പുതുക്കിയ 2021 മോഡൽ സ്പീഡ് ട്വിൻ അവതരിപ്പിച്ച് ട്രയംഫ്, ഇന്ത്യയിലേക്കും ഉടൻ

പുതുക്കിയ 2021 മോഡൽ സ്പീഡ് ട്വിൻ ആഗോള വിപണിയിൽ അവതരിപ്പിച്ച് ബ്രിട്ടീഷ് പ്രീമിയം ഇരുചക്ര വാഹന നിർമാതാക്കളായ ട്രയംഫ്. കാര്യമായ മാറ്റങ്ങളോടെയാണ് റെട്രോ മോഡേൺ മോട്ടോർസൈക്കിളിനെ ബ്രാൻഡ് ഇത്തവണ പരിചയപ്പെടുത്തിയിരിക്കുന്നത്.

പുതുക്കിയ 2021 മോഡൽ സ്പീഡ് ട്വിൻ അവതരിപ്പിച്ച് ട്രയംഫ്, ഇന്ത്യയിലേക്കും ഉടൻ

2021 സ്പീഡ് ട്വിൻ ഇപ്പോൾ കൂടുതൽ പെഫോമൻസും വ്യത്യസ്ത സസ്പെൻഷനും ടയറുകളും മറ്റ് ചെറിയ കോസ്മെറ്റിക് അപ്‌ഡേറ്റുകളുമാണ് പരിചയപ്പെടുത്തുന്നത്. പുതുക്കിയ മോഡൽ അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇന്ത്യയിലും എത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുമുണ്ട്.

പുതുക്കിയ 2021 മോഡൽ സ്പീഡ് ട്വിൻ അവതരിപ്പിച്ച് ട്രയംഫ്, ഇന്ത്യയിലേക്കും ഉടൻ

എന്നാൽ മുൻഗാമിയേക്കാൾ അല്പം പ്രീമിയം വില തന്നെ 2021 മോഡലിന് മുടക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രയംഫ് ബോണവില്ലെ ശ്രേണിയിലെ ഉയർന്ന പെർഫോമൻസുള്ള റോഡ്സ്റ്ററാണ് സ്പീഡ് ട്വിൻ. കൂടാതെ ട്രയംഫ് ത്രക്സ്റ്റണുമായി പങ്കിടുന്ന 1,200 സിസി 'ഹൈ പവർ' എഞ്ചിനും മോട്ടോർസൈക്കിളിന്റെ പ്രത്യേകതയാണ്.

MOST READ: കൂട്ടാൻ മാത്രമല്ല, കുറയ്ക്കാനും അറിയാം; FZ 25, FZS 25 മോഡലുകൾക്ക് 19,300 രൂപ വരെ കുറച്ച് യമഹ

പുതുക്കിയ 2021 മോഡൽ സ്പീഡ് ട്വിൻ അവതരിപ്പിച്ച് ട്രയംഫ്, ഇന്ത്യയിലേക്കും ഉടൻ

2021 ട്രയംഫ് സ്പീഡ് ട്വിന്നിന്റെ‌ രൂപകൽപ്പന മുൻമോഡലിന് സമാനമാണെങ്കിലും ഇപ്പോൾ‌ കൂടുതൽ‌ പ്രീമിയവും സ്റ്റൈലിഷ് വിശദാംശങ്ങളും ട്രയംഫ് മോട്ടോർസൈക്കിളിലേക്ക് കൂട്ടിച്ചേർത്തിട്ടുണ്ട്. 14.5 ലിറ്റർ ഫ്യുവൽ ടാങ്കിലെ പുതിയ ഗ്രാഫിക്സ് തന്നെയാണ് പ്രധാന ആകർഷണം.

