2021 Street Scrambler അവതരിപ്പിച്ച് Triumph; വില 9.35 ലക്ഷം രൂപ

സ്ട്രീറ്റ് സ്‌ക്രാംബ്ലറിന്റെ ഏറ്റവും പുതിയ പതിപ്പ് രാജ്യത്ത് അവതരിപ്പിച്ച് ബ്രിട്ടീഷ് ബൈക്ക് നിര്‍മാതാക്കളായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ്. 9.35 ലക്ഷം രൂപ എക്സ്‌ഷോറൂം വിലയ്ക്കാണ് മോഡലിനെ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

2021 Street Scrambler അവതരിപ്പിച്ച് Triumph; വില 9.35 ലക്ഷം രൂപ

പുതിയ മോട്ടോര്‍സൈക്കിളിനായുള്ള ബുക്കിംഗ് ആരംഭിച്ചതായും കമ്പനി അറിയിച്ചു. ബിഎസ് VI നിലവാരത്തിലുള്ള 900 സിസി, പാരലല്‍-ട്വിന്‍ എഞ്ചിനാണ് 2021 സ്ട്രീറ്റ് സ്‌ക്രാംബ്ലറിന് കരുത്ത് നല്‍കുന്നത്.

2021 Street Scrambler അവതരിപ്പിച്ച് Triumph; വില 9.35 ലക്ഷം രൂപ

ഈ മോട്ടോര്‍ 7,250 rpm-ല്‍ 64.1 bhp കരുത്തും 3,250 rpm-ല്‍ 80 Nm പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കുന്നു. മോട്ടോര്‍ അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

2021 Street Scrambler അവതരിപ്പിച്ച് Triumph; വില 9.35 ലക്ഷം രൂപ

റോഡ്, റെയിന്‍, ഓഫ്-റോഡ്, സ്വിച്ച് ചെയ്യാവുന്ന എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളുമായാണ് ബൈക്ക് വരുന്നത്. ബൈക്കിന്റെ പരമാവധി വേഗത 130 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. 2021 ട്രയംഫ് സ്ട്രീറ്റ് സ്‌ക്രാംബ്ലര്‍ പുതിയ ഡ്യുക്കാട്ടി സ്‌ക്രാംബ്ലര്‍ ഐക്കണ്‍, (8.49 ലക്ഷം രൂപ എക്‌സ്‌ഷോറൂം), കവസാക്കി Z900 എന്നിവയ്‌ക്കെതിരെയാകും വിപണിയില്‍ മത്സരിക്കുക.

2021 Street Scrambler അവതരിപ്പിച്ച് Triumph; വില 9.35 ലക്ഷം രൂപ

790 mm വരെ സീറ്റ് ഉയരം, നേരായ റൈഡിംഗ് പൊസിഷന്‍, വൈഡ് ബാറുകള്‍, കൂടുതല്‍ ആത്മവിശ്വാസത്തോടെയുള്ള കൈകാര്യം ചെയ്യലിനും സുഖസൗകര്യങ്ങള്‍ക്കുമായി പുതിയ സ്ട്രീറ്റ് സ്‌ക്രാംബ്ലര്‍ എന്നിവ ഉപയോഗിച്ച് മെച്ചപ്പെട്ട റൈഡര്‍ എര്‍ണോണോമിക്‌സ് ട്രയംഫ് വാഗ്ദാനം ചെയ്യുന്നു.

2021 Street Scrambler അവതരിപ്പിച്ച് Triumph; വില 9.35 ലക്ഷം രൂപ

ആക്‌സസ് ചെയ്യാവുന്ന ഉയരം എല്ലാ റൈഡര്‍മാര്‍ക്കും പരമാവധി നിയന്ത്രണം അനുവദിക്കുമെന്ന് ട്രയംഫ് വ്യക്തമാക്കി. 12 ലിറ്റര്‍ പെട്രോള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് ബൈക്കിന്റെ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. എല്‍സിഡി ഡിസ്‌പ്ലേയുള്ള ഒരു അനലോഗ് സ്പീഡോമീറ്ററും ഇതില്‍ ലഭിക്കുന്നു.

2021 Street Scrambler അവതരിപ്പിച്ച് Triumph; വില 9.35 ലക്ഷം രൂപ

2021 ട്രയംഫ് സ്ട്രീറ്റ് സ്‌ക്രാംബ്ലറിന്റെ മറ്റ് ചില സവിശേഷതകള്‍ പവര്‍ കാര്യക്ഷമമായ എല്‍ഇഡി റിയര്‍ ലൈറ്റുകള്‍, കീ ഫോബ് ഇന്‍കോര്‍പ്പറേറ്റഡ് ഇമോബിലൈസര്‍, യുഎസ്ബി ചാര്‍ജിംഗ് സോക്കറ്റ്, ട്രിപ്പ് കമ്പ്യൂട്ടര്‍, ടോര്‍ക്ക് അസിസ്റ്റ് ക്ലച്ച് എന്നിവയാണ്.

