പുതിയ സ്‌ക്രാംബ്ലർ 1200 സ്റ്റീവ് മക്വീൻ എഡിഷനുമായി ട്രയംഫ്, ഇന്ത്യയിലേക്കും എത്തും

പുതിയ സ്‌ക്രാംബ്ലർ 1200 സ്റ്റീവ് മക്വീൻ എഡിഷൻ ആഗോള വിപണികൾക്കായി പുറത്തിറക്കി ട്രയംഫ് മോട്ടോർസൈക്കിൾസ്. സ്‌ക്രാംബ്ലർ 1200 XE മോഡലിനെ അടിസ്ഥാനമാക്കിയാണ് ഈ സ്പെഷ്യൽ പതിപ്പിനെ കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ സ്‌ക്രാംബ്ലർ 1200 സ്റ്റീവ് മക്വീൻ എഡിഷനുമായി ട്രയംഫ്, ഇന്ത്യയിലേക്കും എത്തും

രണ്ടാം ലോക മഹായുദ്ധ ക്ലാസിക് സിനിമയായ 'ദി ഗ്രേറ്റ് എസ്‌കേപ്പ്' എന്ന സിനിമയിൽ സ്റ്റീവ് മക്വീൻ ഓടിച്ച ട്രയംഫ് TR6 മോഡലിന് ആദരസൂചകമായാണ് കുറച്ച് കോസ്മെറ്റിക് മാറ്റങ്ങളോടെ സ്റ്റീവ് മക്വീൻ എഡിഷനെ ട്രയംഫ് പുറത്തിറക്കിയിരിക്കുന്നത്.

പുതിയ സ്‌ക്രാംബ്ലർ 1200 സ്റ്റീവ് മക്വീൻ എഡിഷനുമായി ട്രയംഫ്, ഇന്ത്യയിലേക്കും എത്തും

മോട്ടോർസൈക്കിളിന്റെ ഏറ്റവും പ്രത്യേക ഘടകം അതിന്റെ പരിമിതമായ ഉത്പാദനമാണ്. ട്രയംഫ് സ്‌ക്രാംബ്ലർ 1200 സ്റ്റീവ് മക്വീൻ എഡിഷന്റെ 1000 യൂണിറ്റുകൾ മാത്രമാകും ലോകമെമ്പാടുമായി വിൽക്കുക.

MOST READ: ഏറ്റവും ദൈർഘ്യമേറിയ നോ-ഹാൻഡ് വീലി റെക്കോർഡ് തകർത്ത് ബജാജ് പൾസർ NS 160

പുതിയ സ്‌ക്രാംബ്ലർ 1200 സ്റ്റീവ് മക്വീൻ എഡിഷനുമായി ട്രയംഫ്, ഇന്ത്യയിലേക്കും എത്തും

കുറച്ച് യൂണിറ്റുകൾ ഇന്ത്യയിലും വിൽപ്പനയ്ക്ക് എന്നകാര്യവും വളരെ സ്വാഗതാർഹമാണ്.ഓരോ ബൈക്കും ബില്ലറ്റ് അലുമിനിയം ഹാൻഡിൽബാറിൽ വ്യക്തിഗതമായ നമ്പർ വഹിക്കും. അതിൽ സ്റ്റീവ് മക്വീൻ സിഗ്‌നേച്ചർ ലേസറും കമ്പനി പതിച്ചിട്ടുണ്ട്.

പുതിയ സ്‌ക്രാംബ്ലർ 1200 സ്റ്റീവ് മക്വീൻ എഡിഷനുമായി ട്രയംഫ്, ഇന്ത്യയിലേക്കും എത്തും

കൈകൊണ്ട് വരച്ച ഗോൾഡൻ ലൈനിംഗ്, റെട്രോ ട്രയംഫ് ലോഗോകൾ, സമർപ്പിത മക്വീൻ ടാങ്ക് ഗ്രാഫിക്, ബ്രഷ് ചെയ്ത അലുമിനിയം മോൻസ ക്യാപ്, സ്റ്റെയിൻലെസ് സ്റ്റീൽ ടാങ്ക് സ്ട്രാപ്പ് എന്നിവയുള്ള ടാങ്കിലെ കോമ്പറ്റീഷൻ ഗ്രീൻ ബൈക്കിനെ കൂടുതൽ സവിശേഷമാക്കുന്നത്.

