച്ച് Triumph; വില്‍പ്പനയ്ക്ക് 250 യൂണിറ്റുകള്‍ മാത്രം

ഡിഫെന്‍ഡര്‍ ബോണ്ട് എഡിഷന്റെ പരിമിത പതിപ്പുകള്‍ മാത്രമാകും വില്‍പ്പനയ്ക്ക് ലഭ്യമാകുകയുള്ളുവെന്നും കമ്പനി വ്യക്തമാക്കി. ടൈഗര്‍ 900 ബോണ്ട് എഡിഷനിലേക്ക് വന്നാല്‍, ടോപ്പ്-സ്‌പെക്ക് ട്രയംഫ് ടൈഗര്‍ 900 റാലി പ്രോയുടെ അടിസ്ഥാനത്തിലാണ് മോഡലും ഒരുങ്ങുന്നത്.

Tiger 900 ബോണ്ട് എഡിഷന്‍ അവതരിപ്പിച്ച് Triumph; വില്‍പ്പനയ്ക്ക് 250 യൂണിറ്റുകള്‍ മാത്രം

പരിമിത പതിപ്പായതുകൊണ്ട് തന്നെ മോട്ടോര്‍സൈക്കിളിന്റെ 250 യൂണിറ്റുകള്‍ മാത്രമേ വില്‍പ്പനയ്ക്ക് ലഭ്യമാകുകയുള്ളു. ഓരോ ബൈക്കും വ്യക്തിഗതമായി അക്കമിട്ട് ആധികാരിക സിഗ്നേച്ചറും, സര്‍ട്ടിഫിക്കറ്റുമായി വരും. ബോണ്ട് ഫ്രാഞ്ചൈസിയുടെ സഹകരണത്തോടെ നിര്‍മ്മിച്ച രണ്ടാമത്തെ ലിമിറ്റഡ് എഡിഷന്‍ മോഡലാണ് ടൈഗര്‍ 900 ബോണ്ട് എഡിഷന്‍.

Tiger 900 ബോണ്ട് എഡിഷന്‍ അവതരിപ്പിച്ച് Triumph; വില്‍പ്പനയ്ക്ക് 250 യൂണിറ്റുകള്‍ മാത്രം

കഴിഞ്ഞ വര്‍ഷം സ്‌ക്രാംബ്ലര്‍ 1200 ബോണ്ട് എഡിഷന്‍ പതിപ്പിനെ കമ്പനി പുറത്തിറക്കിയിരുന്നു. ടൈഗര്‍ 900 ബോണ്ട് എഡിഷനില്‍ ഒരു പ്രത്യേക മാറ്റ് സഫയര്‍ ബ്ലാക്ക് പെയിന്റ് സ്‌കീമും 007 ഗ്രാഫിക്‌സും ഉണ്ടാകും.

Tiger 900 ബോണ്ട് എഡിഷന്‍ അവതരിപ്പിച്ച് Triumph; വില്‍പ്പനയ്ക്ക് 250 യൂണിറ്റുകള്‍ മാത്രം

ബൈക്കിന്റെ തനതായ ലിമിറ്റഡ്-എഡിഷന്‍ നമ്പറുള്ള പ്രീമിയം, ബില്ലറ്റ് മെഷീന്‍ ഹാന്‍ഡില്‍ബാര്‍ ക്ലാമ്പിനൊപ്പം സ്‌പെഷ്യല്‍ എഡിഷന്‍ മോഡലും വരും. ഫ്രെയിം, ഹെഡ്‌ലൈറ്റ് ഫിനിഷറുകള്‍, സൈഡ് പാനലുകള്‍, സംപ് ഗാര്‍ഡ്, കുഷ്യന്‍ ഫൂട്ട്റെസ്റ്റ് ഹാംഗറുകള്‍, ഓക്സിലറി ലാമ്പ് ഷ്രോഡുകള്‍, എഞ്ചിന്‍ ഗാര്‍ഡുകള്‍ എന്നിവയെല്ലാം പ്രീമിയം, ബ്ലാക്ക് ഫിനിഷോടെ ബൈക്കില്‍ ബ്ലാക്ക് ഔട്ടോടെയാകും എത്തുക.

Tiger 900 ബോണ്ട് എഡിഷന്‍ അവതരിപ്പിച്ച് Triumph; വില്‍പ്പനയ്ക്ക് 250 യൂണിറ്റുകള്‍ മാത്രം

ബോണ്ട് എഡിഷന്‍ തീം മെച്ചപ്പെടുത്തുന്നതിലൂടെ, പുതിയ ലിമിറ്റഡ് എഡിഷന്‍ ടൈഗര്‍ 900 ല്‍ ആകര്‍ഷകമായ ബെസ്പോക്ക് 007 സ്റ്റാര്‍ട്ട് അപ്പ് സ്‌ക്രീന്‍ ആനിമേഷനും ഹീറ്റഡ് റൈഡര്‍ പില്യണ്‍ സീറ്റും സവിശേഷമായ ബോണ്ട് എഡിഷന്‍ ബ്രാന്‍ഡിംഗില്‍ തയ്യാറാക്കിയിട്ടുണ്ട്.