പുതുക്കിയ 2021 മോഡൽ സ്പീഡ് ട്വിൻ അവതരിപ്പിച്ച് ട്രയംഫ്, ഇന്ത്യയിലേക്കും ഉടൻ

അതേസമയം ആനോഡൈസ്ഡ് ഹെഡ്‌ലാമ്പ് മൗണ്ടുകൾ പുതിയതാണ്. അപ്‌‌വെപ്റ്റ് സൈലൻസറുകൾക്ക് ഇപ്പോൾ ബ്രഷ്ഡ് അലുമിനിയം ഫിനിഷാണ് സമ്മാനിച്ചിരിക്കുന്നത്. മറ്റ് പ്രീമിയം ഘടകങ്ങളിൽ ക്ലാസിക് മോൻസ ഫ്യുവൽ ക്യാപ്പും വ്യക്തമായ ആനോഡൈസ്ഡ് അലുമിനിയം സ്വിംഗാർമും ഉൾപ്പെടുന്നു.

MOST READ: ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ഇന്റര്‍സെപ്റ്റര്‍ 650 നിര്‍മിച്ച് മന്ത്ര റേസിംഗ്-വീഡിയോ

പുതുക്കിയ 2021 മോഡൽ സ്പീഡ് ട്വിൻ അവതരിപ്പിച്ച് ട്രയംഫ്, ഇന്ത്യയിലേക്കും ഉടൻ

മുന്നിലും പിന്നിലുമുള്ള മഡ്‌ഗാർഡുകൾക്ക് പുതിയ മൗണ്ടുകളുമുണ്ട്. കൂടാതെ സൈഡ് പാനലുകൾക്ക് ഹീൽ ഗാർഡുകൾക്കൊപ്പം അലുമിനിയം ഫിനിഷും ലഭിക്കും. പുതുക്കിയ പതിപ്പിൽ 1,200 സിസി, പാരലൽ-ട്വിൻ എഞ്ചിൻ 3 bhp കൂടുതൽ പവറാണ് വാഗ്‌ദാനം ചെയ്യുന്നത്.

പുതുക്കിയ 2021 മോഡൽ സ്പീഡ് ട്വിൻ അവതരിപ്പിച്ച് ട്രയംഫ്, ഇന്ത്യയിലേക്കും ഉടൻ

അതായത് 7,250 rpm-ൽ പരമാവധി 99 bhp കരുത്തും 4,250 rpm-ൽ 112 Nm torque ഉം ഉത്പാദിപ്പിക്കാൻ പരിഷ്ക്കരിച്ച എഞ്ചിൻ പ്രാപ്‌തമാണെന്ന് സാരം. കൂടാതെ എഞ്ചിന് കൂടുതൽ മിഡ് റേഞ്ച് പവറും ടോർഖും ട്രയംഫ് ഉറപ്പുവരുത്തിയിട്ടുണ്ട്.

MOST READ: ബിഎസ് VI പാനിഗാലെ V4 അവതരണം ഉടന്‍; ടീസര്‍ ചിത്രവുമായി ഡ്യുക്കാട്ടി

പുതുക്കിയ 2021 മോഡൽ സ്പീഡ് ട്വിൻ അവതരിപ്പിച്ച് ട്രയംഫ്, ഇന്ത്യയിലേക്കും ഉടൻ

പുതിയ ക്രാങ്ക്ഷാഫ്റ്റുകൾ, പുതിയ ബാലൻസർ ഷാഫ്റ്റ്, പുതിയ ക്യാം പ്രൊഫൈൽ, ഉയർന്ന കംപ്രഷൻ പിസ്റ്റണുകൾ എന്നിവയാൽ 17 ശതമാനം നിഷ്ക്രിയത്വത്തിൽ കുറവു വരുത്തിയാണ് പെർഫോമൻസ് മാറ്റങ്ങൾ കമ്പനി കൈവരിച്ചത്.