MOST READ: കമ്യൂട്ടർ നിരയിലെ പുത്തൻ സാന്നിധ്യം, CT110X അവതരിപ്പിച്ച് ബജാജ്; വില 55,494 രൂപ

പുതിയ സ്‌ക്രാംബ്ലർ 1200 സ്റ്റീവ് മക്വീൻ എഡിഷനുമായി ട്രയംഫ്, ഇന്ത്യയിലേക്കും എത്തും

സ്റ്റാൻഡേർഡായി ഉയർന്ന ഫ്രണ്ട് ഫെൻഡറാണ് മോട്ടോർസൈക്കിളിലെ മറ്റൊരു പ്രധാന ആകർഷണം. ഇതിന് എഞ്ചിൻ ഗാർഡും അലുമിനിയം റേഡിയേറ്റർ ഗാർഡും ലഭിക്കും. സ്റ്റെയിൻ‌ലെസ് സ്റ്റീൽ ട്യൂബിംഗിൽ നിന്ന് നിർമിച്ച ഇവയ്ക്ക് ഇലക്ട്രോ-മിനുക്കിയ ഫിനിഷുള്ളതിനാൽ ക്ലച്ച്, ആൾട്ടർനേറ്റർ കവറുകൾക്ക് അധിക പരിരക്ഷ നൽകും.

പുതിയ സ്‌ക്രാംബ്ലർ 1200 സ്റ്റീവ് മക്വീൻ എഡിഷനുമായി ട്രയംഫ്, ഇന്ത്യയിലേക്കും എത്തും

മാത്രമല്ല, ട്രയംഫ് സ്‌ക്രാംബ്ലർ 1200 സ്റ്റീവ് മക്വീൻ എഡിഷന് ബ്രൗൺ സീറ്റ് ഘടിപ്പിക്കുകയും സ്റ്റാൻഡേർഡായി മൈ കണക്റ്റിവിറ്റി സവിശേഷതയും മോട്ടോർസൈക്കിളിൽ ബ്രിട്ടീഷ് പ്രീമിയം ഇരുചക്ര വാഹന നിർമാതാക്കളായ ട്രയംഫ് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുണ്ട്.

MOST READ: ഇലക്‌ട്രിക് മോഡലുകൾക്കും വില കൂടുന്നു, ചേതക്കിനും ഇനി അധികം മുടക്കണം

പുതിയ സ്‌ക്രാംബ്ലർ 1200 സ്റ്റീവ് മക്വീൻ എഡിഷനുമായി ട്രയംഫ്, ഇന്ത്യയിലേക്കും എത്തും

ഇതിനുപുറമെ സ്പെഷ്യൽ എഡിഷൻ മോഡൽ 2021 സ്‌ക്രാംബ്ലർ 1200 XE പോലെ തന്നെ തുടരുന്നു. ഒരേ 1200 സിസി, പാരലൽ-ട്വിൻ എഞ്ചിൻ, ക്രൂയിസ് കൺട്രോൾ, കോർണറിംഗ് എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ആറ് റൈഡിംഗ് മോഡുകൾ തുടങ്ങിയ സവിശേഷതകളുടെ വിപുലമായ പട്ടികയും ഇതിലുണ്ട്.

പുതിയ സ്‌ക്രാംബ്ലർ 1200 സ്റ്റീവ് മക്വീൻ എഡിഷനുമായി ട്രയംഫ്, ഇന്ത്യയിലേക്കും എത്തും

യൂറോ V 1,200 സിസി പാരലൽ-ട്വിൻ എഞ്ചിൻ 7,250 rpm-ൽ പരമാവധി 88 bhp കരുത്തും 4,500 rpm-ൽ 110 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് ഗിയർബോക്സിലേക്കാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
Triumph Motorcycles Unveiled The New Scrambler 1200 Steve McQueen Edition. Read in Malayalam
Story first published: Friday, April 16, 2021, 11:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X