Tiger 900 ബോണ്ട് എഡിഷന്‍ അവതരിപ്പിച്ച് Triumph; വില്‍പ്പനയ്ക്ക് 250 യൂണിറ്റുകള്‍ മാത്രം

പുതിയ ലിമിറ്റഡ്-എഡിഷന്‍ മോഡലില്‍ അധിക ജോടിയുള്ള മിഷേലിന്‍ അനക്കി വൈല്‍ഡ് ഓഫ്-റോഡ് ടയറുകളും (ഫാക്ടറി ഘടിപ്പിച്ച ബ്രിഡ്സ്റ്റോണ്‍ ബാറ്റ്ലാക്‌സ് ടയറുകള്‍ക്ക് പുറമേ) ഉള്‍പ്പെടുത്തും. കൂടാതെ ഭാരം കുറഞ്ഞ ബ്രഷ് ചെയ്ത സ്റ്റെയിന്‍ലെസ് ഫീച്ചര്‍ ചെയ്യുന്ന പ്രീമിയം ആരോ സൈലന്‍സറും സ്റ്റീല്‍ ബോഡി, ഒരു കാര്‍ബണ്‍ എന്‍ഡ് ക്യാപ് സ്ട്രാപ്പും മോട്ടോര്‍സൈക്കിളില്‍ പ്രതീക്ഷിക്കാം.

Tiger 900 ബോണ്ട് എഡിഷന്‍ അവതരിപ്പിച്ച് Triumph; വില്‍പ്പനയ്ക്ക് 250 യൂണിറ്റുകള്‍ മാത്രം

എന്നിരുന്നാലും, മെക്കാനിക്കലുകളുടെ കാര്യത്തില്‍, ടൈഗര്‍ 900 ബോണ്ട് എഡിഷന്‍ ടൈഗര്‍ 900 റാലി പ്രോ പോലെ സമാനമായി തന്നെ തുടരുന്നു. പുതിയ ട്രയംഫ് ടൈഗര്‍ 900 ബോണ്ട് എഡിഷനില്‍ ബിഎസ് VI നിലവാരത്തിലുള്ള 888 സിസി, ലിക്വിഡ്-കൂള്‍ഡ്, ഇന്‍ലൈന്‍ ത്രീ സിലിണ്ടര്‍ എഞ്ചിനാണ് കരുത്ത് നല്‍കുന്നത്.

Tiger 900 ബോണ്ട് എഡിഷന്‍ അവതരിപ്പിച്ച് Triumph; വില്‍പ്പനയ്ക്ക് 250 യൂണിറ്റുകള്‍ മാത്രം

ഈ മോട്ടോര്‍ 8,750 rpm-ല്‍ 95 bhp പരമാവധി കരുത്തും 7,250 rpm-ല്‍ 87 Nm പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കുന്നു. എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു.

Tiger 900 ബോണ്ട് എഡിഷന്‍ അവതരിപ്പിച്ച് Triumph; വില്‍പ്പനയ്ക്ക് 250 യൂണിറ്റുകള്‍ മാത്രം

റെയിന്‍, റോഡ്, സ്‌പോര്‍ട്ടി, ഓഫ്-റോഡ്, റൈഡര്‍-കോണ്‍ഫിഗര്‍ ചെയ്യാവുന്ന, ഓഫ്-റോഡ് പ്രോ എന്നിങ്ങനെ ആറ് വ്യത്യസ്ത റൈഡിംഗ് മോഡുകളും മോട്ടോര്‍സൈക്കിളിന് ലഭിക്കുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ, ടൈഗര്‍ 900 ബോണ്ട് എഡിഷന്റെ 250 യൂണിറ്റുകള്‍ മാത്രമേ ആഗോളതലത്തില്‍ ലഭ്യമാകൂ.

Tiger 900 ബോണ്ട് എഡിഷന്‍ അവതരിപ്പിച്ച് Triumph; വില്‍പ്പനയ്ക്ക് 250 യൂണിറ്റുകള്‍ മാത്രം

എന്നിരുന്നാലും, ഈ പരിമിത പതിപ്പ് ട്രയംഫ് മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ ലഭ്യമാകുമോ ഇല്ലയോ എന്നത് വ്യക്തമല്ല. യൂറോപ്പിലും യുഎസിലും കാനഡയിലും വൈകാതെ തന്നെ വില്‍പ്പനയ്ക്ക് സജ്ജമാകുമെന്ന് കമ്പനി അറിയിച്ചു.

Tiger 900 ബോണ്ട് എഡിഷന്‍ അവതരിപ്പിച്ച് Triumph; വില്‍പ്പനയ്ക്ക് 250 യൂണിറ്റുകള്‍ മാത്രം

അതേസമയം പോയ വര്‍ഷത്തിന്റെ തുടക്കത്തിലാണ് അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലേക്ക് പുതിയ ടൈഗര്‍ 900-നെ കമ്പനി അവതരിപ്പിക്കുന്നത്. ആഭ്യന്തര വിപണിയില്‍ ഉണ്ടായിരുന്ന ടൈഗര്‍ 800 XR ശ്രേണിയുടെ പിന്‍ഗാമിയായിട്ടായിരുന്നു മോഡലിന്റെ അരങ്ങേറ്റവും.

Tiger 900 ബോണ്ട് എഡിഷന്‍ അവതരിപ്പിച്ച് Triumph; വില്‍പ്പനയ്ക്ക് 250 യൂണിറ്റുകള്‍ മാത്രം

GT, റാലി (ഓഫ്-റോഡ്), റാലി പ്രോ എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ മോട്ടോര്‍സൈക്കിള്‍ ലഭ്യമാകും. ഇതില്‍ പ്രാരംഭ പതിപ്പിന് 13.70 ലക്ഷം രൂപയും, നടുക്കത്തെ വേരിയന്റിന് 14.35 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 15.50 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
English summary
Triumph motorcycles introduced new tiger 900 bond edition find here all details
Story first published: Thursday, September 23, 2021, 18:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X