ട്രൈഡന്റ് 660 ഇന്ത്യയില്‍ എത്തിച്ച് ട്രയംഫ്; അവതരണം ഏപ്രില്‍ 6-ന്

ഏപ്രില്‍ 6-ന് രാജ്യത്ത് പുതിയ ട്രൈഡന്റ് 660 മിഡില്‍വെയ്റ്റ് ബൈക്ക് വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കളായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍. ഇതിന്റെ ഭാഗമായി മോഡല്‍ രാജ്യത്ത് എത്തിച്ചിരിക്കുകയാണ് കമ്പനി ഇപ്പോള്‍.

ട്രൈഡന്റ് 660 ഇന്ത്യയില്‍ എത്തിച്ച് ട്രയംഫ്; അവതരണം ഏപ്രില്‍ 6-ന്

ഇന്ത്യന്‍ വിപണിയില്‍ ബൈക്ക് ഇറങ്ങുന്നതിന്റെ ചിത്രം കമ്പനി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കിട്ടു. പോയ വര്‍ഷം അവസാനത്തോടെ തന്നെ ബൈക്കിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചിരുന്നു.

ട്രൈഡന്റ് 660 ഇന്ത്യയില്‍ എത്തിച്ച് ട്രയംഫ്; അവതരണം ഏപ്രില്‍ 6-ന്

ട്രൈഡന്റ് അതിന്റെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോഡലുകളില്‍ ഒന്നായി മാറുമെന്ന് ട്രയംഫ് മോട്ടോര്‍സൈക്കിള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വില വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഏകദേശം 7 ലക്ഷം മുതല്‍ 7.5 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

MOST READ: ഓറയുടെ നവീകരിച്ച് പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ട്രൈഡന്റ് 660 ഇന്ത്യയില്‍ എത്തിച്ച് ട്രയംഫ്; അവതരണം ഏപ്രില്‍ 6-ന്

കവസാക്കി Z650, അടുത്തിടെ സമാരംഭിച്ച ഹോണ്ട CB650R എന്നിവയ്‌ക്കെതിരെ ഇത് മത്സരിക്കും. ട്രയംഫിന്റെ പോര്‍ട്ട്‌ഫോളിയൊയിലെ ഏറ്റവും താങ്ങാനാവുന്ന ബൈക്കുകളിലൊന്നാണെങ്കിലും ട്രൈഡന്റ് അതിന്റെ ഡിവിഷന് നന്നായി കിറ്റ് ചെയ്ത ബൈക്ക് ആയിരിക്കും.

ട്രൈഡന്റ് 660 ഇന്ത്യയില്‍ എത്തിച്ച് ട്രയംഫ്; അവതരണം ഏപ്രില്‍ 6-ന്

റോഡ്, റെയിന്‍, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, ത്രോട്ടില്‍-ബൈ-വയര്‍ തുടങ്ങിയ സവിശേഷതകളാകും ബൈക്കിന്റെ ഫീച്ചര്‍ ലിസ്റ്റില്‍ ഇടംപിടിക്കും. ഫോണ്‍, സന്ദേശം, GoPro നിയന്ത്രണം എന്നിവയ്ക്കായുള്ള ബ്ലൂടൂത്ത് മൊഡ്യൂളിനൊപ്പം ഒരു ടിഎഫ്ടി സ്‌ക്രീനും ഇതിന് ലഭിക്കും.

MOST READ: ലോകത്തിലെ ആദ്യ ഇലക്ട്രിക് ഫയർ ട്രക്കുമായി യുഎസിലെ അരിസോണ ഫയർ ഡിപ്പാർട്ട്മെന്റ്

ട്രൈഡന്റ് 660 ഇന്ത്യയില്‍ എത്തിച്ച് ട്രയംഫ്; അവതരണം ഏപ്രില്‍ 6-ന്

660 സിസി ഇന്‍ലൈന്‍ ത്രീ സിലിണ്ടര്‍ എഞ്ചിനാകും ബൈക്കിന്റെ കരുത്ത്. ഇത് 79.8 bhp പരമാവധി കരുത്തും 64 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കും.

ട്രൈഡന്റ് 660 ഇന്ത്യയില്‍ എത്തിച്ച് ട്രയംഫ്; അവതരണം ഏപ്രില്‍ 6-ന്

ഇതിനോടകം തന്നെ ട്രൈഡന്റ് 660 നിരവധി ആഗോള വിപണികളില്‍ വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്. ബ്രാന്‍ഡ് നിരയിലെ റോഡ്സ്റ്റര്‍ ഡിസൈനുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ട്രൈഡന്റ് 660 രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

MOST READ: വില വർധനവ് നടപ്പിലാക്കി ടൊയോട്ട, മോഡലുകൾക്ക് ഇനി 26,000 മുതൽ 1.18 ലക്ഷം രൂപ വരെ അധികം മുടക്കേണ്ടി വരും

ട്രൈഡന്റ് 660 ഇന്ത്യയില്‍ എത്തിച്ച് ട്രയംഫ്; അവതരണം ഏപ്രില്‍ 6-ന്

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകളും, ഫ്യുവല്‍ ടാങ്കിലെ റബ്ബര്‍ പാഡുകളും മോട്ടോര്‍സൈക്കിളിന് റെട്രോ ക്ലാസിക് ശൈലി സമ്മാനിക്കും. മുന്‍വശത്ത് 41 mm ഷോവ യുഎസ്ഡി ഫോര്‍ക്കുകളും, പിന്നില്‍ ക്രമീകരിക്കാവുന്ന ഷോവ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്.

ട്രൈഡന്റ് 660 ഇന്ത്യയില്‍ എത്തിച്ച് ട്രയംഫ്; അവതരണം ഏപ്രില്‍ 6-ന്

നിലവില്‍ ബൈക്ക് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യന്‍ വിപണിയിലേക്ക് ഈ വര്‍ഷം നിരവധി പ്രഖ്യാപനങ്ങള്‍ ഇതിനോടകം തന്നെ കമ്പനി നടത്തിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Triumph Trident 660 Arrived In India, Find Here More Details. Read in Malayalam.
Story first published: Monday, April 5, 2021, 10:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X