പുതുക്കിയ 2021 മോഡൽ സ്പീഡ് ട്വിൻ അവതരിപ്പിച്ച് ട്രയംഫ്, ഇന്ത്യയിലേക്കും ഉടൻ

എഞ്ചിന് ഇപ്പോൾ 16,000 കിലോമീറ്റർ സർവീസ് ഇടവേളയാണ് ലഭിക്കുന്നത് എന്നതും ശ്രദ്ധേയം. കൂട്ടിചേർത്ത പ്രകടനത്തിന് പിന്തുണ നൽകാനായി സ്പീഡ് ട്വിന്നിന്റെ സസ്പെൻഷനും ട്രയംഫ് നവീകരിച്ചിട്ടുണ്ട്. കൂടാതെ 43 മില്ലീമീറ്റർ മാർസോച്ചി ഫോർക്കുകളും കാർട്രിഡ്ജ് ഡാമ്പിംഗും 120 മില്ലീമീറ്റർ ട്രാവലും നൽകുന്നു.

പുതുക്കിയ 2021 മോഡൽ സ്പീഡ് ട്വിൻ അവതരിപ്പിച്ച് ട്രയംഫ്, ഇന്ത്യയിലേക്കും ഉടൻ

പിൻവശത്ത് ക്രമീകരിക്കാവുന്ന പ്രീലോഡുള്ള ഇരട്ട ഷോക്കുകളും 120 മില്ലീമീറ്റർ ട്രാവലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ ഉയർന്ന സവിശേഷതകളോടെ ബ്രേക്കിംഗ് പ്രകടനവും കമ്പനി മെച്ചപ്പെടുത്തിയിട്ടുണ്ട്.

പുതുക്കിയ 2021 മോഡൽ സ്പീഡ് ട്വിൻ അവതരിപ്പിച്ച് ട്രയംഫ്, ഇന്ത്യയിലേക്കും ഉടൻ

ബ്രെംബോ ഫോർ-പിസ്റ്റൺ M50 റേഡിയൽ മോണോബ്ലോക്ക് കാലിപ്പറുകൾ ഇരട്ട 320 മില്ലീമീറ്റർ ഡിസ്ക്ക് ബ്രേക്കാണ് മുൻവശത്ത് ഇടംപിടിച്ചിരിക്കുന്നത്. പിൻവശത്ത് 220 മില്ലീമീറ്റർ ഡിസ്ക്കുള്ള നിസിൻ ടു-പിസ്റ്റൺ കാലിപ്പറാണ് ട്രയംഫ് വാഗ്‌ദാനം ചെയ്യുന്നത്.

പുതുക്കിയ 2021 മോഡൽ സ്പീഡ് ട്വിൻ അവതരിപ്പിച്ച് ട്രയംഫ്, ഇന്ത്യയിലേക്കും ഉടൻ

റെയ്ൻ, റോഡ്, സ്‌പോർട്ട് എന്നീ മൂന്ന് റൈഡിംഗ് മോഡുകൾ സ്പീഡ് ട്വിന്നിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമകാലിക 3D അനലോഗ് ട്വിൻ-പോഡ് ഇൻസ്ട്രുമെന്റ് കൺസോൾ മെനുവുള്ള ഡിജിറ്റൽ സ്ക്രീൻ ബൈക്കിന്റെ മറ്റൊരു സവിശേഷതയാണ്.

പുതുക്കിയ 2021 മോഡൽ സ്പീഡ് ട്വിൻ അവതരിപ്പിച്ച് ട്രയംഫ്, ഇന്ത്യയിലേക്കും ഉടൻ

അത് ഹാൻഡിൽബാറിലെ ഒരു സ്ക്രോൾ ബട്ടൺ ഉപയോഗിച്ച് ആക്സസ് ചെയ്യാൻ കഴിയും. ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, രണ്ട് ട്രിപ്പ് ക്രമീകരണങ്ങൾ, ഫ്യുവൽ ലെവൽ, നിലവിലുള്ളതും ശരാശരി ഇന്ധന ഉപഭോഗം, ട്രാക്ഷൻ കൺട്രോൾ ക്രമീകരണങ്ങളിലേക്കുള്ള ആക്സസ് എന്നിവ പോലുള്ള മികച്ച വിവരങ്ങൾ സ്ക്രീൻ വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
Triumph Unveiled The Updated 2021 Speed Twin Retro Modern Motorcycle. Read in Malayalam
Story first published: Wednesday, June 2, 2021, 11:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X