2021 Street Scrambler അവതരിപ്പിച്ച് Triumph; വില 9.35 ലക്ഷം രൂപ

ബൈക്കിന് പുതിയ കാട്രിഡ്ജ് ഫ്രണ്ട് ഫോര്‍ക്കുകള്‍, ഫോര്‍വേഡ് സെറ്റ് ഫുട്പെഗ്‌സ്, 19 ഇഞ്ച് സ്പോക്ക്ഡ് ഫ്രണ്ട് വീല്‍, ഡ്യുവല്‍ പര്‍പ്പസ് മെറ്റ്സെലര്‍ ടൂര്‍സ് ടയറുകള്‍ എന്നിവയും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും. സുരക്ഷയ്ക്കായി രണ്ട് ടയറുകളിലും ഡിസ്‌ക് ബ്രേക്കുകള്‍ സജ്ജീകരിച്ചിരിക്കുന്നു. മുന്‍ ചക്രത്തിന് 310 mm ഡിസ്‌ക് ഉള്ളപ്പോള്‍ പിന്‍ ചക്രങ്ങള്‍ക്ക് 255 mm ഡിസ്‌ക് ബ്രേക്ക് ലഭിക്കും.

2021 Street Scrambler അവതരിപ്പിച്ച് Triumph; വില 9.35 ലക്ഷം രൂപ

ജെറ്റ് ബ്ലാക്ക്, അര്‍ബന്‍ ഗ്രേ, മാറ്റ് അയണ്‍സ്റ്റോണ്‍ എന്നിവയും ഡ്യുവല്‍-ടോണ്‍ മാറ്റ് കാക്കി കളര്‍ സ്‌കീമും ഉള്‍പ്പെടുന്ന മൂന്ന് പുതിയ കളര്‍ സ്‌കീമുകളില്‍ പുതിയ തലമുറ സ്ട്രീറ്റ് സ്‌ക്രാംബ്ലര്‍ വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

2021 Street Scrambler അവതരിപ്പിച്ച് Triumph; വില 9.35 ലക്ഷം രൂപ

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, രാജ്യത്ത് മറ്റ് നിരവധി മോഡലുകളെ അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുവെന്ന് വേണം പറയാന്‍. ഇതിന്റെ ഭാഗമായി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ട്രയംഫ് ആഗോളതലത്തില്‍ അവതരിപ്പിച്ച ഏറ്റവും പുതിയ ടൈഗര്‍ സ്‌പോര്‍ട്ട് 660 എന്ന മോഡലിനെ ഇന്ത്യന്‍ വെബ്‌സൈറ്റിലും ഉള്‍പ്പെടുത്തി.

2021 Street Scrambler അവതരിപ്പിച്ച് Triumph; വില 9.35 ലക്ഷം രൂപ

വരും വര്‍ഷം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന മോഡല്‍ വൈകാതെ രാജ്യത്ത് എത്തും എന്നതിന്റെ സൂചനയാണിതെന്ന് വേണം പറയാന്‍. പേര് സൂചിപ്പിക്കുന്നത് പോലെ, പുതിയ ട്രയംഫ് ടൈഗര്‍ സ്‌പോര്‍ട്ട് 660 കമ്പനിയുടെ നിരയിലെ ഏറ്റവും ചെറുതും താങ്ങാനാവുന്നതുമായ മോഡലായിരിക്കും.

2021 Street Scrambler അവതരിപ്പിച്ച് Triumph; വില 9.35 ലക്ഷം രൂപ

ബ്രാന്‍ഡ് നിരയിലെ ട്രൈഡന്റ് 660 മോഡലിനെ അടിസ്ഥാനമാക്കിയാണ് ടൈഗര്‍ സ്‌പോര്‍ട്ട് 660 ഒരുങ്ങുന്നതെന്ന് വേണം പറയാന്‍. ട്രയംഫിന്റെ ഇന്ത്യ നിരയില്‍ ടൈഗര്‍ സ്‌പോര്‍ട്ട് 850 ന് താഴെയിരിക്കും മോഡല്‍ സ്ഥാനം പിടിക്കുക.

2021 Street Scrambler അവതരിപ്പിച്ച് Triumph; വില 9.35 ലക്ഷം രൂപ

പുതിയ ടൈഗര്‍ സ്‌പോര്‍ട്ട് 660 ട്രൈഡന്റ് 660 അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും, ഈ അഡ്വഞ്ചര്‍ മോഡലിന് വ്യത്യസ്തമായ ഉപ ഫ്രെയിമും ദീര്‍ഘദൂര യാത്രാ സസ്‌പെന്‍ഷനും ലഭിക്കുന്നു.

2021 Street Scrambler അവതരിപ്പിച്ച് Triumph; വില 9.35 ലക്ഷം രൂപ

മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത് ബിഎസ് VI നിലവാരത്തിലുള്ള 660 സിസി, ലിക്വിഡ്-കൂള്‍ഡ്, ഇന്‍ലൈന്‍ -3 സിലിണ്ടര്‍ എഞ്ചിനാണ്. ഇത് ട്രൈഡന്റ് 660 ന് സമാനമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

2021 Street Scrambler അവതരിപ്പിച്ച് Triumph; വില 9.35 ലക്ഷം രൂപ

എന്നാല്‍, മൊത്തത്തിലുള്ള ട്യൂണിംഗില്‍ ചെറിയ വ്യത്യാസങ്ങളുണ്ടെന്നും കമ്പനി പറയുന്നു. ഈ മോട്ടോര്‍ 10,250 rpm-ല്‍ 81 bhp കരുത്തും 6,250 rpm-ല്‍ 64 Nm പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.വിപണിയിലെ വില പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും 8.5 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Triumph motorcycles launched 2021 street scrambler in india find here price engine feature details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X